“ഇത് കോളേജിൽ കുട്ടികൾ അമ്മക്ക് വേണ്ടി കളക്ട് ചെയ്തതാണ്..” എന്ന് പറഞ്ഞു ശിൽപ്പയുടെ കയ്യിലേക്ക് ടീച്ചർ പണമടങ്ങുന്ന പൊതി വെച്ച് കൊടുത്തു. ശിൽപ്പ അച്ഛൻറെ മുഖത്തേക്ക് നോക്കി അത് വാങ്ങി.
അവര് തിരിച്ചിറങ്ങുമ്പോൾ, ‘ഡോക്റ്ററെ കണ്ടിട്ട് പോകാമെന്ന്’ അർജുനാണ് പറഞ്ഞത്.
മൂന്നാം നിലയിലെ ഹോസ്പിറ്റലിന്റെ ഓഫിസിലേക്ക് കയറുമ്പോൾ, DMS ൻറെ MD യും, അവിടെത്തെ സീനിയർ സർജനുമായ ഡോ.വിനോദ് കുമാർ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അവര് കയറി വരുന്നത് കണ്ട് ‘ഞാൻ അങ്ങോട്ട് വിളിക്കാം’ എന്ന് പറഞ്ഞു അയാൾ പെട്ടെന്ന് ഫോൺ വെച്ച്.
“ആഹാ… ആരാ ഇത്, തനിക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയോടോ..?” അർജുനെ കണ്ട ഡോക്റ്റർ ഒരു ചിരിയോടെ പറഞ്ഞു. അവർ മൂന്ന് പേരും അദ്ദേഹത്തിന് മുന്നിലെ കസേരകളിലേക്കിരുന്നു.
“അങ്കിളേ.. സുഖല്ലേ..”
“എനിക്ക് സുഖം ഒക്കെ തന്നെ… തന്നേം തൻറെ അച്ഛനേം കണ്ട് കിട്ടാൻ വല്യ പാടാണല്ലോടോ..?”
“അച്ഛൻ… ഇങ്ങോട്ട് വരാറില്ലേ..?”
“നല്ല ആളാ… നിൻറെ അച്ഛൻ, കഴിഞ്ഞ ബോർഡ് മീറ്റിങ്ങിന് വരാൻ ഞാൻ വീട്ടിൽ വന്ന് പറഞ്ഞതാണ്. അങ്ങേർ നൈസായിട്ട് മുങ്ങി…”
അർജുന്റെ അച്ഛൻ DMS ൻറെ ഒരു ഡയറക്റ്ററാണ്. പല ബിസിനെസ്സുകളും ചെയ്യുന്നത്തിൻറെ കൂടെ, അവർ കുറച്ചു സുഹൃത്തുക്കൾ കൂടി തുടങ്ങിയതാണ് DMS ഹോസ്പിറ്റൽ.
“പിന്നെ.. അങ്കിളേ.. ആ ICU വിലെ കിഡ്‌നി പേഷ്യന്റിന്റെ കണ്ടീഷൻ എന്താണ്..”
“അത് ഇത്തിരി കോമ്പ്ലികാറ്റ്ഡ് ആണ്. രണ്ടു കിഡ്നിയും ഫെയ്‌ലിയാറാണ്. ഒരു കിഡ്നിയെങ്കിലും ഉടനെ മാറ്റിവെക്കണം.. അല്ല ആ പേഷ്യന്റിനെ നിനക്ക് എങ്ങനാ പരിജയം..”
“അത് എൻറെ സുഹൃത്തിൻറെ അമ്മയാണ്..” ശിൽപ്പയുമായി അടുത്ത ബന്ധമില്ലെങ്കിലും സുഹൃത്തെന്നു പറഞ്ഞു പരിചയപ്പെടുത്താനാണ് അവൻ തോന്നിയത്.
“ഹോ.. ആ കോച്ച് നിൻറെ കോളേജിൽ ആണല്ലേ പഠിക്കുന്നെ..”
“പിന്നെ അങ്കിളേ.. അവരുടെ ബില്ലും മെഡിസിനും അച്ഛൻറെ അകൗണ്ടിലേക്ക് മാറ്റിയേക്കണേ..”
“നിൻറെ അച്ഛൻ എൻറെ കൊങ്ങക്ക് പിടിക്കോ..? ഹ ഹ ഹ ” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇല്ല അങ്കിളേ.. ഞാൻ പറഞ്ഞിട്ടുണ്ട്..”
“ഒകെ..”
” അവർക്ക് ഏത് ഗ്രൂപ്പ് കിഡ്നിയ ആവശ്യം..”
“B+ve ”
“ഒക്കെ ഞാനും ഒന്ന് നോക്കാം, അങ്കിൾ ഒന്ന് കാര്യമായി നോക്കണേ.. ക്യാഷ് ചോദിക്കുന്നുണ്ടേൽ നമുക്ക് കൊടുക്കാം ”
“ഒക്കെ ഞാൻ അറിയിക്കാം..”
“എന്ന അങ്കിളേ ഞങ്ങളിറങ്ങട്ടെ..”
“ഒക്കെ… അല്ല ഇതൊക്കെ ആരാ..”
“ഇത് അനിത ടീച്ചർ.. കോളേജിലെ ടീച്ചറാണ്, ഇത് എൻറെ ഫ്രണ്ട് ശ്വേത..” അർജുൻ അവരെ പരിചയപ്പെടുത്തി.
തിരിച്ചു കാറിൽ കയറാൻ നേരത്താണ് ശ്വേതയുടെ ഫോൺ റിങ് ചെയ്തത്.
“ഹലോ..എന്താടി..”
“ടീ… നീ എവിടെയാ..”
“ഞാൻ ഹോസ്പിറ്റലിൽ നിന്നും വന്നോണ്ടിരിക്കാ.. എന്തെ..”
“ഇവിടെ ഹോസ്റ്റലിൽ, നിൻറെ അച്ചനും മാമനും വന്നിട്ടുണ്ട്.. ” അത് കേട്ട് ശ്വേത ഒന്ന് ഞെട്ടി.
“ഒരുപാട് നേരായോ വന്നിട്ട്..”
“ഇല്ല ഇപ്പൊ വന്നേ ഒള്ളു, വാർഡന്റെ മുറിയിലേക്ക് പോയിട്ടുണ്ട്..”
“ഒക്കെ നീ വെച്ചോ ഞാൻ വന്നേക്കാം..”
അവര് എന്തിനാണ് വന്നതെന്ന് ശ്വേതക്ക് മനസിലായി. നാളെത്തെ പെണ്ണ് കാണലില് നിന്ന് തനിക്ക് ഒഴിയാൻ പറ്റില്ലാന്ന് അന്നേരം അവൾ തിരിച്ചറിഞ്ഞു.
“എന്ത് പറ്റി ശ്വേതാ..” കാറിലേക്ക് കയറുമ്പോൾ അവളുടെ മുഖം കണ്ട അർജുൻ ചോദിച്ചു.
” ഹോസ്റ്റലീന്ന് കീർത്തന വിളിച്ചിട്ടുണ്ടായിരുന്നു.. അച്ഛനും മാമനും വന്നിട്ടുണ്ട്. ഞാൻ വരില്ലന്നറിഞ്ഞിട്ട് കൊണ്ട് പോകാൻ വന്നതാവും….”
“ഇനി എന്താ ചെയ്യാ..”
“ഒന്നും ചെയ്യാനില്ല, പോയി പെണ്ണ് കാണാൻ ഒരുങ്ങി കെട്ടി നിന്ന് കൊടുക്കുക അത്ര തന്നെ.. ഇപ്പോയെ ബലം പിടിച്ചാൽ അവസാനം ഒന്നും ചെയ്യാൻ പറ്റില്ല..”
“മ്മ്.. ” അർജുൻ ഒന്ന് മൂളി.
“അതിന് മുന്നേ എനിക്കൊരു കാര്യം അറിയണം അർജുൻ… ”
“എന്താണ്..”
“അച്ഛനും മാമനും എന്നെ തിരഞ്ഞു ഇത് വരെ വന്നിട്ടുണ്ടെങ്കിൽ, ഈ ബന്ധം അവർക്കൊക്കെ ഇഷ്ട്ടപെട്ടിട്ടുണ്ട്.. അപ്പൊ ഏത് വിധേനെയും എന്നെ അവർ ലോക് ആക്കും.. ഉറപ്പാണ്. അത് കൊണ്ട് നമ്മുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണം..”
