ഓരോ നിമിഷവും താൻ ചെയ്ത കൊണ്ടിരിക്കുന്ന കാര്യങ്ങൾ അബോധത്തിലാണോ എന്നുപോലും അനിതടീച്ചർക്ക് തോന്നുന്നുണ്ട്. അർജുൻ ഡ്രൈവിന് പോകാമെന്ന് പറഞ്ഞപ്പോൾ ഒരു വിസമ്മതവുമില്ലാതെ ഇറങ്ങി വന്നത് എന്ത് ധൈര്യത്തിലാണ്.
സോസൈറ്റിയിൽ പേരും പ്രശസ്തിയുമുള്ള ഒരു അഡ്വേക്കേറ്റിന്റെ ഭാര്യയാണ്, മാത്രവുമല്ല താൻ മറ്റുള്ളവർക്ക് മാതൃകയാവണ്ട ഒരു അദ്യാപികകൂടിയാണ്. ഇങ്ങനെ തുടങ്ങി അറ്റമില്ലാത്ത ചിന്തകളുടെ താഴ്ച്ചകളിലും കയറ്റങ്ങളിലും പെട്ട് അവളുടെ മനസ്സ് കിതച്ചു.
അപ്പോയെക്കും അവര് സഞ്ചരിച്ചിരുന്ന കാർ തിരക്ക് പിടിച്ച മെയിൻ റോഡിൽ നിന്നും ഉൾവഴികളിലൂടെ സഞ്ചരിച്ച് തുടങ്ങിയിരിക്കുന്നു.
അനിതടീച്ചർ പുറത്തേക്ക് നോക്കി, സ്ഥലമേതെന്ന് അവൾക്ക് മനസ്സിലായില്ല. രാത്രിയുടെ കൊഴുത്ത ഇരുട്ടിൽ കാഴ്ച്ചകളും ഇരുണ്ടിരുന്നത് കൊണ്ട് അവൾക് നിഴലുകൾ മാത്രമാണ് ദൃശ്യമായത്.
കുറച്ച് നേരം നോക്കി നിന്നപ്പോൾ വളഞ്ഞു പുളഞ്ഞു പോകുന്ന ഒരു കാടിനുള്ളിലൂടെയാണ് പോകുന്നതെന്ന് അവൾക്ക് മനസ്സിലായി. എവിടേക്കാണ് അർജുൻ തന്നെ കൊണ്ട് പോകുന്നതെന്നറിഞ്ഞില്ലെങ്കിലും അവൾക്ക് ഭയമോ ആശങ്കയോ ഉള്ളിൽ തോന്നിയില്ല. അർജുനെ അവൾ അത്രയേറെ വിശ്വസിച്ചിരിക്കുന്നു.
ഇപ്പോൾ വാഹനം ഒരു കയറ്റം കയറുകയാണ്. കാറിന്റെ ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ മുന്നിലെ റോഡിനു ഇരുവശവും വളർന്നു നിൽക്കുന്ന വന്മരങ്ങൾ കാണാം.അവ ഇരുട്ടിലേക്ക് തലപൂഴ്ത്തി നിൽക്കുകയാണെന്ന് അനിത ടീച്ചർക്ക് തോന്നി.
വീതി കുറഞ്ഞ റോഡിലൂടെ കുറച്ച് ദൂരം പോയതിന് ശേഷം, ചിരൽ പാകിയ ഒരു ഇടവഴിയിലേക്ക് വണ്ടി കയറി. ആ വഴി മരങ്ങളും ചെടികളും മൂടി ഇരുട്ട് വിഴുങ്ങി കിടക്കുന്ന ഒരു ഗുഹയാണെന്ന് അവൾക്ക് തോന്നി. ഹെഡ് ലൈറ്റ് വെട്ടം മാത്രമായിരുന്നു അവളുടെ കണ്ണുകൾക്ക് നൽകിയ കാഴ്ച.
വണ്ടി നേരെ പോയി നിന്നത് ഒരു ചെറിയ വീടിന് മുന്നിലായിരുന്നു. വേലി കെട്ടി മുറ്റം മറച്ച ഒരു വീട്. വീടിന്റെ ഉമ്മറപ്പടിയിൽ ഒരു നിലവിളക്ക് കത്തി നിൽക്കുന്നുണ്ട്.
നിലവിളക്കിന്റെ വെട്ടത്തിൽ പൂമുഖത്ത് ആരുടെയൊക്കെയോ നിഴലുകളനങ്ങുന്നത് അനിതടീച്ചർക്ക് കാണാമായിരുന്നു. വണ്ടി വേലിക്കടുത്ത് നിന്നപ്പോൾ അർജുൻ രണ്ടുതവണ ഹോണടിച്ചു.
പൂമുഖത്ത് നിന്നും ഒരു കറുത്ത രൂപം ഇറങ്ങിവന്നു. അർജുനും കാറിൽ നിന്നും ഇറങ്ങി മുറ്റത്തേക്ക് നടന്നു.
“സാറേ… എന്താ ഈ നേരത്ത്…” ആ കറുത്ത രൂപം ചോദിക്കുന്നത് ടീച്ചർ കേട്ടു.
“ഒന്നുല്ല കുട്ടേട്ടാ… നാളെ എനിക്ക് കുറച്ച് ഗുസ്റ്റുണ്ട്.. നിങ്ങൾ റൂമുകൾ ക്ളീൻ ചെയ്തിട്ടിരുന്നില്ലേ..”
“ആ ചെയ്തിട്ടുണ്ട് സാറേ… ടാങ്കിന്റെ പൈപ്പ് ആന ചവിട്ടി പൊട്ടിയിരുന്നു. അത് ഞാൻ മാറ്റിയിട്ടിട്ടുണ്ട്..”
“മ്മ്… ചേച്ചിയില്ലേ…?”
“ഓ.. ഉണ്ട്.. ഞാൻ വിളിക്കാം..” അതും പറഞ്ഞ് കുട്ടൻ അകത്തേക്ക് കയറി പോയി.
അർജുൻ കാറിന്റെ ഡിക്കി തുറന്ന് ഒരു പൊതിയെടുത്ത് ഉമ്മറത്തേക്ക് കയറി. നിലവിളക്കിന്റെ അടുത്ത് കൂടെ അവൻ കവച്ച് വെച്ച് കടന്നപ്പോൾ നിലവിളക്ക് കേട്ടു.
ഇത്തിരി വെട്ടത്തിൽ തിളങ്ങിയിരുന്ന അന്തരീക്ഷം അന്ധകാരത്തിലേക്ക് കുഴഞ്ഞു വീണു. കാറിലിരിക്കുന്ന അനിതടീച്ചരുടെ കണ്ണുകൾക്ക് ഇരുട്ട് പിടിക്കാൻ കുറച്ച് സമയമെടുത്തു. അല്പം കഴിഞ്ഞപ്പോൾ പൂമുഖത്ത് അനങ്ങുന്ന വെറും കറുത്ത രൂപങ്ങൾ മാത്രമായി അവളുടെ കാഴ്ച്ച. പക്ഷെ ശബ്ദങ്ങൾ വ്യക്തമായിരുന്നു.
“എന്താ.. മോനെ..” ഒരു സ്ത്രീയുടെ ശബ്ദം അനിത കേട്ടു.
“ചേച്ചി എന്റെ കൂടെ ഒന്ന് വന്നേ.. നാളെ ഗുസ്റ്റുണ്ട്.. ”
അവന്റെ കയ്യിലുള്ള പൊതി കുട്ടേട്ടൻ നീട്ടി കൊണ്ട് അർജുൻ പറഞ്ഞു. അത് ആ രാത്രി കുട്ടേട്ടൻ സേവിക്കാനുള്ള അമൃതായിരുന്നു.
“മ്മ്… ” അവളൊന്ന് മൂളി കൊണ്ട് അർജുന്റെ പിന്നാലെ ഇറങ്ങി വന്നു.
അർജുൻ പിന്നിലെ ഡോർ തുറന്ന് കൊടുത്തു. വണ്ടി വീണ്ടും ചിരല് വീണ വഴിയിലൂടെ നിരങ്ങി നിരങ്ങി ഓടി കൊണ്ടിരുന്നു.
ആരാണ് പിന്നിൽ കയറിയതെന്ന് അനിത ടീച്ചർക്ക് മനസ്സിലായില്ലെങ്കിലും വേലക്ക് നിൽക്കുന്ന ഏതോ സ്ത്രീയാണെന്ന് അവൾക്ക് മനസ്സിലായിരുന്നു.
