ഓം ശാന്തി ഓശാന – 2 1

കല്യാണം പൊടി പൊടിച്ചു… എല്ലാം കഴിഞ്ഞു ചേച്ചി പോവാൻ ഇറങ്ങിയപ്പോൾ പൊരിഞ്ഞ കരച്ചിൽ സീൻ ആണു നടക്കുന്നത്..ചെറിയ സങ്കടം എനിക്കും വന്നു.എന്റെ കസിസിൽ ഏറ്റവും കമ്പനി ഉള്ള ആൾ ആണു.ഞാൻ,എന്റെ അനിയൻ ആൽഫി,ഫെമി ചേച്ചി,ചേച്ചിടെ അനിയൻ ക്രിസ്റ്റി,അപ്പു ചേട്ട ഞങ്ങൾ ഇത്രെയും പേര് ആണു ഗാങ്.ആൽഫി ഇപ്പോ +2,ചേച്ചി msc ഫസ്റ്റ് ഇയർ, ക്രിസ്റ്റി bca ഫസ്റ്റ് ഇയർ, ചേട്ടൻ ടെക്നോ പാർക്കിൽ.ഇവർ എല്ലാം നമ്മുടെ കഥയിൽ മെയിൻ റോൾ ആണു കേട്ടോ.. ഞങ്ങൾ ഒക്കെ കാണിക്കുന്ന കുരുത്തക്കേടിൽ നിന്നു തല്ലു കൊള്ളാതേ രക്ഷിക്കാൻ വരുന്ന ഗാർഡിയൻ ആണു ഇപ്പോ കെട്ടി പോയത്.സങ്കടം കാണും അല്ലോ. സ്വാഭാവികം.

അങ്ങനെ കല്യാണവും കഴിഞ്ഞു പിറ്റേ ദിവസം കൂടെ അവിടെ അലമ്പ് ഉണ്ടാക്കിയിട്ടു ആണു തിരിച്ചു വന്നത്
അന്ന് വൈകിട്ട് തന്നെ കാര്യത്തിന്റെ കിടപ്പുവശം അറിയാൻ അഞ്ജലി വന്നിരുന്നു.. അവളെ കാണിച്ചു കൊടുക്കാൻ വേണ്ടി എഫ്ബിയിൽ ആളെ സെർച്ച്‌ ചെയ്തു കൊടുത്തപ്പോ അഞ്ജലി ഫ്ലാറ്റ്.10 k ഫോള്ളോവെർസ് ഒക്കെ ഉള്ള കക്ഷി ആണു ആക്റ്റീവ് ആയ a/c. 10,60 ഫോട്ടോസ്,സ്റ്റാറ്റസ് എല്ലാം.
ഇവൻ ഉമ്മ വച്ചിട്ടു ആണോഡി പോർക്കേ മോങ്ങി കൊണ്ട് വന്നത് എന്ന ആട്ടലും.
ശെരി ആണു ആള് ലുക്ക് ഒക്കെ തന്നെ ആണു..എന്നുവെച്ചു ഉമ്മ വെക്കാൻ സമ്മതികുന്നേ എന്തിനാ..അവൾ ആണെങ്കിൽ എല്ലാ ഫോട്ടോയും സൂം ചെയ്ത നോക്കുവാണ്.ഞാനും നോക്കി….കണ്ടാൽ അറിയാം അഹങ്കാരി ആണെന്ന്
“എന്തായി..പെണ്ണിന് പിടിച്ചു പോയെന്നു തോന്നുന്നു.മ്മ്മ് മ്മ്മ് നടക്കട്ടെ “

ഇവള് അല്ലെങ്കിലേ ഇങ്ങനെ ആണു.എന്നെ ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടി വെക്കാൻ പാട് പെടുവാണ് അവൾ.ഞാൻ കുറെ നേരം കൂടി ഫോട്ടോസ് നോക്കി ഇരുന്നിട്ട് ലാപ് അടച്ചു.

രാത്രി വീണ്ടും തുറക്കുമ്പോ റിക്വസ്റ്റ് വന്നിട്ടുണ്ട് ഓർമ ഉണ്ടോ എന്ന് ഒരു മെസ്സേജ്ഉം..ഞാൻ ഇവനെ ഓർക്കുന്നു പോലും ഇല്ല എന്നാ ഭാവത്തിൽ മനസിലായില്ല ആരാ എന്ന് ചോദിച്ചു

“നിന്റെ അപ്പൻ!” ഇതെന്തു കഷ്ടം ആണു ഇവന് ഇടക്ക് എന്റെ അപ്പന് വിളികാം എന്ന് വല്ല നേർച്ച ഉണ്ടോ. എനിക്ക് അങ്ങ് ദേഷ്യം വന്നു
മര്യാദക്ക് സംസാരിക്കാൻ പറ്റുമെങ്കിൽ മതി എന്നായി ഞാൻ..
“നിനക്ക് മറക്കാൻ പറ്റില്ലെന്ന് എനിക്ക് അറിയാം” ഓഹോ അപ്പോ മോനു അറിയാം എന്താ ചെയ്തത് എന്ന്…എന്നിട്ടാണോ അഭിനയം..ഞാൻ ഒന്നും പറഞ്ഞില്ല.. എന്ത് പറയാൻ ആണു..”എനി വേ സോറി, അപ്പോഴത്തെ ആ വാശിക്ക ചെയ്തത് ആണു” അങ്ങനെ വഴിക്ക് വായോ ചെയ്തത് തെറ്റ് ആണെന്ന് മനസിലായല്ലോ സന്തോഷം..ഞാൻ ജാട തീരെ കുറയ്ക്കാതേ ഒരു ഇറ്റ്സ് ഓകെ അയച്ചു.

സാരമില്ല ഇനി കിട്ടുന്നത്തിൽ നിന്നു നീ ഒന്നു കുറച്ചോളാൻ!!!എങ്ങനെ തെറി പറയാതെ ഇരിക്കും ഇവനെ..ഞാൻ എന്തു നിന്റെ കെട്യോളോ നിനക്ക് തോന്നുമ്പോൾ തോന്നുമ്പോൾ ഉമ്മ തരാൻ..പോടാ പട്ടി എന്ന് റിപ്ലൈ ചെയ്ത ലാപ് അടച്ചു..അല്ലേലും ഈ ആണ്പിള്ളേര് ഇങ്ങനെയാ..സാദാരണ ചെക്കൻമാർ ചങ്ക്ന്റെ പെങ്ങളോട് എങ്കിലും ഡീസന്റ് ആയിരിക്കും..ഇത് എന്ത് മൊതല് ആണു ആവോ…ഫെമി ചേച്ചി അടുത്ത ഒക്കെ ഇവൻ കട്ട ഡീസന്റ് ആണു..എന്നോട് മാത്രം ആണോ ഇങ്ങനെ..എന്നാലും അവൻ എന്തു ഉദേശിച് ആയിരിക്കും അങ്ങനെ പറഞ്ഞത് എന്ന് ഞാൻ കൊറെ ആലോചിച്ചു..ഇനി എങ്ങാനും അവനു ബല്ല പ്രണയം ? ഏയ് ചാൻസ് ഇല്ലാ..ചുമ്മാ ഫ്ലെർട്ടിങ്ങ് ആയിരിക്കും..ചേട്ടന്റെ ചങ്ക് അല്ലേ സ്വഭാവത്തിന്റെ എന്തേലും അംശം കിട്ടാതെ ഇരിക്കില്ല..അങ്ങേരു ഒരുമാതിരി തേൻ കുടിക്കുന്നു,പറക്കുന്നു, പരാഗണം ടൈപ്പ് ആണു..അപ്പോൾ കൂട്ടുകാരൻ അതിന്റെ പകുതി എങ്കിലും കാണിക്കണ്ടെ… അത്കൊണ്ട് ആ കേസ് ഞാൻ വിട്ടു..പിന്നെ അവൻ അങ്ങനെ മെസ്സേജ് ഒന്നും ഉണ്ടായില്ല..ദിവസങ്ങൾ പിന്നെയും ഒരുപാട് കഴിഞ്ഞു..അതിന്റെ എടേൽ പലതും സംഭവിച്ചു.ഇന്ത്യക്ക് വേൾഡ് കപ്പ്‌ കിട്ടി,തട്ടം കേരളത്തിലെ ആണ്പിള്ളേരുടെ വീക്ക്‌ നെസ് ആയി,ഞാൻ സെക്കന്റ്‌ ഇയർ ആയി ഇതിന്റെ കൂടെ ഒരു കാര്യം കൂടെ ഇണ്ടായി!!!

Leave a Reply

Your email address will not be published. Required fields are marked *