ഓഫീസിലെ നാടൻ സുന്ദരി രേവതി – 1 44

ഞാൻ: ഹലോ, ഞാൻ അഖിൽ ആണ്. രേവതി ഇല്ലേ അവിടെ?

ഇല്ല എന്നും പറഞ്ഞു പുള്ളി ഫോൺ കട്ട് ചെയ്തു. ഉറക്കം വരാതെ കുറെ നേരം റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി, പിന്നെ വൈകി എപ്പോഴോ ഉറങ്ങി പോയി. രാവിലെ ഹർഷൻ്റെ കോൾ വന്നപ്പോൾ ആണ് എണീക്കുന്നത്.

ഹർഷൻ: ഡാ.. ഇന്നലെ വളരെ ബോർ ആയോ എന്നൊരു തോന്നൽ.

ഞാൻ: തോന്നൽ അല്ല. നല്ല ബോർ ആയിരുന്നു. നല്ല ഒരു അടി കൊണ്ടു പാവം പെൺകൊച്ചു.

ഹർഷൻ: ഞാൻ കുറെ തവണ വിളിച്ചു. Last call attend ചെയ്തു ഇനി ജോലിക്ക് വരുന്നില്ല, വിളിക്കരുത് എന്നൊക്കെ പറഞ്ഞു ഡാ. എന്താ ഇപ്പോ ചെയ്യ?

ഞാൻ: വരുന്നില്ല എങ്കിൽ നീ പുതിയ സ്റ്റാഫിനെ വെക്കു. പ്രശ്നം തീർന്നില്ലേ.

ഹർഷൻ: ഡാ കോപ്പേ.. വെറുതെ രാവിലെ എന്നെ കൊണ്ട് പറയിക്കേണ്ട. നീ പോയി ഒന്ന് സംസാരിക്കൂ. അവൾക്ക് ഒരു ജോലി ആവശ്യം ആണ്, എനിക്ക് ആ പാവത്തിനെ വിടാനും മനസ്സ് വരുന്നില്ല.

ഞാൻ: ok. ഞാൻ എന്തായാലും ഒന്നു പോയി സംസാരിക്കാൻ പ്ലാൻ ഉണ്ട്. ഞാൻ വിളിക്കാം.

ഞാൻ വേഗം ഫ്രഷ് ആയി നേരെ ഹോസ്പിറ്റലിൽ എത്തി. Casualty മുൻപിൽ ഉറക്ക ക്ഷീണവും ആയി രേവതി ഇരിപ്പുണ്ട്. ഞാൻ അടുത്ത് ചെന്നു ഇരുന്നു.

ഞാൻ: രേവതി. നീ ഒന്ന് വീട്ടിൽ പോയി ഫ്രഷ് ആയി വാ. ഞാൻ നോക്കിക്കോളാം ഇവിടെ.

രേവതി എന്നെ മുഖം ഉയർത്തി ഒന്ന് നോക്കി. അടി കിട്ടിയ കവിളിൽ പാടുകൾ തെണർത്ത് കിടപ്പുണ്ട്.

രേവതി: എൻ്റെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം അഖിലേട്ടാ. നിങ്ങൾ പോക്കോളൂ.

ഞാൻ: നീ രണ്ടു മൂന്ന് ദിവസം leave എടുക്ക്. അതു കഴിഞ്ഞ് ജോലിക്ക് ജോയ്ൻ ചെയ്താൽ മതി.

രേവതി (ദേഷ്യത്തോടെ നോക്കി): എൻ്റെ തീരുമാനത്തിനു മാറ്റം ഇല്ല, ഇനി ഞാൻ അവിടേക്ക് ജോലിക്ക് പോണില്ല.

ഞാൻ: ജോലി ഇല്ലേൽ പിന്നെ എങ്ങനെ ജീവിക്കും ഡോ? ഇന്നലത്തെ കാര്യങ്ങൽ നമുക്ക് സംസാരിച്ചു സോൾവ് ചെയ്യാം.

രേവതി: ഈ ബാംഗളൂർ നഗരത്തിൽ ഇഷ്ടം പോലെ ജോലി ഉണ്ട്, ഞാൻ അതു നോക്കിക്കോളാം.

ഞാൻ നിശബ്ദനായി അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു. ഹർഷന് ഫോൺ ചെയ്തു കാര്യങ്ങൽ എല്ലാം പറഞ്ഞു.

ഹർഷൻ: ഡാ… പറ്റി പോയി. നിനക്ക് ഒരു ജോലി കൊടുക്കാൻ പറ്റുമോ അവൾക്ക്. അതായാലും കുഴപ്പമില്ല, ഞാനുമായി ഉള്ള പ്രശ്നം പിന്നെ സോൾവ് ചെയ്യാം.

ഞാൻ: ഡാ. അതു ഞാൻ പരിഗണിക്കാം. പാവം ആണ് ആ പെൺകൊച്ചു.

കുറച്ച് നേരം കൂടി സംസാരിച്ചു കോൾ കട്ട് ചെയ്തു ഞാൻ തിരിച്ചു രേവതിക്ക് അരികിൽ എത്തി.

ഞാൻ: രേവതി. ഞാൻ ഒരു കാര്യം ചോദിക്കട്ടെ?

രേവതി: എന്താ അഖിലേട്ടാ?

ഞാൻ: എൻ്റെ സ്ഥാപനത്തിൽ ഒരു vacancy ഉണ്ട്. നിങ്ങൾ M.Com എല്ലാം കഴിഞ്ഞതല്ലേ, അക്കൗണ്ട്സ് ഹെഡ് ആയി ഞാൻ ഒരു അപ്പോയിൻ്റ്മെൻ്റ് ലെറ്റർ തരട്ടെ.

അവള് എന്നെ നോക്കി, കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു. ആ കറച്ചിലിന് ഇടയിലും അവള് ഒന്ന് ചിരിച്ചു തല ആട്ടി സമ്മതം അറിയിച്ചു.

ഞാൻ: 40k/month സാലറി. 2 ലക്ഷം സാലറി അഡ്വാൻസ് തരും. 10k വച്ച് 20 മാസം സാലറിയിൽ കട്ട് ചെയ്തു 30k കയ്യിൽ തരും. Ok ആണോ?

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി, സന്തോഷം കൊണ്ട് അവള് തല ആട്ടി സമ്മതിച്ചു.

ഞാൻ അവൾക്ക് രണ്ടു ലക്ഷം രൂപയുടെ ചെക്കും കൊടുത്തു അവിടെ നിന്നും പോന്നു. രണ്ടു മൂന്നു ദിവസം സാധാരണ പോലെ കടന്നു പോയി. ഒരു ഞായറാഴ്ച ഉച്ചക്ക് എനിക്ക് രേവതിയുടെ കോൾ വന്നു.

ഞാൻ: പറയൂ രേവതി, എന്തുണ്ട് വിശേഷങ്ങൾ? അനിയന് എങ്ങനെ ഉണ്ട്?

രേവതി: കുറവുണ്ട് സാർ. ഞാൻ നാളെ വന്നു ജോയിൻ ചെയ്യാൻ പ്ലാൻ ഉണ്ട്. ഏതു ഷോപ്പിൽ ആണ് ജോലി?

ഞാൻ: ഷോപ്പിൽ ഒന്നും അല്ല രേവതി. നമ്മുടെ ബെല്ലന്തുർ ഉള്ള സൂപ്പർ മാർക്കറ്റിന് മുകളിൽ കോർപ്പറേറ്റ് ഓഫീസ് ഉണ്ട്. അവിടെ ആണ്. രേവതി ഒരു കാര്യം ചെയ്യൂ, ഒരു പത്തു മണിക്ക് എത്തിക്കോളൂ, എല്ലാം ഒന്ന് introduce ചെയ്യാൻ ഞാനും വരാം. പിന്നെ പഴയ പോലെ “അഖിലേട്ടാ” എന്ന് വിളിച്ചാൽ മതി, സാർ വേണ്ട.

രേവതി: ശരി. ഞാൻ നാളെ എത്തിക്കോളാം. ബൈ.

അങ്ങനെ രാവിലെ രേവതി എത്തി, ഞാൻ ഓഫീസിലെ എല്ലാവർക്കും രേവതിയെ പരിചയപ്പെടുത്തി അവൾക്കുള്ള ക്യാബിൻ കാണിച്ചു കൊടുത്തു. പിന്നെ എൻ്റേതായ പണികളിൽ ഏർപ്പെട്ടു, ഓരോ ഷോപ്പിലും പോയി കണക്കുകൾ നോക്കുകയും, പർച്ചേസിംഗ് ഹെഡിനെ കണ്ട് എന്തൊക്കെ ഓർഡർ ചെയ്യണം എന്നൊക്കെ ലിസ്റ്റ് ഔട്ട് ചെയ്യുകയും എല്ലാം ആയി അന്നത്തെ ദിവസം കഴിഞ്ഞ് പോയി.

സാധാരണ പോലെ ദിവസങ്ങൾ നീങ്ങി, ഒരാഴ്ച്ച കഴിഞ്ഞു ഓണവും വന്നെത്തി. തിരുവോണം നാളിൽ കടക്ക് അവധി കൊടുത്തു, ഞാൻ 2 ദിവസത്തേക്ക് നാട്ടിലേക്ക് പോന്നു. ഓണം കഴിഞ്ഞ് ജോലികൾ എല്ലാം പഴയതു പോലെ തുടങ്ങി. ഒരു ദിവസം ഉച്ചക്ക് ഓഫീസിൽ മീറ്റിംഗ് ഉണ്ടായിരുന്നു.

ഞാൻ: നമ്മുടെ എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ പോകുന്നു എന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു. പുതിയ രണ്ടു സൂപ്പർ മാർക്ക്റ്റുകളും കൂടി നമ്മൾ വാങ്ങാൻ പോകുന്നു. സോ ഇപ്പോള് നിങൾ ചെയ്യുന്ന ഹാർഡ് വർക്ക് ഇനിയും കൂടെ ഉണ്ടാകണം.

എല്ലാവരും തല ആട്ടി സമ്മതിച്ചു.

ഞാൻ: ഈ ഓണം പ്രമാണിച്ച് ചിലർക്ക് കമ്പനി വക ഗിഫ്റ്റുകൾ ഉണ്ട്. അത് നമ്മുടെ GM പറയും.

GM (നവീൻ): ഈ വർഷം നമ്മുടെ ഓരോ ഡിപ്പാർട്ടുമെൻ്റിൽ നിന്നും ഓരോ ആൾക്ക് വീതം ഗിഫ്റ്റ് ഉണ്ട്.

അങ്ങനെ നല്ല പോലെ പെർഫോം ചെയ്ത ഓരോ ആൾക്കും സ്കൂട്ടിയും ഐഫോണും ടിവിയും ഗിഫ്റ്റുകളായി നൽകി. നമ്മുടെ രേവതിക്കും ഒരു ഐഫോൺ കിട്ടി.

അന്ന് വൈകുന്നേരം രേവതി എന്നെ കാണാൻ ക്യാബിനിൽ വന്നു.

രേവതി: ഗുഡ് ഈവനിംഗ്, അഖിലേട്ടാ..

ഞാൻ: ഹ രേവതിയൊ.. വാ. ഇരിക്കഡോ, പറ എന്താ വിശേഷിച്ച്?

രേവതി: അതു പിന്നെ ഒരു കാര്യം പറഞാൽ വിഷമം തോന്നരുത്.

ഞാൻ: എന്തിനാ ഇങ്ങനത്തെ ഫോർമാലിറ്റി? താൻ കാര്യം പറ.

രേവതി: ഏട്ടാ. എനിക്കീ ഗിഫ്റ്റ് വേണ്ട, ഓഫീസിൽ ഓരോ മുറുമുറുപ്പ് ഉണ്ട്. ഞാൻ പുതിയ സ്റ്റാഫ് അല്ലെ, സീനിയോറിറ്റി ഉള്ള ആൾക്ക് ആർക്കേലും കൊടുത്തോളൂ.

ഞാൻ ഒന്ന് ചിരിച്ചു. ഫോൺ എടുത്തു GM നോടു എൻ്റെ ക്യാബിനിലേക്കു വരാൻ ആവശ്യപ്പെട്ടു. പുള്ളി രണ്ടു മിനിറ്റിനുള്ളിൽ എത്തി.

ഞാൻ: നവീനെ, ഇരിക്കു. രേവതിക്ക് ഗിഫ്റ്റ് കൊടുത്തത് എന്ത് അടിസ്ഥാനത്തിൽ ആണ്. ഞാൻ recommend ചെയ്‌തിരുന്നോ?

നവീൻ: സർ, സർജാപൂർ റോഡിൽ ഉള്ള സൂപ്പർ മാർക്കറ്റിലെ കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകൾ ആകെ കുഴഞ്ഞു കിടക്കുക ആയിരുന്നു. അതു മാഡം രണ്ടു ദിവസം വളരെ ബുദ്ധിമുട്ടി ആണ് റെഡി ആക്കിയത്, ആ രണ്ടു ദിവസവും ഇവിടെ വന്നു സൈൻ ചെയ്തു അവിടെ പോയി ഇരുന്നാണ് അതെല്ലാം റെഡി ആക്കി എനിക്ക് തന്നത്. പിന്നെ ഗിഫ്റ്റ് കൊടുക്കേണ്ട ആൾക്കാരുടെ ലിസ്റ്റ് തയ്യാറാക്കി സാറിന് തന്നത് ഞാൻ ആണ്, അതു സർ അപ്പോള് തന്നെ approve ചെയ്തു. അതാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *