ഒരു ദുഃസ്വപ്നം – 1

അപ്പോൾ സ്റ്റീഫൻ ജോർജ്….

നീതു ഞങ്ങൾക്ക് ഭയമാകുന്നു

നമ്മുക്ക്ഇവിടുന്നു പോയാലോ

എങ്ങനെ എങ്ങനെ പോകും
സോഫിയ ഇല്ലാതെ ഇന്നലെ ഒരു ഡോക്ടർ ഇന്ന് പോലീസ് ഓഫീസർ.. ഇപ്പോൾ സോഫിയ മിസിങ്..
വാ നമ്മുക്ക് കല്ലറയ്ക്ക് അരുകിലേക്ക് പോകാം
എന്നാൽ വാ പോകാം റസിയ എന്തിയെ അവളെയും കൂടി വിളിക്ക്…. അവൾ ഉറങ്ങുകയാണ്.. ശെരി എങ്കിൽ നമ്മുക്ക് പോയിട്ടുവരാം അവൾ ഉറങ്ങട്ടെ വാതിൽ പൂട്ടിയേക്ക്.. ചെല്ലപ്പ വാ
കല്ലറയ്ക്ക് അരുകിൽ

തമ്പുരാട്ടി ഇവിടാണ് കൈപ്പത്തി കിടന്നത്
എന്നിട്ട് എന്തിയെ…

എയ്ഞ്ചൽ… ഇതുകണ്ടോ ഇവിടെ ഇവിടെ മുഴുവൻ ചോരകിടപ്പുണ്ട്‌.. ആ ജീപ്പിലും ഉണ്ടായിരുന്നു..

അല്ല ഇന്നലെ ഈ കല്ലറയുടെ മൂടി അടച്ചതായിരുന്നല്ലോ പക്ഷേ ഇന്ന് ഈ മൂടി തുറന്ന് കിടക്കുകയാണ് അപ്പോൾ
ആ പോലീസുകാരന്റെ
ശവം എവിടെ

ഈ കല്ലറയ്ക്ക് എന്തെങ്കിലും പ്രേതകഥയുണ്ടോ

ഇടുന്ന ശവങ്ങളൊക്കയും അപ്രത്യക്ഷമായി പോകുവാൻ

വാ നമ്മുക്ക് തിരിച്ചുപോക്കാം.. ആ ജീപ്പ് അവിടെനിന്നും മാറ്റണം… ഒരു പോലീസ് ഓഫീസർ മിസ്സിംഗ്‌ ആയന്നു അറിഞ്ഞാൽ അനേക്ഷണം വീണ്ടും നമ്മളിലേക്ക് എത്തും..

ചെല്ലപ്പ ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല കേട്ടോ ആ മൂടി അടച്ചിട്ടുപോകാം…

ഇവിടെ ഇവിടെ കിടന്നിരുന്ന ജീപ്പ് എന്തിയെ

ഇത് കണ്ടോ വണ്ടി തിരിഞ്ഞുപോയ പാട് പക്ഷേ
ആര് ആര് കൊണ്ടുപോയതാവും…

ഇന്നല്ലേ രാത്രിയിൽ നമ്മുക്ക് മുന്നിൽ വന്നത്
പ്രേതം തന്നെയാണോ
വാ നമ്മുക്ക് വേഗം പോവാം റസിയ അവിടെ തനിച്ചാണ്..
ഡെർബിൻ ബംഗ്ലാവ്‌.
നീ വാതിൽ തുറന്നേ…
റസിയ റസിയ..
ഇല്ല അവൾ റൂമിൽ ഇല്ല നീതു..
എല്ലായിടവും നോക്കിയോ.. നോക്കി എങ്ങും എങ്ങും കാണുവാൻ ഇല്ല…
എയ്ഞ്ചൽ നമ്മുക്ക് പോലീസിൽ അറിയിച്ചാലോ… രണ്ടു പേർ ഇപ്പോൾ മിസ്സിംഗ്‌ ആണ് ഇനി ഇനി ആരാവും…
ശ്രീദേവി… വേണ്ട നമ്മുക്ക് വീടുകളിൽ അറിയിക്കാം
… ആദ്യത്യ… ആരുടെ റസിയയുടെയും സോഫിയയുടേയുമോ..
അല്ല നമ്മുടെ വീടുകളിൽ അവർക്ക് മാത്രമേ ഈ അവസ്ഥയിൽ നമ്മളെ സഹായിക്കുവാൻ പറ്റു…
ഇല്ല നിങ്ങൾ വേണേൽ അറിയിച്ചോ

എന്റെ വീട്ടിൽ നിന്നും ആരും വരണ്ട
എന്ത് ശിക്ഷയാണേലും ഞാൻ ഒറ്റയ്ക്ക് അനുഭവിച്ചുകൊള്ളാം.. നിങ്ങൾക്ക് പോകണമെങ്കിൽ പോയ്കോ..

നീതു നീ നീ എന്താ ഈ പറയുന്നത്.. നമ്മുക്ക് രക്ഷപെടുവാൻ വേണ്ടിയുള്ള ഒരു വഴിയല്ലേ ആലോചിച്ചത്..

ശെരി എന്നാൽ നിങ്ങൾ അറിയിക്കു
എന്നേ തേടി ആരും വരണ്ട
എന്റെ വീട്ടിൽ നിന്നും…

വെളിച്ചതിനുമുകളിൽ ഇരുട്ട് പടർന്നുതുടങ്ങി
ആറു ബെൻസ് കാറുകൾ വന്ന് നിരന്നു നിന്ന് ആ ബംഗ്ളാവിനു മുന്നിൽ..
55നും 60നും ഇടയിൽ പ്രായമുള്ള ആറുപേർ

നീതു.. ഞങ്ങളുടെ അച്ഛന്മാരാണ്
മക്കളെ എന്താ എന്താ സംഭവിച്ചത്… റസിയയും സോഫിയയും എവിടെ…
അവരെല്ലാം അതിന് മറുപടി പറയാതെ നിന്നപോൾ
നീതു ആ നിമിഷം വരെയുള്ള കാര്യങ്ങൾ അവരോടു പറഞ്ഞു

അല്ല നിങ്ങൾ എല്ലാവരും ഒന്നിച്ചു എങ്ങനെ വന്നു നീതു ചോദിച്ചു…
അത് ഞങ്ങളുടെ മക്കൾക്കും ഞങ്ങളുടെ കുടുംബത്തിനും അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് ഞങ്ങളുടെ ജീവിതത്തിൽ
… നിങ്ങളെപോലെ ഞങ്ങളും ചെറുപ്പം മുതൽ സുഹൃത്തുക്കളാണ് ..
ലോകം മുഴുവൻ പടർന്നു പന്തലിച്ച സെവൻസ് സ്റ്റാർ ഗ്രൂപിനെ പറ്റി കേട്ടിട്ടുണ്ടോ അത് ഞങ്ങളുടെയാണ്..

ബാഗ്ലൂർ നഗരത്തിൽ ഇന്ത്യയില്ലേ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റൽ ഞങ്ങളുടെ സ്വപ്നമാണ്.. അതിനാണ് പലയിടങ്ങളിൽ പഠിച്ചുവളർന്ന ഇവരെ ഡോക്ടർമാർ ആക്കുവാൻ ഞങ്ങൾ നിശ്ചയിച്ചത്..
അതിനുവേണ്ടി ഇവർപോലും അറിയാതെ
ഒരു കോളേജിൽ ഒരേ ക്ലാസ്സിൽ ചേർത്തത്.. ഒരേ ഹോസ്റ്റലിൽ റും മേറ്റ്സ് ആക്കിയത്…
ബാംഗ്ലൂരിലെ ഞങ്ങളുടെ സ്വപ്നപദ്ധതിക്ക് അവകാശികൾ ആവാൻ..

പക്ഷേ ഇപ്പോൾ ആ സ്വപ്‌നങ്ങൾ തകരുകയാണ്..
ഒന്നും ഒന്നും തകരില്ല അങ്കിളുമാരെ
സോഫിയക്കും റസിയക്കും എന്ത് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല..

പക്ഷേ നിങ്ങൾ പറഞ്ഞാ കല്ലറയും
നിങ്ങൾ പറഞ്ഞാ അനുഭവങ്ങളും ഞങ്ങൾക്ക് വിശ്വാസിക്കുവാൻ കഴിയുന്നില്ല
വിശ്വാസിച്ചേ പറ്റു …
അങ്ങനെ ഒരു പ്രേതം ഉണ്ടെങ്കിൽ തീർച്ചയായും കണ്ടെത്തും ഞങ്ങൾ

അപ്പോഴാണ്‌ വീണ്ടും ബംഗ്ളാവിന്റെ മുറ്റത്ത്‌ ഒരു വണ്ടി വന്നു നിന്ന്..
ആ വണ്ടിയിൽ നിന്നും മുപ്പതുവയസ്സ് തോന്നിക്കുന്നൊരു ചെറുപ്പക്കാരൻ കഴുത്തിൽ രുദ്രാക്ഷം കറുത്തവസ്ത്രം അവർക്ക് അരുകിലേക്ക് വന്ന്..
ആ മുഖം കണ്ട്‌ നീതുവിന്റെ മുഖത്ത് ആകാംഷയും പരിഭ്രാന്തിയും പരന്നു
ആരാ നീ…
നീതു ആരാ ആരാ ഞാൻ പറഞ്ഞുകൊടുക്കു

… ഇത്… സൂര്യ സൂര്യജിത്
… ഒരിക്കൽ ഞാൻ ഒരുപാട് സ്നേഹിച്ചവൻ..
എന്തിനാ എന്തിനാ ഇത്രയും വർഷങ്ങൾക്ക് ശേക്ഷം നീ എന്നേ തേടിവന്നത്

… വരണ്ടി വരണ്ടിവന്നു നീതു… ആദ്യം നിന്റെ തറവാട്ടിൽ ആണ് പോയത്‌ അവിടെനിന്നും ഞാൻ അറിഞ്ഞു അഞ്ചു കൊല്ലമായി നീ തറവാട്ടിൽ ചെല്ലാറില്ലന്ന്… അതിനും കാരണം ഞാൻ തന്നെയെന്നു അറിഞ്ഞു..
നിന്നെ അനേഷിച്ചു ഇറങ്ങാൻ നേരമാണ് കാര്യസ്ഥനെ കണ്ടത് അദ്ദേഹമാണ് പറഞ്ഞത് നീ ഇവിടെ ഉണ്ടെന്ന്..

അല്ല ഇവരൊക്കെ ആരാണ്

നീതു അവൻ പോയതിനു ശേക്ഷം അവളുടെ ജീവിതത്തിൽ ഈ നിമിഷം വരെയും സംഭവിച്ചതൊക്കെയും പറയുന്നു..

കാറ്റിന്റെ ഗതി അത് മാറി വീശുവാൻ തുടങ്ങി നീതു… ചെയ്ത തെറ്റുകളുടെ ഫലം മരണത്തിന്റെ മുഖവുമായി മുന്നിൽ വന്ന് നിൽക്കുന്നു… ഇപ്പോൾ

ഇതൊക്കെയും സൂര്യജിത്തിന് എങ്ങനെ അറിയാം…
പറയാം നീതു ഉൾപടെ എല്ലാവരുടെയും മുഖത്ത് ആകാംഷ പടർന്നു..

ഈ മണ്ണിൽ കാൽകുത്തിയപ്പോൾ ഞാൻ അറിഞ്ഞു ഗതികിട്ടാതെ അലയുന്ന ആത്മാക്കളുടെ സാന്നിധ്യം… ഒന്നല്ല രണ്ടുപേർ
ഡോക്ടറും പോലീസ് ഓഫിസറുമാണോ..
അല്ല അവർ അവർ അർഹിച്ച ശിക്ഷതന്നെയാണ് അവർക്ക് കിട്ടിയത്
അപ്പോൾ ഞങ്ങളുടെ മക്കളാണോ..
അല്ല

പിന്നേ പിന്നെയാര്
തുടരും …..

Leave a Reply

Your email address will not be published. Required fields are marked *