സൂര്യജിത്തിന്റെ ബോധം പോയി എന്താണ് നീ ഈ ചെയ്തത് നിനക്ക് ഭ്രാന്ത് പിടിച്ചോ ജോസഫ് നമ്മളെ ഇവിടെ സഹായിക്കുവാൻ ഇവൻ മാത്രമേ ഉള്ളയിരുന്നു..
നിങ്ങൾ ഈ മെസേജ് ഒന്ന് വായിച്ചു നോക്ക്..
സമയം കുറവാണ് ഇവനെ തൂക്ക് എത്രയും പെട്ടെന്ന് ആ കല്ലറയിൽ എത്തണം വാക്കിയൊക്കയും അവിടെ ചെന്നിട്ട്
സാർ.. ഈ കല്ലറയുടെ ഉള്ളിലൂടെ ഒരു തുരങ്കം ഉണ്ട്..
എന്നിട്ട് നിങ്ങൾ കേറിനോക്കിയോ ഇല്ല സാർ..
നിങ്ങളൊക്കയും എന്താ കണ്ണും മിഴിച്ചു നിൽക്കുന്നത് ഇപ്പോഴും നിങ്ങൾക്ക് കഥയൊന്നും മനസ്സിലായില്ല അല്ലേ…. നമ്മൾ ഇവിടേക്ക് വാരുമ്പോൾ ഞാൻ കുറച്ചുപേരെ കൂടെ കൂട്ടിയിരുന്നു…
ഇവിടെ നടന്നതും കേൾക്കുന്നതുമായ സംഭവങ്ങൾ കെട്ടുകഥകളേക്കാൾ വിചിത്രമായാണ് എനിക്ക് തോന്നിയത്.. അതുകൊണ്ടാണ് നിങ്ങളോടുപോലും പറയാതെ ഇവരെ ഈ കല്ലറ നിരീക്ഷിക്കാൻ ഏർപ്പാട് ചെയ്തത്..
… എന്തെടാ നിങ്ങൾ കണ്ടുപിടിച്ച നീഗുഢതയുടെ കല്ലറയിലെ ചെകുത്താൻ..
ദാ സാർ..
കിട്ടിയപ്പോഴേ പൊട്ടിച്ചോടാ..
ഇത്തിരി ജീവൻ ഉണ്ട് സാർ..
ഗുഡ്..
വാ നമ്മുക്ക് ഈ കല്ലറയ്ക്കുള്ളിലെ തുരങ്കത്തിന്റെ രഹസ്യം കണ്ടെത്തണം.. ആ സൂര്യജിത്തിന് ബോധം വീണോ
ഇല്ല.. അവനെയും കൂടി എടുത്തോ
അവർ ആ തുരങ്കത്തിനുള്ളിലൂടെ സൂര്യജിത്തിനെയും ആ അപരിചിതനുമായി ആ തുരങ്കത്തിലൂടെ.. ചെന്നെത്തിയത് മൂന്ന് വാതിലുകൾക്ക് മുന്നിൽ..
ഇനി ഇനി എന്ത് ചെയും അഹമദ്..
ദാ ആ സൂര്യജിത്തിന്റെ മുഖത്ത് വെള്ളമൊഴിക്ക്.. അവൻ പറയും.. ഇനി നമ്മള് എന്ത് ചെയ്യണമെന്ന്
സൂര്യജിത് കണ്ണ് തുറന്ന്..
.. വെൽക്കം സൂര്യജിത്..
നീ ഞങ്ങളെ ഒരുപാട് തീ തീറ്റിച്ചു പറയട.. നാ.. മോ ഞങ്ങളുടെ മക്കൾ എവിടാട..
സൂര്യജിത് ഒന്ന് പുഞ്ചിരിച്ചു..
എന്താടാ നിനക്ക് ഒരു പുഞ്ചിരി..
പറയട ഇല്ലെങ്കിൽ കൊന്നു കളയും..
സൂര്യജിത് പിന്നെയും ചിരിച്ചു..
..
നിങ്ങൾ ഈ നീഗുഢതകളുടെ തുരങ്കത്തിൽ എത്തിച്ചേർന്നു.. പക്ഷേ എന്നേ കൊന്നാൽ നിങ്ങൾ എങ്ങനെ പുറത്തുകടക്കും..
അത് ആലോചിച്ചോ..
അപ്പോഴാണ് വന്ന വഴിയിലേക്ക് അവർ തിരിഞ്ഞ് നോക്കിയത്.. അവർക്ക് പിന്നിൽ ശക്തമായ ശബ്ദത്തോടെ ഒരു വാതിൽ അടഞ്ഞു
നിങ്ങൾ കണ്ടില്ലേ മുന്നിലെ ആ മൂന്ന് വാതിലുകൾ..
ഒരു വാതിൽ തുറന്നാൽ നിങ്ങൾക്ക് രക്ഷപെടാനുള്ള വഴി തുറന്ന് കിട്ടും..
ഒരു വാതിലുള്ളിൽ നിങ്ങളുടെ മക്കൾ ഉണ്ടാവും ഒരു വാതിലിനുള്ളിൽ മരണവും..
ഹഹ..
ആരാ ആരാ നീ എന്തിനാ നീ ഞങ്ങളുടെ മക്കളേ പിടിച്ചുകൊണ്ടുവന്നത്..
ആരാണ് ഞാൻ..
നല്ല ചോദ്യം.
പറയാം
തൊട്ടുമുന്നിലുള്ള ആ വാതിൽ തുറക്ക്..
ആ വാതിൽ തുറക്കുവാനുള്ള പാസ്‌വേർഡ്.
൭സെവൻ സ്റ്റാർ..
ആ വാതിൽ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു
അവർ കൈയിൽ ആയുധങ്ങളും കരുതികൊണ്ട് സൂര്യജിത്തുമായി..
ആ മുറിയിലേക്ക് കടന്നു..
അപ്പോൾ അവർ കണ്ട്
അവരുടെ മക്കൾ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടു കിടക്കുന്നു.. തൊട്ടടുത്ത്.
കൈയിൽ ഒരു റിമോട്ടുമായി നീതു നിൽക്കുന്നു.. അപ്പോഴാണ് അവർ അവളേ ശ്രദ്ധിച്ചത്.. സ്വന്തം ശരീരത്തിൽ ഒരു ബോംബും ഫിറ്റു ചെയ്ത്കൊണ്ടാണ് അവൾ നിൽക്കുന്നത്…
ഒരു നിമിഷം ആ മുറിയിലെ ലൈറ്റുകൾ ഒഫായി ..
വെട്ടം വരുമ്പോൾ സൂര്യജിത് അവർക്ക് അരുകിൽ ഇല്ല..
അപ്പോഴും കണ്ണുകളിൽ ക്രൂരാത്ത നിറച്ചുകൊണ്ടു നീതു അവിടെത്തന്നെ നിന്ന്..
..
അവർക്ക് എന്ത് ചെയണം എന്നറിയാതെ നിൽക്കുകയാണ്…
ഹേയ് സെവൻ സ്റ്റാർസ്…
ആ ശബ്ദം കേട്ടടത്തേക്ക് അവർ നോക്കുമ്പോൾ
മറ്റൊരു വാതിൽ തുറന്ന് സൂര്യജിത് അവർക്ക് മുന്നിലേക്ക് വന്ന്..
എന്താ നിങ്ങളുടെയൊക്കെ മുഖത്ത് ഭയം…
ഭയം എന്താണെന്ന് അറിയാത്ത നിങ്ങളുടെ മുഖത്ത്…
ആരാ ആരാ നീ..
ആ ചോദ്യത്തിന് പ്രസക്തിയില്ല ഭായിമാരെ..
എങ്കില്ലും പറയാം…
വേണ്ട വേണ്ട സൂര്യജിത്.. ഞങ്ങൾ പറയാം എല്ലാം..
സൂര്യജിത്തിന്റെ അച്ഛൻ തുടങ്ങിയതാണ് സെവൻ സ്റ്റാർ ഗ്രൂപ്പ്.. അതിൽ ഞങ്ങൾ വെറും ജോലിക്കാർ മാത്രമായിരുന്നു..
ബംഗ്ലൂരിൽ തുടങ്ങിയ ഹോസ്പിറ്റൽ ഞങ്ങൾ ആറുപേരെയുമാണ് ഏൽപ്പിച്ചിരുന്നത്…
നിങ്ങളുടെ അച്ഛൻ സയന്റിസ്റ്റ് ആയിരുന്നതുകൊണ്ട് അവിടേക്ക് വരാറുപോലും ഇല്ലായിരുന്നു എപ്പോഴും പരീക്ഷണങ്ങളുടെ ലോകത്തായിരുന്നു..
അത് ഞങ്ങളിൽ ഉള്ള വിശുവാസം കൊണ്ടായിരുന്നു..
ആ വിശുവാസത്തെ പണത്തോടുള്ള ആർത്തിയിൽ ഞങ്ങൾ വിസ്മരിച്ചു..
അവിടെ ചെറിയ രോഗങ്ങളുമായി എത്തുന്ന രോഗികളെ.. ഇല്ലാത്ത വലിയ രോഗം പറഞ്ഞു.. വലിയ തുകകൾ മേടിച്ചു കൊണ്ട് ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകം കെട്ടിപൊക്കുവാൻ തുടങ്ങി… ആ ബിസ്സിനസ്സ് അവസാനം മനുഷ്യന്റെ ശരീരഭാഗങ്ങൾ അവർപോലും അറിയാതെ ഓപറേക്ഷൻ നടത്തി വിദേശരാജിങ്ങളിലേക്ക് കേറ്റി അയക്കുന്നതിൽ വരെയെത്തി.. ഓപറേക്ഷനിടയിൽ പലരും മരിക്കുന്നത് നിത്യ സംഭവമായി….
.. ഈ സംഭവം നിങ്ങളുടെ അച്ഛൻ മനസ്സിലാക്കി ഞങ്ങളെ ഹോസ്പിറ്റലിൽ നിന്നും പുറത്താക്കി..
സുഹൃത്തുക്കൾ ആയിരുന്നതുകൊണ്ട് മാത്രം പോലീസിൽ ഏൽപ്പിക്കുന്നില്ല എന്ന് പറഞ്ഞു..
വിദേശ കമ്പനികളിൽ നിന്നും അവയവങ്ങൾ എത്തിക്കാം എന്ന് പറഞ്ഞു.. കോടികൾ ഞങ്ങൾ മേടിച്ചെടുത്തിരുന്നു..
