കഴിഞ്ഞദിവസങ്ങളിലാണ് ഈ പുസ്തകം വായിക്കുവാൻ എടുത്തത് പക്ഷേ വായിച്ചു തീരുന്നതിനുമുമ്പ് കത്തിനശിച്ചു…
എന്റെ ഗുരു ഒരു ആത്മാവിനെ അടക്കം ചെയ്തത് ഈ പുസ്തകത്തിലാണ്.. നിന്റെ തറവാടിനും തറവാട്ടിലുള്ളവർക്കും വേണ്ടി..
അതുകൊണ്ടാണ് കെടാവിളക്കിനുമുന്നിൽ ഈ പുസ്തകം ആവാഹിച്ചുവെച്ചത്..
പക്ഷേ അവളുടെ പുനർജന്മത്തിന് ആ തറവാട്ടിലെ സന്തതിതന്നെ കാരണമായിരുന്നു..
അതേ നിങ്ങൾ ഇങ്ങനെ പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കാതെ കാണാതെപോയ പെൺകുട്ടികളെ അനേഷിക്കാനുള്ളതിന്..
ഇന്നലെ രാത്രിയിൽ നിങ്ങളുടെ രൂപത്തിൽ ഒരുത്തൻ വന്നിരുന്നു.. എന്നിട്ട് ആ കാണുന്ന പൂജമുറിയിൽ കേറി കുറേ അഭ്യാസപ്രകടനങ്ങൾ കാണിച്ചതാണ്..
അപ്പോഴാണ് സൂര്യജിത് ആ പൂജാമുറി ശ്രദ്ധിക്കുന്നത്
സൂര്യജിത് ആ പൂജാമുറിയിലേക്ക് കടന്നു വാതിൽ അടച്ചു..
കുറേ സമയത്തിന് ശേഷമാണ് പുറത്തേക്ക് എത്തിയത്…
എനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്..
ഞാൻ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കുക..
അറിഞ്ഞോ അറിയാതയോ നീയും കൂട്ടുകാരും ഇപ്പോൾ ആ കൂട്ടുകാരുടെ അച്ചന്മാരും നിന്നെ തേടിവന്ന ഞാനും അകപ്പെട്ടിരിക്കുന്ന അപകടം മരണത്തേക്കാൾ ഭീകരമാണ്…
…… രക്ഷപ്പെടുക എന്നത് അസാധ്യമാണ്…
ഇ ബംഗ്ലാവ് ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ…
എന്ന് എനിക്ക് അറിയില്ല…
ഡ്രാക്കുള കൊട്ടാരത്തിന്റെ മറ്റൊരു പതിപ്പ്…
ആ പൂജാമുറിയിൽനിന്നും കിട്ടിയതാണ് ഈ ഡയറി
൧൮൭൦൧ആയിര്തി എണ്ണൂറ്റി എഴുപത് കാലഘട്ടത്തിൽ എഴുതപെട്ട ഡയറി…
ഈ ഡയറിയിലെ കാര്യങ്ങൾ സത്യമെങ്കിൽ.. ഇനി കൊഴിഞ്ഞുവീഴുന്ന ഒരോ നിമിഷത്തിലും നമ്മളിൽ ആരൊക്കെ അവശേഷിക്കുമെന്ന് പറയാൻ കഴിയില്ല..
എന്താ എന്താ ആ ഡയറിയിൽ
പറയാം..
കഴിഞ്ഞ കുറച്ചുനാളുകൾ ഞാൻ ഡ്രാക്കുള കൊട്ടാരത്തിലായിരുന്നു ഡ്രാക്കുള എന്നാ കഥാപാത്രത്തെ പറ്റി അറിയുവാൻ
ഞാൻ പഠിച്ചെടുത്ത മുഴുവൻ മന്ത്രതാന്ത്രിക വിദ്യകൾ മുഴുവൻ പ്രയോഗിച്ചിട്ടും ഡ്രാക്കുള
എന്നാ ഇരുട്ടിന്റെ രാജാവിനെ കണ്ടെത്തുവാൻ കഴിഞ്ഞില്ല..
പക്ഷേ വളരെ വൈക്കി ഞാൻ മനസ്സിലാക്കി ഡ്രാക്കുള എന്നാ നാമാത്തിന്
കാലം ചാർത്തിയ കുറിമാനമാണ്
ഭയമെന്ന്.. അതിനപ്പുറം ഡ്രാക്കുള എന്നപേര്
ഒന്നുമല്ലെന്ന്..
പക്ഷേ ഇപ്പോൾ
ഡ്രാക്കുള എന്നാ
നാമാദയത്തിന്റെ ശക്തി അത് ഈ ലോകത്തെ വിഴുങ്ങുവാൻ മാത്രം പ്രാപ്തിയുണ്ടന്ന്…
സൂര്യജിത്തിന്റെ വാക്കുകൾ.. കേട്ടുകൊണ്ടിരുന്നു അവർ.. എന്നാൽ ഒന്നും മനസ്സിലാവുന്നില്ല എന്ന് സൂര്യജിത്തിന് തോന്നി..
ഈ ഡയറിയില്ലേ കാര്യങ്ങൾ ചുരുക്കി പറയാം നിങ്ങളോട്….
ഡെർബിൻ സായിപ്പ് ഈ ബംഗ്ലാവ് പണിഞ്ഞത് പിന്നിൽ ഒരു കഥയുണ്ടായിരുന്നു… അദേഹത്തിന് ഒരു മകൻ ഉണ്ടായിരുന്നു ജന്മം കൊണ്ട് വിരൂപനായ പിറന്നുവീണവൻ… കർമ്മം കൊണ്ട് വിരുപ്പൻ എന്ന് തെളിയിക്കുകയും ചെയ്ത്… ചെറുപ്പത്തിലേ കൂട്ടുകാർകിടയില്ലേ കളിയാക്കൽ അവനെ ഒറ്റപെടലിന്റെ ലോകത്തേക്ക് നയിച്ച്.എങ്കിലും പഠനത്തിൽ അവൻ മിടുക്കൻ തന്നെയായിരുന്നു..
അവൻ കോളേജിൽ പഠിക്കുന്ന സമയത്ത്.. അവന് ഒരു പെൺകുട്ടിയോട് ഇഷ്ട്ടം തോന്നി..
അവന്റെ വീരൂപത അവളോട് ആ ഇഷ്ട്ടം പറയുവാൻ തടസ്സമായി നിന്ന്..
എന്നിട്ടും ഒരിക്കൽ അവൻ അവളോട് അവന്റെ പ്രണയത്തെപ്പറ്റി പറഞ്ഞു..
അവൾ പ്രണയത്തെ നിഷേധിച്ചതിന് അല്ലായിരുന്നു അവന് ദേഷ്യവും സങ്കടവും ഒക്കെ തോന്നിയത്… അവളുടെ കൂട്ടുകാർക്ക് മുന്നിൽ അവനെ ക്രൂരമായ വാക്കുകൾകൊണ്ട് അവൾ രസിച്ചു അതിന് അവളുടെ കൂട്ടുകാരികളും കൂട്ടുനിന്ന്…
അതോടുകൂടി അവന്റെ ജീവിതം മറ്റൊരു ദിശയിലേക്ക് സഞ്ചരിച്ചുതുടങ്ങുവാനുള്ള കാരണമായി അവൾ…
അവന് വെളിച്ചത്തിൽ സഞ്ചരിക്കുവാനും മറ്റുള്ളവരെ കാണുവാനും ഭയമായിതുടങ്ങി..
അവൻ ഇരുട്ടിനെ പ്രണയിച്ചു തുടങ്ങുകയായിരുന്നു അവിടെ…
ബാം സ്റ്റോക്കർ സൃഷ്ട്ടിച്ച ഡ്രാക്കുള എന്നാ കഥാപാത്രത്തെ.. അവൻ ഒരുപാട് സ്നേഹിച്ചുതുടങ്ങി…. പലപ്പോഴും അവൻ ഡ്രാക്കുളയാണെന്ന് സ്വയം കരുതിത്തുടങ്ങി…
ഡ്രാക്കുളയെപ്പോലെ സുന്ദരികളായ സ്ത്രികളെ അവൻ വേട്ടായാടി തുടങ്ങി ഇരുട്ടിന്റെ മറവിൽ … അവനെ മനുഷ്യഗണത്തിൽ കൂട്ടാതിരുന്ന ആ പെൺകുട്ടികളെ ഓരോന്നായി ഡ്രാക്കുളയെപ്പോലെ സ്വന്തം പല്ലുകൾകൊണ്ട്.. അവരുടെ രക്തം കുടിക്കുവാൻ തുടങ്ങി… ജീവനറ്റുപോകുന്ന ആ ശരീരങ്ങളെ അവൻ സ്വയം നിർമ്മിച്ചെടുത്ത കല്ലറയിൽ അടക്കം ചെയ്തു തുടങ്ങി…
ഒരോ ദിവസവും നടക്കുന്ന പെൺട്ടികളുടെ തിരോധനം.. അവിടെ ഭരിച്ചുന്ന അധികാരികളുടെ ഭരണം വരേ നഷ്ടമാവുന്ന അവസ്ഥയിലെത്തിയപ്പോൾ.. രാപകൽ.. അനേക്ഷണം ആരംഭിച്ചു… അവസാനം.. ഡെർവിൻ സായിപ്പിന്റെ മകനെ കണ്ടെത്തി… എന്നാൽ അവൻ കൊന്നു മറവ് ചെയ്ത ശരീരങ്ങൾ കണ്ടെത്തുവാൻ ആർക്കും കഴിയാതെപോയി.. തെളിവില്ലാത്തതിന്റെ പേരിൽ അവൻ കുറ്റവിമുക്താനായി…
പിന്നെയും അവൻ വേട്ടായാടാൽ തുടങ്ങി..
അവസാനം ജനങ്ങൾ അവനെ ജീവനോടെ ഒരു ശവപ്പെട്ടിയിൽ ആക്കി കടലിൽ താഴ്ത്തി..
അവസാനം ജനങ്ങൾ അവനെ ജീവനോടെ ഒരു ശവപെട്ടിയിലാക്കി… കടലിൽ താഴ്ത്തി…
…. പക്ഷേ അവന്റെ മരണം…
വരുവാനുള്ള ദുരന്തങ്ങളുടെ മുന്നറിയിപ്പായിരുന്നു.. ജീവിച്ചിരുന്നപ്പോൾ അവൻ ചെയ്ത് പാപങ്ങൾക്ക് മരണത്തോടെ ഭീകരമായി…
കടലിൽ താഴ്ത്തിയാ ശവപ്പെട്ടി… പൊന്തിവന്ന്. .. രണ്ട് വർഷങ്ങൾക്ക് ശേക്ഷം…
ഉൾക്കടലിൽ…
ആ സമയത്താണ്.. ലോകം ചുറ്റുവാൻ ആഡംബരകപ്പലുമായി…
അറബിയയുടെ സുൽത്താനായ…
ഷെയ്ക്ക് അജ്മീർ അൽ ആദിലും സംഘവും
ഇറങ്ങിത്തിരിക്കുന്നത്..
ആ യാത്ര പല നാടുകൾ താണ്ടി.. പല മഹസമുദ്രങ്ങളും താണ്ടി..
