ഒരു തുടക്കകാരന്‍റെ കഥ – 8 Like

അവൻ പറഞ്ഞതും അവൾ പൊട്ടി ചിരിച്ചു

“ അതേ മോൻ ഇന്നലെ കേറി കിടന്നത് അവളുടെ മേത്ത അതാ അവൾ കിടന്ന് കരഞ്ഞെ.. എന്നാലും നാണക്കേടായി അപ്പുവേട്ടാ “

“ അയ്യോ .. അപ്പൊ എല്ലാവരും അറിഞ്ഞോ ഞാൻ വന്നത്

അത് കേട്ടും അമ്മുവിന് ചിരി വന്നു

“ ഇല്ലില്ല …. സ്വപ്നം കണ്ടതാണെന്ന എല്ലാവരും കരുതിയെ.”

“ ഹോ രക്ഷപെട്ടു.. “

“ അയ്യ .. ഒരു നാണോം ഇല്ലാതെ പാതിരാത്രി കള്ളനെപോലെ വന്നതും പോരാ “

“ നിന്റെ അടുത്തല്ലേ “

“ എന്ന് കരുതി … പക്കലുള്ള കുരുത്തക്കേട് പോരാ ഇനി രാത്രിയും ഇങ്ങു വാ തെണ്ടി “

“ ഹീ … “

“ കിണിക്കാതെ വേകം പോകാൻ നോക്ക് “

“ ഇന്ന് പോകുന്നില്ല “

“അതെന്നാ … “
“ ഇന്ന് നിന്റെ കൂടെ ഇരിക്കാൻ തോനുന്നു “

“ അയ്യട .. മരിയാതയ്ക്ക് പൊക്കോ , വെറുതെ എന്റെ സ്വസ്തത കളയാൻ “

“ഓ ഞാനിപ്പോ നിന്റെ സ്വസ്തത ഇല്ലാതാക്കുന്നവൻ ആണല്ലേ… ആയിക്കോട്ടെ , ഞാനായിട്ട് ആരുടെയും സ്വസ്തത കളയുന്നില്ലേ”

“അയ്യോ ഞാൻ അങ്ങനെ പറഞ്ഞതല്ല മാഷേ , മോനെന്റെ അടുത്ത് നിന്നാലെ ഓരോരോ കുരുത്തക്കേട് കാണിക്കാൻ തോന്നും “

“ഓ .. മാറ് ഈ ശല്യം പോട്ടെ “

“ അപ്പുവേട്ടാ പിണങ്ങല്ലപ്പുവേട്ട”

“ ഞാൻ പോകുവാ “

അവൾ അപ്പുവിന്റെ വയറിനോട് ചേർന്ന് അരക്കെട്ടിലൂടെ കൈ ചുറ്റിപിടിച്ചു

“ ദേ .. ഇങ്ങോട്ട് നോക്കിക്കേ “

അവൻ മുഖം വീർപ്പിച് അവളുടെ കണ്ണിലേക്ക് നോക്കി . അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചുകൊണ്ട് അവന്റെ ഇടത് കവിളിൽ അവളുടെ ചുണ്ടുകൾ ചേർത്ത് ഒരു ഉമ്മ കൊടുത്തു.

അപ്പുവിന്റെ കവിളുകൾ സന്തോഷം കൊണ്ട് ചുവന്നു തുടുത്തു. ചിരികൊണ്ട് മുഖം വിടർന്നു.

അമ്മു നാണം കൊണ്ട് അവനിലേക്ക് ചേർന്ന് അവന്റെ ഇടത് കഴുത്തിലേക് മുഖം ചേർത്ത് മുറുകെ കെട്ടിപിടിച്ചു

“ അമ്മു …”

“ ഉം ….. “

“എനിക്കിപ്പോ കല്യാണം കഴിക്കണം നിന്നെ “

അവളുടെ മനസ്സിൽ ആ വാക്കുകൾ തണുപ്പ് കോരിയിട്ടു . അവൾ ഒന്നൂടെ അവനെ മുറുക്കെ കെട്ടിപിടിച്ചു

അവൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് ആ നെറ്റിയിൽ സ്നേഹത്തിന്റെയും , വത്സല്യത്തിന്റെയും , ലാളനയുടെയും ഒരു ചുമ്പനം നേർന്നു .
“ ഈ നെറ്റിയിൽ എന്നാ അപ്പുവേട്ടാ അപ്പുവേട്ടൻ സിന്ദൂരം ചർത്തുന്നെ “

“ ഞാൻ എന്നേ റേഡിയ മോളെ “

അവൾ ഒന്നൂടെ അവനെ മുറുക്കികെട്ടിപിടിച്ചു . കുറേ നേരം അവർ ഒരു ശരീരമായി നിന്നു .

“ അമ്മൂ … അമ്മുവേ .. “

“ആ … ദേ വരുന്നു അമ്മമ്മേ “

താഴെനിന്നും അമ്മമ്മയുടെ വിളികേട്ട് അമ്മു അപ്പുവിൽ നിന്നും മാറി .

അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞത് അവൻ കണ്ടു .

അവൾ കണ്ണുകൾ തുടച്ച് നടന്നു

“ അമ്മുട്ടീ … “

അവൾ കണ്ണ് തുടച്ച് അവന്റെ വിളികേട്ട് മനസ് നിറഞ്ഞ ചിരിയോടെ അവനെ തിരിഞ്ഞു നോക്കി

“ പോയി പല്ല് തേക്കട ശല്യമേ “

അവൾ ചിരിച്ചുകൊണ്ട് മുറികടന്ന് താഴേക്ക് പോയി .

അവന്റെ ഉള്ള് അവളുടെ മനസ്സിന്റെ പുറകെ പോയി .

അവളുടെ സ്നേഹം , അവളുടെ ആ നോട്ടം , ആ കണ്ണുകൾ , അവൾ തന്ന ചുമ്പനം, അവളുടെ മണം , അവളുടെ നെറ്റി , മുടിച്ചുരുളുകൾ , അവളുടെ ആ സ്നേഹം നിറഞ്ഞ കണ്ണുനീർ തുള്ളികൾ

അങ്ങനെ പലതും അവനെ അവളിൽ മാത്രമായി നിർത്തി .

അല്പനേരത്തിനു ശേഷം അവൻ താഴേക്കിറങ്ങി

പല്ലും തേച്ച് അടുക്കള പുറത്തുടെ നടക്കുകയായിരുന്നു.

“ ഡാ നീ എന്റെ കൊച്ചിന്റെ മേത്ത് കേറി കിടക്കുമല്ലേ “

ആ ചോദ്യം കേട്ട് ഞെട്ടി അവൻ അടുക്കള വാതിലിലേക്ക് മിഴിച്ചുനോക്കി

ദേ നിൽക്കുന്നു കുഞ്ഞമ്മ
“ ഒന്ന് മെല്ലെപറ കുഞ്ഞമ്മേ “

കുഞ്ഞമ്മ അല്പം ശബ്ദം താഴ്ത്തി

“ എന്റെ കൊച്ചിനെ പേടിപ്പിച്ചതും പോരാ “

“ ഞാനോ … ഞാനാണെന്ന് ആരുപറഞ്ഞു “

“ പിന്നേ… അത്രയും വല്യ കാറിക്കുവൽ കേട്ടിട്ടും നീ മാത്രം എണീക്കാത്തപ്പോഴേ എനിക്ക് തോന്നി നീ തന്നാ വന്നെന്ന് . ദേ ഇപ്പൊ മെല്ലെ പറ എന്ന് പറഞ്ഞപ്പോൾ ഉറപ്പായി “

കള്ളം പിടിച്ചതിന്റെ ചമ്മലിൽ നാണത്തിൽ അവൻ തല താഴ്ത്തി

“ നാണമില്ലെടാ പാതിരാത്രി .. അയ്യയ്യേ ..”

“ എന്നതാ കുഞ്ഞേ എനിക്കെന്തോ ഉറക്കം വന്നില്ല അപ്പോൾ അവളെ കാണാൻ തോന്നി പോയതാ , ഞാൻ അറിഞ്ഞോ ആ നീർക്കോലി അവളുടെ കൂടെ കിടക്കുന്നത് “

Leave a Reply

Your email address will not be published. Required fields are marked *