അതിൽനിന്നും ഉയർന്ന പുകപടലം ഒരു സ്ത്രീരുപംപോലെ പുറത്തേക്ക് മറഞ്ഞു. . )
നീതു എണ്ണിക്കു സമയം ഒമ്പതുമണിയായി
നേരം വെളുത്തോ… സോഫിയ
വാ പോകണ്ടേ അവരെല്ലാം ഒരുങ്ങിനിൽക്കുവാ.. അയ്യോ ഞാൻ മറന്നുപോയി ദാ വരുകയാ
അവൾ ഹാളിലേക്ക് വന്നപ്പോൾ ആ പുസ്തകം കത്തിച്ചാമ്പലായി കിടക്കുന്നു
സോഫിയ ഇതെങ്ങനെ കത്തി ഞാൻ ഇത് മുഴുവനും വായിച്ചില്ലായിരുന്നു.. മെഴുകുതിരി മറിഞ്ഞുവീണ് കത്തിയതാവും നീ വാ നമ്മുക്ക് വേറേ മേടിക്കാം..
നീതു സോഫിയ പെട്ടെന്ന് വണ്ടിയിൽ കേറൂ ആരേലും ആ കല്ലറയ്ക്കരുകിൽ വരുന്നതിനുമുമ്പ് നമ്മുക്ക് അവിടെച്ചെല്ലണം…..
(കല്ലറയ്ക്കരുകിൽ.)..
ദാ ഇത് കണ്ടോ കല്ലറയുടെ മൂടി തുറന്നുകിടക്കുന്നു എയ്ഞ്ചൽ അവന്റെ ശവം കാണുന്നില്ല ദൈവമേ ആരേലും ഇവിടേക്ക് വന്ന് കാണുമോ
അത് കണ്ടോ ആ മൂലയിൽ കുറേ എല്ലിൻകഷ്ണങ്ങൾ മാത്രം
നിങ്ങൾ പേടിക്കണ്ട ഇവിടെ കാട്ടുചെന്നായ്കൾ ഉണ്ട് അവന്റെ ശരീരം അവറ്റകൾ ഭക്ഷിച്ചുകാണും
എന്നാലും ഈ കല്ലറയുടെ മൂടി എങ്ങനെ തുറക്കപെട്ടു.. ഇന്നലത്തെ വെപ്രാളത്തിനിടയിൽ അടയ്ക്കാൻ മറന്നതാവും… വാ മൂടി അടച്ചിട്ട് നമ്മുക്ക് പോവാം നീതു….
അല്ല ആദ്യതിയ സ്വർണ്ണക്കുരിശ്ശ് നോക്കണ്ടേ അതുശെരിയാണല്ലോ അനുപമ ഞാൻ ആ കാര്യം അങ്ങ് മറന്നുപോയി…
( അവർ പകൽ അസ്തമിക്കുവോളം അവിടെയെല്ലാം നോക്കി ആ സ്വർണ്ണക്കുരിശ്ശ് പക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ല. ) .
വാ നമ്മുക്ക് പോവാം ഇതുവരെയും നോക്കിയിട്ട് കിട്ടിയില്ലല്ലോ അനുപമ പറഞ്ഞു
വാ നമ്മുക്ക് പോവാം
(അവർ കാറിന്റെ അരുകിൽ എത്തിയപ്പോൾ വയസ്സായ ഒരു കിഴവിതള്ള മുറുക്കി ചുവപ്പിച്ചുകൊണ്ട് അവിടെ നിൽക്കുന്നു….)
മക്കളെ നിങ്ങൾ എവിടുന്നാ കുറേ നേരംകൊണ്ട് അവിടെ ആ കല്ലറയ്ക്കരുകിൽ നിന്നുകൊണ്ട് എന്തോ തിരയുന്നുണ്ടായിരുന്നല്ലോ എന്തായിരുന്നു അത്….
ഒന്നുല്ല അമ്മച്ചി ഇത് ഇവളുടെ സ്ഥലമ ഞങ്ങൾ ഇവളുടെ കൂട്ടുകാരികളാ ഇന്നലെ പകൽ ഈ സ്ഥലമൊക്കെ ചുറ്റികറങ്ങികാണുവാൻ ഞങ്ങൾ വന്നപ്പോൾ ഇവളുടെ ഒരു സ്വർണ്ണമാല ഇവിടെ എവിടെയോ കളഞ്ഞുപോയി അത് നോക്കിയതാ. . . അല്ല അമ്മച്ചി ഇവിടെയുള്ളതാണോ… ഞാൻ ഇവിടെയുള്ളത മക്കളെ കുറച്ചപ്പുറത്ത താമസ്സിക്കുന്നത്…
ഇന്ന് വെളളിയാഴ്ച്ചായാ സന്ധ്യകഴിഞ്ഞാൽ ഇവിടെ നിൽക്കുന്നത് അപകടമാണ് എത്രയും പെട്ടെന്ന് വീടെത്തുവാൻ നോക്ക്…
(അവർ പോയിക്കഴിഞ്ഞപ്പോൾ ആ വയസ്സായ രുപം സുന്ദരിയായ ഒരു സ്ത്രീരുപമായിമാറി…..
ആ കല്ലറയ്കരുക്കിലേക്ക് നടന്നു…).
ഇരുട്ടിന്റെ രാജാവേ അങ്ങേയ്ക്ക് സ്വാഗതം എനിക്ക് ശാപമോക്ഷം നൽകിയില്ലേ ഈ രക്തയക്ഷി ഇനി അങ്ങയുടെ ദാസി അങ്ങയ്ക്കുവേണ്ടി ഞാൻ എന്താണ് ചെയ്യണ്ടത് പറഞ്ഞാലും ….. ..( പിന്നെയും പ്രകർത്തി ഇരുട്ടിനെ ഭയപ്പെട്ടുതുടങ്ങി എവിടെനിന്നെല്ലാമോ കടവവ്വാലുകൾ അവൾകാരുക്കിലേക്ക് വന്നെത്തി. അവയെല്ലാം ഒന്നുചേർന്ന് ഒരു പുരുഷാരുപമായി മാറിത്തുടങ്ങി.. ….
ഈ സമയം അങ്ങകലെ കാതങ്ങൾക്കും അപ്പുറം കടലുകൾക്കും അപ്പുറം അ ആ കോട്ടയിലാണ് …. അവൻ ലോകത്തെ മുഴുവൻ ഭയപെടുത്തിയ കെട്ടുകഥയില്ലേ ആ ഡ്രാകുളക്കോട്ടയിൽ കാഴ്ചകൾ കണ്ട് മതിമറന്ന് നിൽക്കുകയാണ് അവൻ….
എന്താണ് ഇന്നുതന്നെ തിരിച്ചുപോകണം എന്ന് പറഞ്ഞത് സൂര്യ…. അറിയില്ല ചങ്ങായി ആ കോട്ടയ്ക്കുള്ളിൽ ധ്യാനത്തിൽ ഇരുന്നപ്പോൾ മരിച്ചുപോയ എന്റെ. ഗുരുനാഥൻ ഒരു സ്വപ്നത്തിലെന്നപോലെ എന്നോട് പറഞ്ഞു… അത്ഞാതവാസം കഴിഞ്ഞു.. തിരിച്ചുപോക്കുവാനുള്ള സമയമായി…. എത്രയും വേഗം പുറപ്പെടുവാൻ….
ഇന്നുതന്നെ പുറപ്പെടണോ
സൂര്യ…. പോകണം സ്വപ്നത്തിൽ ആണെങ്കിൽ പോലും ഒരിക്കൽപോലും ഗുരുവിന്റെ വാക്ക് ഞാൻ ധികരിച്ചിട്ടില്ല അതുകൊണ്ട് പോകണം…
കഴിഞ്ഞ അഞ്ചുകൊല്ലം നാടുമായും വീടുമായും ഒരു ബന്ധവും ഇല്ലാതെ ഇരുട്ടിന്റെ പിന്നിലെ നിഗുഢതകളുടെ സത്യം തേടി അലഞ്ഞതുപോലും ഗുരുവിന് നൽകിയ വാക്കിന്റെ പുറത്താണ്….. ഓർമ്മവെച്ചനാൾമുതൽ മനസ്സിൽകൊണ്ടുനടന്ന ഒരു പെണ്ണിന്റെ പ്രണയംപോലും ഉപേക്ഷിക്കുവാൻ എന്നോട് ഗുരു ആവിശ്യപെട്ടപ്പോൾ രണ്ടാമത് ഒന്ന് ആലോചികേണ്ടിവന്നില്ല ആ പ്രണയംപോലും എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ….
… പോകണം ഇന്നുതന്നെ പുറപ്പെടണം….
എന്നാൽ അങ്ങനെയാവട്ടെ
…… ( ഇങ്ങിവിടെ ഡെർവിൻ ബംഗ്ലാവ്…. സമയം രാത്രി ഒമ്പതുമണി. )
. അല്ല നീതു ആ തള്ളയ്ക്ക് വല്ല സംശയവും തോന്നിക്കാണുമോ… റസിയ നീയൊന്നു മിണ്ടാതിരിക്ക്…
അല്ല നീതു ഇത്രയും കാലമായില്ലേ അവൻ പോയിട്ട് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ഒന്നും അറിയില്ല… അവനോട് തോന്നിയ പ്രണയം അത്രയ്ക്കും ഭ്രാന്തായിരുന്നോ….
നിനക്കൊന്നും ഒരു പണിയുമില്ലേ കിടന്നുറങ്ങരുതോ…. പ്ലീസ് പറയടി… പറയാം ഇപ്പോഴല്ല പിന്നീടൊരിക്കൽ………..
(സമയം കടന്നുപോയ്കൊണ്ടേയിരുന്നു ചന്ദ്രനെ മറച്ചുകൊണ്ട് കാർമേഘങ്ങൾ ഇരുണ്ടുകൂടി കൊടുങ്കാറ്റ് വീശിത്തുടങ്ങി എവിടെയൊക്കയോ നായ്ക്കൾ ഓരിയിടുന്നു. ).. കറണ്ടും പോയല്ലോ എയ്ഞ്ചൽ ആ മെഴുകുതിരി ഒന്ന് കത്തിക്ക്
അതിന് തിപ്പട്ടിയെന്തിയെ നീതു
…അടുക്കളയിൽ കണ്ണും…
എന്നാൽ നിങ്ങൾ ഇവിടെയിരിക്ക് ഞാൻ പോയി എടുത്തോണ്ട് വരാം
സോഫിയ ഇന്നാ ഈ ടോർച്ചും കൂടി കൈയിൽ വെച്ചോ ചാർജ് ഇപ്പോൾ തീരും പെട്ടന്നുവരണെ…
. … ഇവിടെ എവിടെയോ ആണല്ലോ തീപ്പട്ടി ഇരുന്നത്…
ദാ ഇരിക്കുന്നു ഗ്യാസിന്റെ പുറത് (ആ മങ്ങിയ ടോർച്ചുവെട്ടത്തിൽ ആ തീപ്പട്ടിയും എടുത്തുകൊണ്ട് മുന്നാല് അടി മുന്നോട്ട് നടന്നപ്പോൾ ആണ് അവളുടെ മനസ്സ് വീണ്ടും പിന്നോട്ട് ഒന്ന് സഞ്ചരിച്ചത് )
ഞാൻ തിപ്പട്ടിയെടുക്കുമ്പോൾ ആ ടോർച്ചിന്റെ മങ്ങിയവെളിച്ചത്തിൽ അടുക്കള വാതിൽ തുറന്ന് കിടക്കുന്നതുപോലെ തോന്നി അവിടെ ആരോനിൽക്കുന്നതുപോലെ തോന്നി … ഇനി സംശയമാവുമോ
ആ ഭാഗത്തേക്ക് ഒന്നുടെ ലൈറ്റടിച്ചുനോക്കി… ഇല്ലാ ആരും ഇല്ലാ കതക് അടഞ്ഞുതന്നെ കിടക്കുകയാണ്… പിന്നെയും അവൾ നടന്നു ആ ഇടനാഴിയിലുടെ ഹാളിലേക്ക് പക്ഷേ അവളുടെ നിഴലുകൾക്ക് ഒപ്പം മറ്റൊരു നിഴലൂടെ പിന്തുടർന്നതുടങ്ങിയതുപോലെ തോന്നി…..
ഭയത്തോടെ അവൾ തിരിഞ്ഞുനോക്കി. ചോരാ ഇറ്റിറ്റുവീഴുന്ന രണ്ട് ദംഷ്ട്രകളും ചുവന്നുതുടുത്ത രണ്ട് കണ്ണുകളും
അവൾ അലറിവിളിച്ചു… എന്നാൽ ശബ്ദം പുറത്തേക്ക് വരുന്നില്ല… അവൾ ഓടി അവർ്കരുക്കിലേക്ക്
ബോധം കേട്ട് വീഴുകയായിരുന്നു അപ്പോഴേക്കും കറണ്ടും വന്നു
സോഫിയ സോഫിയ കണ്ണ് തുറക്ക് എന്തുപറ്റി
അറിയില്ല ഞാൻ ഇടനാഴിയിലൂടെ ഇവിടേക്ക് വരുകയായിരുന്നു അപ്പോൾ ആരോ എന്റെ പിന്നിലുള്ളതുപോലെ തോന്നി ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ചോരയൊഴുക്കുന്ന രണ്ടുപല്ലുകളും ചുവന്നുതുടുത്ത രണ്ട് കണ്ണുകളും
അന്തരീക്ഷത്തിൽ നിന്നും ഒരു പെണ്ണിന്റെ സ്വരവും….. ഉറക്കമില്ലാത്ത രാവുകളാണ് സുന്ദരിമാരെ ഇനി നിങ്ങൾക്ക്
ചെയ്‌തുകൂട്ടിയ പാപങ്ങൾക്കെല്ലാം ഫലം അനുഭവിച്ചുതുടങ്ങാമെന്നു…
നിനക്കും നീതുന്റെ ഭ്രാന്ത് പകർന്നോ ഇന്നലെ അവളായിരുന്നു ജനലിന്റെ അരുകിൽ ആരേയോ കണ്ടെന്നും പറഞ്… ഇന്ന് നീ ആയ്യോ…. എയ്ഞ്ചൽ നീ കളിയകണ്ട…. ആരോ നമ്മളെ പിന്തുടരുന്നുണ്ട് നമ്മുക്ക് നാളത്തന്നെ തിരിച്ചുപോകാം ഈ ബംഗ്ലാവിൽനിന്നും….
ശെരിയാ ഇവിടെയെത്തിയതുമുതൽ ഒരു ഭയം അറിയാതെ മനസ്സിനെ പിടികൂടിത്തുടങ്ങിയിട്ടുണ്ട്… വാ കിടക്കണ്ടേ സമയം ഒരുമണിയാവുന്നു….
ആ പകൽ അവർ പോകുവാനുള്ള തയാറെടുപ്പിലാണ്
രാവിലെ ഒമ്പതുമണി
നീതു തമ്പുരാട്ടി നിതുതമ്പുരാട്ടി
എടി നിന്നെ ആരോ വിളിക്കുന്നു
ഒന്ന് പോയി നോക്ക് ഞാൻ കുളിക്കുവാ
