ഏദേൻസിലെ പൂപാറ്റകൾ – 3

ഇത് കേട്ട് ശ്വേത ടീച്ചറെ നോക്കി. അവളുടെ കണ്ണിൽ വീഴാൻ തൂങ്ങി നിന്ന നീര് തുള്ളികൾ ഇറ്റി വീണു. അവൾ പിന്നിലേക്ക് തിരിഞ്ഞു ടീച്ചറുടെ ശിരസ് അവളിലേക്ക് അടുപ്പിച്ചു, ടീച്ചറുടെ കവിളുകളിൽ അവൾ മാറി മാറി മുത്തമിട്ടു. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. ടീച്ചറോട് ഇത് വരെ തോന്നാത്തൊരിഷ്ടം ഇപ്പോൾ അവൾക്ക് തോന്നി. അതിൽ ഒട്ടും കാമമില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. അൽപ്പനേരം ആരും ഒന്നും മിണ്ടിയില്ല. അവർ ഹോസ്പിറ്റലിലേക്ക് അടുത്ത് കൊണ്ടിരിക്കുകയായിരുന്നു.

“ശ്വേത എന്താ കല്യാണത്തിന് സമ്മതിക്കാത്തത്..?” കുറച്ചു നേരെത്തെ മൗനത്തിന് ശേഷം അനിത ചോദിച്ചു.

“ഒന്നുല്ല… പഠിത്തം ഒന്നും കഴിഞ്ഞില്ലാലോ, പിന്നെ കല്യാണത്തിന് മുന്നേ ഒരു ജോലി ഒക്കെ ആയി സെറ്റിൽ ആവണം എന്നൊരരാഗ്രഹമുണ്ട്..”

“മ്മ്.. അതല്ലാതെ മാറ്റന്തെങ്കിലും കാരണമുണ്ടോ..” അനിത ഒരു സംശയമെന്നോണം ചോദിച്ചു.

“എന്ത് കാരണം..?… ടീച്ചർ എന്താ.. ഉദേശിച്ചത്..?” ശ്വേതാ സംശയത്തോടെ ടീച്ചറെ നോക്കി.

“അല്ല… വല്ല ലവ് അഫെയറോ മറ്റോ…?”

“ഹേയ്.. അങ്ങനെ ഒന്നും ഇല്ല..” ശ്വേത അർജുനെ നോക്കികൊണ്ടാണ് അത് പറഞ്ഞത്.

“മ്മ്.. സത്യമാണോ?” അർജുനും അവളെ നോക്കുന്നത് കണ്ട അനിത ആവർത്തിച്ചു ചോദിച്ചു.

” മ്മ്..” ശ്വേത മൂളുകമാത്രം ചെയ്തു.

“എന്തിനാ ശ്വേത കള്ളം പറയുന്നത്. നിങ്ങളുടെ രണ്ടുപേരുടെയും പരുങ്ങൽ കണ്ടാൽ അറിയാം നിങ്ങളുടെ ഉള്ളിൽ എന്തോ ഉണ്ടെന്ന്… പിന്നെ എന്നോട് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയണ്ടാട്ടോ..” അനിത അതും പറഞ്ഞു സീറ്റിലേക്ക് ചാരിയിരുന്നു.

“ടീച്ചറെ… എന്താണ് പറയേണ്ടത് എന്നറിയില്ല. ഞാനും അർജുനുമായി പ്രണയമൊന്നുമില്ല, പക്ഷെ പരസ്പ്പരം ഒരു അണ്ടർസ്റ്റാന്റിങ്‌ ഉണ്ട്. എനിക്കിവനെയും ഇവന് എന്നെയും നന്നായി അറിയാം. പരസ്പ്പരം ഒന്നിച്ച് ജീവിച്ചാലോന്ന് കുറച്ചുനാളായിട്ട് ഞങ്ങൾ ആലോചിക്കുന്നുണ്ട്. പക്ഷെ ഇത് വരെ ഒരു തീരുമാനം എടുക്കാൻ പറ്റിയിട്ടില്ല… അതിൻറെ ഇടക്കാണ് ഈ പെണ്ണുകാണൽ..” ശ്വേത ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു.

“ഞങ്ങൾ തമ്മിൽ ഒരുപാട് തവണ ബന്ധപ്പെട്ടിട്ടുണ്ട്, ഞാൻ വേറെ പലരുമായും ബന്ധപ്പെട്ടിട്ടുണ്ട്, അത് പോലെ ഇവനും ചെയ്തിട്ടുണ്ട്, അതൊക്കെ ഞങ്ങൾക്ക് പരസ്പ്പരം അറിയാം… അതൊന്നും മറ്റുള്ളവരെ പോലെ ഞങ്ങൾക്ക് ഒരു പ്രശ്‌നവുമല്ലന്ന് മാത്രമല്ല ഞങ്ങൾ അതൊക്കെ ആസ്വാദിക്കുന്നുമുണ്ട്. അങ്ങനെ ആണെങ്കിൽ ഞങ്ങൾ ഒന്നിക്കുന്നതല്ലേ നല്ലത് എന്ന് തോന്നി.. എന്താ ടീച്ചറുടെ അഭിപ്രായം..” ശ്വേതാ ടീച്ചറെ നോക്കി ചോദിച്ചു.

അനിത എന്ത് പറയണമെന്നാലോചിച്ച് ശ്വേതയെ നോക്കിയിരിക്കുകയായിരുന്നു.

” പരസ്പ്പരം മനസ്സിലാക്കാൻ കഴിയുക എന്നതാണ് വിവാഹ ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഒന്ന്, അങ്ങനെ നോക്കുമ്പോൾ നിങ്ങൾ ഒന്നിക്കുന്നതാണ് നല്ലത്. പിന്നെ മറ്റൊരാളെ കല്യാണം കഴിച്ചാൽ നിങ്ങൾ ഇപ്പോൾ പരസ്പ്പരം അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും ചിലപ്പോൾ ഇത് പോലെ കിട്ടിക്കൊള്ളണമെന്നില്ല.. So നിങ്ങളുടെ ജീവിതമാണ്, നിങ്ങളാണ് തീരുമാനം എടുക്കേണ്ടത്.”

“വീട്ടുകാരറിയുമ്പോൾ ഉണ്ടാകുന്ന പ്രശനങ്ങളാണ് ആലോചിക്കാൻ പറ്റാത്തത്..” ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് വണ്ടി കയറ്റി കൊണ്ട് അർജുൻ പറഞ്ഞു.

“എതിർപ്പുകൾ ഉണ്ടാവും എന്ന് കരുതി സംസാരിക്കാതിരുന്നാൽ, പിന്നീട് സംസാരിക്കാമായിരുന്നു എന്ന് തോന്നി സങ്കടപ്പെടേണ്ടി വരും. ചിലപ്പോൾ അവർക്ക് എതിർപ്പില്ലെങ്കിലോ, അല്ലെങ്കിൽ എതിർത്തലും നിങ്ങൾ വാശിപിടിച്ചാൽ സമ്മതിച്ചാലോ..? ആ ചാൻസ് ഒരിക്കലും കളയരുത്.” അവർ കാറിൽ നിന്നും ഇറങ്ങി ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ അനിത പറഞ്ഞു.

അവര് നേരെ പോയത് രണ്ടാം നിലയിലെ iCU വിലേക്കായിരുന്നു. വൈകുന്നേരമായതിനാൽ അവിടെ ആളുകളുടെ തിരക്കില്ലായിരുന്നു.
ICU വിനു മുന്നിൽ നിരത്തിയിട്ട ചുമന്ന കസേരകളിലൊന്നിൽ ശില്പയും തെട്ടടുത്ത് അവളുടെ അച്ഛനും ഇരിക്കുന്നുണ്ടായിരുന്നു.
അനിതടീച്ചറെ കണ്ടപ്പോൾ അവൾ എണീറ്റ് ‘ടീച്ചറെ’ എന്ന് വിളിച്ച് അടുത്തേക്ക് വന്നു.
ഉറക്കമൊഴിച്ചതിൻറെ ക്ഷീണം അവളുടെ മുഖത്ത് കാണാനുണ്ടായിരുന്നു.
അനിത അവളെ സമാധാനിപ്പിക്കാനെന്നോണം തലയിൽ മെല്ലെ തലോടി.
അവരെ കാണാൻ വന്നതിൻറെ സന്തോഷം ശിൽപ്പയുടെ ആ ക്ഷീണിച്ച കണ്ണുകളിലും കാണാമായിരുന്നു.
അർജുൻ തൻറെ കയ്യിലെ പണം അനിതടീച്ചറെ ഏൽപ്പിച്ചു.

“ഇത് കോളേജിൽ കുട്ടികൾ അമ്മക്ക് വേണ്ടി കളക്ട് ചെയ്തതാണ്..” എന്ന് പറഞ്ഞു ശിൽപ്പയുടെ കയ്യിലേക്ക് ടീച്ചർ പണമടങ്ങുന്ന പൊതി വെച്ച് കൊടുത്തു. ശിൽപ്പ അച്ഛൻറെ മുഖത്തേക്ക് നോക്കി അത് വാങ്ങി.

അവര് തിരിച്ചിറങ്ങുമ്പോൾ, ‘ഡോക്റ്ററെ കണ്ടിട്ട് പോകാമെന്ന്’ അർജുനാണ് പറഞ്ഞത്.
മൂന്നാം നിലയിലെ ഹോസ്പിറ്റലിന്റെ ഓഫിസിലേക്ക് കയറുമ്പോൾ, DMS ൻറെ MD യും, അവിടെത്തെ സീനിയർ സർജനുമായ ഡോ.വിനോദ് കുമാർ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അവര് കയറി വരുന്നത് കണ്ട് ‘ഞാൻ അങ്ങോട്ട് വിളിക്കാം’ എന്ന് പറഞ്ഞു അയാൾ പെട്ടെന്ന് ഫോൺ വെച്ച്.

“ആഹാ… ആരാ ഇത്, തനിക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയോടോ..?” അർജുനെ കണ്ട ഡോക്റ്റർ ഒരു ചിരിയോടെ പറഞ്ഞു. അവർ മൂന്ന് പേരും അദ്ദേഹത്തിന് മുന്നിലെ കസേരകളിലേക്കിരുന്നു.

“അങ്കിളേ.. സുഖല്ലേ..”

“എനിക്ക് സുഖം ഒക്കെ തന്നെ… തന്നേം തൻറെ അച്ഛനേം കണ്ട് കിട്ടാൻ വല്യ പാടാണല്ലോടോ..?”

“അച്ഛൻ… ഇങ്ങോട്ട് വരാറില്ലേ..?”

“നല്ല ആളാ… നിൻറെ അച്ഛൻ, കഴിഞ്ഞ ബോർഡ് മീറ്റിങ്ങിന് വരാൻ ഞാൻ വീട്ടിൽ വന്ന് പറഞ്ഞതാണ്. അങ്ങേർ നൈസായിട്ട് മുങ്ങി…”

അർജുന്റെ അച്ഛൻ DMS ൻറെ ഒരു ഡയറക്റ്ററാണ്. പല ബിസിനെസ്സുകളും ചെയ്യുന്നത്തിൻറെ കൂടെ, അവർ കുറച്ചു സുഹൃത്തുക്കൾ കൂടി തുടങ്ങിയതാണ് DMS ഹോസ്പിറ്റൽ.

“പിന്നെ.. അങ്കിളേ.. ആ ICU വിലെ കിഡ്‌നി പേഷ്യന്റിന്റെ കണ്ടീഷൻ എന്താണ്..”

“അത് ഇത്തിരി കോമ്പ്ലികാറ്റ്ഡ് ആണ്. രണ്ടു കിഡ്നിയും ഫെയ്‌ലിയാറാണ്. ഒരു കിഡ്നിയെങ്കിലും ഉടനെ മാറ്റിവെക്കണം.. അല്ല ആ പേഷ്യന്റിനെ നിനക്ക് എങ്ങനാ പരിജയം..”

“അത് എൻറെ സുഹൃത്തിൻറെ അമ്മയാണ്..” ശിൽപ്പയുമായി അടുത്ത ബന്ധമില്ലെങ്കിലും സുഹൃത്തെന്നു പറഞ്ഞു പരിചയപ്പെടുത്താനാണ് അവൻ തോന്നിയത്.

“ഹോ.. ആ കോച്ച് നിൻറെ കോളേജിൽ ആണല്ലേ പഠിക്കുന്നെ..”

“പിന്നെ അങ്കിളേ.. അവരുടെ ബില്ലും മെഡിസിനും അച്ഛൻറെ അകൗണ്ടിലേക്ക് മാറ്റിയേക്കണേ..”

“നിൻറെ അച്ഛൻ എൻറെ കൊങ്ങക്ക് പിടിക്കോ..? ഹ ഹ ഹ ” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇല്ല അങ്കിളേ.. ഞാൻ പറഞ്ഞിട്ടുണ്ട്..”

Leave a Reply

Your email address will not be published. Required fields are marked *