ഓം ശാന്തി ഓശാന – 4 3

ചേച്ചിയുടെ കല്യാണതലേന്ന്……. എബിൻ ഇപ്പൊ വരും എന്ന് പറഞ്ഞു പോയതാണ്… വിസ വന്നതിനു ശേഷം ഫുൾ ട്രിപ്പാ… 3 ദിവസത്തെ മൂന്നാർ യാത്രക്ക് ആണ് ഇപ്പൊ പോയേക്കുന്നെ..ഡാഡിയും മമ്മിയയും വിസിറ്റിംഗ് വിസയിൽ പോയത് കൊണ്ട് ലാവിഷ് ആയി നടപ്പ് ആണ് ചെക്കൻ..ഇവിടെ ല്ലാവരും തിരക്ക് ഇട്ടു ഓടി നടപ്പ് ആണ്..ഞാൻ ആണെങ്കി ഡ്രസ്സ്‌ ചെയ്യുന്നതിന് ഇടയിൽ ഇടക്ക് പുറത്തേക്കു നോക്കുന്നുണ്ട്..അവൻ വരും എന്ന് ഉറപ്പ് ഉള്ളപ്പോൾ ഒക്കെ സാരി ആണ് ഉടുക്കാറുള്ളതു..
അവൻ അന്ന് കേറി പിടിച്ച ആ അരകെട്ടു കാണിച്ചു പ്രലോഭിപ്പിക്കാൻ ആണെന്നും പറയാം..സത്യം പറഞ്ഞാൽ വീണ്ടും അവൻ തൊട്ടിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു പോയിട്ടുണ്ട്..ഇങ്ങനെ നോക്കി ഇരിക്കുന്നതിന് ഇടയിൽ പെടെന്ന് ആണ് ചേട്ടൻ ഓടി കിതച്ചു വന്നു പപ്പയോടു എന്തോ സംസാരിക്കുകയും അതെ സ്പീഡിൽ രണ്ടു പേരും ഓടി പോവകയും ചെയ്തതു.. മണിക്കൂർ ഒന്നു കഴിഞ്ഞപ്പോ ക്രിസ്റ്റി വന്നു പറഞ്ഞു മെഡിക്കൽ കോളേജ് വരെ പോണം അത്യാവശ്യം ആണ് എന്ന്..എന്തിനാടാ എന്ന് ചോദിച്ച എന്റെ തലയിലെക്കു ആണി അടിച്ചു കേറ്റി അവൻ പറഞ്ഞു എബിനു ആക്‌സിഡന്റ് ആയി . ട്രിപ്പ്‌ കഴിഞ്ഞു വന്നത് ആണ്… ഓവർ സ്പീഡ് ആയിരുന്നു.. ബ്ലഡ്‌ ഒരുപാട് പോയിട്ടുണ്ട് എന്നൊക്കെ…. എന്റെ അതെ ബ്ലഡ്‌ ഗ്രൂപ്പ്‌ ആണ്.. AB +… സാരി മാറാൻ പോലും നിൽക്കാതെ ഞാൻ പോയി..

തലയിലെ തരിപ്പ് അപ്പോഴും മാറിയിരുന്നില്ല..ഹോസ്പിറ്റൽ എത്തിയതോ ബ്ലഡ്‌ എടുത്തതോ ഒന്നും ഞാൻ അറിഞ്ഞില്ല..എബിൻ എവിടെ എന്ന് ചോദിച്ചപ്പോ ചേട്ടൻ കൂട്ടി കൊണ്ട് പോയി.. ഐ സി സി യു വിലാണ്..നേർത്ത ചില്ലിലൂടെ എനിക്ക് കാണാം ഓക്സിജൻ മാസ്കും ദേഹം മുഴുവൻ കണക്ട്ർ ഒക്കെ ആയിട്ടു അവൻ..ഒന്നും പറയാൻ ആയിട്ടില്ല എന്നാണ് ഡോക്ടർ പറഞ്ഞത്..കരച്ചിൽ അടക്കാൻ പറ്റിയില്ല… ചേട്ടന്റെ നെഞ്ചിലെക്കു വീണു പോയി..കൊറേ നേരം അതിനു മുന്നിൽ ഇരുന്നു… പപ്പ വിളിച്ചിട്ടും ഞാൻ പോയില്ല..പപ്പ നിർബന്ധിച്ചു ഇല്ല.പപ്പയും ക്രിസ്റ്റിയും പോയി ഞാനും ചേട്ടനും അവന്റെ രണ്ടു ഫ്രണ്ട്സ്ഉം ആണ് ഉള്ളത്.. ആ രാത്രി മുഴുവൻ ഉറങ്ങാതെ ഞാൻ അവന്റെ ജീവനു കാവൽ ഇരുന്നു..നേരം വെളുപ്പിച്ചതു എങ്ങനെ ആണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല…
ഒരു ആയിരം വഴിപാട് നേർന്നു കാണും..സിസ്റ്റർ വന്നു പറഞ്ഞു റിആക്റ്റ ചെയ്യുന്നുണ്ട് ഒരാൾക്ക് കേറി കാണാം എന്ന്… ഞാൻ ചേട്ടനെ നോക്കി.. കേറിക്കോ എന്ന് ചേട്ടൻ കണ്ണ് കാണിച്ചു..ഞാൻ അകത്തേക്ക് കേറി.. മാസ്ക് മാറ്റി വച്ചിട്ടുണ്ട്.. കയ്യിൽ ട്യൂബ് ഇട്ടേക്കുന്നു.. എന്തൊക്കെയോ മെഷീനുകൾക്ക് നടുവിൽ എന്റെ എബി ഉറങ്ങുന്നു..വിളിക്കാൻ തോന്നിയില്ല.. അടുത്ത ഇരുന്നു കുറച്ചു നേരം അവന്റെ കൈ കോർത്തു പിടിച്ച്‌….

ഉച്ച കഴിഞ്ഞപ്പോ അവൻ കണ്ണ് തുറന്നു.. കയ്യിൽ സ്റ്റീൽ ഇട്ടിരുന്നു.. നെറ്റി പൊട്ടിയിട്ടുണ്ട്..പിന്നെ അവിടവിടെ ആയി സ്റ്റിച്ചുമുണ്ട്..എന്നിട്ടും അവനു ഒരു കൂസലും ഇല്ല ചിരിച്ചു കളിച്ചു ഇരിപ്പാണ് കക്ഷി..എന്തേലും ഉണ്ടാക്കി വെച്ചിട്ട വന്നാൽ മതിയല്ലോ നോക്കാൻ ഞാൻ ഉണ്ടല്ലോ. ഇന്നലെ വീണു ഐ സി യു വിലാക്കിയാ ആളാണ് എന്ന് പറയെ ഇല്ല..വൈകിട്ട് എല്ലാം കൂടി വന്നിരുന്നു അവനെ കാണാൻ.. വന്നപ്പോ ഫുഡും കൊണ്ട് വന്നു.. അന്നും വീട്ടിൽ പോവാൻ ഞാൻ കൂട്ടആക്കി ഇല്ല..ചേച്ചിയുടെ കല്യാണമൊ ഒന്നും എന്നെ ബാധിക്കുന്ന കാര്യമേ ആയിരുന്നില്ല… ഇവിടെ ഈ പൊട്ടന്മാർ അല്ലെ ഉള്ളൂ..അമ്മ പോലും കൂടെ ഇല്ലാത്തതു ആണ് വിട്ടിട്ടു പോരാൻ തോന്നിയില്ല..എല്ലാവരും പോയി….

അവനു കൊടുക്കാൻ ഭക്ഷണവും പകർത്തി ഞാൻ ബെഡിൽ ഇരുന്നപ്പോൾ അവന്റെ ആരൊക്കെയോ ആവുക ആയിരുന്നു ഞാൻ..മെല്ലെ ബെഡിൽ നിന്നും എണീപ്പിച്ചു തലയിണ വച്ചു ചാരി ഇരുത്തിയപ്പോ അവനു സുഖം ആവുന്നില്ല എന്ന് കണ്ടു ചേർത്ത് വെച്ചത് നെഞ്ചിലെക്കു ആണ്..
വാരി കൊടുത്തു ഒഴുകി ഇറങ്ങിയ ഓരോ തുള്ളിയും ഷാളിന്റെ തുമ്പു കൊണ്ട് ഒപ്പി എടുക്കുമ്പോ ഒക്കെയും അവൻ വാ തോരാതെ സംസാരിച്ചു..ഒരു അമ്മയ്ക്ക് തോന്നുന്ന വാത്സല്യത്തിനും അപ്പുറം ഞാൻ ഒന്നും പറഞ്ഞില്ല അവൻ ചോദിച്ചുമില്ല….എനിക്ക് 3 ദിവസത്തെ ലീവ് ഉണ്ടായിരുന്നുള്ളു.. എക്സാം ആയതു കൊണ്ട് നിർബന്ധിച്ചു ആണ് ചേട്ടൻ പറഞ്ഞു വിട്ടത്.. അവനെ അങ്ങനെ ഇട്ടിട്ടു പോവാൻ തോന്നുന്നേ ഉണ്ടായില്ല..കൂടെ ഞാൻ വേണം എന്ന് തോന്നി… അവൻ കയ്യിലെ പ്ലാസ്റ്റർ അഴിക്കും വരെ ഡെയിലി വിളിച്ചു ചോദിക്കും എങ്ങനെ ഉണ്ട് എന്ന്.ക്കും വരെ ഡെയിലി വിളിച്ചു ചോദിക്കും എങ്ങനെ ഉണ്ട് എന്ന്.

Leave a Reply

Your email address will not be published. Required fields are marked *