യക്ഷിയും ഞാനും 2

“ദേ എഴുത്തുകാരാ, ഇതാ നീ താമസിക്കാൻ പോകുന്ന വീട്. ചുളു വിലക്ക് കിട്ടിയത് കൊണ്ട് വാങ്ങിയതാ. ഒരു നാലഞ്ചു മാസം മുന്നേ., അന്ന് നീ വിളിച്ച് ഇതുപോലെ സ്വസ്ഥമായിട്ട് ഇരുന്ന് എഴുതാൻ പറ്റുന്ന സ്ഥലം വല്ലതുമുണ്ടോ എന്ന് ചോദിച്ചപ്പോ എനിക്കീ ഇടമാ ഓർമ വന്നേ. അതാ ഇന്ന് തന്നെ നിന്നെ ഇങ്ങോട്ട് കൂട്ടിട്ട് വന്നേ….!!”

കൂട്ടുകാരന്മാര് ഒരുപാട് ഉണ്ടായിരുന്നുവെങ്കിലും ഇവനായിരുന്നു ആ വാക്കിന് പല അർഥങ്ങൾ ഉണ്ടെന്ന് കാണിച്ചു തന്നവൻ, അഭി. കൂടെ പടിച്ചതായിരുന്നു അഞ്ചേട്ട് കൊല്ലം. പഠിക്കുന്ന സമയത്തും പഠിത്തത്തിൽ ശ്രദ്ധിക്കാതെ റഫ്‌ നോട്ടുകളിലും മറ്റും ഓരോന്ന് എഴുതി കുറിക്കുമായിരുന്നു. ക്ലാസ് മൊത്തം കളിയാക്കിയിരുന്നു എന്റെ കഴിവിനെ കഴിവ്കേട് എന്ന് വിളിച്ച ടീച്ചർമാരു പോലും ഏറെയാണ്. പക്ഷെ അന്നുമിന്നും കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചവൻ അഭി മാത്രമാണ്. ഇന്ന് ഏറെ തിരക്കുകൾ ഉള്ള രണ്ട് പേരാണ് ഞങ്ങൾ. അമ്മയിയപ്പന്റെ ബിസിനസുകൾ നോക്കി നടത്തുന്നു അഭി എന്ന അഭിലാഷ്. എന്റെ ജോലി പണ്ടത്തെ അതേ കുത്തി കുറുപ്പ് തന്നെ പക്ഷെ ഒരു വ്യത്യാസം., അന്നത് വെറും റഫ്‌ നോട്ടുകളിൽ ആയിരുന്നുവെങ്കിൽ ഇന്നത് സിനിമകളിലേക്ക് വേണ്ടിയെന്ന് മാത്രം….!!

“അജു വീടും സ്ഥലവും ഇഷ്ട്ടായില്ലേ….??”

“നൈസ്. എനിക്കിഷ്ട്ടയി.”

“ഉഫ്‌ ദൈവത്തിന് നന്ദി. ഞാൻ കരുതിയത് നിനക്ക് ഇഷ്ടവില്ലാന്നാ.”

“അതെന്താ ഈ വീടിനും സ്ഥലത്തിനും ഒരു കുറവ്….??”

“ഏയ് കുറവൊന്നും ഇല്ല. ഞാൻ കരുതി നിന്നെ പോലൊരു സെലിബ്രിറ്റിക്ക് ഇതുപോലൊരു പട്ടി കാട് ഇഷ്ടവില്ലാന്ന്.,”

“സെലിബ്രെറ്റി, എന്നാടാ ഇതൊക്കെ ഉണ്ടായേ…?? മഴ പെയ്ത ചോരുന്നൊരു വീട്ടിലാ ഞാൻ ഓര്മവച്ച നാള് തൊട്ടേ താമസിച്ചിരുന്നേ., ഇപ്പൊ എന്താ രണ്ട് നില വീട് ആഡംബര കാറ് ബാത്‌റൂമിൽ പോലും AC അങ്ങനെ എന്തൊക്കെ… ഇതിലൊന്നും വല്യ കാര്യം ഇല്ലടാ.”

“അഹ്…..”
തലക്ക് മുകളിൽ ഒരു നൂറ് കൂട്ടം പണി ഉണ്ട് എന്നിരുന്നിട്ട് കൂടി എന്റെ ആവശ്യത്തിനായി അതെല്ലാം മാറ്റി വച്ച് കാസർകോട് നിന്നും ഇങ്ങ് ആദ്യ ജില്ലയായ തിരുവനന്തപുരത്തേക്ക് അവൻ വന്നു. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഞാൻ., അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലായിടങ്ങളും എനിക്ക് സുപരിചിതമാണ്. ഇതുവരെയും കേരളത്തിന് പുറത്ത് പോയിട്ടില്ല, സമയം കിട്ടാത്തത് കൊണ്ടോ മാറ്റ് പ്രശ്‌നങ്ങൾ കാരണമോ അല്ല gods own country വിട്ട് എങ്ങോട്ടേക്കും പോകാൻ താല്പര്യം ഇല്ലാത്തതിനാലാണ്.

“അല്ല കാസർകോട് ഉള്ള നീ തിരുവനന്തപുരത്തുള്ള ഈ വീട് വാങ്ങിച്ചതിന്റെ പിന്നിലൊരു കഥ കാണുമല്ലോ എന്താ അത്….??”

“അത് എന്റെ ഭാര്യക്ക് തോന്നിയ അബന്ധം. Online വഴി കണ്ടത് പോലും. നിനക്കറിയാലോ ആഗ്രഹിച്ചത് കിട്ടിലേ അവൾക്ക് പിന്നെ ഭ്രാന്താ., ഒറ്റ മോളായത് കൊണ്ട് കൊഞ്ചിച്ചല്ലേ അവൾടെ തന്തയും തള്ളയും വളർത്തിയെ. എന്നിട്ടിപ്പൊ അനുഭവിക്കുന്നത് ഈ പാവം ഞാനും. വാങ്ങിച്ച് രണ്ട് ആഴ്ചയേ ഇവിടെ തങ്ങിയുള്ളൂ. ഒരു മാസം തികക്കും മുന്നേ പെട്ടിയും കിടക്കയും എടുത്ത് തിരിച്ച് പോവേണ്ടി വന്നു.”

“Mm എന്തേ….??”

“ഒന്നാമത്തെ കാരണം., നീയൊന്ന് ചുറ്റും നോക്കിയേ ഒരൊറ്റ വീട് കാണുന്നുണ്ടോന്ന്….?? ചുറ്റിനും കാട്, അയൽക്കാരെന്ന് പറയാൻ കുറെ കുരങ്ങന്മാരും കാട്ട് പൂച്ചകളും മാത്രം. പക്ഷെ ഇതൊന്നും ആയിരുന്നില്ല പ്രധാന പ്രശ്നം…!!”

“പിന്നെ….??”

” ഞാൻ പറഞ്ഞില്ലേ അത് തന്നെ, പ്രേതശല്യം…!!”

“What….?? ഞാൻ കരുതിയത് നീ അത് വെറുതെ പറഞ്ഞത് ആയിരിക്കുമെന്നാ. എന്തായാലും അതും എനിക്കിഷ്ട്ടയി.’

“അതേന്ന്. നിനക്ക് പിന്നെ ഇതൊക്കെ കേക്കുന്നതും ഇതിനെ പറ്റി അറിയുന്നതും ആ വഴി തേടി പോകുന്നതും പണ്ടു തൊട്ടേ വല്യ ഇഷ്ട്ടമുള്ള കാര്യം ആണല്ലോ….??”

“Mm. അപ്പൊ നീ ഈ സ്ഥലം തന്നെ തന്നത് നന്നായി….”
“അതെന്താടാ…..??”

“അല്ല നീ ഇന്ന് തന്നെ തിരിച്ച് പോകും. എനിക്കാണേ എഴുതാൻ മൂഡ് തോന്നണം. ആ മൂഡ് എപ്പോ വരൂന്ന് ദൈവത്തിന് മാത്രേ അറിയൂ. അപ്പൊ അത് വരെ മിഡീം പറഞ്ഞും ഇരിക്കാൻ എനിക്കൊരു കൂട്ടുമാവും.”

Leave a Reply

Your email address will not be published. Required fields are marked *