ഒരു ഊമ്പിയ ലൗസ്റ്റോറി

“മ്മ് മ്മ് നല്ലതാ നല്ലതാ , അവർ നമ്മുക്കിട്ട് പാര വാക്കുന്നവരെയേ അതൊക്കെയുള്ളൂ, സംസാരിച്ചുനിന്നു നേരം പോയതറിഞ്ഞില്ല. ല്ലേ “.

അപ്പോഴാനവൾ അവള്ടെ വാച്ചു നോക്കിയത്.

“ഉയ്യോ ശെരിയാ , എന്നാ ഞാൻ പോകട്ടെ ബൈ നാളെ കാണാം “.

“ഓക്കേ സീ യൂ “.

അതും പറഞ്ഞവൾ ബസ്റ്റോപ്പിലേക്ക് പോയി ഞാൻ എന്റെ വീട്ടിലേക്കും.

അങ്ങനെ ഞാനെന്റെ വീട്ടിലേക്കെത്തി വീടെന്നുപറഞ്ഞാൽ ഒരാറു സെന്റ് സ്ഥലത്തിൽ വച്ച മനോഹരമായ വീട്,വീടിന്റെ സൈഡിലൊക്കെ പലതരം പൂവുമൊക്കെ വച്ച് ഉമ്മച്ചി മനോഹരമാക്കിയിട്ടുണ്ട്,ഒറ്റനിലയുള്ള വീടാണെങ്കിലും അധികം വൈകാതെ തന്നെ രണ്ടുനില ആക്കാനുള്ള കാര്യങ്ങളൊക്കെ നടക്കും ബാൽക്കണി ചേർന്നുവരുന്ന റൂം എനിക്കുവേണമെന്ന് ഞാൻ നേരത്തെ പറഞ്ഞുവച്ചിട്ടുമുണ്ട്, അതിനുവേണ്ടി എന്റെ രണ്ട് ഇരട്ടാതെണ്ടികളോടും അടികൂടേണ്ടിയുംവന്നു. ഇടികൊണ്ട് പരുവമാകണ്ടാല്ലോന്ന് കരുതിയാവണം അവമ്മാര് തോൽവി സമ്മതിച്ചു എനിക്കാ റൂമും കിട്ടുകയും ചെയ്തു.

“ഉമ്മാാാ , ഉമ്മോയ് ” വീട്ടിൽ കയറിച്ചെന്നയുടനെ ഉമ്മാനെ നീട്ടിവിളിച്ചു “.

” പോയി കുളിച്ചു ഡ്രെസ്സും മാറി വാടാ കഴിക്കാനെടുത്തുവെക്കാം “. അടുക്കളേൽ നിന്നും മറുപടിയുമെത്തി.

പിന്നൊന്നും നോക്കില്ല നേരെ റൂമിൽ പോയി കുളിച്ചു ഫ്രഷും ആയിട്ടുവന്ന് കഴിക്കാനിരുന്നു.ചോറും സാമ്പാറും കുരുമുളകിട്ട് മൊരിച്ചെടുത്ത മീൻഫ്രൈയും കൂട്ടി കഴിച്ചോണ്ടിരുന്നപ്പോ തന്നെ വന്നുകേറിയായി പരട്ടകള് . ഓഹ് ഞാൻ മറ്റൊരുകാര്യവും മറന്നു ഇവമ്മാരുടെ പേര് പറയാൻ ഒരുത്തന്റെ പേര് അജ്മൽ ഒരുത്തന്റെ പേര് അജ്സൽ രണ്ടുപേരും ഇപ്പൊ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്, പഠിക്കാനോ മിടുക്കന്മാർ, ഞാനും പഠിത്തത്തിൽ അത്ര മോശമൊന്നുമല്ലാത്ത മാർക്കൊക്കെ എടുക്കുന്നത്കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു. വാപ്പാക്ക് ഇവമ്മാരെ രണ്ടുപേരെയുമാണ് കൂടുതൽ ഇഷ്ടം എനിക്കാണേൽ ഇവമ്മാരെ കണ്ണെടുത്താൽ കണ്ടുകൂടാ താനും. പക്ഷെ ഉമ്മാക്ക് ഞങ്ങൾ മൂന്നുപേരിൽ എന്നെയാണ് കൂടുതൽ ഇഷ്ടവും, അതങ്ങനെയേ വരൂ, എല്ലാ വീട്ടിലെ അമ്മമാർക്ക് മൂത്ത മക്കളെ എത്ര കാര്യമാണോ അതുപോലെ തന്നെയാണ് എന്റെ ഉമ്മാക്ക് എന്നെയും വളരെ കാര്യമാണ്. ഞാൻ സാധാരണ ഉമ്മയുടെ അടുത്ത് ഒന്നും ഒളിക്കാറില്ല ഒന്നുരണ്ടു കാര്യങ്ങൾ ഒഴിച്. ഒന്ന് ഞാൻ സിഗരറ്റ് വലിക്കുന്ന കാര്യവും മറ്റൊന്ന്….
അജി നിങ്ങൾക്ക് മനസ്സിലായി കാണും എന്ന് ഞാൻ കരുതുന്നു.

അങ്ങനെ കഴിച്ചുതീർന്ന് മാമിടെ വീട്ടിലൊക്കെ പോയി ഹാഷിഫിന്റെ കൂടെ ടൗണിലും മറ്റും കറങ്ങിനടന്ന് വീട്ടിലോട്ട് എത്തിയപ്പോ സമയം ഏട്ടരായായി, മാമിടെ മോന്റെ പേരാണ് കേട്ടോ ഹാഷിഫ്. പിന്നെ കഴിച്ചിട്ട് കിടക്കാനായി റൂമിലേക്ക് പോയി, റൂമെന്ന് പറഞ്ഞാൽ ഞാൻ തത്കാലികമായി താമസിക്കുന്ന മുറിയാണ് പക്ഷെ എല്ലാവിധ സൗകര്യങ്കളും ഉണ്ട്‌.ഞാൻ നേരെ കട്ടിലിലേക്ക് കിടന്ന് ബ്ലൂട്ടൂത് ഹെഡ്സെറ്റും ഓൺ ചെയ്ത് ഫോണുമെടുത്തു പാട്ടും വച്ചു. മറ്റുള്ളോരെ പോലെ റോക്ക് മ്യൂസികും റാപ്പ് സോങ്‌മൊക്കെ ഇഷ്ടമാണേലും ഞാൻ കൂടുതൽ കേൾക്കുന്നത് പഴയ പാട്ടുകളാണ് , അതിലേറ്റവും ഇഷ്ടം പണ്ടത്തെ മാപ്പിളപാട്ടുകളും ഈ 20 ഇന്റെ തുടക്കത്തിലൊക്കെ ഇറങ്ങിയ പണ്ടത്തെ മിക്ക കല്യാണ സിഡിയിലുമൊക്കെ കേൾക്കാറില്ലേ ആ പാട്ട് തന്നെ പണ്ടത്തെ ഈസ്റ്റ്‌ കോസ്റ്റ് ആൽബം പാട്ടുകളിലെ ഒരു പാട്ടുംവച്ചങ് കട്ടിലിലേക്ക് കിടന്നു.

“അസർമുല്ല പൂവേ അഴകിൻ നിലാവേ

കിനാവിന്റെ തോണി

തുഴഞ്ഞെത്തും ഹൂറി

ഇതാ നിന്റെ തോഴൻ

ഒളിലെങ്കും മാരൻ

അസർമുല്ലപൂവേ അഴകിൻ നിലാവേ

കിനാവിന്റെ തോണി

തുഴഞ്ഞെത്തും ഹൂറി

ഇതാ നിന്റെ തോഴൻ

ഒളിലെങ്കും മാരൻ”

ഈ പാട്ടൊക്കെ ഞാൻ ആദ്യമായിട്ട് കേൾക്കുന്നത് തന്നെ എന്റെ ഉമ്മാടെ കല്യാണ സിഡിയിൽ നിന്നാണ് അന്ന് തൊട്ടേ അഡിക്റ്റ ആണ് ഇതുപോലെയുള്ള പാട്ടിനൊക്കെ.. പാട്ടുംകേട്ട് പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു.

കാലത്തുതന്നെ അലാറംമടിക്കുന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത് സമയം നോക്കിയപ്പോ ആറുമണി , എഴുന്നേറ്റ ഉടൻ ബാത്‌റൂമിൽ പോയി പല്ലും തേച് മുഖവും വൃത്തിയാക്കി തറയിൽ മാറ്റ് വിരിച്ചു വർക്ഔട് ചെയ്യാനായിട്ട് അങ്ങനെ ഇരുപതുമിനിറ്റത്തെ സ്‌ട്രെച്ചിങ്ങും കാർഡിയോയുമൊക്കെ കഴിഞ്ഞ് എഴുമണിയായി, പിന്നെ കുളിച്ചു ഡ്രെസ്സും മാറി യൂണിഫോം ധരിച്ചു ഫുഡ്‌ടും കഴിച്ചിട്ട് നേരെ ഹിഷാമിന്റെയും ഇറഫാന്റെയും വീട്ടിലേക്ക് പിന്നെയവിടെന്ന് ട്യൂഷൻ സെന്ററിലേക്ക് അവിടെന്നു സ്കൂളിലേക്കും. ഇതാണ് എന്റെ ജീവിതം.

അന്ന് കുറച്ചുംകൂടെ നേരെത്തെയാണ് സ്കൂളിലേക്കെത്തിയത്, കാരണം വേറൊന്നുമല്ല ഇവമ്മാര് രണ്ടിന്റേം ലൈനുകൾ അവരേം കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. അവമ്മാര് സൊള്ളാൻ പോയന്നേരം തന്നെ ഞാൻ പുറത്തേക്കിറങ്ങി സ്കൂളിന്ന് കുറച്ചുമാറിയുള്ള ഒരു പെട്ടിക്കടയിൽനിന്നും രണ്ട് ഗോൾഡും ഒരു തീപ്പട്ടിയും വാങ്ങി നേരെ സ്കൂളിന്റെ ടോയ്‌ലെറ്റിലേക്ക് വിട്ടു രാവിലെയായതിനാൽ തന്നെ അധികമാരും ടോയ്‌ലെറ്റിലെന്നും പറഞ്ഞു വരാറില്ല സീനിയർ പിള്ളേരോടൊക്കെ കുറച്ചു കമ്പനി ഉള്ളതുകൊണ്ടും അവമ്മാരുമായിട്ട് ഷെയർ ഇട്ട് വലിക്കുന്നതുകൊണ്ടും യാതൊരു പാറവെപ്പോ സീനോ ഇല്ല, അങ്ങനെ ടോയ്‌ലെറ്റിന്റെ താഴെക്കുള്ള ചെറിയൊരു ഇടവഴിയിൽ കൂടെ പോയപ്പോൾ തന്നെ കണ്ടത് എന്റെ അതേ ബാച്ചിലെ തൊട്ടപ്പുറത്തെ ക്ലാസ്സിൽ പഠിക്കുന്ന ഒരു പൈയ്യൻ പുകച്ചുകൊണ്ടിരിക്കുന്നതാണ്. അത്യാവശ്യം വണ്ണമൊക്കെയുള്ള ഒരു വെളുത്ത പൈയ്യൻ .
“ബ്രോ, ഒന്ന് നീങ്ങി ഇരിക്കാമോ?”.

“പിന്നെന്താ ബ്രോ ” അവനെനിക്കിരിക്കാൻ വേണ്ടി സ്വല്പം നീങ്ങി ഇരുന്നു. പോക്കറ്റിൽ നിന്ന് ഗോൾടെടുത്തു ചുണ്ടിൽ വച്ചു.

“വലിക്കുന്നോ, എന്റെ കൈയ്യിൽ ഒന്നും കൂടെയുണ്ട് “. പോക്കറ്റിൽ കിടന്ന സിഗരറ്റെടുത്തവന്റെ നേർക്ക് നീട്ടിക്കൊണ്ടുഞാൻ ചോദിച്ചു.

“താങ്ക്സ് ബ്രോ ” എന്റെ കൈയ്യിൽ നിന്നും സിഗരറ്റും വാങ്ങി ഞങ്ങൾ രണ്ടുപേരും വലി തുടങ്ങി.

“ബ്രോ, എങ്ങനാ ചെയിൻസ്മോക്കർ ആണോ “. പുകഞ്ഞു തീരാറായ കുറ്റിയിൽ നിന്നും അവസാനത്തെ പുകയുമെടുത്തുകൊണ്ട് ഞാൻ ചോദിച്ചു.

“ഇല്ല, വല്ലപ്പോഴും ഇതുപോലെയൊക്കെ തന്നെ അല്ലാതെ അഡിക്റ്റ് ഒന്നുമല്ല “. അവസാനത്തെ പുകയുമെടുത്തു ഞങ്ങളാ സിഗരറ്റു കുട്ടി താഴെയിട്ട് ഞെരിച്ചണച്ചു എന്നിട്ടത്തിനെ ക്ലോസെറ്റിലേക്കിട്ട് ഫ്ലഷും ചെയ്തു.

“ബ്രോയും എന്നും വലിക്കോ ” ക്ലാസ്സിലേക്ക് പോകുന്നവഴി അവനെന്നോട് ചോദിച്ചു.

“ഇല്ല ബ്രോ വല്ലപ്പോഴുമേ മാത്രം, ബ്രോ ഇത് തുടങ്ങീട്ടത്ര കാലമായി?”.

” അത് പണ്ട് അപ്പാപ്പന്റെ കാജാബീഡി വലിക്കാൻ തുടങ്ങിയതുമുതൽ തുടങ്ങിയതാ ബ്രോ “. ചിരിച്ചുകൊണ്ടവൻ പറഞ്ഞുനിർത്തി. “ബ്രോ എപ്പോ മുതൽ തുടങ്ങിയതാ “.

Leave a Reply

Your email address will not be published. Required fields are marked *