ഓം ശാന്തി ഓശാന – 2 1

നല്ല ചൂടുള്ള കപ്പയും പോട്ടിയും കഴിക്കുമ്പോഴും ഞാൻ അവനെ നോക്കി ഇരിക്കുക ആയിരുന്നു..കൈയിൽ ഉണ്ടായിരുന്നതു തീർത്തിട്ട് എന്റെ പ്ലേറ്റ്ൽ നിന്നും വാരി കൊണ്ട് പോകുമ്പോ എന്റെ വിശപ്പ് ഞാൻ മറന്നു..എനിക്ക് അവനെ ഊട്ടിയാൽ മതി ആയിരുന്നു.കൈ കഴുകി കഴിഞ്ഞു അവന്റെ താടി രോമങ്ങളിൽ പറ്റിയിരുന്നെതു തുടച്ചു കൊടുക്കുംമ്പോ ആ കള്ള ചിരി എന്നിൽ പതിഞ്ഞിരുന്നു..ഇന്നലെ വരെ ഉണ്ടായ ദേഷ്യം എല്ലാം എവിടെയൊക്കെയോ പോയ പോലെ
ഈ പ്രണയം എന്ന് പറയുന്നത് ഒരു ജിന്ന് ആണു അത് എവിടെ നിന്നും എങ്ങനെ ഏതു വഴിക്കു ഇപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല.വന്നാൽ ഒട്ടു പോവത്തും ഇല്ലാ.ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു 10,20 വർഷത്തിന് ഇടക്ക് ആദ്യം ആയിട്ട് പ്രണയം തോന്നിയ നിമിഷം..

അങ്ങനെ അവനെ നോക്കി വെള്ളം ഇറക്കുന്നതിനു ഇടയിൽ ആണു വീട്ടിലേക്കു വിളിക്കണം അല്ലോ എന്ന് ഓർത്തത്.പപ്പയുടെ ഫോൺ ഇപ്പോഴും റേഞ്ച് വന്നിട്ടില്ല..അവൻ ചേട്ടനെ വിളിച്ചു ഞാൻ അവന്റെ കൂടെ ഉണ്ട് എന്ന് പറഞ്ഞു.അവിടെ ആണെങ്കിൽ എല്ലാവരും എന്നെ കാണാൻ ഇല്ലെന്നു പറഞ്ഞു തപ്പി നടക്കുവാരുന്നു..പപ്പയും അമ്മയും വരാൻ ഒരുപാടു ലേറ്റ് ആവും എന്ന് ഉള്ളത്കൊണ്ട് ആൽഫിയെ വിളിച്ചു ക്രിസ്റ്റിയുടെ വീട്ടിലെക്കു പൊക്കോളാൻ പറഞ്ഞിരുന്നു..ഇവന്മാർ രണ്ടും കൂടെ നേരെ കോട്ടയത്തെക്കു ആണു കേറി ചെന്നത്.ചേട്ടന്റെ വീട്ടിലേക്കു..ഈ ആണ്പിള്ളേര് അല്ലേലും വെള്ളമടിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴ് ആകില്ലലോ അതിന്റെ എടേൽ എന്നെ മറന്നു പോയി എന്നുള്ളതാണ് വാസ്തവം..അവിടെ ചെന്ന് കേറിയപ്പോ കുറെ കിട്ടികാണും..ചേട്ടൻ എന്നെ അന്വേഷിച്ചു കോളേജിലേക്ക് ഇറങ്ങുവാരുന്നു..അപ്പോഴാണ് എബിൻ വിളിച്ചത്..നീ ഇനി ഇപ്പോ വരേണ്ട.ഞാൻ കൊണ്ട് വന്നു ആക്കാം എന്ന് അവൻ പറയുന്നത് കേട്ടു,നല്ല മഴ ആണു ലേറ്റ് ആവും എന്നും..
അവൻ അങ്ങനെ പറയണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു..എനിക്ക് അവനെ വിട്ടു പോവാൻ തോന്നുന്നുണ്ടായില്ല.വല്ലാത്ത ഒരു സുരക്ഷിതത്വം അവന്റെ കൈകൾക്കുള്ളിൽ ചേർന്ന് നിൽകുമ്പോൾ എനിക്ക് തോന്നി..മഴ കുറയുന്നത് വരെ ഞങ്ങൾ അവിടെ നിന്നു..എനിക്ക് അവനെ പറ്റി ഉണ്ടായിരുന്ന മുൻവിധികൾ എല്ലാം മാറ്റിയത് ആ 2 മണിക്കൂറുകൾ ആയിരുന്നു.വീട് എത്തുന്ന വരെ അവൻ വാ തോരാതെ സംസാരിച്ചു.അവന്റെ വിശേഷങ്ങളും .ഞാൻ ആണെങ്കിൽ ഒരു കൈ അവന്റെ തോളിൽ വെച്ച് അവനോടു ചേർന്ന് ആയി ഇരുപ്പു..ഇല്ലെങ്കിൽ പ.റയുന്നത് ഒന്നും കേൾക്കാൻ പറ്റില്ലല്ലോ..ഒന്നര മണിക്കൂർ ഉണ്ട് കോട്ടയത്തെക്കു.. ഹൈവേ ആയതു കൊണ്ട് അത്യാവശ്യം സ്പീഡിൽ തന്നെ ആയിരുന്നു.മഴ നനഞതു കൊണ്ട് നല്ല തണുപ്പും..ഡ്രസ്സ്‌ ഒക്കെ ഉണങ്ങാൻ വേണ്ടി ഞാൻ ജാക്കറ്റ് ഊരി കൈയിൽ ഇട്ടു..അവൻ അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ട്..ഞാൻ പകുതിയേ കേൾക്കുന്നുള്ളു..ഞാൻ അവനെ നോക്കി ഇരുപ്പു തന്നെ ആയിരുന്നു..അന്ന് ഞാൻ ഉറപ്പിച്ചു കെട്ടി കൂടെ പൊറുക്കുവാണെങ്കിൽ അത് ഇവന്റെ കൂടെ ആയിരിക്കണം എന്ന്..
ഞങ്ങൾ വീട് എത്തിയപ്പോൾ 11 മണി കഴിഞ്ഞു..അവന്മാർ ഒക്കെ പുറത്തു തന്നെ ഉണ്ട്..ചെന്ന് കേറിയപ്പോ തന്നെ ചേട്ടന്റെ വക തെറി കിട്ടി..ഫോൺ ഓഫ്‌ ആയതിനും ലേറ്റ് ആയി ഇറങ്ങിയ്തിനും ഒക്കെ..ഞാൻ എബിൻന്റെ പുറകിലെക്കു നീങ്ങി നിന്നു ആണു ഫുൾ കേട്ടത്..മതിയെടാ ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു എന്നെ രക്ഷിച്ചതും അവൻ തന്നെആണു..
ഞാൻ നനഞ്ഞതു മാറ്റി വരുമ്പോഴേക്കും അവന്മാർ ടെറസിൽ കുപ്പി പൊട്ടിച്ചിരിന്നു ബൈക്ക് മുറ്റത്തു തന്നെ ഉണ്ടോ എന്ന് ഞാൻ നോക്കി. ഉണ്ട് എബിൻ പോയിട്ടില്ല.ഞാൻ മേലേക്ക് കേറി ചെന്നു.. മാജിക്‌ മൊമെന്റ്സും ചിക്കൻ ചില്ലിയും ഒക്കെ റെഡി ആണു..ഞാൻ ചെല്ലുമ്പോ എബിൻ അടുത്ത സിപ് എടുക്കുവാണ്
” ഓഹ് ഇതിനു ആണല്ലേ എന്നെ കൊണ്ട് ആക്കാൻ ഇത്രെയും ശുഷ്‌കാന്തി കാട്ടിതു ”
“പിന്നില്ലാതെ”
“നിനക്ക് വേണോ” ക്രിസ്റ്റി ആണ്.. അവൻ ആണു ഇവിടത്തെ ആംബ്രോ…എല്ലാരേം കുടിപ്പിച്ചു കൊല്ലുന്നവൻ..
“വോ എനിക്ക് വേണ്ട ”
“എന്നാ ഒഴിച്ച് താടി ” അത് കേൾക്കേണ്ട താമസം ഞാൻ എബിൻന്റെ അടുത്ത് പോയി ഇരുന്നു.. ആദ്യത്തെ പെഗ് ഒഴിച്ച് ക്രിസ്റ്റിക്കു കൊടുത്തു.. രണ്ടാമത്തെ ചേട്ടനും.. അവരുടെ കപ്പാസിറ്റി എനിക്ക് നന്നായി അറിയാം.. എബിൻ ന്റെ കാര്യം എനിക്ക് അറിയില്ലലോ..ഞാൻ ചോദിച്ചു
“ഇയാൾക്ക് എങ്ങിനെ ആണാവോ “

Leave a Reply

Your email address will not be published. Required fields are marked *