ഓം ശാന്തി ഓശാന – 4 3

“അതെന്താ എനിക്ക് കൊമ്പുണ്ടോ ?”

“ദേ പെണ്ണെ ചുമ്മാ ഉരുളല്ലേ….നിനക്ക് ഇഷ്ടം അല്ലേടി അവനെ”

“എന്ന് ആരു പറഞ്ഞു”
“മോളെ എന്റെ കല്യാണം കൂടാൻ തുള്ളി നടന്ന നീ ആ പരിസരത്ത് അടുക്കാതെ 2 ദിവസം അവന്റെ കൂടെ പോയി കെടന്നില്ലേ… ഞാൻ പൊട്ടി ആണെന്ന് കരുതിയോ ”
…..ശെരി ആണ്.. അപ്പൊ എല്ലാർക്കും ഏകദേശം മനസിലായി കാണും എന്നിട്ട് അവനു മനസിലാവാത്ത്തു എന്താണ് ആവോ.. എന്നെങ്കിലും കലക്കി എടുത്ത മതി ആയിരുന്നു..

“അത് പിന്നെ അവിടെ ആരും ഇല്ലാത്ത കൊണ്ട്… “

“പിന്നെ അതിനു അവിടെ പോയി കൂട്ട് ഇരിക്കാൻ നീ അവന്റെ ഭാര്യയോ” ചേച്ചി കുലുങ്ങി ചിരിച്ചു കൊണ്ട് ഇരിക്കുവാണ്..ഇനി അവിടെ നില്കുന്നത് പന്തി അല്ലെന്നു മനസിലാക്കി ഞാൻ അഞ്ജലിയെ വിളിക്കാൻ എന്നും paranjw ഇറങ്ങി.. അത് സത്യവും ആയിരുന്നു…അവൾക് ഇന്ന് ആയിരുന്നു ചെക് അപ്പ്‌ ഡേറ്റ് പറഞ്ഞിരുന്നത്.. റൂമിൽ കേറി ഫോൺ എടുത്തു വിളിച്ചു… കൊഴപ്പം ഒന്നും ഇല്ല എട്ടാം മാസം ആണ്.. കോൾ കട്ട്‌ ചെയ്തു തിരിഞ്ഞപ്പോ വാതിൽ അടഞ്ഞു..ഇനി ആരെങ്കിലും പുറത്തു നിന്നും ലോക്ക് ചെയ്തിട്ടുണ്ട് പോയതാണോ എന്ന കരുതി വാതിൽക്കലേക്ക് നടക്കുമ്പോ ട്ടോ എന്നൊരു ശബ്ദം…ഞെട്ടി വീഴാൻ പോയ എന്റെ അരകെട്ടിൽ തണുത്ത കൈകൾ വന്നു വീണു… വീണ്ടും എബിൻ !

“പേടിച്ചോ ?”

ഏയ് തീരെ ഇല്ല എന്ന് പറഞ്ഞു ഞാൻ കൈ എടുത്തു മാറ്റി

“എന്താ മാഡം തിരക്ക് ഉണ്ടോ “

“സർ എന്തിനുള്ള പുറപ്പാട് ആണ് ?”
“കൊറേ നാൾ ആയില്ലേ കണ്ടിട്ട്, ചുമ്മാ സംസാരിക്കാൻ” അവൻ ജനലിന്റെ അരികിൽ പോയി ഇരുന്നു എന്നെ വിളിച്ചു… ഞാൻ അടുത്തേക്ക് ചെന്ന് എങ്കിലും ഇരുന്നില്ല…

“നീ സാരി ഉടുത്ത അടാറു ലുക്ക് ആട്ടോ… ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റുല”

“സോപ്പ് ഇട്ടു പതപ്പിക്കാതെ കാര്യം പറയി”

“നീ അന്ന് പറഞ്ഞില്ലേ എന്നെ ഇത് പോലെ സ്നേഹിക്കാൻ പറ്റുന്ന ഒരു കൊച്ചിനെ കെട്ടിയാൽ മതി എന്ന്…

അങ്ങനെ ഒന്നിനെ ഞാൻ കണ്ടു പിടിച്ചു.. ” പഷ്ട്…. അപ്പൊ ലവൾ പറഞ്ഞത് കറക്റ്റ് ആണ്…. ഇവന് അവിടെയും അവിഹിതം തന്നെ

“നീ സാരി ഉടുത്ത അടാറു ലുക്ക് ആട്ടോ… ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റുല”

“സോപ്പ് ഇട്ടു പതപ്പിക്കാതെ കാര്യം പറയി”

“നീ അന്ന് പറഞ്ഞില്ലേ എന്നെ ഇത് പോലെ സ്നേഹിക്കാൻ പറ്റുന്ന ഒരു കൊച്ചിനെ കെട്ടിയാൽ മതി എന്ന്… അങ്ങനെ ഒന്നിനെ ഞാൻ കണ്ടു പിടിച്ചു.. ” പഷ്ട്…. അപ്പൊ ലവൾ പറഞ്ഞത് കറക്റ്റ് ആണ്…. ഇവന് അവിടെയും അവിഹിതം തന്നെ . വല്ല മദാമ്മ ആയിരിക്കും എന്ന് ഞാൻ പുച്ഛിച്ചു..

“തമാശിക്കാതെടി, ഞാൻ സീരിയസ് ആ”

“ഓക്കേ… കണ്ടിന്യൂ”

“കൊറേ നാൾ ആയിട്ട് എനിക്ക് അറിയുന്ന കൊച്ചാ… എന്റെ അമ്മ നോക്കുന്ന പോലെ നോക്കും ടി എന്നെ… ഞാൻ പറയട്ടെ അവളോട്‌ ഇഷ്ടം ആണെന്ന് ?” എന്നോട് തന്നെ ചോദിക്ക് ഡാ, ഇവൻ നന്നാവില്ല ഒരിക്കലും നന്നാവില്ല… ഇതിൽ കൂടുതൽ കാണിക്കാൻ എനിക്ക് അറിഞ്ഞുട… നാട്ടുകാർക്കു മുഴുവൻ മനസിലായി.. എന്നിട്ടും… ഇവൻ എന്ത് പൊട്ടൻ ആണോ ദൈവമെ.. എനിക്ക് അത്യാവശ്യം ദേഷ്യം വന്നു ഇത് കൂടി കേട്ടപ്പോ..അത് കൊണ്ടാണ്. “അത് എന്നോട് അല്ല അവളോട്‌ പോയി പറയണം” എന്ന് കുറച്ചു കനത്തിൽ പറഞ്ഞത്…
“ഇനി ഉള്ള രാത്രികളിൽ എനിക്ക് ആസ്വദിക്കാൻ, എന്നേക്കാൾ കുരുത്തം കെട്ട എന്റെ പിള്ളേരെ പെറ്റു വളർത്താൻ, ജീവിതകാലം മുഴുക്കെ എന്നെ സഹിക്കാൻ നീ റെഡി ആണെങ്കി നമ്മുടെ കാര്യം ഞാൻ ഡാഡിയോട് പറയട്ടെ?” സിമ്പിൾ പ്രൊപോസൽ…

കിളി അല്ല വേറെ എന്തൊക്കെയോ ആണ് പറന്നു പോയത്…തലയ്ക്കു മീതെ ഫാൻ കറങ്ങുന്നത് തൊട്ടു സിരകളിൽ രക്തം ഒഴുകുന്ന വരെ അറിയാൻ പറ്റുന്നുണ്ട്… ഹാർട്ട്‌ ബീറ്റ് കൂടി…

മിക്കവാറും സാദനം ഇപ്പൊ പൊട്ടി തെറിച്ചു പോവും..ഒന്നും പറയാൻ പറ്റാതെ ഇതൊന്നും വിശ്വസിക്കാൻ പറ്റാതെ എബിന്റെ മുഖത്തു നോക്കി വണ്ടർ അടിച്ചു നിൽക്കുവാണ് ഞാൻ.

പെട്ടെന്ന് ആണ് വാതിലിൽ ഒരു മുട്ട് കേട്ടത്.. മിണ്ടരുത് എന്ന് എബിൻ ആംഗ്യം കാട്ടി അലമാരയുടെ ഇടയിലേക്ക് കേറി നിന്നു… ഞാൻ ചെന്ന് വാതിൽ തുറന്നു.. അമ്മ ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *