“ love you”
“ ഉയ്യോ .. കുളിര് കോരുന്നു… ദേ അപ്പുവേട്ടാ രോമമൊക്കെ എഴുനേറ്റു “
അവൾ ചിരിച്ചുകൊണ്ട് അവനെ കൈ നീട്ടി കാണിച്ചു
അവൻ ഒന്നൂടെ അവളുടെ വയറിൽ മുറുക്കി പിടിച്ചു
അവളുടെ കവിൾ അവന്റെ കവിളിലേക്ക് അവൾ ചേർത്തു വച്ചു
അവൻ അവളിലെ പിടിവിട്ട് നിലത്തിരുന്നു അവളും അവന്റെ അരികിൽ അവനോട് ചേർന്നിരുന്നു .
“ അപ്പുവേട്ടാ ഇന്ന് വ്യാഴാഴ്ചയായി മിക്കവാറും ഞായറാഴ്ച ഞാൻ പോകും “
അത് കേട്ടപ്പോൾ അപ്പു അമ്മുവിന്റെ തലയിലൊരു ഉമ്മ കൊടുത്തു
“ ഞാൻ ഒറ്റയ്ക്ക് ആകുമല്ലേ …. നീ പോയാൽ എനിക്കൊരുതരം ശ്വാസം മുട്ടലായിരിക്കും “
“അപ്പൊ എനിക്കോ …. ഞാൻ ഉറപ്പായും കരയും “
“ ഈ പ്രീഡിഗ്രി എങ്കിലും ഒന്ന് കഴിഞ്ഞ് കിട്ടിയിരുന്നേൽ …”
“അപ്പുവേട്ടാ ബൈക് വന്ന് കഴിയുമ്പോ ശനിയാഴ്ച അവിടെ വന്ന് നിൽകുവോ “
“ഉം .. ഞാൻ വരും “
“ ഇനി കൂടിപ്പോയാൽ 3 ദിവസം “
“ പറഞ്ഞ് വിഷമിപ്പിക്കല്ലെടി പിശാശ്ശേ “
“ സ്കൂൾ തുറന്ന് കഴിഞ്ഞാൽ പിന്നെ വായിനോട്ടവും കൂടും അല്ലെ “
“ വായിനോട്ടമോ … ഞാനോ “
“ മോനെ അപ്പു… നിന്റെ അത്യാവശ്യം കുരുത്തക്കേടൊക്കെ എനിക്കറിയാം . “
“എന്ത് കുരുത്തക്കേട് “
“ ക്ലാസ് കട്ടാക്കി സിനിമയ്ക്ക് പോകുന്നതും ,പെൺപിള്ളേരെ വായിനോക്കുന്നതും , കമന്റ് അടിക്കുന്നതും ഒക്കെ . “
“ ഇതൊക്കെ ആരു പറഞ്ഞു “
“അതൊക്കെ അറിയും മോനെ “
“ പറ പറ അമ്മുട്ടീ “
“ നിന്റെ ക്ലാസ്സിലെ മീനാക്ഷി ഇല്ലേ “
“ ആ …. “
“ അവളുടെ കസിൻ മൃദുല എന്റെ കൂടെയ പഠിക്കുന്നെ “
അതും പറഞ്ഞവൾ അപ്പുവിനെ നോക്കി ചിരിച്ചു
“ ആ നായിന്റെ മോളെ ഞാൻ കൊല്ലും “
“ നീ ഞൊട്ടും .. അവളെ നീ എന്തേലും ചെയ്താ അത് ഞാൻ അറിയും പിന്നെ നീ വിവരം അറിയും .. “
“ പിന്നെ .. ഇത്രേം കാലം ഇതൊക്കെ അറിഞ്ഞിട്ടും ഞാൻ മിണ്ടാഞ്ഞതെ , ചെറിയ ചെക്കനല്ലേ പ്രായത്തിന്റെ തിളപ്പല്ലേ പോട്ടെ എന്നൊക്കെ കാരുതിട്ടാ “
“ ഓ ശെരി വല്യ ചേച്ചി … “
“ കളിയാക്കുന്നോ .. “
അവൾ അവന്റെ മൂക്കിൽ പിടിച്ച് വലിച്ചു
“ ആ …സോറി “
“ആ … പിന്നെ നീ ഏതോ കൊച്ചിന്റെ അച്ഛന് വിളിച്ചതും ഒക്കെ അറിഞ്ഞു “
“ അതാരെ “
“ അതാരെ .. “
“എന്നോടാണോ ചോദിക്കുന്നെ”
“ ഇല്ലമ്മു അത് നുണയ “
“ നുണയൊന്നും അല്ല , തെറി വിളിയും ബസ്സിൽ പെൺപിള്ളേരുടെ മെത്തുമുട്ടി നിൽക്കലും അങ്ങനെ കുറച്ചൊക്കെ അറിയുന്നുണ്ട് . ഒരു മനു ആണ് നിന്റെ ഏറ്റോം വല്യ കച്ചറ കൂട്ട് എന്നും അറിഞ്ഞു . “
“ ഹോ… ഇന്ന് കടയിൽ പോയാ മതിയായിരുന്നു “
“ ദേ ഇമ്മാതിരി പോക്രിത്തരമൊക്കെ പടുത്തം കഴിഞ്ഞാലുടൻ നിർത്തിക്കോണം. കല്യാണത്തിന് ശെഷോം വല്ല പെണ്ണിന്റെ പേരും പറഞ്ഞ് ഞാൻ കേട്ടാ .. തല്ലി കൊല്ലും പറഞ്ഞേക്കാം “
“ കല്യാണം കഴിഞ്ഞാ നീ ഇല്ലേ …”
“ നീ ഇല്ലേ എന്നല്ല .. നീ യേ ഉള്ളു “
“ ഇല്ലേൽ ഇതൊക്കെ എനിക്കും പറ്റും എന്ന് ഞാൻ തെളിയിക്കും “
“ഡി മൈരേ … വേണ്ടാത്ത വർത്തമാനം പറയണ്ട”
“ഓ ഹോ എന്തേ മോന് ദേഷ്യം വന്നോ… കണ്ട്രോൾ ഇതേ ദേഷ്യം ഈ ഉള്ളിലും ഉണ്ടാകും .. ഒരു പെണ്ണിനും സ്വന്തം ചെക്കൻ മറ്റൊരു പെണ്ണിന്റെ അടുത്ത് പോകുന്നത് സഹിക്കാൻ പറ്റില്ല . നിങ്ങൾ ആണുങ്ങൾക്ക് മാത്രമല്ല വിഷമം ഞങ്ങൾ പെണ്ണുങ്ങൾക്കും ഉണ്ട്”
“സോറി “
“ എനിക്ക് എന്റെ അപ്പുവേട്ടനെ നന്നായിട്ടറിയാം എങ്ങോട്ടൊക്കെ ആരുടെയൊക്കെ അടുത്ത് പോയാലും എന്റെ അടുത്തെ വരു . “
അവൻ അവളുടെ മടിയിൽ തലവച്ചു കിടന്നു, അവളെ നോക്കി കിടന്നു
അവൾ അവന്റെ മുടിയിലൂടെ വിരലുകളോടിച്ചു
“ അപ്പുവേട്ടാ …. “
“ ഉം .. “
“ ബൈക്ക് കിട്ടിയിട്ട് ഒരുദിവസം എന്നെ കൂട്ടാൻ കോളേജിൽ വരുവോ “
“അതെന്തിനാ “
“ ചില തെണ്ടികളുടെ മുന ഒടിക്കാനാ… “
“ എന്താ സംഭവം .. “
“ അന്ന് ഞാൻ പറഞ്ഞില്ലേ ഒരുത്തൻ എന്റെ പുറകെ നടന്ന കാര്യം”
“ ഉം…”
“ആ അത് പോലെ കുറച്ച് തെണ്ടികളും ഉണ്ട് അവന്മാരുടെ നേകളിപ്പ് ഒന്ന് മാറ്റണം “
“ ഉം .. ഞാൻ വരുട്ടോ എന്നിട്ട് നമുക്ക് ചുറ്റിയടിക്കാം “
അവൾ സന്തോഷം കൊണ്ട് മതിമറന്ന് ചിരിച്ചു
അങ്ങനെ അവരുടേതായ നിമിഷങ്ങൾ അവർ ഓരോന്നും പറഞ്ഞും ചിരിച്ചും കളിച്ചും ആസ്വദിച്ചു ഉച്ചയാകാറായപ്പോൾ വീട്ടിലേക്ക് മടങ്ങി
