ഏദേൻസിലെ പൂപാറ്റകൾ – 6 Like

ഇടക്കിടക്ക് അവർ അർജുനെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ അർജുൻ അത് കണ്ടില്ലെങ്കിലും, അർജുൻ എതിർവശത്തിരിക്കുന്ന സുൽഫത്ത് അത് കണ്ടിരുന്നു.

“ഡാ.. അവര് നിന്നെ തന്നെയാണല്ലോ.. ഇടക്കിടക്ക് നോക്കുന്നത്..”

“ആര്…?”

“ദാ.. ആ ടേബിളിലെ പിള്ളേര്…” അർജുൻ അവരെ നോക്കി. അർജുൻ നോക്കുന്നത് കണ്ട് അവരിൽ ഒരുത്തൻ തലവെട്ടിച്ചു.
“നീ കുണ്ടൻ പരിപാടിയും തുടങ്ങിയോ..? ചെക്കൻമാരൊക്കെ നോക്കി വെള്ളമിറക്കുന്നേ…” സോഫിയ അർജുനെ ചടപ്പിക്കാൻ വേണ്ടി പറഞ്ഞു.

“കുണ്ടൻ… നിൻറെ തന്ത ജോസപ്പ്…” അത് കേട്ട് എല്ലാരും ചിരിച്ചു. കുറച്ചുകഴിഞ്ഞ് ആ പയ്യന്മാർ എണീറ്റ് അവരുടെ ടേബിളിന് അടുത്തേക്ക് വന്നു.

“അർജുനേട്ടാ…. ഒന്ന് വരോ..?” അതിൽ ഒരു പയ്യൻ വിളിച്ചു.

“എന്താടാ കാര്യം…?”

“നമുക്ക് ഒന്ന് മാറി നിന്ന് സംസാരിക്കാം..” അവൻ തല ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു.

“താൻ ഇവിടെ നിന്ന് പറയാൻ പറ്റുന്നത് പറഞ്ഞാമതി…” അർജുൻ അവനോട് കടുപ്പിച്ച് പറഞ്ഞു.

“അത്..അത്.. ഇവിടെ…” അവൻ നിന്ന് പരുങ്ങി. അൽത്താഫ് അടുത്തുള്ള ടേബിളിൽ നിന്നും രണ്ടു ചെയർ അവരുടെ ടേബിളിന് അടുത്തേക്ക് വലിച്ചിട്ടു.

“ഡാ.. ഇവിടെ ഇരിക്ക് എന്നിട്ട് കാര്യം പറ…” അൽത്താഫ് അവരെ പ്രോത്സാഹിപ്പിച്ച് കൊണ്ട് പറഞ്ഞു. അവര് കസേരയിലേക്കിരുന്നു. രണ്ടു പേരും നന്നായി വിയർക്കുന്നുണ്ടായിരുന്നു.

“നിങ്ങൾക്ക് തന്നെ തെറ്റാണെന്ന് തോന്നുന്ന എന്തോ ഒരാവശ്യത്തിന് വേണ്ടിയാണ് നിങ്ങൾ വന്നത്… അല്ലെ..?” അൽത്താഫ് അവരെ നോക്കി കൊണ്ട് ഒരു പണ്ഡിതനെ പോലെ പറഞ്ഞു. അത് കേട്ട് അവര് തല കുമ്പിട്ടിരുന്നു. അൽപ്പം കഴിഞ്ഞ് അതിൽ ഒരുത്തൻ എഴുന്നേൽക്കാൻ നോക്കി.

“എവിടെക്കാ… അവിടെ ഇരിക്ക്..” അൽത്താഫ് അവനെ അവിടെ തന്നെ പിടിച്ചിരുത്തി.

“നിങ്ങൾ പേടിക്കണ്ട… ധൈര്യായിട്ട് പറഞ്ഞോ…” സോഫിയ അവരെ പ്രോത്സാഹിപ്പിച്ചു.

“ഇവൻ ഒരു പെൺകുട്ടിയെ ഇഷ്ട്ടാണ്…” ഒരുത്തൻ തല കുമ്പിട്ട് തന്നെ വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞു.

“മ്മ്… അതെന്താ… ഇവൻ പറയാൻ അറിയില്ലേ…?” അൽത്താഫ് ഒച്ചയെടുത്ത് ചോദിച്ചു.

“ഡാ… പിള്ളേരെ പേടിപ്പിക്കല്ലേട…” ആൽത്തഫിനോട് സുൽഫത്ത് ചൊടിച്ചു.

“നീ…പറ… ആരെയാ ഇവൻ ഇഷ്ട്ടം..”

“പേര് ഒന്നും അറിയൂല…”
“പിന്നെ… ഏത് ഡിപ്പാർട്മെന്റാണ്…?” സുൽഫത്ത് തന്നെയാണ് ചോദിച്ചത്.

“അറിഞ്ഞൂടാ… സീ…സീനി…സീനിയറാണ്..” അവൻ വിക്കി വിക്കിയാണ് പറഞ്ഞത്.

“ഹോ.. അത് ശെരി… ചേച്ചിമാരോടാണ് പ്രിയം..” അൽത്താഫ് വീണ്ടും അവരെ കളിയാക്കി കൊണ്ട് പറഞ്ഞു.

“അൽത്താഫെ… നല്ല ബോറാണ് ട്ടോ..” നിത്യ പറഞ്ഞു..

“ഉവ്വ് മേടം..” അൽത്താഫ് തമാശിച്ചു

“നിങ്ങൾ പറ… അതിന് ഞങ്ങൾ എന്താ വേണ്ടേ…” നിത്യ അവരെ നോക്കി ചോദിച്ചു.

“കൂട്ടി കൊടുക്കേണ്ടി വരും…അല്ലെ..?” അൽത്താഫ് വീണ്ടും അവരെ നോക്കി കളിയാക്കി..

“ഡാ… മൈരാ.. നിന്നോട് ഞാൻ കുറെ നേരായി പറയുന്നു… ഇനി നീ എൻറെ കയ്യിന്ന് വാങ്ങിക്കും…” സുൽഫത്ത് സീറ്റിൽ നിന്നും എഴുന്നേറ്റ് അൽത്താഫിനെ ചൂണ്ടി കൊണ്ട് പറഞ്ഞു, എന്നിട്ട് അവിടെ തന്നെ ഇരുന്നു. അത് കേട്ട് ആ പയ്യന്മാർ പേടിച്ച് സുൽഫത്തിനെ നോക്കി. അവളുടെ വായിൽ നിന്നും ‘മൈരേ’ എന്ന വാക്ക് കേട്ട് അവർ രണ്ടു പേരും കോരിത്തരിച്ചു.

“ഡാ… നിങ്ങൾ പറ…” സുൽഫത്ത് ശാന്തമായി പറഞ്ഞു.

“സെറ്റാക്കി തരാൻ പറ്റോ..?” പയ്യൻ തല കുമ്പിട്ട് തന്നെ ചോദിച്ചു..

“മ്മ്.. അപ്പൊ അതാണ് കാര്യം… അതിനാണ് അവിടെ കിടന്ന് പരുങ്ങിയത്..അല്ലെ..?” നിത്യ അവരോട് ചിരിച്ച് കൊണ്ട് ചോദിച്ചു. പക്ഷെ അവര് ഒന്നും മറുപടി പറഞ്ഞില്ല.

“ഇങ്ങനെ നാണം കുണുങ്ങി നിന്നാൽ എങ്ങനാ… ഇഷ്ട്ടപെട്ട പെണ്ണിനോട് ഇഷ്ട്ടാന്ന് പോയി പറയുന്നത്.. ഇതൊക്കെ ഇച്ചിരി ധൈര്യമൊക്കെ ഉള്ളവർക്കേ നടക്കൂ…” ഇത്രയും നേരം അവരെ ശ്രദ്ധിച്ചുകൊണ്ടിരുന്ന അർജുനാണ് പറഞ്ഞത്.

അത് വരെ തല താഴ്ത്തിയിരുന്നിരുന്ന മറ്റേ പയ്യൻ തലയുയർത്തി അർജുനെ നോക്കി. അർജുൻ വീണ്ടും സംസാരിച്ചു.

“ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ ഒരു കാര്യവും നടക്കില്ല… എന്ത് കാര്യവും വാ തുറന്ന് പറയണം..”

Leave a Reply

Your email address will not be published. Required fields are marked *