അന്ന് അങ്ങനെ ആ കോലത്തിൽ കണ്ടത് ആണ് ഞാൻ അവനെ.. ഇപ്പൊ രണ്ടു വർഷം കഴിഞ്ഞു.. ഇന്ന് വരുമോ എന്ന് അറിയില്ല വരും എന്ന പ്രതീക്ഷയിൽ ആണ് എന്റെ പോക്ക്…പിക്ക് ചെയ്യാൻ വന്നത് ആൽഫി ആണ്… അവൻ നേവിഇൽ ആണ് ഇപ്പൊ…ക്രിസ്റ്റി ബിസിഏ കഴിഞ്ഞു, ചേച്ചി ലെക്ക്ചർ ആണ്, ചേട്ടന്റെ കല്യാണം ഉറപ്പിച്ചു അങ്ങനെ ഇവിടെ ഉള്ളവർ ഒക്കെ ഏകദേശം സെറ്റ് ആയി എങ്കിലും എന്റെ കാര്യം മാത്രം ആണ് ഒരു ക്വസ്റ്റിൻ മാർക്ക് പോലെ ഇപ്പോഴും കട്ട ശോകം ആയിട്ട് നിക്കുന്ന..എന്നെങ്കിലും ഒരു തീരുമാനം ആയ മതിയായിരുന്നു..
ഇതിപ്പോ നേരം കൊറേ ആയി.. എന്റെ വരവും 5, 8 മണിക്കൂർ ഉറക്കോം കഴിഞ്ഞിട്ടും, എബിൻ ഈ പരിസരത്ത് എങ്ങും ഇല്ല…രാവിലെ എങ്കിലും കെട്ടി എടുക്കും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി..പള്ളിയിലേക്ക് ഇറങ്ങാൻ ആയിട്ടും ആൾ ഇല്ല..ഞങ്ങൾ ക്രിസ്ത്യനികൾക്ക് കൊച്ചിനെ പെണ്ണിന്റെ ആങ്ങളയും ഭാര്യയും തലോടുക എന്ന് ഒരു പരിപാടി ഉണ്ട്.. ക്രിസ്റ്റി കെട്ടി പോവാത്ത കൊണ്ട് ഞാൻ ആണ് അതിനു നിയോഗിക്കപെട്ടത്…അതുകൊണ്ട് അവനെ നോക്കി നിക്കാതെ ഞാൻ ഇറങ്ങി…എന്തായാലും വരാതെ ഇരിക്കില്ലല്ലോ… കണ്ടോളാം ഞാൻ…
പള്ളിയിൽ ചെന്നപ്പോ ആവട്ടെ ക്രിസ്റ്റിയെ കാണാൻ ഇല്ല..പള്ളിയുടെ വാതിൽക്കൽ വച്ച് കൊച്ചിനേം എന്റെ കയ്യിൽ തന്നെ കൊണ്ട് ചേച്ചി ക്രിസ്റ്റിയെ തപ്പാൻ പോയി.. അവൻ ഉണ്ട് ക്യാമറയും കൊണ്ട് കണ്ട പെണ്ണ് പിള്ളേരുടെ ഫോട്ടോ എടുത്തു നടക്കുന്നു..ചേച്ചിയുടെ ദേഷ്യപ്പെട്ടു ഉള്ള വരവ് കണ്ടിട്ടോ ആണോ എന്തോ ആള് ഇപ്പൊ വരും എന്ന് അവൻ പറഞ്ഞു തീർന്നതും ജോമോന്റെ സുവിശേഷത്തിൽ ദുൽഖർ വരുംപോലെ ഒരു ബുള്ളെറ്റ് വന്നു നിന്നു…..നമ്മുടെ കഥാ നായകൻ എബിൻ!!!
അല്ലേലും ഇവന് ഒടുക്കത്തെ ടൈമിംഗ് ആണ്….
നീല ചെക്ക് ഷർട്ടും നീല കരയുള്ള മുണ്ടും കട്ട താടിയും കൂളിംഗ് ഗ്ലാസ് ഒക്കെ ആയിട്ട് ഒരു മാസ്സ് എൻട്രി…ചേട്ടനും ആൽഫിയും ഒക്കെ പോയി കെട്ടി പിടിക്കുന്നുണ്ട്.. എല്ലാ പെൺപിള്ളേരും നോക്കുന്നത് എബിനെ ആണ്… അവരെ ആരെയും മൈൻഡ് ചെയ്യാതെ നേരെ വണ്ടർ അടിച്ചു നിക്കുന്ന എന്റെ കയ്യിൽ നിന്നു കൊച്ചിനെയും വാങ്ങിച്ചു അവൻ അകത്തേക്ക് കേറി… സ്വപ്നം കാണുക ആണോ എന്ന് പോലും ഞാൻ ചിന്തിച്ചു അല്ല എനിക്ക് ഇടക്ക് അങ്ങനെ തോന്നാറുണ്ടല്ലോ…
വരുന്നില്ലേഡി എന്ന് അവൻ വിളിച്ചു ചോദിച്ചപ്പോ ആണ് കിളി വന്നത്..
മാമോദിസയും പരിപാടികളും ഒക്കെ കഴിഞ്ഞു ഞങ്ങൾ മാത്രം ആയപ്പോ മണി 8 ആയി… പപ്പയും അങ്കിൾമാരും പുറത്തു ഇരുന്നു ചെറിയ രീതിയിൽ ഉള്ള കലാപരിപാടികൾ ആണ്.. അമ്മമാർ അടുക്കളയിൽ..അവന്മാർ കുപ്പി വാങ്ങാൻ പോയിട്ടുണ്ട് കൂടെ നമ്മുടെ റോഷൻ ചേട്ടനും ആള് മൈൻഡ് ആണ്… കസിൻസ് ആണെങ്കിൽ ടെറസിൽ തള്ളി മറിക്കുവാണ്..അത് കേട്ടു മടുത്തു ആണ് ചേച്ചി കൊച്ചിനെ നോക്കാൻ ഇറങ്ങിയപ്പോ കൂടെ ഞാനും പോന്നത്..അവൾ നല്ല ഉറക്കം ആയിരുന്നു…
ചേച്ചി വന്നു എന്ന് അറിഞ്ഞ ഉടനെ തുടങ്ങി കരച്ചിൽ..ഈ കുഞ്ഞു പിള്ളേരെ ഒക്കെ സഹിക്കുന്നവരെ സമ്മതിക്കണം…എന്തായാലും കൊറേ നാളത്തേക്ക് ചേട്ടന് ഒന്നും കിട്ടാൻ ചാൻസ് ഇല്ല, അത് പോലെ അല്ലെ കരച്ചിൽ..
ചേച്ചി കുഞ്ഞിനെ എടുത്തു പാല് കൊടുക്കാൻ തുടങ്ങി..”കണ്ടു പഠിച്ചോ ആഞ്ഞു പിടിച്ചാൽ അടുത്ത കൊല്ലം ഇത് പോലെ ഒന്നിനു പാല് കൊടുക്കാം”
“വല്ല അവിഹിതത്തിനും പോവേണ്ടി വരും”അല്ലാതെ നമുക്ക് എന്ത് കുഞ്ഞ്…
“ഏയ് അതൊന്നും വേണ്ടി വരില്ല, നിന്നെ പിടിച്ചു അങ്ങ് കെട്ടിക്കും.. പിന്നെ അവനെ കണ്ടാൽ അറിയാം അവനു നല്ല കഴിവ് ഉണ്ടെന്നു”
ചേച്ചി ഇത് ആരുടെ കാര്യമാ പറയുന്നേ എന്ന് ഞാൻ ചോദിച്ചു.. ഇനി ഇവർ വേറെ വഴിക്ക് വല്ല ആലോചന ആയിട്ട് നടപ്പ് ആണോ ആവോ..
“ഓ ഒന്നും അറിയാത്ത പോലെ”
“കാര്യം പറ ചേച്ചി “
“എടി പൊട്ടി, എബിൻ !”
“എബിനോ? ബെസ്റ്റ് ! ഒരു കല്യാണം ആലോചിച്ചിട്ട് അവൾ എനിക്ക് പെങ്ങളെ പോലെ ആണെന്ന് പറഞ്ഞവൻ ആണ് “
“അത് ഞാൻ അല്ലേടി, നീ അങ്ങനെ ആണോ ?”
