ആ വർഷത്തെ ഫെസ്റ്റ് ഒരു ഒക്ടോബർ മാസം ആയിരുന്നു…Vcp ന്റെ ബെസ്റ്റി ആണു. അത്കൊണ്ട് പ്രോഗ്രാം ഒക്കെ കഴിഞ്ഞു അവളെ ഹെല്പ് ചെയ്ത ഒക്കെ വന്നപ്പോൾ ലേറ്റ് ആയി..പ്രോഗ്രാം ഉള്ളവർക്ക് ഫുഡ് കൊടുക്കാൻ തോറ്റു ബാനെർ അഴിക്കാൻ വരെ നമ്മൾ പെൺപിള്ളേർ തന്നെ വേണം അല്ലോ.ellam കഴിഞ്ഞു ഇറങ്ങിയപ്പോ 8 മണി.
ഒരുപാട് ദൂരം ഒന്നും ഇല്ലെങ്കിലും 2 ബസ് കേറി വേണം വീട്ടിൽ എത്താൻ.സ്റ്റോപ്പിൽ എത്തിയപ്പോൾ ആണു അറിയുന്നത് ആ റൂട്ട് ബസ് ഇല്ലാ.തീർന്നു കഥ.. എന്റെ ഫോൺ ആണെങ്കിൽ ഓഫ് ആയിപോയി..പപ്പയും അമ്മയും അമ്മയുടെ ക്ലോസ് ഫ്രണ്ട്ന്റെ ഹസ്ബൻഡ് മരിച്ചു പോയി,അതോണ്ട് അവിടെ പോയേക്കുവാണ്.. ആലപ്പുഴ എവിടെയോ ആണു.സ്റ്റോപ്പിൽ ഇണ്ടായ ഒരു ചേച്ചിയുടെ ഫോൺ വാങ്ങി വിളിച്ചു നോക്കി..2 ഫോണും ഔട്ട് ഓഫ് റേഞ്ച്…ബെസ്റ്റ് ടൈം
ഇനി 9 മണിക്ക് ഒരു ksrtc ഉണ്ടെന്നു പറഞ്ഞു..കൂടെ ഉണ്ടായിരുന്ന ചേച്ചി ബസ് കയറി പോയി..സ്റ്റോപ്പിൽ ഞാൻ ഒറ്റക്ക് നല്ല മഴകോളും ഉണ്ട്…ഒരുവിധം കടകൾ ഒക്കെ അടച്ചു. സ്ട്രീറ്റ് ലൈറ്റ് ആണെങ്കിൽ എപ്പോ വേണേലും കെട്ടുപോവാം എന്നാ അവസ്ഥയും.ഇരുട്ടിൽ ആരുടെയൊക്കെയോ നിഴൽ മാത്രം കാണാം.എനിക്ക് ചെറുതായി പേടി ആയി തുടങ്ങി.ഞാൻ സ്ട്രീറ്റ് ലൈറ്റ് ഇന്റെ വെട്ടത്തിൽ നീങ്ങി നിന്നു..ഞാൻ ആണെങ്കിൽ ഒരു സ്ലീവ് ലെസ്സ് അനാർക്കലി ആണു ഇട്ടിരുന്നതു.അത് ഇത്രെയും കുഴപ്പം പിടിച്ച ഡ്രസ്സ് ആണെന്ന് അന്ന് എനിക്ക് മനസിലായി..ഓരോരുത്തരും ചോര ഊറ്റികുടിക്കാൻ പാകത്തിന് ആണു നോക്കുന്നതു,3,4 നിഴലുകൾ എനിക്ക് കാണാമായിരുന്നു..അവന്മാർ വന്നു എന്തേലും ചെയ്താൽ അനങ്ങാൻ പോലും പറ്റില്ല..ആണിന്റെ ശക്തി എന്താ എന്ന് ഞാൻ അറിഞ്ഞത് ആണലോ
നാളെ രാത്രി ജസ്റ്റിസ് ഫോർ അന്നാ എന്ന് പറഞ്ഞു ഇറങ്ങേണ്ടി വരല്ലേ മാതാവേ എന്നാ പ്രാർത്ഥന ഏറ്റു എന്ന് തോനുന്നു..ഇരമ്പി വന്നു ഒരു ബുള്ളറ്റ് എനിക്ക് മുന്നിൽ നിന്നു..എബിൻ!!ആദ്യം ആയാണ് അവനെ കണ്ടിട്ട് ഒരു ആശ്വാസം തോന്നുന്നത്..
“എന്നതാടി ഇവിടെ?”അവൻ ഫിലിമിനു പോയി വരുന്ന വഴിയാണ്..ഞാൻ കാര്യം പറഞ്ഞു.പേടിച്ചിട്ടു ആണോ എന്തോ കൊണ്ട് ആകാം എന്ന് പറഞ്ഞ സ്പോട്ടിൽ ഞാൻ ചാടി കേറി..അപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു..ഏകദേശം അര മണിക്കൂർ യാത്ര ഉണ്ട്..10 മിനിറ്റ് കഴിയും മുൻപ് മഴ കനത്തു..ഞാൻ ആകെ നനഞ്ഞു എന്ന് മാത്രം അല്ല തണുത്തു വിറയ്ക്ക്നും തുടങി.എബിൻ നല്ല കൂൾ ആയിട്ടു വണ്ടി ഓടിക്കാണ്.ജാക്കറ്റ്റ് ഇട്ടിരുന്ന കൊണ്ട് അവൻ നനയുന്നു പോലും ഇല്ലാ..
ഞാൻ ഉള്ള കാര്യം പാടെ മറന്ന പോലെ.അവൾ നനയട്ടെ എന്ന് കരുതിയാണോ.. എന്തായാലും മഴ കട്ടക്ക് ആയപ്പോൾ അവൻ വണ്ടി ഒതുക്കി ഞങ്ങൾ ഒരു കടയുടെ മുന്നിൽ പോയി നിൽപ്പ് ആയി.. അപ്പോൾ ആണെന് തോനുന്നു അവൻ എന്നെ നോക്കുന്നത്.. എബിൻ ജാക്കറ്റ്റ് ഊരി എനിക്ക് നീട്ടി.. ഞാൻ വേണ്ട എന്ന് പറഞ്ഞെങ്കിലും ആളുകളുടെ നോട്ടവും അവന്റെ മുഖവും കണ്ടപ്പോൾ കാണാൻ അത്രെ സുഖം ഉള്ള കോലത്തിൽ അല്ല ഞാൻ എന്ന് എനിക്ക് മനസിലായി..എബിൻ അത് എനികു ഇട്ടു തന്നു. അവന്റെ പെർഫ്യൂംഉം വിയർപ്പും കലർന്ന വല്ലാത്ത ഒരു മണം ആയിരുന്നു അതിനു.എന്തോ അത് എനിക്ക് ഇഷ്ടം ആയി..ഇത്രെയും നേരം അവൻ ഇട്ടിരുന്ന കൊണ്ട് നല്ല ചൂടു തോന്നുന്നുണ്ട്..ഞാൻ അതിന്റെ മണം വലിച്ചു ആസ്വദിക്കുമ്പോ ഷാൾ ഇടാത്തതതിന് അവൻ എന്നെ ചീത്ത പറയുക ആയിരുന്നു.എന്നെ അങ്ങെ ചീത്ത പറഞ്ഞിട്ടുള്ളത് ചേട്ടനോ ക്രിസ്റ്റിയോ അൽഫി യോ മാത്രം ആണു.. അവന്റെ നോട്ടത്തിൽ എങ്ങും കാമത്തിന്റെ ഒരു അംശം പോലും ഇല്ലായിരുന്നു..അവന്റെ മാത്രം ആയ എന്തോ ഒന്നു മറ്റു ആർക്കോ കിട്ടിയ പോലെ ഉള്ള ഒരു ദേഷ്യം ആയിരുന്നു അവൻ എന്നോട് കാണിച്ചത്..എല്ലാവരും നോക്കുന്നുണ്ട,അത്രേയു ഉച്ചത്തിൽ ആണു പറയുന്നത്.ഞാൻ എല്ലാം മിണ്ടാതെ നിന്നു കേട്ടതേ ഉള്ളു.ഒടുക്കം ചീത്ത പറഞ്ഞു എന്നോട് ചേർന്ന് നിൽകുമ്പോൾ എന്നെ നോക്കിയ കണ്ണുകൾ എല്ലാം പലവഴി ആയി..കാരണം ഇനി ഇവളെ നോക്കിയാൽ നോക്കുന്നവനെ ഞാൻ തല്ലും എന്നാ മട്ടിൽ ആയിരുന്നു അവൻ. ഞാൻ അവന്റെ ദേഷ്യവും ആസ്വദിച്ചു..എന്തോ വല്ലാത്ത ഒരു മൂഡിൽ ആയി ഞാൻ.. ഒരു 15 മിനിറ്റ് എങ്കിലും കഴിഞ്ഞു കാണും എനിക്ക് വിശന്നു തുടങ്ങി.. ഞാൻ എബിനെ തോണ്ടി എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞു. കുറച്ചു മാറി ഒരു തട്ടുകടയിൽ നിന്നും നല്ല മണം വരുന്നു്ട്.. എബിൻ അങ്ങോട്ട് നടന്നു പുറകെ ഞാനും.. കടയുടെ മുന്നിൽ നല്ല തിരക്ക് ആണു.നിറയെ ആളുകൾ..എബിൻ പതിയെ അവന്റെ വലതു കൈ കൊണ്ട് എന്നെ വലിച്ചു അടുപ്പിച്ചു, എന്നെ ചുറ്റി പിടിച്ചു.ആ തിരക്കിലൂടെ നടക്കുമ്പോൾ ഒരാൾ പോലും എന്റെ ദേഹത്ത് ഒന്നും മുട്ടാൻ അവൻ സമ്മതിച്ചില്ല..എന്റെ മാത്രം ആണു എന്ന പറയാതെ പറഞ്ഞു ചേർത്തു പിടിക്കും പോലെ..
അന്ന്, ആ വിരൽ തുമ്പിൽ നിന്നും എന്നിലേക്ക് പടർന്ന ചൂട് ആയിരുന്നോ പ്രണയം?
