നാണത്തോടെ അവൾ അവനെ നോക്കി ചോദിച്ചു
“ ഇതെന്താ ഇങ്ങനെ നോക്കുന്നെ “
“ എന്നാ ഭംഗിയാടി വാവേ നിനക്ക് . കണ്ണെടുക്കാൻ തോനുന്നില്ല”
“ഉം .. ഉം…. മതി വർണിച്ചത് ന്നാ ചായകുടിക്ക് “
അവളുടെ മുഖത്ത് തന്നെ നോക്കിക്കൊണ്ട് അവൻ അവളുടെ കൈൽ നിന്നും ഗ്ലാസ് വാങ്ങി
“ വാ ഇവിടെ വന്നിരിക്ക് ‘
അവൾ അവന്റെ അടുത്ത് ഇരുന്നു .
“ ദേ ചെക്കാ കുരുത്തക്കേടും കൊണ്ട് വന്നാ ഞാൻ ഇടിക്കുട്ടോ , ഒന്നാമതെ വയ്യ”
“ ഇപ്പഴും വേദനയുണ്ടോ “
“ ചെറുതായിട്ട്”
അവൻ പാതി കുടിച്ച ചായ ഗ്ലാസ് അവളുടെ നേരെ നീട്ടി
“ ഇത് പിടിച്ചേ “
അവൾ അത് വാങ്ങിയപ്പോൾ അവൻ എഴുനേറ്റ് അലമാരയിൽ പോയി ഇന്ന് വാങ്ങിച്ച പൊതി എടുത്ത് കാട്ടിലിലേക്കിട്ടു .
ഇതെന്താ എന്ന ഭാവത്തിൽ അമ്മു അപ്പുവിനെ നോക്കി
“ തുറന്ന് നോക്ക് “
അപ്പുവിന്റെ ചിരിയും പൊതിയുടെ ആകൃതിയും അവളിൽ ഏതാണ്ടൊരു സൂചന കിട്ടി
അവൾ ചിരിച്ചുകൊണ്ട് ആ കൂട് തുറന്നു അപ്പോൾ അതിൽ കടലാസ് കൊണ്ട് പൊതിഞ്ഞ ഒരു സാധനം . അവൾ ചിരിച്ചുകൊണ്ട് ആ പൊതി പുറത്തേക്ക് എടുത്തു
അവൾ ആ കടലാസ് മാറ്റിയപ്പോൾ സാനിറ്ററി നാപ്കിൻ
“ അയ്യേ ഈ ജന്തു .. “
അവൻ അവളുടെ നാണം കലർന്ന മുഖം കണ്ട് ചിരിച്ചു
“ ഞാൻ പറഞ്ഞതാ എനിക്ക് വേണ്ടാ വേണ്ടാ എന്ന് .”
അവൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു
“ ചിരിക്കല്ലേ … ചായ ഞാൻ മോന്തയ്ക്ക് ഒഴിക്കും”
“ അതെന്നാടി എനിക്ക് വാങ്ങിച്ചു തന്നുടെ “
“ ഓ പിന്നെ വാങ്ങിച്ചു തരാൻകണ്ട പ്രായം “
“ ഞാനല്ലെടി …. പിന്നെന്നാ “
“ എനിക്ക് നാണമാ “
“ അമ്മുട്ടീ ഞാൻ നിന്റെ അല്ലെ , നീ എന്റെ അല്ലെ പിന്നെന്തിനാ ഇങ്ങനൊക്കെ “
“ അതേ … നീ ആളത്ര ശെരിയല്ല . നിനക്കെ കണ്ട്രോൾ ഇല്ല . ഇങ്ങനെ ഓരോന്നും വാങ്ങിയും പറഞ്ഞും ചെയ്തുo മോൻ കേറി കേറി അങ്ങു വരും “
അത് പറഞ്ഞപ്പോൾ അവന്റെ കൈകൾ അമ്മുവിന്റെ ഇടത് അരക്കെട്ടിൽ പതിയെ അമർന്നു
“ കണ്ടില്ലേ കൈ പോണ പോക്ക് കണ്ടില്ലേ .. ഇതാ ഞാൻ പറഞ്ഞത് നീ ആള് ശെരിയല്ലന്ന് “
“ ഇല്ല ഇല്ല കൈ എടുത്തു പകരം ഒരു ഉമ്മ താ “
“ അയ്യട .. കുമ്മ തരും ഞാൻ “
“ ഒരുമ്മ .. “
അവൻ അവളോട് കെഞ്ചി , അവൾ ചിരിച്ചുകൊണ്ടെ ഇരുന്നു
“ ഇല്ല മോനെ ഇപ്പോഴത്തെ അവസ്ഥയിൽ ഒട്ടും ഇല്ല “
അവളത് പറഞ്ഞുകൊണ്ടിരുന്നപ്പോൾ അവൻ അവളുടെ ഇടത് തോളിലൂടെ കൈ ഇട്ട് ചേർന്ന് നിന്നു
“ ദേ .. മേടിക്കുട്ടോ … അപ്പുവേട്ടാ “
അവൾ അതും പറഞ്ഞ് അവന്റെ കൈ തോളിൽ നിന്നും തട്ടി മാറ്റി
അവൻ കൈവിരലുകൾ അവളുടെ കഴുത്തിനു പുറകിൽ തടവി
അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നു പോയി
“ അപ്പുവേട്ടാ വേണ്ട “
അവൻ വീണ്ടും ആ കഴുത്തിലും ചുമലിലും ചെവിക്ക് പുറകിലും വിരലുകൾ ഓടിച്ചു
അവൾ അനങ്ങാതെ കഴുത്ത് തിരിച്ചുകൊണ്ടിരുന്നു .
“ അമ്മു … “
അവൾ അപ്പുവിനെ ധായനീയതയോടെനോക്കി
അപ്പു അവളുടെ കണ്ണുകളിൽ മാത്രം നോക്കി കഴുത്തിൽ നിന്നും പുറത്തേക്ക് വിരലുകൾ ചലിപ്പിച്ചുകൊണ്ടേ ഇരുന്നു
അവൻ അവന്റെ മുഖം അവളിലേക്ക് ചേർത്തുകൊണ്ടേ ഇരുന്നു.
അവന്റെ ചുടു നിശ്വാസം അവളുടെ ചുണ്ടുകളിൽ തട്ടി ആ ചൂടിൽ അവളുടെ കണ്ണുകൾ താനെ അടഞ്ഞു.
അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് അടുത്തു . അവളുടെ ശ്വാസം അവന്റെ ഉള്ളിൽ തീ പടർത്തി .
അവന്റെ ചുണ്ടുകൾ അവളുടെ തേൻ അധരങ്ങൾ നുണയുവനായി തുറന്നു
“ ഡാ….. “
അവർ 2 പേരും ഞെട്ടി തിരിഞ്ഞുപോയി
“ രണ്ടും ഇവിടെ ഉമ്മ വച്ച് കളിക്കുവാ “
ചെറിയമ്മയുടെ ആ കടന്ന് വരവ് 2 പേരെയും നാണത്തിൽ മുക്കി അമ്മു ആ പൊതിയും എടുത്ത് മുറിയിലേക്ക് ഓടി
“ എന്നതടാ ഒളിയും മറയും ഒന്നുമില്ലെ .. ആ ഡോർ എങ്കിലും അടച്ചുടെ .. “
“ മതി കട്ടുറുമ്പായതും പോരാ “
“ ആഹാ … ഇതൊക്കെ എപ്പോ തുടങ്ങി “
“ ഒലക്ക കൈയെ കാലേ പിടിച്ച് ഒരെണ്ണം ഒപ്പിച്ചതാ അതും പോയി “
“ ഹും നടക്കട്ടെ .. മിക്കവാറും 2 ഉം ചീത്തപ്പേര് കേൾപ്പിക്കും “
“ എന്റെ കുഞ്ഞമ്മേ ഒരു ഉമ്മ കൊടുക്കാൻ നോക്കിയതാണോ ഇത്ര പ്രശ്നം “
“ ഹാ ആദ്യം നെറ്റി , പിന്നെ കവിള് , ദേ ഇപ്പൊ ചുണ്ട് നാളെ എവിടെയൊക്കെ ആണാവോ”
