ഒരു ദുഃസ്വപ്നം – 2

മലയാളം കമ്പികഥ – ഒരു ദുഃസ്വപ്നം – 2

പറയാം …

ഇവിടെ പൂജാമുറിയുണ്ടോ
ഉണ്ട് ദാ അവിടെയാണ്
പക്ഷേ അവിടെ ആരും പൂജ ചെയുകയോ വിളക്ക് കത്തിക്കുകയോ ചെയ്യുകയില്ല..
ശെരി എങ്കിൽ നിങ്ങൾ ഇവിടെ നിൽക്കു
സൂര്യജിത് കൈയിൽ ഉണ്ടായിരുന്ന ബാഗിൽനിന്നും പൂജയ്ക്കുള്ള സാധനങ്ങളുമായി ആ മുറിയിലേക്ക് കടന്നു
……. കുറച്ചു സമയം കഴിഞ്ഞു പുറത്തേക്ക് വന്നു
….ഒന്ന് ഒരു പെണ്ണിന്റെ ആത്മാവാണ്….
ഒന്ന് ഒരു പുരുഷന്റെയും..
അതിൽ കൂടുത്തൽ ഒന്നും ഇപ്പോൾ പറയാൻ സാധ്യമല്ല
പക്ഷേ ഈ രണ്ട് ആത്മാക്കൾക്കും
പൂനർജന്മംനൽകിയത് നിങ്ങളാണ്…
അത് എങ്ങനെയാ ഇവരാവുന്നത്

 

മലയാളം കമ്പികഥ – ഒരു ദുഃസ്വപ്നം – 1

 

ആ പെണ്ണിന്റെ പക ഇവളുടെ കുടുംബത്തോടാണ്
ആ ആണിന്റെ പക പെണ്ണിനോടും
… രക്ഷപെടാൻ കഴിയില്ലേ
ഇപ്പോൾ ഇവർ നിമിത്തം ഞാനും നിങ്ങളും മരണത്തിനു മുന്നിലാണ്..
ഇനി ഈ ബംഗ്ലാവ്‌ ഇത് ഉൾപെടുന്ന നൂറു ഏക്കർ താണ്ടുവാൻ കഴിയില്ല…
ഇനി ഒരു അതിഥിയും മരണത്തെ തേടി ഇവിടേക്ക് വരാതിരിക്കുവാൻ നോക്കുക..

ഇന്ന് ഒരു രാത്രി എനിക്ക് ചെയുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് നീതുവിനെ തിരിച്ചുകൊണ്ടുവരുമെന്നു വാക്ക് കൊടുത്തിട്ടുണ്ട് ഞാൻ…

ഇന്ന് വരെയും ഞാൻ ചെയാത്ത അഥർവമന്ത്രങ്ങൾ ഉപവസിച്ചു അഥർവ ശക്തികളെ പ്രതിക്ഷരകാണാം..
ആ സമയത്ത് എനിക്ക് ഒപ്പം ആരും ഉണ്ടാവാൻ പാടില്ല

എല്ലാവരും ആഹാരം കഴിച്ചു കിടന്നോ ഈ രാത്രി നിങ്ങൾക്ക് ഞാൻ കാവലിരിക്കാം..

പിറ്റേന്ന് രാവിലെ കഥകിൽ ആരോ കൊട്ടുന്നത് കേട്ടാണ് അവർ ഉണർന്നത്

എല്ലാവരും തുടർച്ചായായിട്ടുള്ള ആ കൊട്ട് കേട്ട് പുറത്തേക്ക് വന്നു
നീതു പോയി വാതിൽ തുറന്ന്
കഴുത്തിൽ രുദ്രക്ഷവും കറുത്തവസ്ത്രവും ധരിച്ചൊരാൾ

ആ സൂര്യജിത് ഞങ്ങൾക്ക് കാവാലിരിക്കാമെന്ന് പറഞ്ഞിട്ട് നിങ്ങൾ എപ്പോൾ പുറത്തുപോയി… നിങ്ങൾ പുറത്തുപോയപ്പോൾ ആരാണ് വാതിൽ അടച്ചത്..

നീതു നിനക്ക് എന്നേ മനസ്സിലായോ ഞാൻ സൂര്യജിത് തന്നയാണ് പക്ഷേ ഇവരെല്ലാം ആരാണ് എനിക്ക് മനസ്സിലായില്ല
എന്താ സൂര്യജിത് പറയുന്നത് ഇന്നലെ രാത്രിയിൽ നമ്മൾ പരിചയപെട്ടതല്ലേ..
ഇന്നല്ലേ രാത്രിയിലോ… ഞാൻ ഇപ്പോഴാണോ ഇവിടെ എത്തിയതുപോലും..

അപ്പോൾ അപ്പോൾ ഇന്നലെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ആരാണ്..
അത് എനിക്ക് അറിയില്ല…
നീതു ഞാൻ നിന്റെ തറവാട്ടിൽ നിന്നുമാണ് വരുന്നത് കഴിഞ്ഞതൊക്കെയും മറക്കാം.. ഒരുങ്ങി വാ നമ്മുക്ക് തിരിച്ചുപോക്കാം…

നിങ്ങൾ നീതുവിനെയും കൊണ്ട് പോയാൽ എങ്ങനെയാ ഇവിടെ രണ്ടു പെൺകുട്ടികൾ മിസ്സിങ്ങണ്…

അത് അനേഷിക്കാൻ അല്ലേ ഇവിടെ പോലീസുകാർ ഉള്ളത്…
അവിടേക്ക് പോയാൽ ഒന്നാം പ്രതി ഇവൾ നീതു ആയിരിക്കും അതുപോലുള്ള കാര്യങ്ങളാണ് ഞങ്ങളുടെ മക്കളും ഇവളും കൂടി ചെയ്ത് വെച്ചിരിക്കുന്നത്…

മനസ്സിലായില്ല

സൂര്യേട്ട വാ ഞാൻ പറയാം എല്ലാം എനിക്ക് ഇവിടുന്നു വരാൻ പറ്റില്ല….

അവർ സംസാരിച്ചു നിൽക്കുമ്പോൾ മുകളിലത്തെ മുറിയിൽ അലർച്ചകേട്ടാണ് അവിടേക്ക് എല്ലാവരും കൂടി ഓടിച്ചെന്നു..

എന്താ എന്താ എയ്ഞ്ചൽ…

ഇതുകണ്ടോ …. ഇവിടെ ചോരയിൽ ഭിത്തിയിൽ എഴുതിയിട്ടിരിക്കുന്നത്… രണ്ട് പേരുടെ ജീവൻ ഞാൻ എടുത്തു അടുത്ത ഊഴം…. ?

അനുപമ ആദ്യത്യ എന്താ..
അപ്പോഴാണ്‌. ഇല്ല ശെരിയാണ് ഉറക്കം ഉണർന്നു ഇതുവരെയും അവളെ കണ്ടില്ല..

എല്ലാവരും പരിഭ്രാന്തരായി നാലുദിശയിലേക്കും അവളെ അനേഷിച്ചു നടക്കുവാൻ തുടങ്ങി..

സൂര്യ ജിത്തും അവർക്കൊപ്പം അനേക്ഷണം ആരംഭിച്ചു .. അപ്പോഴാണ്‌ സൂര്യജിത്തിന്റെ കണ്ണിൽ അവിടെ ഒരുമൂലയിൽ മൂക്കാലും കത്തിനശിച്ചൊരു പുസ്തകം കണ്ണിൽ പെട്ടത്.. സൂര്യജിത് അവിടേക്ക് നടന്നു അവശേഷിച്ച ആ താളുകൾ എടുത്തു….

രക്തരാക്ഷസ്സ് എന്ന് കണ്ട്‌

നീതു നീതു… എന്താ എന്ത് പറ്റി.. നിന്റെ തറവാട്ടിൽ പൂജാമുറിയിൽ കെടാവിളക്കിനുമുന്നിൽ ഇരുന്ന ഈ പുസ്തകം എങ്ങനെ ഇവിടെവന്നത്..
അന്ന് തറവാട്ടിൽവെച്ചു ഞാൻ വായിക്കുവാൻ പൂജാമുറിയിൽ നിന്നും എടുത്തതാണ്…
പക്ഷേ വായിക്കുവാൻ കഴിഞ്ഞില്ല.. തറവാട്ടിൽനിന്നും ഇറങ്ങിപോരുമ്പോൾ എങ്ങനെയോ ഈ പുസ്തകവും എന്റെ കൈയിൽ അകപെട്ടുപോയി…

കഴിഞ്ഞദിവസങ്ങളിലാണ് ഈ പുസ്തകം വായിക്കുവാൻ എടുത്തത് പക്ഷേ വായിച്ചു തീരുന്നതിനുമുമ്പ് കത്തിനശിച്ചു…

എന്റെ ഗുരു ഒരു ആത്മാവിനെ അടക്കം ചെയ്തത് ഈ പുസ്തകത്തിലാണ്.. നിന്റെ തറവാടിനും തറവാട്ടിലുള്ളവർക്കും വേണ്ടി..
അതുകൊണ്ടാണ് കെടാവിളക്കിനുമുന്നിൽ ഈ പുസ്തകം ആവാഹിച്ചുവെച്ചത്..
പക്ഷേ അവളുടെ പുനർജന്മത്തിന് ആ തറവാട്ടിലെ സന്തതിതന്നെ കാരണമായിരുന്നു..

അതേ നിങ്ങൾ ഇങ്ങനെ പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കാതെ കാണാതെപോയ പെൺകുട്ടികളെ അനേഷിക്കാനുള്ളതിന്..

ഇന്നലെ രാത്രിയിൽ നിങ്ങളുടെ രൂപത്തിൽ ഒരുത്തൻ വന്നിരുന്നു.. എന്നിട്ട് ആ കാണുന്ന പൂജമുറിയിൽ കേറി കുറേ അഭ്യാസപ്രകടനങ്ങൾ കാണിച്ചതാണ്..

അപ്പോഴാണ് സൂര്യജിത് ആ പൂജാമുറി ശ്രദ്ധിക്കുന്നത്
സൂര്യജിത് ആ പൂജാമുറിയിലേക്ക് കടന്നു വാതിൽ അടച്ചു..

കുറേ സമയത്തിന് ശേഷമാണ് പുറത്തേക്ക് എത്തിയത്…

എനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്..
ഞാൻ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കുക..

അറിഞ്ഞോ അറിയാതയോ നീയും കൂട്ടുകാരും ഇപ്പോൾ ആ കൂട്ടുകാരുടെ അച്ചന്മാരും നിന്നെ തേടിവന്ന ഞാനും അകപ്പെട്ടിരിക്കുന്ന അപകടം മരണത്തേക്കാൾ ഭീകരമാണ്…
…… രക്ഷപ്പെടുക എന്നത് അസാധ്യമാണ്…
ഇ ബംഗ്ലാവ് ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ…
എന്ന് എനിക്ക് അറിയില്ല…
ഡ്രാക്കുള കൊട്ടാരത്തിന്റെ മറ്റൊരു പതിപ്പ്…

ആ പൂജാമുറിയിൽനിന്നും കിട്ടിയതാണ് ഈ ഡയറി
൧൮൭൦൧ആയിര്തി എണ്ണൂറ്റി എഴുപത് കാലഘട്ടത്തിൽ എഴുതപെട്ട ഡയറി…

ഈ ഡയറിയിലെ കാര്യങ്ങൾ സത്യമെങ്കിൽ.. ഇനി കൊഴിഞ്ഞുവീഴുന്ന ഒരോ നിമിഷത്തിലും നമ്മളിൽ ആരൊക്കെ അവശേഷിക്കുമെന്ന് പറയാൻ കഴിയില്ല..

എന്താ എന്താ ആ ഡയറിയിൽ
പറയാം..
കഴിഞ്ഞ കുറച്ചുനാളുകൾ ഞാൻ ഡ്രാക്കുള കൊട്ടാരത്തിലായിരുന്നു ഡ്രാക്കുള എന്നാ കഥാപാത്രത്തെ പറ്റി അറിയുവാൻ
ഞാൻ പഠിച്ചെടുത്ത മുഴുവൻ മന്ത്രതാന്ത്രിക വിദ്യകൾ മുഴുവൻ പ്രയോഗിച്ചിട്ടും ഡ്രാക്കുള
എന്നാ ഇരുട്ടിന്റെ രാജാവിനെ കണ്ടെത്തുവാൻ കഴിഞ്ഞില്ല..
പക്ഷേ വളരെ വൈക്കി ഞാൻ മനസ്സിലാക്കി ഡ്രാക്കുള എന്നാ നാമാത്തിന്
കാലം ചാർത്തിയ കുറിമാനമാണ്
ഭയമെന്ന്.. അതിനപ്പുറം ഡ്രാക്കുള എന്നപേര്

ഒന്നുമല്ലെന്ന്..

പക്ഷേ ഇപ്പോൾ
ഡ്രാക്കുള എന്നാ
നാമാദയത്തിന്റെ ശക്തി അത് ഈ ലോകത്തെ വിഴുങ്ങുവാൻ മാത്രം പ്രാപ്തിയുണ്ടന്ന്…
സൂര്യജിത്തിന്റെ വാക്കുകൾ.. കേട്ടുകൊണ്ടിരുന്നു അവർ.. എന്നാൽ ഒന്നും മനസ്സിലാവുന്നില്ല എന്ന് സൂര്യജിത്തിന് തോന്നി..

Leave a Reply

Your email address will not be published. Required fields are marked *