ഒരു ദുഃസ്വപ്നം – 1 1

ദൂരമേയുള്ളു എയ്ഞ്ചൽ…. എന്നാലും ആരായിരിക്കും ഇവൻ നമ്മളെ കൊല്ലുവാൻ മാത്രം എന്ത്പകയാവും ഇവനുള്ളത്… ആ ആർക്കറിയാം…. എന്തായാലും അവനെയും കൊന്നില്ലേ നമ്മൾ….
എന്തൊരിരിട്ടു ഇന്ന് കറുത്തവാവ് വല്ലതുമാണോ…
അതേ ഇന്ന് കറുത്തവാവ്തന്നയ എന്താ റസിയ നിനക്ക് പേടിതോന്നുന്നുണ്ടോ….. എന്തിന് നിങ്ങൾ കൂടെയുള്ളപ്പോൾ ഞാൻ ആരെ പേടിക്കാന
എവിടെയൊക്കയോ ചെന്നായ്ക്കളുടെ കൂട്ടക്കരച്ചിലും കടവവ്വാലുകളുടെ പ്രാണഭീതിയോടുകൂടിയ പരക്കംപായ്ച്ചാലും പ്രകർത്തിപോലും ഭയത്തിന്റെ ലോകത്തിലുടെയുള്ള യാത്രയാണ്…
അല്ല നീതു ഈ വനത്തിനുള്ളിൽ ഒരു കല്ലറ വിശ്വസിക്കുവാൻ കഴിയുന്നില്ല എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ…. എന്ത് പ്രശ്നം ഉണ്ടാവനാ അനുപമ….. ഒരു കല്ലറ പണിഞ്ഞിട്ടന്നേയുള്ളു ആ ഡെർവിൻ സായിപ്പ് അവിടെ ആരെയും അടക്കം ചെയ്തിട്ടൊന്നുമില്ല…. എത്രയോ തവണകൾ ഞാൻ ഇവിടെവന്നതാ
ആ എത്തി ആ കാണുന്നത ആ കല്ലറ
കണ്ടിട്ടുതന്നെ പേടിയാവുന്നു സാധാരണ ഒരാൾക്ക് ആറടിയിൽ കൂടുതൽ കുഴിയെടുത് ഇനി അഥവാ കല്ലറ കെട്ടിയാലും ഏഴോ എട്ടോ അതിൽകൂടുതൽ വരുകയില്ലല്ലോ ഇത് ഇപ്പോൾ നമ്മൾ ഏഴുപേരുംകൂടി ഇറങ്ങികിടന്നാലും പിന്നെയും സ്ഥലം വാക്കിയാവുമല്ലോ ഈ കല്ലറയിൽ ഇതെന്താ വല്ല ആനക്കുവേണ്ടിയും പണിഞ്ഞ കല്ലറയാണോ അതോ ആ ഡെർവിൻസായിപ്പിന് ഭ്രാന്തായിരുന്നോ….
ആ ആർക്കറിയാം ആദിത്യ
എന്തായാലും കാര്യമായി ആ സായിപ്പ് ഇങ്ങനെയൊരു കല്ലറ പണിഞ്ഞിട്ടത് നമ്മുക്ക് ഇപ്പോൾ ഉപകാരമായി. .
വാ സമയം കുറവാണ് എത്രയും പെട്ടെന്ന് ഇതിന്റെ മൂടി തുറക്കണം
കൈയിൽ കരുതിയിരുന്ന ആയുധങ്ങളുമായി മൂടിതുറക്കുവാൻ ചെന്നപ്പോൾ
സോഫിയ ഇതുകണ്ടോ ഒരു പൊൻ്കുരിശ്ശ് ഈ കല്ലറയ്ക്ക് മുകളിൽ വെച്ചിരിക്കുന്നു..
ശ്രീദേവി നീ അത് എടുത്തുമാറ്റി അവിടെങ്ങാനം വെക്ക് ഈ ശവം ഇതിനുള്ളിൽ നിക്ഷേപിച്ചതിനുശേഷം തിരിച്ചു അതുപോലെ വെക്കാം…
അല്ല സ്വർണ്ണമല്ലേ നമ്മുക്ക് ഇതുകൊണ്ടുപോയാലോ
വേണ്ട വേണ്ട പകൽ ഇവിടെയൊക്കെ പലരും വന്നുപോകുന്നതാ നാളെ ഈ പൊൻ്കുരിശ്ശ് കണ്ടില്ലെങ്കിൽ എന്തെങ്കിലും സംശയംതോന്നിയാൽ അത് നമ്മുക്ക് പ്രശ്നമാവും ( നീതു പറഞ്ഞു )
വേഗം വേഗം മൂടിതുറക്ക് പ്രകർതിയെപോലും ഭയപ്പെടുത്തുന്ന രീതിയിൽ ആ കല്ലറയുടെ മൂടി തുറക്കപ്പെട്ടു ആ സമയം കറുത്തവാവ് അതിന്റെ പുർണ്ണതയിൽ എത്തി ആ കല്ലറയിൽ നിന്നും അഴുകിയ ശവത്തിന്റെ ഗന്ധം പുറത്തേക്ക് വമിക്കുവാൻ തുടങ്ങി ഇതെന്താ നീതു ഇതിനുള്ളിൽ വേറെയും ശവങ്ങൾ ഉണ്ടോ അഴുകിയ ശവത്തിന്റെ ഗന്ധം…. ഏയ് നീ ടോർച്ചടിച്ചുനോക്കു അതിനുള്ളിൽ ശൂന്യമാണ്‌….. എന്തൊരു ആഴം ഈ കല്ലറയ്‌ക്ക്…
കല്ലറയുടെ നീളവും വീതിയും നോക്കികൊണ്ടിരിക്കാതെ എത്രയും പെട്ടെന്ന് ആ കവറുകൾ അതിൽ നിക്ഷേപിച്ചിട്ട് ആ മൂടിയും എടുത്തുഅടച്ചിട്ടു നമ്മുക്ക് പോകാം
അവർ കൊതിയരിഞ്ഞ ആ ശരീരഭാഗങ്ങൾ ആ കല്ലറയിൽ നിക്ഷേപിച്ച് മൂടിയും അടച്ചു…
ശ്രീദേവി എന്തേ ആ പൊൻകുരിശ്ശ്… ഇവിടെ എവിടെയോ ഞാൻ വെച്ചിരുന്നു ഇപ്പോൾ കാണുന്നില്ല… അവർ കൂറേനേരം നോക്കിയിട്ടും ആ പൊൻ്കുരിശ്ശ് കാണുവാൻ കഴിഞ്ഞില്ല….
വാ പോകാം നാളെ പകൽ നമ്മുക്ക് വന്ന് നോക്കാം…
അവർ വീണ്ടും രക്ഷപെട്ടന്നും കരുതി വീണ്ടും ബംഗ്ലാവിലേക്ക് തിരിച്ചു…..
അവർ പോയ്കഴിഞ്ഞപ്പോൾ ആ കല്ലറയുടെ മൂടി തുറക്കപ്പെട്ടു…. ഒരു കൈയി പുറത്തേക്കുവന്നു…
എന്നാലും നീതു ആ ശവം ഇത്ര പെട്ടന്ന് മറവ് ചെയുവാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല..
അതൊക്കെ ശെരിതന്നെ എങ്കിലും നാളേ പകൽ നമ്മുക്ക് ഇവിടെ വരണം ആ സ്വർണ്ണകുരിശ്ശ് കണ്ടെടുത്തു അതുപോലെ തന്നെ തിരിച്ചുവെക്കണം രണ്ടുമൂന്ന് ദിവസത്തേക്ക് ജോലിക്കാർ ഒന്നും ഇവിടേക്ക് വരുകയില്ല…. പക്ഷേ അത് കഴിയുമ്പോൾ അവർ വരുമ്പോൾ സ്വർണ്ണക്കുരിശ്ശ് കണ്ടില്ലെങ്കിൽ അതൊരു സംശയത്തിന് ഇടനൽക്കും അത് പാടില്ല….
അവർ ആ ബംഗ്ലാവിൽ എത്തിച്ചേർന്നു നീതു ഞങ്ങൾ ഉറങ്ങാൻ പോവുകയാണ് നീ വരുന്നുണ്ടോ
ഇല്ലാ നിങ്ങൾ കിടന്നോ പുറത്തു നല്ല ഇടിയും കൊള്ളിയാനും നാല്ലകാറ്റും നല്ല മഴയുണ്ടാക്കുമെന്ന് തോന്നുന്നു നിങ്ങൾ കിടന്നോ.. എങ്കിൽ ശെരി

Leave a Reply

Your email address will not be published. Required fields are marked *