ഏദേൻസിലെ പൂപാറ്റകൾ – 3

“ഒകെ..”

” അവർക്ക് ഏത് ഗ്രൂപ്പ് കിഡ്നിയ ആവശ്യം..”

“B+ve ”

“ഒക്കെ ഞാനും ഒന്ന് നോക്കാം, അങ്കിൾ ഒന്ന് കാര്യമായി നോക്കണേ.. ക്യാഷ് ചോദിക്കുന്നുണ്ടേൽ നമുക്ക് കൊടുക്കാം ”

“ഒക്കെ ഞാൻ അറിയിക്കാം..”

“എന്ന അങ്കിളേ ഞങ്ങളിറങ്ങട്ടെ..”

“ഒക്കെ… അല്ല ഇതൊക്കെ ആരാ..”

“ഇത് അനിത ടീച്ചർ.. കോളേജിലെ ടീച്ചറാണ്, ഇത് എൻറെ ഫ്രണ്ട് ശ്വേത..” അർജുൻ അവരെ പരിചയപ്പെടുത്തി.

തിരിച്ചു കാറിൽ കയറാൻ നേരത്താണ് ശ്വേതയുടെ ഫോൺ റിങ് ചെയ്തത്.
“ഹലോ..എന്താടി..”

“ടീ… നീ എവിടെയാ..”

“ഞാൻ ഹോസ്പിറ്റലിൽ നിന്നും വന്നോണ്ടിരിക്കാ.. എന്തെ..”

“ഇവിടെ ഹോസ്റ്റലിൽ, നിൻറെ അച്ചനും മാമനും വന്നിട്ടുണ്ട്.. ” അത് കേട്ട് ശ്വേത ഒന്ന് ഞെട്ടി.

“ഒരുപാട് നേരായോ വന്നിട്ട്..”

“ഇല്ല ഇപ്പൊ വന്നേ ഒള്ളു, വാർഡന്റെ മുറിയിലേക്ക് പോയിട്ടുണ്ട്..”

“ഒക്കെ നീ വെച്ചോ ഞാൻ വന്നേക്കാം..”
അവര് എന്തിനാണ് വന്നതെന്ന് ശ്വേതക്ക് മനസിലായി. നാളെത്തെ പെണ്ണ് കാണലില് നിന്ന് തനിക്ക് ഒഴിയാൻ പറ്റില്ലാന്ന് അന്നേരം അവൾ തിരിച്ചറിഞ്ഞു.

“എന്ത് പറ്റി ശ്വേതാ..” കാറിലേക്ക് കയറുമ്പോൾ അവളുടെ മുഖം കണ്ട അർജുൻ ചോദിച്ചു.

” ഹോസ്റ്റലീന്ന് കീർത്തന വിളിച്ചിട്ടുണ്ടായിരുന്നു.. അച്ഛനും മാമനും വന്നിട്ടുണ്ട്. ഞാൻ വരില്ലന്നറിഞ്ഞിട്ട് കൊണ്ട് പോകാൻ വന്നതാവും….”

“ഇനി എന്താ ചെയ്യാ..”

“ഒന്നും ചെയ്യാനില്ല, പോയി പെണ്ണ് കാണാൻ ഒരുങ്ങി കെട്ടി നിന്ന് കൊടുക്കുക അത്ര തന്നെ.. ഇപ്പോയെ ബലം പിടിച്ചാൽ അവസാനം ഒന്നും ചെയ്യാൻ പറ്റില്ല..”

“മ്മ്.. ” അർജുൻ ഒന്ന് മൂളി.

“അതിന് മുന്നേ എനിക്കൊരു കാര്യം അറിയണം അർജുൻ… ”

“എന്താണ്..”

“അച്ഛനും മാമനും എന്നെ തിരഞ്ഞു ഇത് വരെ വന്നിട്ടുണ്ടെങ്കിൽ, ഈ ബന്ധം അവർക്കൊക്കെ ഇഷ്ട്ടപെട്ടിട്ടുണ്ട്.. അപ്പൊ ഏത് വിധേനെയും എന്നെ അവർ ലോക് ആക്കും.. ഉറപ്പാണ്. അത് കൊണ്ട് നമ്മുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണം..”

അല്പനേരത്തെ മൗനത്തിന് ശേഷം അർജുൻ പറഞ്ഞു.

“നീനക്ക് എന്നെ വിശ്വാസ കുറവുണ്ടെന്ന് ഞാൻ പറയുന്നില്ല. എങ്കിലും ഞാൻ പറയാ.. believe me കൂടെയുണ്ടാകും ഞാൻ..എന്നും”

“ഒക്കെ അത് മതി.. ഇത് ഞാൻ എങ്ങേനെകിലും മുടക്കാൻ നോക്കാം. പക്ഷെ പിന്നെ അതികം നമുക്ക് നീട്ടി കൊണ്ട് പോവാൻ പറ്റില്ല.. ഉടനെ രണ്ടുപേരും വീട്ടിൽ പറയണം..”

“ഒക്കെ പറയാം”
പിന്നീട് ഹോസ്റ്റലിൽ എത്തുന്നത് വരെ ആരും ഒന്നും സംസാരിച്ചില്ല.

ശ്വേതയുടെ അച്ഛനും മാമനും അവര് ഹോസ്റ്റലിൽ എത്തുന്നത് വരെ അവിടെ കത്ത് നിന്നിരുന്നു.
അർജുൻ ഹോസ്റ്റലിന് മുന്നിൽ കാർ നിർത്തി.
ശ്വേത ഹോസ്റ്റലിലേക്ക് കയറി, അവളുടെ ബാഗ് എടുത്ത് തിരിച്ച് അച്ഛനും മാമനും വന്ന കാറിലേക്ക് കയറി.
ഹോസ്റ്റൽ ഗെയ്റ്റ് കടന്ന് പോയ ആ കാർ കൺ മുന്നിൽ നിന്നും മറയുന്നത് വരെ അർജുനും അനിതടീച്ചറും ഹോസ്റ്റലിനു പുറത്ത് കാറിലിരുന്നു.

“എന്താ ഇനി പരിപാടി..” അല്പനേരത്തെ മൗനത്തിന് ശേഷം അർജുൻ ചോദിച്ചു.

“എന്നെ കോളേജിൽ ഇറക്കിയേക്ക്, എൻറെ സ്‌കൂട്ടർ അവിടെയാണ്..”

“അപ്പൊ ടീച്ചർ അങ്ങോട്ട് വരുന്നില്ലേ..?”

“എങ്ങോട്ട്.?” അനിതടീച്ചർ സംശയത്തോടെ അർജുനെ നോക്കി.

“എൻറെ വീട്ടിലേക്ക്, അവിടെ നാരായണി നമ്മളെ കത്ത് നിക്കുന്നുണ്ടാവും..”

“ഹേയ്… ഞാൻ എങ്ങനാ വരുന്നേ..? എനിക്ക് പറ്റില്ല..”

“എന്ന നാരായണിയെ വിളിച്ച് പോകാൻ പറയാം അല്ലേ..?”

“മ്മ്.. ” ടീച്ചർ ഒന്ന് മൂളി.

അർജുൻ വണ്ടിയെടുത്ത് കോളേജിലേക്ക് വിട്ടു.
അവർ കോളേജിൽ എത്തുമ്പോൾ ബിനാമിസ്സ് അനിതടീച്ചറെയും കാത്ത് കാന്റീൻ മുന്നിൽ ഉണ്ടായിരുന്നു.
കാറിൽ നിന്നും ഇറങ്ങി അനിത പാർക്കിങ്ങിലേക്ക് പോയി.
കൂടെ ബിനാമിസ്സും ഉണ്ടായിരുന്നു.
അർജുൻ അനിതടീച്ചറും ബിനാമിസ്സും സ്‌കൂട്ടറിൽ കോളേജിൽ നിന്നും പോകുന്നത് വരെ കാറിൽ തന്നെ ഇരുന്നു.
അവര് കോളേജ് ഗെയ്റ്റ് കടന്നതും അവൻ കാർ സ്റ്റാർട്ട് ചെയ്ത് നാരായണിയുടെ അടുത്തേക്ക് വിട്ടു.
*****************************************************
കോടതിയിലെ അന്നത്തെ താൻ അറ്റന്റ് ചെയ്യണ്ട രണ്ടു കേസുകളും കഴിഞ്ഞപ്പോയെക്കും സമയം ഉച്ച കഴിഞ്ഞിരുന്നു.
അർജുന്റെ കയ്യിൽ നിന്നും അവൻറെ അച്ഛൻ രവീന്ദ്രൻറെ കയ്യിൽ നിന്നും കേസിന് വേണ്ടിയുള്ള സൈനുകൾ വാങ്ങിയ പേപ്പറുകളുമായി അഡ്വേക്കേറ്റ് അനൂപ് ഓഫീസിൽ എത്തുമ്പോൾ വൈകുന്നേരം നാല് മണിയായിരുന്നു.
നഗരത്തിന് വളരെ ആകർഷകവും മനോഹരവുമാക്കുന്ന ബിസിനെസ്സ് മാളിൻറെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിലേക്ക് അയാൾ വണ്ടിയൊതുക്കി.
ദൃതിയിൽ ലിഫ്റ്റിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും, വർക്ക് ചെയ്യാത്തതിനാൽ സ്റ്റെപ്പിലൂടെ മുകളിലേക്ക് ഓടി കയറുകയായിരുന്നു. ബിസ്സിനെസ്സ് മാളിന്റെ മൂന്നാം നിലയിലാണ് അനൂപിന്റെ ഓഫീസ്.
മാളിനകത്ത് 95% വും പല സ്ഥാപനങ്ങളുടെയും ഓഫീസുകൾ മാത്രമാണ് ഉള്ളത്.
അത് കൊണ്ട് തന്നെ അത്ര തിരക്കുള്ള സ്ഥലമല്ല.
അയാളുടെ ഓഫീസ് വളരെ മനോഹരവും അഡമ്പരവുമായിരുന്നു.
ഓഫിസിന്റെ ചില്ലു വാതിൽ തുറന്ന് അകത്ത് കയറിയാൽ, ഫുള്ളി എയർ കണ്ടീഷൻചെയ്‌ത്, ഒരു പാശ്ചാത്യൻ രീതിയിലാണ് ഇന്റീരിയർ ചെയ്തിട്ടുള്ളത്.
മൂന്ന് സ്റ്റാഫും അഞ്ച് ജൂനിയർ വക്കീലാൻമാരും ഒരു ഓഫീസ് മാനേജറും അടങ്ങുന്നതാണ് അദേഹത്തിൻറെ ഓഫീസ് അംഗങ്ങൾ.
ഓരോ അംഗങ്ങൾക്കും പ്രത്യേകം സീറ്റുകളും മേശകളും നൽകിയിട്ടുണ്ട്.
അവ നിരയായി മോനോഹരമായിട്ടാണ് സെറ്റ് ചെയ്തിട്ടുള്ളത്.
വാതിൽ തുറന്ന് നേരെ കേറുന്നത് ക്ളൈന്റുകൾക്ക് ഇരിക്കാനുള്ള വിസിറ്റിങ് റൂമിലേക്കാണ്.
ഓഫിസ് ഹാളിൻറെ അറ്റത്ത് ഗ്ലാസ്സിന്റെ മറയോട് കൂടിയ ഒരു കാബിനാണ് അയാളുടെ ഇരിപ്പിടം.കാബിനിന്റെ വാതിൽ തുറന്ന് അയാൾ അകത്ത് കയറുമ്പോൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു.
അയാൾ സീറ്റിലിരുന്നു.
എ സിയുടെ തണുപ്പടിച്ചപ്പോൾ അയാൾക്കൊരു ആശ്വാസം തോന്നി.
ഇന്റർകോം എടുത്ത് അയാൾ ചെവിയിൽ വെച്ചു.
“തോമസേട്ടാ… ഒന്ന് ഓഫിസിലേക്ക് വരോ?” അയാൾ ഫോണിൽ പറഞ്ഞു
അൽപ്പം കഴിഞ്ഞു ഒരു അമ്പതിനോട് പ്രായം തോന്നിക്കുന്ന ഒരു കഷണ്ടിയുള്ള മനുഷ്യൻ അകത്തേക്ക് വന്നു. അയാൾ അനൂപിന്റെ മേശക്കരികിൽ നിന്നു.

“തോമസേട്ടാ.. ഉച്ചക്ക് ഭക്ഷണം ഒന്നും അഴിക്കാൻ പറ്റിയില്ല, തോമസേട്ടൻ എനിക്ക് ഒരു ഊണ് പറയോ..?”
“മോനെ.. ഈ നേരത്ത് ഇനി ഊണ് കിട്ടില്ലാലോ..?”

“എന്നാ.. ചപ്പാത്തി മതി.. വേഗം കൊണ്ട് വരാൻ പറയണേ.. നല്ല വിശപ്പ്..”

“ശരി..” അതും പറഞ്ഞു അയാൾ പോകാൻ ഒരുങ്ങി.

“പിന്നെ തോമസേട്ടാ.. താഴെ ട്രാവൽ ഏജൻസിയിൽ ചെന്നൈക്കുള്ള ബസ് ടിക്കെറ്റ് പറഞ്ഞിട്ടുണ്ട് വരുമ്പോ അതും കൂടെ ഒന്ന് വാങ്ങണെ..”

Leave a Reply

Your email address will not be published. Required fields are marked *