“ഉറങ്ങുവാണോ?” അവൾ കണ്ണുതുറക്കുന്നില്ല എന്ന് കാണെ അവൻ പതിയെ ചോദിച്ചു.
“അല്ല തലയും കുത്തി നിൽക്കുവാ.. കിടന്നുറങ്ങ്.
എനിക്ക് പീരിയഡ്സ് ആയി.
നാളെ എനിക്ക് നേരത്തെ എണീക്കേണ്ടതാ.”
പറഞ്ഞത് ശാസനയുടെ സ്വരത്തിലാണെങ്കിലും അവനെ കെട്ടിപ്പിടിച്ച് നെറ്റിയിലൊരു മുത്തവും കൊടുത്ത് മുഖം പിടിച്ച് നെഞ്ചിലമർത്തി വയ്ക്കുകയും ചെയ്തു.
ഇന്നിനിയൊന്നുമില്ല, അങ്ങനെയേ കിടന്ന് ഉറങ്ങിക്കോ എന്ന് പറയാതെ പറഞ്ഞതാണ് അവൾ.
വിഷ്ണു അവളുടെ മുലകളുടെ മാർദ്ധവത്തിൽ പതിയെ കണ്ണുകളടച്ചു.
മൂന്നാലു ദിവസം കൂടി കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് വല്യച്ഛൻ വീണ്ടും വിളിച്ചു. എവിടെയോ കറങ്ങി തിരിഞ്ഞ് അന്ന് വന്നു കയറിയതേ ഉള്ളൂ. രണ്ട് ദിവസം തറവാട്ടിൽ കാണും. അയാൾ യാത്ര തിരിക്കുന്നതിന്റെ അന്ന് തങ്ങളെത്താമെന്ന് വിഷ്ണു അറിയിച്ചു.
പറഞ്ഞത് പോലെ തന്നെ വിഷ്ണുവും പൂജയും വല്യച്ഛൻ യാത്ര തിരിക്കുന്നതിന്റെ അന്ന് തന്നെ എത്തി ചേർന്നു.
“നമ്മുടെ ദാസന്റെ ഇളയപെങ്കൊച്ചില്ലേ മഹിമ…” ഊഷ്മളമായ സ്വീകരണത്തിന് ശേഷം വല്യച്ഛൻ പറഞ്ഞു തുടങ്ങി.
വിഷ്ണുവിന് ആളെ പെട്ടെന്ന് മനസ്സിലായില്ലെങ്കിലും തലയാട്ടിക്കാണിച്ചു.
“ബന്ധം പിരിഞ്ഞ് വന്നു നിൽക്കുവാ.. അതിന്റെ ചെക്കൻ ഭയങ്കര കുടിയായിരുന്നു. എന്നിട്ടിതിനെ കുനിച്ചു നിർത്തി ഇടീം. ആങ്ങള ചെക്കൻ കണ്ടോണ്ട് ചെന്നിട്ട് വീട്ടിൽ വിളിച്ചോണ്ട് വന്നു.” പറഞ്ഞു വരുന്ന റൂട്ട് മനസ്സിലായപ്പോൾ വിഷ്ണു ഇടംകണ്ണിട്ട് പൂജയെയൊന്ന് നോക്കി.
ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന ഭാവത്തിൽ ഉമ്മറത്തെ ഗ്രില്ലിലൂടെ പരിസരം വീക്ഷിക്കുകയാണെങ്കിലും കടുത്തു വരുന്ന മുഖം പറയുന്നുണ്ട് കാത് ഇവിടെത്തന്നെയാണെന്ന്.
“ആ ചെക്കൻ എന്നെ കണ്ടപ്പോ നീ രണ്ടാമത് കെട്ടുന്നില്ലേ എന്നൊക്കെ തിരക്കി. ആലോചിച്ചപ്പോ കൊള്ളാന്ന് എനിക്കും തോന്നി.”
“അതൊന്നും വേണ്ട വല്യച്ഛ.. ഇനിയൊരു കല്ല്യാണമൊന്നും ഞാൻ കഴിക്കുന്നില്ല.” ഇനീം വല്യച്ഛൻ തുടർന്നാൽ പൂജയുടെ പീരിയഡ്സ് കാരണം ആറേഴു ദിവസം പട്ടിണിയായിരുന്ന താൻ രണ്ട് ദിവസം കൂടെ പട്ടിണി കിടക്കേണ്ടി വരുമെന്ന് തോന്നിയവന്.
“പിന്നെ.. ഒരുത്തി അങ്ങനെ ആയിപ്പോയെന്നും പറഞ്ഞ് ലോകത്തുള്ള പെണ്ണുങ്ങളെല്ലാം അങ്ങനെയാണെന്ന് കരുതണ്ട നീയ്.
പൂജ മോളെ.. ഇവനൊരു ജീവിതം ഉണ്ടാക്കിയിട്ട് വേണം നിന്നെ കെട്ടിച്ചു വിടാൻ. അല്ലേൽ നീയൊരു പോക്ക് പോവുമ്പോൾ ഇവനൊറ്റപ്പെട്ടുപോവും.. മഹിമയാവുമ്പൊ നമുക്ക് അറിയാവുന്ന കുട്ടിയാ.. നല്ല സുന്ദരിക്കുട്ടി.. നിനക്ക് കണ്ടാൽ ഇഷ്ടപ്പെടും.” ഇരുവരോടുമെന്ന പോലെയാണ് വല്യച്ഛന്റെ വർത്താനം.
“എന്നിട്ട് വല്യച്ഛൻ എന്താ പെണ്ണ് കെട്ടാഞ്ഞേ?” വിഷ്ണു തമാശ രൂപത്തിൽ തിരിച്ചു ചോദിച്ചു.
അതോടെ അയാളുടെ ഉത്തരം മുട്ടുമെന്ന് അറിയാം.
എന്തോ പിറുപിറുത്തുകൊണ്ട് അയാൾ വിഷ്ണുവിനെ കാര്യമാക്കാതെ പൂജയുടെ നേരെ തിരിഞ്ഞു.
“ഇനി നിനക്കും കല്ല്യാണം വേണ്ടാന്നാണോ?”
“ജോലി കിട്ടീട്ട്.” പൂജ വിക്കി.
“നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?” അവളുടെ നോട്ടം വിഷ്ണുവിന്റെ മുഖത്ത് തറച്ചു.
അരുതെന്നൊരു അപേക്ഷയാണ് ആ മുഖത്ത്.
“ഊഹും. ഇപ്പോ വേണ്ട.”
എന്നിട്ടും നാട്ടിലെ രണ്ടു മൂന്ന് പയ്യന്മാരുടെ കാര്യമൊക്കെ പറഞ്ഞിട്ടാണ് അയാൾ അന്ന് സ്ഥലം വിട്ടത്.
വല്യച്ഛൻ പടികടന്നു പോയപ്പോൾ വിഷ്ണു ആശ്വാസത്തോടെയൊന്ന് വിശ്വസിച്ചു.
“മഹിമയാരാ?”
പിന്നീന്ന് തന്നെ പൂജയുടെ ചോദ്യം വന്നു.
ഇവളിത് വിട്ടില്ലേ? മനുഷ്യന്റെ സമാധാനം പോയി. അവൻ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു.
“ആ.. എനിക്കറിഞ്ഞൂടാ..”
“ചുമ്മാ.. ഏതോ സുന്ദരി പെണ്ണാണെന്ന് പറഞ്ഞല്ലോ.”
“എനിക്കീ ഐശ്വര്യ റായിയെ മതി.
ഇങ്ങോട്ട് കേറിക്കെ.. വല്ല പെണ്ണുങ്ങളുടെ പേരും പറഞ്ഞ് നീയെന്റെ മൂഡ് കളയല്ലേ..” ഓടുന്ന പൂജയ്ക്ക് ഒരു മുഴം മുന്നെയെറിഞ്ഞു വിഷ്ണു.
എന്തോ കൊനഷ്ട് ചോദിക്കാനായി വാ തുറന്ന പൂജ അതോടെ നിർത്തി.
“നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോ നീയെന്തിനാ പെണ്ണെ എന്നെ നോക്കിയേ?”
