ഒരു ദുഃസ്വപ്നം – 2

അവരുടെ മക്കൾ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടു കിടക്കുന്നു.. തൊട്ടടുത്ത്‌.
കൈയിൽ ഒരു റിമോട്ടുമായി നീതു നിൽക്കുന്നു.. അപ്പോഴാണ്‌ അവർ അവളേ ശ്രദ്ധിച്ചത്.. സ്വന്തം ശരീരത്തിൽ ഒരു ബോംബും ഫിറ്റു ചെയ്ത്കൊണ്ടാണ് അവൾ നിൽക്കുന്നത്…

ഒരു നിമിഷം ആ മുറിയിലെ ലൈറ്റുകൾ ഒഫായി ..
വെട്ടം വരുമ്പോൾ സൂര്യജിത് അവർക്ക് അരുകിൽ ഇല്ല..
അപ്പോഴും കണ്ണുകളിൽ ക്രൂരാത്ത നിറച്ചുകൊണ്ടു നീതു അവിടെത്തന്നെ നിന്ന്..

..
അവർക്ക് എന്ത് ചെയണം എന്നറിയാതെ നിൽക്കുകയാണ്…

ഹേയ് സെവൻ സ്റ്റാർസ്…
ആ ശബ്ദം കേട്ടടത്തേക്ക് അവർ നോക്കുമ്പോൾ
മറ്റൊരു വാതിൽ തുറന്ന് സൂര്യജിത് അവർക്ക് മുന്നിലേക്ക്‌ വന്ന്..

എന്താ നിങ്ങളുടെയൊക്കെ മുഖത്ത് ഭയം…
ഭയം എന്താണെന്ന് അറിയാത്ത നിങ്ങളുടെ മുഖത്ത്…

ആരാ ആരാ നീ..

ആ ചോദ്യത്തിന് പ്രസക്തിയില്ല ഭായിമാരെ..

എങ്കില്ലും പറയാം…
വേണ്ട വേണ്ട സൂര്യജിത്.. ഞങ്ങൾ പറയാം എല്ലാം..

സൂര്യജിത്തിന്റെ അച്ഛൻ തുടങ്ങിയതാണ്‌ സെവൻ സ്റ്റാർ ഗ്രൂപ്പ്.. അതിൽ ഞങ്ങൾ വെറും ജോലിക്കാർ മാത്രമായിരുന്നു..
ബംഗ്ലൂരിൽ തുടങ്ങിയ ഹോസ്പിറ്റൽ ഞങ്ങൾ ആറുപേരെയുമാണ് ഏൽപ്പിച്ചിരുന്നത്…
നിങ്ങളുടെ അച്ഛൻ സയന്റിസ്റ്റ് ആയിരുന്നതുകൊണ്ട് അവിടേക്ക് വരാറുപോലും ഇല്ലായിരുന്നു എപ്പോഴും പരീക്ഷണങ്ങളുടെ ലോകത്തായിരുന്നു..
അത് ഞങ്ങളിൽ ഉള്ള വിശുവാസം കൊണ്ടായിരുന്നു..
ആ വിശുവാസത്തെ പണത്തോടുള്ള ആർത്തിയിൽ ഞങ്ങൾ വിസ്മരിച്ചു..
അവിടെ ചെറിയ രോഗങ്ങളുമായി എത്തുന്ന രോഗികളെ.. ഇല്ലാത്ത വലിയ രോഗം പറഞ്ഞു.. വലിയ തുകകൾ മേടിച്ചു കൊണ്ട് ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകം കെട്ടിപൊക്കുവാൻ തുടങ്ങി… ആ ബിസ്സിനസ്സ് അവസാനം മനുഷ്യന്റെ ശരീരഭാഗങ്ങൾ അവർപോലും അറിയാതെ ഓപറേക്ഷൻ നടത്തി വിദേശരാജിങ്ങളിലേക്ക് കേറ്റി അയക്കുന്നതിൽ വരെയെത്തി.. ഓപറേക്ഷനിടയിൽ പലരും മരിക്കുന്നത് നിത്യ സംഭവമായി….
.. ഈ സംഭവം നിങ്ങളുടെ അച്ഛൻ മനസ്സിലാക്കി ഞങ്ങളെ ഹോസ്പിറ്റലിൽ നിന്നും പുറത്താക്കി..
സുഹൃത്തുക്കൾ ആയിരുന്നതുകൊണ്ട് മാത്രം പോലീസിൽ ഏൽപ്പിക്കുന്നില്ല എന്ന് പറഞ്ഞു..
വിദേശ കമ്പനികളിൽ നിന്നും അവയവങ്ങൾ എത്തിക്കാം എന്ന് പറഞ്ഞു.. കോടികൾ ഞങ്ങൾ മേടിച്ചെടുത്തിരുന്നു..

.. അവർക്ക് പണം തിരിച്ചു കൊടുക്കുവാൻ കഴിയാതെ വന്നു… ആ സമയത്താണ്.. ദൈവദൂതനെപോലെ ഒരാൾ ഞങ്ങളെ തേടി വരുന്നത്…..
ഐ എസ് ആർ ഒ യുടെ ചീഫ് ആയിരുന്ന..
റിയാസ് അബ്ദുൾ ശെരിഭ്
….. ഞങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം അയാൾ കണ്ടുകൊള്ളാം പകരം..
നിങ്ങളുടെ അച്ഛൻ..
ഇന്ത്യൻ ആർമിക്കുവേണ്ടി..

ഒരു പുതിയാ കണ്ടുപിടിത്തം നടത്തിയിട്ട് ഉണ്ട്….
എക്സ്റേ ഫോർമില്ല ൩൬൬
…..അതിന്റെ പ്രതേകത.. ഇന്ത്യൻ ജവാന്മാരുടെ രക്ഷാകവചം…
ശരീരത്തിൽ ബുള്ളറ്റുകൾക്കോ ബോംബുകൾക്കോ പോറൽ ഏൽപ്പിക്കുവാൻ കഴിയില്ല എന്നുള്ളതായിരുന്നു..
ഇത് പാകിസ്താൻ പട്ടാളത്തെയും തീവ്രവാദികളെയും ഭയപ്പെടുത്തി…
.. അതുപോലെ രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള പല രഹസ്യവിവരങ്ങളുടെയും സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു തന്റെ അച്ഛൻ..

ആ ഫോർമില്ല സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് നൽകുവാൻ അദ്ദേഹം തീരുമാനിച്ചു.. ആ ഫോർമില്ല ഇന്ത്യൻ ആർമ്മിക്ക് കൈമാറിയാൽ അതിർത്തിക്ക് അപുറത്തുള്ളവർക്ക് മാത്രം അല്ല പ്രശ്നം.. നമ്മുടെ രാജ്യത്തെ മത തീവ്രവാദികൾക്കും..
ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ നയം ഉപയോഗിച്ച്.. നമ്മുടെ രാജ്യത്തെ ജനങ്ങളെ തമ്മിൽ തല്ലിച്ചു.. ഭരണം നടത്തുന്ന രാഷ്ട്രിയ പാർട്ടികൾക്കും.. ആ ഫോർമില്ല വലിയ ഒരു പ്രതിസന്ധി സൃഷ്ട്ടിച്ചു..

അദ്ദേഹത്തിന് ഒപ്പം എപ്പോഴും കമാണ്ടോകൾ ഉള്ളതിനാൽ അവർക്ക് അദ്ദേഹത്തെ ഒന്ന് കാണുവാൻ പോലും പറ്റുന്നില്ല..

അതിർത്തിക്ക് അപ്പുറത്തുള്ള തീവ്രാവാദികളെ കുട്ടുപിടിച് അദ്ദേഹത്തെ കൊല്ലുക.. ആ ഫോർമില്ല നശിപ്പിക്കുക എന്ന തീരുമാനത്തിൽ ഈ സംഘടനകൾ അഭിപ്രായാ വ്യതാസം ഇല്ലാതെ എത്തി.. അതിനായി അവർ തെരഞ്ഞെടുത്തത് ഞങ്ങളെയാണ്..
ഞങ്ങൾക്ക് സ്വപ്നം കാണാൻ കഴിയാത്ത പണം അവർ ഓഫർ ചെയ്തു..

വാക്കി ഞാൻ തന്നെ പറയാം..

അന്ന് നിങ്ങൾ അവിടെ വരുമ്പോൾ എന്റെ മുത്തശ്ശനും അച്ഛനും തമ്മിൽ വാക്ക് തർക്കത്തിലായിരുന്നു..

അത് അന്ന് അമ്മയെയും അമ്മാവനെയും അമ്മാവന്റെ ഭാര്യയേയും ഞങ്ങളെയും കൂട്ടിയാണ് അച്ഛൻ തറവാട്ടിൽ എത്തിയത്….
മുത്തശ്ശനെയും കുടുംബത്തെയും അറിയിക്കാതെ അച്ഛൻ കല്യാണം കഴിച്ചതിനുള്ള.. ദേഷ്യം മുത്തശ്ശൻ പ്രകടിപ്പിക്കുകയായിരുന്നു..
ഞങ്ങൾ രണ്ടുപേരും ആ സമയത്ത്.. ആണ് നിങ്ങൾ അവിടേക്ക് എത്തുന്നത്‌.
….കൈയിൽ ആയുധങ്ങളുമായി പിഞ്ചുകുഞ്ഞുങ്ങളെപോലും വെറുതെ വിട്ടില്ല എല്ലാവരെയും കൊന്നു നിങ്ങൾ..
ആ കാഴ്ച്ച കണ്ട അമ്മാവന്റെ ഭാര്യ ഞങ്ങളുടെ വാ പൊത്തിപിടിച്ചുകൊണ്ട് മുകളിലത്തെ നിലയിലുള്ള മച്ചിൽ ഒളിച്ചു..
നിങ്ങൾ പിന്നേ അവിടെ ഒരു സ്‌ഥാനത്തിനും മാറ്റാം വരാതെ എന്തോ തേടുകയായിരുന്നു.. അത് എന്താണെന്ന് ഞങ്ങൾക്കോ അമ്മായിക്കോ മനസ്സിലായില്ല..
… പിന്നീട് മരിച്ചുവീണ ശരീരങ്ങൾ മുഴുവൻ എവിടേക്ക് കൊണ്ടുപോയോന്നൊ എന്തിനുവേണ്ടിയാണ് കൊണ്ടുപോയതെന്നോ ഞങ്ങൾക്ക് അറിയില്ലായിരുന്നു..
നിങ്ങൾ ആ ശരീരങ്ങളുടെ പുറത്തേക്ക് പോയ സമയത്ത് ഞങ്ങൾ വീണ്ടും പുറത്തുവന്നു.. മുറ്റത്തേക്ക് വരുമ്പോൾ നിങ്ങൾ വീണ്ടും തിരിച്ചുവന്നു ആ സമയത്ത്.. അമ്മായി അടുത്തുള്ള കവിനുള്ളിൽ ഞങ്ങളെയും കൊണ്ട് അഭയം തേടി…
അപ്പോഴാണ്‌ നിങ്ങൾ പറയുന്നത് അമ്മായി കേട്ടത് സെവൻ സ്റ്റാർ ഗ്രൂപ്പ് ഇനി നമ്മൾക്ക് സ്വന്തം അവർക്ക് വേണ്ട ഫോർമില്ല കിട്ടി..

..ഇനി നമ്മൾ പ്ലാൻ ചെയ്തതുപോലെ ഈ ശവ ശരീരങ്ങൾ എല്ലാം ആർക്കും ഒരിക്കലും കണ്ടെത്താൻ കഴിയാത്ത രീതിയിൽ മറവ് ചെയണം.. എന്നിട്ട്
നാളെ സ്വാതന്ത്ര്യ ദിനത്തിൽ ഈ രാജ്യം ഉണരണ്ടത്.. രാജ്യത്തിനുവേണ്ടി കണ്ടുപിടിക്കപ്പെട്ട ഫോർമില്ല ശത്രു രാജ്യത്തിന്റെ പണത്തിനു മുന്നിൽ അടിയറവ് വെച്ചിട്ട്…

പ്രശസ്ത സയന്റിസ്റ്റ് ആയിരുന്ന വേദവർമനും കുടുംബവും ശത്രു രാജ്യത്തേക്ക് കടന്നു കളഞ്ഞു…

അത് ശെരി വെക്കുന്ന പ്രസ്താവനകൾ തീവ്രാവാദികളും പാകിസ്താൻ പട്ടാളവും ഇറക്കികൊള്ളും..
വാക്കിയൊക്കെ ഇവിടുത്തെ രാഷ്ട്രിയ സംഘടനകളും മതസംഘടനകളും നോക്കികൊള്ളും.. അതിനുള്ള പ്രതിഫലം രാഷ്ട്രീയ നേതാക്കന്മാരും മതനേതാക്കന്മാരും കൈപറ്റിയിട്ടുണ്ട്…

പിറ്റേന്നാൾ രാജ്യവും ലോകവും ഉണർന്നത് സ്വന്തം രാജ്യത്തെയും ജനങ്ങളെയും ഒറ്റികൊടുത്തു ഒരു കുടുംബം.. എന്നിട്ട് ശത്രുരാജ്യത് അഭയം തേടിയെന്ന്….

Leave a Reply

Your email address will not be published. Required fields are marked *