“ കഷ്ടം .. “
“ ഓ പിന്നെ … എന്റെ പെണ്ണിന്റെ അടുത്തല്ലേ “
“ ആയിട്ടില്ല”
“ ഇനി എന്നാ ആകാന “
“ ചേച്ചിയെ ദേ ഈ ചെക്കനെ വേകം കെട്ടിച്ചോ ഇല്ലേൽ പണി ആകുമെ “
“ ഈ പെണ്ണുംപിള്ള നാണം കെടുത്തും “
അതും പറഞ്ഞവൻ ഓടി
കുളി ഒക്കെ കഴിഞ്ഞവൻ തിരിച്ചു വന്നപ്പോൾ അമ്മു ചായ എടുത്ത് വയ്ക്കുകയായിരുന്നു .
“ അമ്മു ഡ്രെസ്സ്….”
“ മുറിലുണ്ട് അപ്പുവേട്ടാ “
അപ്പു മുറിയിൽ പോയി ഡ്രെസ്സും മാറി വന്നു .
ചായ കുടിക്കുമ്പോൾ അമ്മു അടുത്തുവന്നു
“ നമുക്ക് ഇന്നൊരു സ്ഥലംവരെ പോകാം അമ്മുട്ടീ “
“ സ്ഥലത്തോ എങ്ങോട്ട് “
“ നിന്റെ കൂടെ കുറച്ച്നേരം ഒറ്റയ്ക്ക് ഇരിക്കാൻ ഒരു മോഹം “
“ റൊമാൻസ് ആണോ മോനെ “
“ ഹാ… അങ്ങനേം പറയാം .. എന്തേ നിനക്ക് ആഗ്രഹമില്ലേ.. “
“ഇല്ലാതില്ല “
“ എന്നാ പോകാം “
“ അതിപ്പോ …. അമ്മയോട് ചോദിക്കണം “
“ ആ ‘അമ്മ സമ്മതിക്കും . നീ പോയി ചോതിക് “
“ നോക്കട്ടെ .. “
“ നോക്കിയാ പോരാ “
“ആ …”
അവൾ അകത്തേക്ക് കയറി
“ ഡാ ചെക്കാ ഇവിടെ കിടന്നുള്ള കുരുത്തക്കേട് പോരാഞ്ഞിട്ടാണോ ഇനി അവളേം കൂട്ടി പുറത്തേക്ക് “
“ എന്തുവാ കുഞ്ഞമ്മേ … “
“ ഓ ഒന്നുല്ലെ …ഞാനൊന്നും പറയുന്നില്ല “
കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഒരു ഓറഞ്ചും വെള്ളയും ധവാണിയും ഉടുത്ത് വന്നു
“പോകാം “
“ നീ കഴിച്ചോ “
“ ആ…”
“ എന്നാ വാ “
അവര് രണ്ടുപേരും വീട്ടിൽ നിന്നും ഇറങ്ങി
“ എങ്ങോട്ടേക്ക് മോനെ “
“ ഹും….. വടക്കേപാടത്തെ കവുങ്ങിൻ തോട്ടത്തിൽ പോയാലോ .. “
“അവിടെന്താ “
“അവിടെ കവുങ്ങിന്റെ മുകളിൽ ഒരു ഏറുമാടം ഉണ്ട് , അവിടാകുമ്പോൾ ഇപ്പൊ പണിക്കാരും ഇല്ല. സമാധാനമായി ഇരിക്കാം “
“ ഉം .. ശെരി ..”
അവൾ അവന്റെകൈൽ ചേർത്തുപിടിച്ചു , ആ വീടിന്റെ മുറ്റത്തൂടെ ഇടവഴിയിലേക്കിറങ്ങി .
ഒരു ഉത്തമ പുരുഷനെപോലെ അവൻ നടന്നു , അവന്റെ കൈൽ ചേർത്ത് പിടിച്ച് അനുസരണയുള്ള ആട്ടിൻകുട്ടിയെപോലെ
മരങ്ങളുടെയും , ഇലകളുടെയും ഇടയിലൂടെ സൂര്യ രശ്മികളുടെ തലോടലും ഏറ്റുവാങ്ങി അവരാപറമ്പിലൂടെ നടന്നു , അവൻ അവളെ ചേർത്തു പിടിച്ചു .
“ അപ്പുവേട്ടാ “
“ ഉം …. “
“ എന്നെ ഒന്ന് എടുക്കുഓ ..”
അവൻ അവളുടെ മുഖത്തേക്ക് നോക്കി
അവൾ ചിരിച്ചുകൊണ്ട് അവനെ നോക്കി കെഞ്ചി
അവൻ ചിരിച്ചുകൊണ്ട് അവളെ അവന്റെ 2 കൈകളിലും കോരി എടുത്തു . അവൾ ചിരിച്ചുകൊണ്ട് അവന്റെ കഴുത്തിൽ കോർത്ത് പിടിച്ചു .
“ എന്തൊരു കനാ അമ്മുട്ടീ നിനക്ക് “
“ ആ ഹ ഹാ .. ദേ അവിടെ എത്തും വരെ എന്നെ താഴെ ഇട്ടേക്കല്ലേ “
“അപ്പൊ കൈ കഴച്ചാലോ “
“അതൊന്നും എനിക്ക് അറിയണ്ട , എന്നെ നിലത്തിറക്കാൻപാടില്ല “
“ ആഹ … എന്നാ നിന്നെ ഞാൻ “
അതും പറഞ്ഞവൻ അവളെ പൊക്കി അവന്റെ വലത് തോളിലേക്ക് ഇട്ടു
“അയ്യോ… അപ്പുവേട്ടാ ഞാൻ വീഴുട്ടോ “
“അങ്ങനെ നിന്നെ ഞാൻ താഴെ ഇടുവൊടി അമ്മുട്ടീ “
അവളുടെ വയർ അവന്റെ തോളിൽ അമർന്നിരുന്നു
“ എടാ അപ്പുവേട്ടാ നല്ല സുഖമാ ഇങ്ങനെ കിടക്കാൻ “
അവരങ്ങനെ നടന്ന് പറമ്പിലെത്തി
“ ഡി പെണ്ണേ ദേ ഈ കോവണിയിൽ ചവിട്ട് “
“എവിടെ ..”
അവൻ വീണ്ടും കൈകളിൽ എടുത്ത് അവളുടെ കാൽ പടികളിൽ വച്ചു
“ ഉം കേറിക്കോ .. “
അവൾ പാവാട ഒരല്പം വലതുകൈകൊണ്ട് പൊക്കി പിടിച്ച് കാൽ പദങ്ങൾ ഓരോന്നായി ചവിട്ടി കയറി .
അവന്റെ കണ്മുന്നിൽ അവളുടെ വെളുത്ത വെള്ളിക്കോലുസണിഞ്ഞ കുഞ്ഞു കുഞ്ഞു രോമങ്ങൾ ഉള്ള കാലുകൾ .
ആ കാലുകൾ അവന്റെമുന്നിലൂടെ പടി പടിയായി കയറി. അവൻ അവളുടെ പുറകെ കയറി .
“ അപ്പുവേട്ടാ എന്തുഭംഗിയാ ഇവിടുന്ന് നോക്കാൻ”
ദൂരേക്ക് നോക്കി അമ്മു പറഞ്ഞു
അപ്പു പടികൾ കയറി അമ്മുവിന്റെ പുറകിൽ ചെന്ന് , അവളുടെ വിടർന്നുകിടക്കുന്ന മുടികളിലേക്ക് ചേർന്ന് ,അവളുടെ കൈകളെ പിടിച്ച് വയറിനെ ചുറ്റി വലത് തോളിൽ താടി അമർത്തി ചേർന്നു നിന്നു .
“അപ്പുവേട്ടാ ..”
“ഉം… “
“ഒരുപാട് സന്തോഷം തോനുന്നു ഇപ്പൊ “
“അപ്പൊ ഇത്രയും കാലം സന്തോഷം ഉണ്ടായില്ലേ”
“ അതല്ല…. അപ്പുവേട്ടൻ എന്റെ ഭാഗ്യാ … അപ്പുവേട്ടൻ ഉള്ളത് കൊണ്ടല്ലേ എനിക്ക് ഇത്രയധികം സന്തോഷം കിട്ടിയെ”
“ പിന്നെ “
“ എന്നും അപ്പുവേട്ടന്റെ കൂടെ ഇതുപോലെ സന്തോഷത്തോടെ നിൽക്കാൻ തോനുവാ “
