“ചെയ്ത അവൻ പുണ്യാളൻ ഞാൻ നൊണച്ചി കൊള്ളാം” ഞാൻ ഒരു പുച്ച ഭാവത്തിൽ പറഞ്ഞു
നിനക്ക് അത് കിട്ടണം എന്നായി ചേച്ചി.നീ ആ ചെക്കനെ തല്ലു കൊള്ളിച്ചില്ലേ അപ്പൊ അവൻ അത് ചെയ്തില്ല എങ്കിലേ ഉള്ളു
“തല്ലിയോ… ആര് ആരെ എപ്പോ ?”ഞാൻ ആകെ വണ്ടർ അടിച്ചു ചേച്ചിയെ നോക്കി
“ആ, അല്ലെങ്കിലേ അവൻ കുരുത്ത കേട് ആണു. റോഡിൽ ഒരു പെങ്കൊച്ചിനെ വണ്ടീം ഇടിച്ചു ചീത്തയും പറഞ്ഞു എന്ന് അറിഞ്ഞപ്പോ അവനു അവാർഡ് അല്ലേ കൊടുക്കാ.അവനു നല്ല തല്ലു കിട്ടി വീട്ടിൽ നിന്നു “
അത് ഞാൻ അറിഞ്ഞില്ലലോ..അതിൽ ഞാൻ എന്ത് തെറ്റ് ആണു ചെയ്തത്..ആരായാലും അങ്ങനെയെ ചെയ്യുള്ളു..അല്ല അതിനു ദേഷ്യം തീർക്കാൻ എന്ത് മാത്രം വഴികൾ വേറെ ഇണ്ട്.
തല്ലു കൊണ്ടെങ്കി കണക്കു ആയി പോയി എന്ന് പറഞ്ഞു ഞാൻ എങ്കി നിനക്ക് കിട്ടിയതും കണക്കു ആയിപോയി ഇത്രേം വലിയ ചെക്കൻ അല്ലേ അവനെ തല്ലു കൊള്ളിച്ചാ വാശി ആവാതിരുക്കോ എന്ന് ചേച്ചി..
അതൊക്കെ ശെരി ആണു പക്ഷെ അവൻ ചെയ്തത് മോശം അല്ലേ..ഞാൻ എന്തൊക്കെ പറഞ്ഞിട്ടും ചേച്ചി അവനെ ആണു സപ്പോർട്ട് ചെയ്യുന്ന.ഞാൻ പറയുന്നത് വിശ്വസിക്കുന്നു പോലും ഇല്ലാ.. അവൻ പാവം ആണു അങ്ങനെ ഒന്നും ചെയ്യില്ല എന്ന്..വീണ്ടും പറയുന്നു പാവം ആണെന്ന്.. ഇതെന്തു കഷ്ടം ആണു വാദി പ്രതി ആയ അവസ്ഥ..ഒരുത്തൻ കേറി പിടിച്ചിട്ടു ഒരു പൂച്ച കുഞ്ഞു പോലും വിശ്വസിക്കുന്നില്ല..അത്രെ പാവം ആണെങ്കിൽ ചേച്ചി കെട്ടിക്കോ എന്നും പറഞ്ഞു കലി തുള്ളി ലൈറ്റ് ഓഫ് ചെയ്തു.
കണ്ണ് അടക്കുമ്പോ അവൻ എന്നെ ചേർത്തു പിടിച്ചതു ആണു ഓർമ വരുന്നതു..എന്റെ ചുണ്ടിലും അവൻ കഴിച്ച ബിയറിന്റെ രുചി.പുതപ്പ് വലിച്ചു എടുത്തു ചുണ്ട് അമർത്തി തുടക്കുമ്പോ അവനെ എങ്ങനെ കൊല്ലാം എന്നാണ് ഞാൻ ആലോചിച്ചതു..ആലോചിച്ചു ആലോചിച്ചു എപ്പോഴാണ് ഉറങ്ങിയത് എന്ന് ആവോ..രാവിലെ ചേച്ചി വന്നു വിളിച്ചു എണീപ്പിച്ചു..വീട് ആകെ ബഹളം ആണു..കല്യാണ വീട്ടിലെ ബഹളം..ബ്യൂട്ടിഷൻ ചേച്ചിയും ഇവന്റ് മാനേജ്മെന്റ്കാരും ക്യാമറമാൻമാരും ഒക്കെ ഉണ്ട്..ഉടുക്കാൻ ഉള്ള ഡ്രസ്സ് സെറ്റ് അടക്കം ടേബിൾ ഇൽ എത്തി എങ്കിലും പിന്നെ എല്ലാരും റെഡി ആയി കഴിയട്ടെ എന്ന് വെച്ച് വീണ്ടും കിടന്നു.ചേച്ചി വീണ്ടും കുത്തിപൊക്കി കുളിക്കാൻ പറഞ്ഞു വിട്ടു.തണുത്ത വെള്ളം വീഴുമ്പോൾ എവിടെ ഒക്കെയോ നീറുന്നുണ്ടായി.കുളി കഴിഞ്ഞു ഡ്രസ്സ് എടുത്തു,ഞങ്ങൾ എല്ലാവരും ബ്ലൂ സാരി ആണു ചെക്കന്മാർ ജുബ്ബയും..ആ സമയത്ത് അത് ട്രെൻഡ് ആയി വരിക ആയിരുന്നു. ഉടുത്തപ്പോ ആണു ശ്രെദ്ധിച്ചെ,അവൻ പിടിച്ച ഇടം ചുവന്നു കിടപ്പ് ആണു പെട്ടെന്ന് കാണാം..സാരി അഴിച്ചു തിരിച്ചു ഉടുത്തു. ഇനി അത് കണ്ടിട്ട് വേണം എല്ലാം കുടെ റ്റ്എന്നെ കൊല്ലാൻ! ഞാൻ സാരി മാറ്റി ഉടുതു വന്നപ്പോളെക്കും എല്ലാരും പോയി.ബാക്കി ഉള്ളത് ആ പൊട്ടൻ അവൻ പള്ളിയിലേക്ക് പോവാൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുമ്പോൾ ആണ് വീട് ലോക് ചെയ്തു ഞാൻ ഇറങ്ങിയത്.എന്നെ കണ്ടതും അവന്റെ കള്ളച്ചിരി വന്നു.
“ഇതെന്താ സാരി ഇപ്പോ ഇങ്ങനെ ആണോ ഉടുക്കന്നേ ”
ഞാൻ ഒന്നും പറയാൻ പോയില്ല.എന്തേലും പറഞ്ഞിട്ട് വേണം അവൻ അടുത്ത പണി ആയിട്ട് വരാൻ. അവനെ മൈൻഡ് ചെയ്യാതെ ഞാൻ ഇറങ്ങി
“നീ പള്ളിയിലേക്ക് അല്ല്ലേ കേറിക്കോ”
നിന്റെ കൂടെയോ നടന്നു കാലു ഒടിഞ്ഞാലും ശെരി നിന്റെ കൂടെ ഞാൻ വരുന്ന പ്രശ്നം ഇല്ലാ.ഞാൻ ഇല്ലാ എന്ന് കന്തിൽ പറഞ്ഞു, ജാഡ കുറയ്കരുതല്ലോ.
“ഞാൻ പിടിച്ചു തിന്നുവോന്നും ഇല്ലാ “
“പറയാൻ പറ്റില്ല,ഞാൻ ഇല്ലാ” എന്ന് പറഞ്ഞു പുറത്തേക്കു ഇറങ്ങി.ആ ഒരു വാശിക്കു പറഞ്ഞത് ആണെങ്കിലും.പള്ളി എവിടെ ആണെന്ന് പോയിട്ടു ഞാൻ നിക്കുന്ന എവിടെ ആണെന്ന് പോലും അറിയില്ല..ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത ഒരു പട്ടികാട്ടിൽ ആണലോ അങ്കിൾനു വന്നു പെടാൻ തോന്നിയതു എന്ന് ഓർത്തു പിറുപിറുത്തു നടക്കുമ്പോ അവൻ പുറകെ വന്നു
നടക്കാൻ ആണെങ്കിൽ കുർബാന കഴിഞ്ഞാലും മോൾ എത്തില്ല ”
വഴി എനിക്ക് അറിയാത്തതു കൊണ്ടും കല്യാണം കൂടാൻ അഗ്രെഹം ഉള്ള കൊണ്ടും ഇനിയും ജാട ഇട്ടാൽ അവൻ അവന്റെ പാട് നോക്കി പോവും എന്ന് ഉള്ളത് കൊണ്ടും ഞാൻ തത്കാലം അഭിമാനം ഒരു സൈഡിലെക്കു മാറ്റി വെച്ച് കേറി.. വണ് സൈഡ് ഇരുന്നു ഒരു മുൻപരിചയോം ഇല്ലാത്ത കൊണ്ട് അവനെ തൊടാതെ ഇരിക്കാൻ കൊറെ കഷ്ടപെട്ടു ഞാൻ.അവൻ ആണെങ്കിൽ ഇന്നലെ കണ്ടത് എന്നെയേ അല്ല എന്നാ ഭാവത്തിൽ എക്സ്ട്രാ ഡീസന്റ്.. ഒന്ന ബ്രേക്ക് ഇടുന്നു പോലും ഇല്ലാ എന്തിനു ഒന്നു നോക്കുന്നു പോലും ഇല്ലാ. കള്ളത്തരതിന് വല്ല അവാർഡ് ഉണ്ടെങ്കിൽ അത് ഇവന് കൊടുക്കണം.. പഠിച്ച കള്ളൻ തന്നെ.. എന്തായാലും കേറിയത് നന്നായി 10, 15 മിനിറ്റ് ദൂരം ഉണ്ടായിരുന്നു നടന്നാൽ എപ്പോ എത്താൻ ആയിരിന്നു..
ഞങ്ങൾ പള്ളിയിൽ എത്തിയപ്പോൾ കുർബാന തുടങിയിരുന്ഇല്ലാ.. ബൈക്ക് കൊണ്ട് എന്റെ പപ്പയുടെ മുന്നിൽ നിർത്തിയിട്ടു അവൻ പറയുവാ ഒന്നും ചെയ്തിട്ടില്ല,കൊണ്ട് വന്നു ഏല്പിച്ചിടുണ്ട് എന്ന്
എന്താടി ഇന്ന് അവൻ ഒന്നും ചെയ്തില്ലേ എന്ന് പപ്പയും..എവിടുന്ന് കിട്ടും ഇത് പോലെ ഒന്നിനെ.മോൾ ഏതോ ഒരുത്തന്റെ ബൈക്കഇന് കേറി വന്നിട്ടു ചോദിക്കുന്ന ചോദ്യം ആണു..അല്ല ഇതിപ്പോ ഇത്രേം പെട്ടെന്ന് വൈറൽ ആയോ..ഇനീപ്പോ അറിയാൻ ആരും ബാക്കി ഇല്ലാ..ഞാൻ ഇനി നിന്നു തർക്കിച്ചിട്ട് കാര്യം ഇല്ലാ.. എല്ലാം കൂടെ എന്നെ പിഴിയും എന്ന് അറിയാം അതോണ്ട് ഞാൻ നേരെ പള്ളിയിലേക്ക് കേറി.എബിൻ ആണെങ്കിൽ മുമ്പിൽ പോയി നിൽപ്പ് ആണു..പള്ളി കാണുന്നത് ആദ്യം ആയിട്ട് ആയിരിക്കും എന്നിട്ട് ആണു. വല്ല പെൺപിള്ളേരെ വായിനോക്കി നിക്കുന്ന ആയിരിക്കും..ഇടക്ക് നോക്കുന്നുണ്ട് ഇങ്ങോട്ട് .നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്നാ ലുക്കഇൽ ഞാനും തന്നാൽ വാങ്ങിക്കോളാം എന്നാ മട്ടിൽ അവനും.
