ഒരു ഊമ്പിയ ലൗസ്റ്റോറി

“എങ്ങോട്ട് നോക്കിയാടി നടക്കുന്നെ, ആള് വരുന്നത് കണ്ടുകൂടെ നിനക്ക് “.

അത്രേം നേരം അവളേം നോക്കി നിന്ന ഞാൻ നെറ്റിയും തിരുമ്മിക്കൊണ്ട് പറഞ്ഞു.

” ആഹാ ഓടിവന്നെന്നേം ഇടിച്ചിട്ടിട്ട് ഇപ്പൊ പഴി എന്റെ നേർക്കായോ, ഡോ താനല്ലേ ഓടിക്കേറി എന്നെ വന്നടിച്ചിട്ടേ”.

അവളും എന്റെ നേർക്ക് നോക്കികൊണ്ട് ചീറി. അപ്പൊ എനിക്ക് വന്ന ദേഷ്യമുണ്ടല്ലോ എന്റെ ദേഷ്യം എന്റെ തനി സ്വഭാവം പുറതുവന്നു

” ഡി പുന്നാരമോളെ നീ ഇനിം കിടന്ന് കോണച്ചാൽ നിന്റെ മോന്ത ഞാൻ ഇടിച്ചു പൊളിക്കും പെണ്ണാണെന്ന് പോലും ഞാൻ നോക്കൂല്ല പറഞ്ഞത് കേട്ടാടി പു,പു ”

അതും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് കേറി……

ക്ലാസ്സിൽ കയറി അല്പസമയം കഴിഞ്ഞപ്പോഴാണ് ഞാൻ ചെയ്തത് വളരെ മോശം കാര്യമാണെന്ന് മനസ്സിലായത്, അവളെ ഇടിച്ചിട്ടത് ഞാൻ

സോറി പറയേണ്ടതിനുപകരമോ ഞാനാണെൽ അവളെ തെറിയും വിളിച്ചു, ഞാൻ അങ്ങനെ പറഞ്ഞതിൽ വളരെ കുറ്റബോധം എനിക്ക് തോന്നി, എങ്ങനെയെങ്കിലും “അവളെ കണ്ട് സോറി പറയണം “. ഞാൻ മനസ്സിലുറപ്പിച്ചു. പക്ഷെ എങ്ങനെപറയും? അതിനവൾ എങ്ങനെ പ്രതികരിക്കും എന്നാ കാര്യത്തിൽ ടെൻഷൻ ഉണ്ടായിരുന്നു, ഉച്ചകഴിഞ്ഞുള്ള പീരീഡിൽ അവളെന്റെ ക്ലാസ്സിൽ കയറിവന്നപ്പോഴാണ് മനസ്സിലായെ, ക്ലാസ്സിൽ തന്നെ പഠിക്കുന്ന കൊച്ചാണെന്ന് അറിഞ്ഞപ്പോഴേ തന്നെ എന്റെ പകുതി ടെൻഷൻ അങ്ങ് പോയി, പക്ഷെയെങ്ങനെ അവളേൽ പോയ്‌ സംസാരിക്കും എന്നറിയില്ലായിരുന്നു,

വൈകുന്നേരം സ്കൂൾ വിട്ട് എല്ലാവരും വീട്ടിലേക്ക് പോകാനായി ബാഗും മറ്റുമെടുത്തു പോകാനിറങ്ങിയ നേരം , നേരത്തെ ക്ലാസ്സിന്ന് ചാടിയ ഞാൻ അവളേം കാത്ത് ഞങ്ങളുടെ ക്ലാസ്സ്‌ ബിൽഡിങ്ങിന്റെ മെയിൻ എൻട്രൻസിൽ നിന്നു, കുറച്ചുപിള്ളേരൊക്കെ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് അവക്ക് ഞാൻ കണ്ടത്, അല്ല അവളെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്, ഉച്ചക്ക് അഴിച്ചിട്ടിരുന്ന മുടി ഇപ്പോഴവൽ പിന്നികെട്ടി വച്ചേക്കുന്നു, ബാഗും തൂക്കി അലസമായി നടന്നുവരുന്ന അവൾ എന്നെ കണ്ടതുകൊണ്ടാകണം പെട്ടന്നവിടെ സഡൻബ്രേക്കിട്ട പോലെയങ് നിന്നു. ഇവനെന്താ ഇവിടെ നിക്കുന്നെന്ന് അവള് മനസ്സിൽ ചിന്തിച്ചിരിക്കാം. പിന്നെന്തൊക്കെയോ ആലോചിച്ചവൾ പതിയെ എന്റെ മുന്നിൽകൂടി നടന്നടുത്തു, അവളെ വഴിതടഞ്ഞുനിർത്തിയ ഞാൻ വാക്കുകൾ വരാതെ നിന്നുവിക്കി.
“മ്മ് എന്താ ഇനിയും തെറി വിളിക്കാനാണോ നിക്കുന്നെ ഇവിടെ “. ത്രെഡ്ഡുചെയ്ത പുരികം അല്പം ഉയർത്തിയവൾ എന്നോട് ചോദിച്ചു.

” ഏയ്‌ ഏയ്‌ തെറ്റെന്റെ ഭാഗത്താ ഞാനാ തന്നെവന്നിടിച്ചിട്ടേ, അപ്പോഴത്തെ ദേഷ്യത്തിൽ അങ്ങനെ, im sorry, ഞാനിങ്ങനെയാ മറ്റുള്ളവരോട് സംസാരിക്കാനൊന്നും അറിയില്ലെന്നേ വായിതോന്നിയതൊക്കെ വിളിച്ചങ്ങു പറയും “.

” ഹ്മ്മ് അത് സാരമില്ല പോട്ടെ, പിന്നെ ഇവ വായിതോന്നിയതുപോലെയൊക്കെ എല്ലാവരുടെയും അടുത്ത് പറയാൻ നിക്കണ്ട, പിടിച്ചു നല്ല ഇടി തരും ഹ ഹ “.

വരിവിട്ടിരുന്ന അവളുടെ കൂർത്തപ്പല്ലും കാണിച്ചു കൊണ്ടവൾ ചിരിച്ചു. ഞാനും.

“അഹ് എന്റെ പേര് റസാഖ് ഇവിടെ അടുത്തു തന്നെയാ താമസം, തന്റെ പേരെന്താ?”.

“എന്റെ പേര് അശ്വിനി, എന്റെ വീടും ഇവിടെന്നധികം ദൂരമൊന്നുമില്ല, ഇവിടത്തുകാരി തന്നെയാ. നൈസ് ടു മീറ്റ് യു റസാഖ്”, അവളെന്റെ നേർക്ക് കൈനീട്ടി ഹസ്തദാനം ചെയ്തു.

അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു, ഒരുമിച്ചു സ്കൂളിന്റെ പുറത്തേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു.

“അല്ല, ഉച്ചയ്ക്കുള്ള ക്ലാസിനു കേറാതെ താണെങ്ങോട്ടാ പോയത്?”.

“ഞാൻ, സ്കൂൾ നഴ്സിന്റെ അടുത്തേക്ക് പോയതാ”.

“എന്തിനാ?”

“എനിക്ക് പീരിയഡ്‌സ് ആയതുകൊണ്ട”.

“പീരിയഡ്‌സ് ഓ അതെന്താ?”. സത്യം പറഞ്ഞാൽ അതെന്താണെന്നൊന്നും എനിക്കറിയില്ലായിരുന്ന.

“പീരിയഡ്‌സ് എന്താണെന്ന് നിനക്കറിയില്ലേ?”

“ഇല്ല, അതെന്തുവാ?”.

“അതിപ്പോ നിന്റടുതെങ്ങനെ പറയേണ്ടതെന്ന് എനിക്കറിയില്ല, നീ മാസമുറ എന്ന് കേട്ടിട്ടുണ്ടോ, അതായത് ഒരു സ്ത്രീയുടെ പ്രൈവറ്റ് പാർട്ടിൽ നിന്ന് കുറച്ച് ദിവസത്തേക്ക് രക്തസ്രാവമുണ്ടാകുമ്പോൾ ആർത്തവ ചക്രത്തിന്റെ ഭാഗമാണ് ആർത്തവം. മിക്ക സ്ത്രീകൾക്കും ഇത് ഓരോ 28 ദിവസത്തിലോ മറ്റോ സംഭവിക്കുന്നു, എന്നാൽ ആർത്തവചക്രത്തിന്റെ 21-ാം ദിവസം മുതൽ 40-ാം ദിവസം വരെ, ആർത്തവചക്രം ഇതിലും കൂടുതലോ കുറവോ ഉണ്ടാകുന്നത് സാധാരണമാണ്,

ഇതിനെ മെൻസ്‌ട്രുവൾ ബ്ലഡ്‌ എന്നും, പീരിയഡ്‌സ് എന്നും പറയും, ഇപ്പൊത്തന്നെ നോക്കുകയാണെൽ നിന്റെ ഉമ്മയ്ക്ക് നീ ഈ സാനിറ്ററി പാട് ഒക്കെ വാങ്ങിച്ചുകൊടുക്കാറില്ലേ ”

” ഉണ്ട്‌ “.

“അതുകൊണ്ടുള്ള ഉപയോഗം എന്തിനാണെന്നുവച്ചാൽ ഈ ആർത്തവ രക്തം അബ്സോർബ് ചെയ്തെടുക്കുകയും ഹൈജനിക് ആയി വക്കുകയും ചെയ്യുന്നതാണ്. ഇപ്പൊ മനസ്സിലായോ “.
“മ്മ് മ്മ് മനസ്സിലായി “. പീരിയഡ്‌സ് എന്തായെന്ന് ചോദിച്ചതിന് ഒരു ക്ലാസ്സുതന്നെ ഇവളെടുത്തു.

“അപ്പൊ ഇതിനു നല്ല പെയിൻ ഉണ്ടാകും ല്ലേ”.

അതിനവൾ ചെറുതായിട്ട് ചിരിച്ചുകൊണ്ട് തലയാട്ടി.

“ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ പെണ്ണുങ്ങൾ വയറുവേദന എടുക്കുന്നു എന്ന് പറയുമ്പോൾ ഈ സാറുമ്മാരൊക്കെ അവരെ വീട്ടിൽ പോയ്കൊള്ളാനൊക്കെ പറയുന്നത് എന്തിനാണെന്ന്, ഇപ്പഴാ മനസ്സിലായെ, ഇതിത്ര മാത്രം പെയിൻ ഉള്ള സംഭവമാണെന്ന്.” സ്കൂൾ ഗേറ്റ് എത്താറായപ്പോൾ ഞാനവളോട് പറഞ്ഞു.

” മ് അതെയതെ , ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഒരാൺകുട്ടിയായിട്ടുവല്ലതും ജനിച്ചാമതിയായിരുന്നുവെന്ന്, ഈ പെയിൻ ഒന്നും സഹിക്കണ്ടല്ലോ, ഇപ്പൊത്തന്നെ ഞാൻ നേരത്തെ തന്നോട് ദേഷ്യപ്പെട്ടത് തന്നെ ആ പെയിന്നിന്റെ ഒരു റീഫിലെക്സിലാ. നിങ്ങളാൺപിള്ളേര് പൊളിയല്ലേ നിങ്ങളെപ്പോഴും അടിച്ചപൊളിച്ചു നടക്കുവല്ലേ. ”

” ഹ ഹ പൊളിയൊക്കെ തന്നെ പക്ഷെ അതൊക്കെ ഒരു ഇരുപത് ഇരുപത്തൊന്നു വയസ്സുവരെ മാത്രമാ മോളെ, അതുകഴിഞ്ഞാൽ പിന്നെ വീട്ടിന്റെ കാര്യോം ജോലിക്കാര്യോം നോക്കികൊണ്ട് ഒരാൻപത് വയസ്സുവരെ അല്ലേൽ അതുകഴിഞ്ഞു ഒരു അൺസ്റ്റോപ്പബിൾ കഷ്ടപ്പാടുണ്ട്, ഹോ,

അതൊക്കെ പോട്ടെ തന്റെ വീട്ടിലാരൊക്കെയുണ്ട്? “.

“വീട്ടിൽ അച്ഛൻ അമ്മ ഞാൻ, അച്ഛൻ ബിൽഡിംഗ്‌ കോൺട്രാക്ടർ ആണ്, അമ്മ ഹൗസ് വൈഫ്‌.”

“ആഹാ ഒറ്റ മോളാനല്ലേ, എനിക്കാണേൽ രണ്ടനിയന്മാരുണ്ട്, അവമ്മാർ കാരണം വീട്ടി സ്വസ്ഥതയില്ല “.

“അതെന്താ അങ്ങനെ “.

“ഓഹ് രണ്ടും അച്ചിലിട്ട പോലെ ഒന്നാ എന്നെക്കാളും നല്ല പോലെ പഠിക്കേം ചെയ്യും, വാപ്പയാണേൽ അവമ്മാര് ചോദിക്കുന്ന എന്തും വാങ്ങിക്കൊടുക്കും, അതുപോലെതന്നെ എനിക്ക് കട്ട പാര യുമാണ്, പണ്ട് വീടുമുറ്റത്തുനിന്ന് കിട്ടിയ ഒരു സിഗറേറ്റ് ഞാൻ എടുത്തുനോക്കിയതിനു വാപ്പാട്ടെ പറഞ്ഞു എന്നെ ബെൽറ്റുകൊണ്ടടിച്ചു അതും കണ്ട് രസിച്ചവൻമാരാ, അതിനുശേഷം വാപ്പ വാപ്പയെന്നോടെപ്പോഴും ഉടക്കാ, വാപ്പ ഗൾഫിന്നു വരുമ്പോ ഞാൻ എന്റെ ബാഗും സാധനാവുമെടുത്തു എന്റെ മാമിടെ വീട്ടിലേക്ക് പോകും, മാമിക്കും മക്കളുണ്ട് ഒരുത്തൻ എന്റെ അനിയമ്മാരുടെ പ്രായമാ, ഒരുത്തൻ ഏട്ടാം ക്ലാസ്സിലും, ശെരിക്കും പറഞ്ഞ അവമ്മാരാ എന്റെ അനിയൻമാർ എന്റെ കൂടെ കട്ടയ്ക്കുനിക്കുന്നത് അവമ്മാര , അതുമാത്രമല്ല ഞങ്ങൾ ഒരേ വേവ്ലെങ്താ, തന്നെ പോലെ ഒറ്റമകനായിട്ടുവല്ലോം ജനിച്ചാൽ മതിയായിരുന്നു.”
“അതിലെന്താടോ ഇത്ര സന്തോഷിക്കാൻ , തനിക്കറിയില്ല ഒറ്റയ്ക്കൊക്കെ ഇരിക്കുമ്പോളുള്ള ഒരു വിഷമം, കൂടെ തല്ലും വഴക്കുംകൂടാനൊക്കെ ഒരനിയനോ അനിയത്തിയോ ഉള്ളത് നല്ലതാ.”

Leave a Reply

Your email address will not be published. Required fields are marked *