ഏദേൻസിലെ പൂപാറ്റകൾ – 3 Like

“തോമസേട്ടാ.. ഉച്ചക്ക് ഭക്ഷണം ഒന്നും അഴിക്കാൻ പറ്റിയില്ല, തോമസേട്ടൻ എനിക്ക് ഒരു ഊണ് പറയോ..?”
“മോനെ.. ഈ നേരത്ത് ഇനി ഊണ് കിട്ടില്ലാലോ..?”

“എന്നാ.. ചപ്പാത്തി മതി.. വേഗം കൊണ്ട് വരാൻ പറയണേ.. നല്ല വിശപ്പ്..”

“ശരി..” അതും പറഞ്ഞു അയാൾ പോകാൻ ഒരുങ്ങി.

“പിന്നെ തോമസേട്ടാ.. താഴെ ട്രാവൽ ഏജൻസിയിൽ ചെന്നൈക്കുള്ള ബസ് ടിക്കെറ്റ് പറഞ്ഞിട്ടുണ്ട് വരുമ്പോ അതും കൂടെ ഒന്ന് വാങ്ങണെ..”

“അല്ല മോനെ.. ഫ്‌ളൈറ്റ് ബുക്ക് ചെയ്തിരുന്നല്ലോ..”

“അഞ്ച് മണിക്കാണ് ഫ്‌ളൈറ്റ്, ഇനി ഇപ്പൊ ഇവിടുന്ന് പോയാലും ടൈമിന് എത്തുമെന്ന് തോന്നുന്നില്ല.. ഞാൻ അത് ക്യാൻസൽ ചെയ്തിട്ടുണ്ട്..” എന്നും പറഞ്ഞ പോക്കറ്റിൽ നിന്ന് ടിക്കറ്റിനും ഭക്ഷണത്തിനുമുള്ള പണം എടുത്ത് കൊടുത്തു.
അയാൾ പുറത്തേക്ക് പോയി.

ഇന്നത്തെ തിരക്കിൻറെയും ഭക്ഷണം കഴിക്കാത്തതിൻെയും ക്ഷീണത്തിൽ കസേരയിലേക്ക് ചാരി കണ്ണുകൾ അടച്ചു കിടന്നു.

“സാർ മേ ഐ കമിങ്..” കണ്ണുകൾ ചിമ്മി തുടങ്ങിയപ്പോൾ ഡോറിൽ ഒരു സ്ത്രീ ശബ്ദം കേട്ടു.

” ആഹ്… ശ്രുതി. കയറി വാ ” ഒട്ടും ഉന്മേഷമില്ലാതെ അയാൾ പറഞ്ഞു.

“അല്ല സാറേ ഫ്‌ളൈറ്റ് അഞ്ച് മണിക്കല്ലേ… നമുക്ക് പോണ്ടേ.. ഞാൻ ഒരു പാട് വിളിച്ചിരുന്നു, സാർ ഫോണെടുത്തില്ലലോ..”

“ആഹ്.. ഫോൺ സൈലന്റായിരുന്നടൊ…”

“അപ്പൊ പോവണ്ടേ… നാളത്തെ കേസ്.. RJ ഗ്രൂപ്പിന്റെ സ്റ്റാഫ് വിളിച്ചിട്ടുണ്ടായിരുന്നു. നാളെ അറ്റന്റ് ചെയ്യില്ലെന്ന് ചോദിച്ചിട്ട്..”

“മ്മ്.. ഇനി ഇപ്പൊ പോയാലും ഫളൈറ്റ് മിസ്സാവും… So ഞാൻ ടിക്കറ്റ് ക്യാൻസൽ ചെയ്തിട്ടുണ്ട്. പകരം ബസിന് ടിക്കറ്റെടുത്തിട്ടുണ്ട്..”

“ബസ്സിന് പോയാൽ സാറേ… നമ്മൾ ഓൺ ടൈം കോർട്ടിൽ അറ്റന്റ് ചെയ്യാൻ പറ്റില്ലാലോ..?”

“രാത്രി പതിനൊന്ന് മണിക്കാണ് ബസ്, ലേറ്റ് ഇല്ലാതെ അവിടെ എത്തുവാണെങ്കിൽ മോർണിംഗ് പതിനൊന്ന് അല്ലെങ്കിൽ പന്ത്രണ്ടിന് നമ്മളെത്തും, ഇനി അഥവാ ലേറ്റായാൽ ഞാൻ അഡ്വേക്കേറ്റ് ജോയിയെ വിളിച്ച് പറഞ്ഞിട്ടുണ്ട്, നീ ആ സൈൻ ചെയ്ത ഡോകുമെന്റിന്റെ കോപ്പി ഒക്കെ അവൻ ഒന്ന് മെയിൽ ചെയ്ത് കൊടുക്ക്..”

“ഒക്കെ സാർ..”

“പിന്നെ.. നൈറ്റ് അല്ലെ പോകുന്നത് നീ വേണേൽ അത് മെയിൽ ചെയ്തിട്ട് വീട്ടിൽ പോയിക്കൊ.. ഒരു 10.30 ഒക്കെ ആവുമ്പൊ വന്നാൽ മതി..”
“ശരി സാർ..” ശ്രുതി പോയപ്പോൾ തോമാസേട്ടൻ ടിക്കറ്റുമായി വന്നു. ക്ഷീണം കൊണ്ട് കാബിനിൽ തന്നെയുള്ള സോഫയിൽ കിടന്ന് മയങ്ങിയപ്പോൾ തോമസേട്ടൻ ‘ഭക്ഷണം കൊണ്ടെന്നു’ന്ന് പറഞ്ഞു വിളിച്ചു. ഡൈനിങ് റൂമിൽ പോയി ചപ്പാത്തിയും കടല കറിയും കഴിച്ച് വീണ്ടും അയാൾ ആ സോഫയിൽ കിടന്നു മയങ്ങി.

അഞ്ചു മണിയായപ്പോൾ ഓഫിസിലെ സ്റ്റാഫുകൾ ഓരോരുത്തരായി പോകാൻ തുടങ്ങി.
പക്ഷെ ശ്രുതിയുടെ ജോലി അപ്പോഴും കഴിഞ്ഞിരുന്നില്ല.
ഒരുപാട് ഡോകുമെന്റുകൾ ഉണ്ടായിരുന്നു.
ഓരോന്നും സ്കേൻ ചെയ്ത് മെയിൽ ചെയ്യാൻ ഒരുപാട് സമയമെടുത്തു.

“മോളെ ചാവി സാറിൻറെ ടേബിളിന് മുകളിലുണ്ടെന്ന് പറയണേ..പിന്നെ സാർ ഉറങ്ങാണ്, വിളിക്കണ്ട… ഉച്ചക്കത്തെ ഭക്ഷണം ഇപ്പോഴാ കഴിച്ചേ.. നല്ല ക്ഷീണം കാണും.. ഉറങ്ങിക്കോട്ടെ…” തോമസേട്ടൻ പോകാൻ നേരം ശ്രുതിയോട് പറഞ്ഞു.
എന്നും അവസാനം ഓഫിസ് പൂട്ടി പോകുന്നത് തോമസേട്ടനാണ്.
ശ്രുതിയുടെ സ്കേൻ ചെയ്യലും മെയിൽ ചെയ്യലും കഴിഞ്ഞപ്പോയേക്കും നേരം 6.30 ആയിരുന്നു.
അവൾ അനൂപിൻറെ ഓഫീസ് തുറന്ന് നോക്കി. സാർ ഇപ്പോഴും നല്ല ഉറക്കത്തിലാണ്.
ഒരു മുഷിച്ചിൽ തോന്നിയ കാരണം ഡൈനിങ് റൂമിലെ കേറ്റലിൽ വെള്ളം ചൂടാക്കി ഒരു ചായയിട്ടു.
‘keep smile’ എന്ന ലേബലുള്ള ഒരു മഗ്ഗിലേക്ക് ചായ പകര്ന്നു.
അതും കൊണ്ട് അവളുടെ ചെയറിൽ വന്നിരുന്നു.
മൊബൈലിൽ ചെറിയ ശബ്ദത്തിൽ പാട്ട് വെച്ച് ആ ചായ നുണഞ്ഞു. ഇരിക്കാനുള്ള സുഖത്തിന് ടേബിളിലേക്ക് കാൽ കയറ്റിവെച്ച് ചെയറിലേക്ക് ചാരിയിരുന്നു കണ്ണികളടച്ചു.

“ശ്രുതി ഇത് വരെ പോയില്ലേ..” ഉറക്കമുണർന്നു വന്ന അനൂപ് അവളെ കണ്ട് ചോദിച്ചു.
ചായയുടെ രുചിയിലും പാട്ടിൻറെ ലഹരിയിലും കണ്ണടച്ചസ്വാധിച്ചിരുന്ന ശ്രുതി ഞെട്ടി.
പെട്ടെന്ന് ടേബിളിൽ നിന്ന് കാലെടുത്തപ്പോൾ മേശയിലുണ്ടായിരുന്ന പെൺഡ്രോയെർ താഴെ വീണു.
കുറെ പെന്നുകളും പൊട്ടിയ ഡ്രോയറും താഴെ ചിതറി കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *