ഞാൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു കസേരയിൽ ഇരുത്തി. ഹർഷൻ്റെ മുഖത്ത് കുറ്റബോധം നിറഞ്ഞു. എല്ലാവരും അവൾക്ക് മുന്നിൽ തല കുനിച്ച് നിൽക്കേണ്ടി വന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ അവിടേക്ക് വന്നു, അനിയൻ്റെ കൂട്ടുകാരൻ ആണെന്ന് പരിചയപ്പെടുത്തി.
രാഹുൽ: എന്ത് പറ്റിയതാണ്?
കൂട്ടുകാരൻ: ലഞ്ച് കഴിക്കാൻ പുറത്ത് പോയതാ. Opposite ഓട്ടോ വന്നപ്പോൾ കട്ട് ചെയ്തു, Bike ചെന്നു ഡിവൈഡറിൽ ഇടിച്ചു. ഇപ്പോള് ആണ് അവനു ബോധം തെളിഞ്ഞത്. കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞു.
ഹർഷൻ: ഹോസ്പിറ്റൽ ബില്ല് എന്തേലും അടക്കാൻ ഉണ്ടോ? ഞാൻ പോയി അടച്ചിട്ടു വരാം. ഒരു വൺ ലാക് ഞാൻ തരാം, കൂടുതൽ എന്ത് വേണേലും എന്നെ വിളിച്ചാൽ മതി.
രേവതി കസേരയിൽ നിന്നും ചാടി എഴുന്നേറ്റു. അടി കൊണ്ട് ഭാഗം ചുവന്നു കിടക്കുന്നു, കരഞ്ഞതിൻ്റെയും തല്ലു കിട്ടിയത്തിൻ്റെയും ഭാവം മാറി അവള് കോപം കൊണ്ട് വിറക്കാൻ തുടങ്ങി.
രേവതി: എനിക്ക് ഒരാളുടേം സഹായം വേണ്ട. ഞാൻ ജോലി ചെയ്തു സമ്പാദിച്ച പണം എൻ്റെ കയ്യിൽ ഉണ്ട്. അതു മതി. എല്ലാവർക്കും പോകാം.
ഞങൾ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു.
രേവതി: പറഞ്ഞത് മനസ്സിലായില്ലേ? എല്ലാവർക്കും പോകാം.
ഞാൻ എഴുന്നേറ്റു, എല്ലാവരും പോകാൻ വേണ്ടി തിരിഞ്ഞ് നടക്കുമ്പോൾ.
രേവതി: ഒന്ന് നിന്നേ. ആ ബാഗിലെ പണം എടുത്ത്, ബാഗ് തിരിച്ചു തന്നോളൂ. എടുക്കുമ്പോൾ കൂടെ അതിൽ ഓഫീസ് കീ കൂടെ എടുത്തോളൂ. ഇനി ഞാൻ അങ്ങോട്ട് ജോലിക്ക് വരുന്നില്ല.
എന്ത് പറയണം എന്ന് അറിയാതെ എല്ലാവരും നിശബ്ദമായി നിന്നു.
രേവതി: അഖിലേട്ട, എല്ലാം എടുത്ത് എൻ്റെ ബാഗ് തിരിച്ചു കിട്ടിയാൽ നന്നായിരുന്നു.
ഞാൻ ബാഗ് വാങ്ങി കാശും ഓഫീസ് കീയും എടുത്ത് ബാഗ് തിരിച്ചു നൽകി പുറത്തേക്ക് നടന്നു. അവർ എൻ്റെ പിന്നാലെയും. തിരിച്ചു ഞങൾ എത്തുന്ന വരെ ഒന്നും സംസാരിച്ചില്ല. രേവതിയുടെ കരച്ചിൽ എന്നെ വല്ലാതെ അലട്ടി.
തിരിച്ചു എത്തി വീണ്ടും കലാപരിപാടി തുടങ്ങി, ഒരു മൂഡ് ഇല്ലാത്തൊണ്ട് ഞാൻ തിരിച്ചു വീട്ടിലേക്കു പോന്നു, കിടന്നിട്ട് ഉറക്കം വരുന്നില്ല, കണ്ണടക്കുമ്പോൾ രേവതിയുടെ കരച്ചിൽ ആണ് ഓർമ വരുന്നത്. ഞാൻ ഫോൺ എടുത്തു രേവതിയുടെ നമ്പറിൽ വിളിച്ചു. കൂട്ടുകാരൻ പയ്യൻ ആണ് ഫോൺ എടുത്തത്.
ഞാൻ: ഹലോ, ഞാൻ അഖിൽ ആണ്. രേവതി ഇല്ലേ അവിടെ?
ഇല്ല എന്നും പറഞ്ഞു പുള്ളി ഫോൺ കട്ട് ചെയ്തു. ഉറക്കം വരാതെ കുറെ നേരം റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി, പിന്നെ വൈകി എപ്പോഴോ ഉറങ്ങി പോയി. രാവിലെ ഹർഷൻ്റെ കോൾ വന്നപ്പോൾ ആണ് എണീക്കുന്നത്.
ഹർഷൻ: ഡാ.. ഇന്നലെ വളരെ ബോർ ആയോ എന്നൊരു തോന്നൽ.
ഞാൻ: തോന്നൽ അല്ല. നല്ല ബോർ ആയിരുന്നു. നല്ല ഒരു അടി കൊണ്ടു പാവം പെൺകൊച്ചു.
ഹർഷൻ: ഞാൻ കുറെ തവണ വിളിച്ചു. Last call attend ചെയ്തു ഇനി ജോലിക്ക് വരുന്നില്ല, വിളിക്കരുത് എന്നൊക്കെ പറഞ്ഞു ഡാ. എന്താ ഇപ്പോ ചെയ്യ?
ഞാൻ: വരുന്നില്ല എങ്കിൽ നീ പുതിയ സ്റ്റാഫിനെ വെക്കു. പ്രശ്നം തീർന്നില്ലേ.
ഹർഷൻ: ഡാ കോപ്പേ.. വെറുതെ രാവിലെ എന്നെ കൊണ്ട് പറയിക്കേണ്ട. നീ പോയി ഒന്ന് സംസാരിക്കൂ. അവൾക്ക് ഒരു ജോലി ആവശ്യം ആണ്, എനിക്ക് ആ പാവത്തിനെ വിടാനും മനസ്സ് വരുന്നില്ല.
ഞാൻ: ok. ഞാൻ എന്തായാലും ഒന്നു പോയി സംസാരിക്കാൻ പ്ലാൻ ഉണ്ട്. ഞാൻ വിളിക്കാം.
ഞാൻ വേഗം ഫ്രഷ് ആയി നേരെ ഹോസ്പിറ്റലിൽ എത്തി. Casualty മുൻപിൽ ഉറക്ക ക്ഷീണവും ആയി രേവതി ഇരിപ്പുണ്ട്. ഞാൻ അടുത്ത് ചെന്നു ഇരുന്നു.
ഞാൻ: രേവതി. നീ ഒന്ന് വീട്ടിൽ പോയി ഫ്രഷ് ആയി വാ. ഞാൻ നോക്കിക്കോളാം ഇവിടെ.
രേവതി എന്നെ മുഖം ഉയർത്തി ഒന്ന് നോക്കി. അടി കിട്ടിയ കവിളിൽ പാടുകൾ തെണർത്ത് കിടപ്പുണ്ട്.
രേവതി: എൻ്റെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം അഖിലേട്ടാ. നിങ്ങൾ പോക്കോളൂ.
ഞാൻ: നീ രണ്ടു മൂന്ന് ദിവസം leave എടുക്ക്. അതു കഴിഞ്ഞ് ജോലിക്ക് ജോയ്ൻ ചെയ്താൽ മതി.
രേവതി (ദേഷ്യത്തോടെ നോക്കി): എൻ്റെ തീരുമാനത്തിനു മാറ്റം ഇല്ല, ഇനി ഞാൻ അവിടേക്ക് ജോലിക്ക് പോണില്ല.
