ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത – 3 25

 

അത്യാവശ്യം സൌകര്യങ്ങളൊക്കെയുള്ള മാനേജ്മെന്‍റ് സ്കൂളായിരുന്നു പോളിങ് സ്റ്റേഷന്‍. രണ്ടു നിലയുള്ള കെട്ടിടങ്ങള്‍. സ്കൂള്‍ മാനേജ്മെന്‍റിനെ തപ്പിപ്പിടിച്ച് രാവിലെ മുതല്‍ ഞാന്‍ ചില ഏര്‍പ്പാടുകള്‍ ചെയ്തിരുന്നതുകൊണ്ട് മുകളിലത്തെ നിലയിലെ അവരുടെ ഗസ്റ്റ് റൂമുകളും മറ്റും കൂടി ഉപയോഗിക്കാന്‍ കിട്ടി. അറ്റാച്ഡ് ബാത്റൂമും ക്വീന്‍ സൈസ് കിടക്കയും മറ്റുമുള്ള ലക്ഷ്വറി സെറ്റപ്പ്. അഞ്ച് റൂമുകളുണ്ട്. പ്രമീള പെട്ടെന്ന് തന്നെ ഒന്നില്‍ കേറി. മൃദുല ലക്ഷ്മിയുമായി ഷെയര്‍ ചെയ്യാമെന്നൊക്കെ പറഞ്ഞെങ്കിലും ഞാന്‍ നിര്‍ബന്ധിച്ച് രണ്ടു പേര്‍ക്കും ഓരോ ചാവി വീതം കൊടുത്തു വിട്ടു. ഇനിയൊന്നില്‍ ഞാനും കഴിഞ്ഞാല്‍ ബാക്കിയുള്ള ഒന്നില്‍ ഗാര്‍ഡും. പോളിങ് സാമഗ്രികളൊക്കെ താഴെയുള്ള ക്ലാസ് റൂമില്‍ വെറുതെ കയറ്റി വച്ചിട്ടേയുണ്ടായിരുന്നുള്ളൂ. അത് സെറ്റ് ചെയ്ത് ബൂത്താക്കാന്‍ കുറച്ച് മണിക്കൂറുകളുടെ പണി ഉണ്ട്. രാവിലെ നേരത്തെ കഴിച്ച് വെയിലും കൊണ്ട് നടക്കുന്ന ഞങ്ങള്‍ക്ക് നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടും ഞാന്‍ ഏര്‍പ്പാട് ചെയ്തിരുന്ന ഭക്ഷണം അപ്പോള്‍ എത്തിയതുകൊണ്ടും ഞങ്ങള്‍ കഴിച്ചിട്ടു മതി ബാക്കി എന്ന് തീരുമാനിച്ചു. സ്കൂളിലെ പ്യൂണ്‍ വഴി നല്ല ലക്ഷ്വറി ഹോട്ടലിലെ ഭക്ഷണം തന്നെയായിരുന്നു ഞാന്‍ ഏല്‍പ്പിച്ചിരുന്നത്. എന്‍റെ അറേഞ്ച്മെന്‍റൊക്കെ കണ്ട് പ്രമീള ശരിക്കും കണ്ണ് മഞ്ഞളിച്ചിട്ടുണ്ടെങ്കിലും ഒന്നും ഗൌനിക്കാത്ത മട്ടാണ്‍. തള്ളേടേ ജാഡ ഞാന്‍ മാറ്റി കൊടുക്കുന്നുണ്ട്. വെട്ടിവിഴുങ്ങിക്കഴിഞ്ഞ് ഏമ്പക്കവും വിട്ട് മുകളിലെ റൂമിലേക്ക് തള്ള ഒരൊറ്റ പോക്ക്! അതായത് ബൂത്ത് സെറ്റ് ചെയ്യുക മുതലായ ചീള് പണിക്കൊന്നും ആളെ നോക്കേണ്ടേന്ന്. ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും നല്ല ദേഷ്യം വന്നെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.
ഏതായാലും ഞങ്ങള്‍ പണി തുടങ്ങി. ഗാര്‍ഡിന്‍റെ കൂടി സഹായം കിട്ടിയതുകൊണ്ട് 4 മണിയാകുമ്പോഴേക്കും ബൂത്ത് സെറ്റ് ചെയ്ത് മെഷീന്‍ തുറന്ന് മോക്ക് പോള്‍ ഒക്കെ ചെയ്ത് പരീക്ഷിച്ച് നോക്കി ഞങ്ങള്‍ സെറ്റ് ആയി.

അപ്പോഴേക്കും BLO വന്നു. അതാത് ബൂത്തില്‍ നിന്ന് പഞ്ചായത്ത് വഴി തെരെഞ്ഞെടുക്കുന്ന സ്ഥലവും വോട്ടര്‍മാരെയുമൊക്കെ പരിചയമുള്ള ആളാണ്‍ Booth Level Officer – BLO. വോട്ടര്‍മാര്‍ക്ക് സ്ലിപ് കൊടുക്കുക, പോളിങ്ങിനിടയില്‍ വോട്ടര്‍മാരെപ്പറ്റി സംശയം വന്നാല്‍ തീര്‍ക്കുക മുതലായവയെല്ലാം പ്രദേശത്തുകാരായ BLOമാരാണ്. അവര്‍ പോളിങ് ടീമിന്‍റെ ഭാഗമൊന്നുമല്ല, അതുകൊണ്ട് ഇവിടെ താമസിക്കേമില്ല. പോളിങ് നടക്കുമ്പോള്‍ മറ്റൊരു റൂമില്‍ അവര്‍ ഉണ്ടാവും സ്ലിപ് കൊടുക്കാനും മറ്റും. തലേന്ന് തന്നെ നോക്കി വയ്ക്കേണ്ട ചില പ്രശ്നവോട്ടുകളുമുണ്ട്.

വന്ന BLO ഒരു സ്ത്രീയാണ്. ഒരു പത്തമ്പത് വയസ്സ് പ്രായം വരും. പേര് രമണി. ജാഡ എന്നു പറയാമോ എന്നറിയില്ലെങ്കിലും ചെറിയ ഒരു കുറുമ്പിന്‍റെ ഭാവം മുഖത്തുണ്ട്. വന്ന പാടെ ഗൌരവത്തില്‍ വോട്ടര്‍ പട്ടികയിലെ പല കാര്യങ്ങളും പറഞ്ഞ് അതിന്‍ ഉണ്ടാക്കേണ്ട പട്ടികകളും ഫോമുകളും ഒക്കെ ചോദിക്കാന്‍ തുടങ്ങി. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഞാന്‍ പറഞ്ഞു. “ഹ സമയമുണ്ടല്ലോ ചേച്ചി, അല്ല എന്താ പേര്‍ പറഞ്ഞത്…?
“രമണി സുകുമാരന്‍”

 

“ങാ മരണിച്ചേച്ചി…”
എന്നു പറഞ്ഞതോടുകൂടി അവിടെയുണ്ടായിരുന്ന ലക്ഷ്മിയും മൃദുലയും ഹോം ഗാര്‍ഡും വരെ പൊട്ടിച്ചിരി തുടങ്ങി, ചേച്ചി അങ്ങ് ഇല്യാണ്ടായി എന്ന് പറഞ്ഞാ മതിയല്ലോ. അതുവരെ ഉണ്ടാക്കിവെച്ച ഗൌരവമൊക്കെ പോയില്ലേ? ഞാന്‍ വേഗം പറഞ്ഞു “അയ്യോ ദേഷ്യപ്പെടണ്ട കേട്ടോ രമണിച്ചേച്ചി, ഞാന്‍ ഭരണിച്ചേച്ചി എന്നല്ല മരണിച്ചേച്ചി എന്നാ പറഞ്ഞത്, അക്ഷരം മാറിപ്പോയതാണേ…” അതോടെ പൊട്ടിച്ചിരി കൂടി പൊട്ടിപ്പൊട്ടിച്ചിരിയായി, രമണിച്ചേച്ചി പാവം മുഖമൊക്കെ ചുവന്നു. പ്രിസൈഡിങ് ഓഫീസറല്ലെ, ഒന്നും പറയാനും പറ്റില്ലല്ലോ.
“സാര്‍ ആ ഫോം തന്നാല്‍ എനിക്ക് പണി തുടങ്ങാമായിരുന്നു.”
“അയ്യോ പെണങ്ങിപ്പോവല്ലേ, അല്ലെങ്കിലും ഇത്ര മെലിഞ്ഞ് കൊലുന്നനെ സുന്ദരിയായിരിക്കുന്ന ചേച്ചിയെ ഭരണിച്ചേച്ചി എന്നൊക്കെ വിളിക്കാന്‍ ആര്‍ക്കെങ്കിലും മനസ്സുവരുവോ എന്‍റെ ചേച്ചി. ദേ ചായ ഇപ്പൊ വരും. നമുക്ക് ചായയൊക്കെ കുടിച്ച് വര്‍ത്തമാനമൊക്കെ പറഞ്ഞ് ഫോമൊക്കെ ഫില്‍ ചെയ്യാം.”
ലക്ഷ്മിയും മൃദുലയും ചിരി അമര്‍ത്തിക്കൊണ്ട് മിണ്ടാതെ അവരുടെ ജോലി നോക്കാന്‍ തുടങ്ങി. ഞാന്‍ ചേച്ചിയുടെ അടുത്തേക്ക് ചാഞ്ഞ് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു “അല്ല ഇനി ചേച്ചീന്നു വിളിക്കുന്നതുകൊണ്ടാണ് ദേഷ്യമെങ്കില്‍ നമുക്കത് മാറ്റാം കേട്ടോ. വല്ല കുട്ടീന്നോ മോളൂന്നൊക്കെ വിളിക്കാന്‍ എനിക്കൊരു വിരോധോമില്ലേ…” ഞാന്‍ ചളി അടിച്ചുകൊണ്ടേ ഇരുന്നു.
ആള്‍ കടലാസൊക്കെ എടുത്ത് പോകാന്‍ തുടങ്ങിയപ്പൊ ഞാന്‍ ഫോമൊക്കെ എടുത്ത് ആളെ അപ്പുറത്തെ BLOക്കുള്ള മുറി കാണിച്ചുകൊടുത്ത് സെറ്റാക്കി വിട്ടു. എന്നിട്ടും ആളങ്ങ് വിട്ടു തരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *