ഒരു ദുഃസ്വപ്നം – 1 1

ഈ സമയം അങ്ങ് ധൂരേ ആ ശവക്കല്ലറയുടെ മൂടികൾ തുറക്കപെട്ടു വേട്ടനായ്ക്കളും കടവവ്വാലുകളും ഭയംകൊണ്ടോ സന്തോഷംകൊണ്ടോ പരക്കം പായുന്നുണ്ട് ആ ശവക്കല്ലറയ്ക്ക് അരുകിലേക്ക് ആരാധാനാലയങ്ങളിൽ കത്തിച്ചുവെച്ച കെടാവിളക്കുകൾപോലും കരിംതിരിയായി എരിയുവാൻ തുടങ്ങി… കർക്കിടകം തുടങ്ങുകയാണ് ബലികാക്കകൾ കൂട്ടത്തോടെ ആ ഇരുട്ടിലും ആ ശവക്കല്ലറയ്ക്ക്അരുകിലേക്ക് പറന്നടുത്തു…… പക്ഷേ ഭൂമിയെയും പ്രകർതിയേയും കണ്ണ്നീരിലാഴ്ത്തികൊണ്ട് ഒരിക്കലും പെയ്തിട്ടില്ലാത്ത രീതിയിൽ പെയ്യുകയാണ് മഴ
ഭൂമിയെപിളർത്തുന്ന രീതിയിൽ അങ്ങുപാതാളം വരേ ചെന്നെത്തുന്ന രീതിയിൽ ഒരു ഇടിമുഴക്കം…ആരുടെയോ വരവിനെയ് ലോകത്തെ മുഴുവൻ അറിയുക്കുകയായിരുന്നു
ഈ സമയം ബംഗ്ലാവിൽ നീതു ഒഴിച്ച്മറ്റുള്ളവർ എല്ലാം മറന്നുറങ്ങുകയാണ്…. നീതുമാത്രം അവൾ രക്തരാക്ഷസ്സ് എന്നാ മാന്ത്രിക നോവൽ വായിച്ചുകൊണ്ടിരിക്കുകയാണ്
ആ ശവക്കല്ലറയ്ക്കരു്ക്കിലേക്ക് മോഹങ്ങൾ അസ്തമിക്കാത്ത സുന്ദരികളായ സ്ത്രീരുപങ്ങളുടെ ആത്മാക്കൾ നടന്നടുത്തുകൊണ്ടേയിരുന്നു…. അവിടെയാകെ ദുർഗന്ധം വമിച്ചുതുടങ്ങി പുഴുത്തുനാറിയാ ശരീരത്തിന്റെ ഗന്ധം അവിടെയാകെ നിറഞ്ഞു.. … അവൻ അവൻ
പുറത്തേക്ക് വന്ന് ആ രണ്ട്‌ ദംഷ്ട്രകളിൽ ചോര ഒഴുകുന്നുണ്ട് കണ്ണുകൾ ചുവന്ന് തുടുത്തിരുന്നു വീണ്ടും അവൻ പുനർജനിച്ചിരിക്കുന്നു ലോകത്തെമുഴുവൻ മുൾമുനയിൽ നിർത്തിയ ആ ഇരുട്ടിന്റെ രാജാവ്…. സുന്ദരികളായ ആത്മാക്കളായ ആ സ്ത്രീരുപങ്ങൾ അവനരു്ക്കിലേക്ക് അടുത്തു പക്ഷേ അവൻ അവരെ ആരെയും ശ്രദ്ധിക്കാതെ അവൻ ഒരു പുകമറയായ് മറഞ്ഞു……
അവൻ പ്രതീക്ഷയായത് ആ ബംഗ്ലാവില്ലേ ആ ജനലരുക്കിൽ അവൻ പ്രതീക്ഷയായി… ഇതൊന്നുമറിയാതെ നീതു ആ നോവൽ വായിച്ചുകൊണ്ടിരിക്കുകയാണ്
മാറ് പിളർന്ന് രക്തം ഉറ്റിക്കുടിക്കുന്ന ആ യക്ഷിയുടെ ആ ഭാഗം…..
വായനയിൽ ലയിച്ചിരിക്കുന്നതുകൊണ്ട് തൊട്ടുപുറകിലെ ആ അപകടം അവൾ കാണുന്നില്ല….
കഴുത്തിൽ ഒരു തണുത്ത കൈസ്പർ്ശനം അനുഭവപെട്ടപ്പോളാണ് അവൾ തിരിഞ്ഞു നോക്കിയത്……
( പുറത് മഴ അതിന്റെ സംഹാരരുപം പൂണ്ട് തകർത്തുപെയ്യുകയാണ്… സമയമേതാണ്ട് രണ്ടുമണിയോളം ആവുന്നു ഈ സമയത്തും നീതു രക്തരാക്ഷസും വായിച്ചുകൊണ്ടിരിക്കുകയാണ് തൊട്ട് പുറകില്ലേ അപകടം അറിയാതെ കഴുത്തിൽ ഒരു തണുപ്പ് അനുഭവപെട്ടപ്പോളാണ് അവൾ തിരിഞ്ഞുനോക്കുന്നത്. .
പക്ഷേ തിരിഞ്ഞുനോക്കിയപ്പോൾ ആരെയും കാണുവാൻകഴിഞ്ഞില്ല എങ്കിലും ഒരു സംശയം കുറ്റിയിട്ടിരുന്ന ജനാലകളാണ് പിന്നെങ്ങനെ അവ തുറന്നത് അവൾ ജനലരു്ക്കിലേക്ക് നടന്നു.. ജനലുകൾ അടയ്ക്കാൻ ശ്രമിച്ചപ്പോളാണ് അവൾ ആ കാഴ്ചകണ്ടത് ജനാലകൾക്ക് പുറത് ചുവന്നകണ്ണുകളുമായി ഒരു മങ്ങിയ രുപം അവൾ അലറിവിളിച്ചു… ആ നിലവിളിശബ്ദം കേട്ടുകൊണ്ട് അവൾ്കരുക്കിലേക്ക് അവളുടെ കൂട്ടുകാരികൾ ഓടിയെത്തി )
എന്താ എന്താ നീതു എന്ത് പറ്റി അവിടെ ആ ജനലിന്റെ പുറത് ചുവന്നകണ്ണുകളുമായി ഒരു രുപം .
നിനക്ക് തോന്നിയതാവും ഈ പാതിരാത്രിയിൽ കറണ്ട് ഇല്ലാത്തസമയത് മെഴുക്ക് തിരിവെട്ടത്തിരുന്നു ഏത് പുസ്തകമാ വായിച്ചത് …. റസിയ നീ നോക്കിയേ അവൾ ഈ പാതിരാത്രിയിൽ വായിക്കുവാൻ പറ്റിയ പുസ്തകമാ വായിച്ചോണ്ടിരുന്നത് രക്തരാക്ഷസ്… ചുമ്മാതല്ല വിളിച്ചുകൂവിയത്… വാ നീ വന്ന് കിടക്ക് രാവില്ലേ ആ കല്ലറയ്കടുത് പോകേണ്ടത…
( അവർ ഉറങ്ങുവാൻ പോയി
അപ്പോഴും അവൾ പാതിയിൽ വായിച്ചുനിർത്തിയ കഥയുടെ ഒരോ പേജുകളും ആരോ മറിച്ചുകൊണ്ടിരുന്നു അവസാനപേജിൽ. …. അത്ഭുദമെന്നപോലെ ആരോ കുറിച്ചിട്ടു ….
” നീ വരുന്നില്ലേ രാത്രിയെ പ്രണയിക്കുവാൻ ചോരയുടെ നിറമുള്ള രാത്രികളെ പ്രണയിക്കുവാൻ നീ വരുന്നില്ലേ ഈ പുസ്തകത്താളുകളിൽ അക്ഷരങ്ങൾകൊണ്ട് നിന്നെ ബന്ധിച്ച മാന്ത്രികബന്ധനത്തിന് ഇന്ന് മോചനമാണ്. … വരു നീ കാത്തിരിക്കുകയാണ് ഞാൻ ആ കല്ലറയിൽ..)…
….. (വരുകയാണ് ഞാൻ ഇരുട്ടിന്റെ നാഥാ വരുകയാണ് ഞാൻ…. ആ മെഴുകുതിരി ആരോ മറിച്ചിട്ടതുപോലെ ആ പുസ്തകത്തിലേക്ക് മറിഞ്ഞുവീണ് നിമിഷനേരംകൊണ്ട് ആ പുസ്തകം കത്തിയമർന്നു

Leave a Reply

Your email address will not be published. Required fields are marked *