അവള് അടുക്കളയിലേക്ക് പോയി. കുറെ നേരം കഴിഞ്ഞപ്പോൾ അവള് ബ്രെഡും ചായയും ആയി റൂമിൽ എത്തി.
ഞാൻ: എന്താ ഇത്ര ലേറ്റ് ആയെ? ഇവിടുത്തെ അടുക്കള പരിചയം ഇല്ലാത്ത കൊണ്ടാണോ?
രേവതി: അതൊന്നും അല്ല, ബ്രെഡ് വാങ്ങാൻ പുറത്ത് പോയതാ.
ഞാൻ: അതൊന്നും വേണ്ടായിരുന്നാഡോ.
രേവതി: അതു തൽക്കാലം ഏട്ടൻ തീരുമാനിക്കേണ്ട. ഇത് കഴിക്കാൻ നോക്ക്.
ഞാൻ കട്ടിലിൽ നിന്നും എഴുന്നേല്ക്കാൻ ശ്രമിച്ചു, അവള് അടുത്ത് വന്നു എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി തലയിണ പുറത്ത് ചാരി വെച്ച് തന്നു. ചായയും ബ്രെഡും ആയി എൻ്റെ അടുത്ത് ഇരുന്നു, നിർബന്ധിച്ച് ചായ കുടുപ്പിച്ചു, ബ്രെഡ് എല്ലാം നിർബന്ധപൂർവം കഴുപ്പിച്ചു. എല്ലാം കഴിഞ്ഞ് അവള് അടുക്കളയിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് തിരിച്ചു വന്നു എൻ്റെ അടുത്ത് ഇരുന്നു.
രേവതി: എന്താ രത്രിയിലേക്ക് കഴിക്കാൻ വേണ്ടത്?
ഞാൻ: കുഴപ്പമില്ല, നീ പൊക്കോളു. ഞാൻ എന്തേലും ഓർഡർ ചെയ്തോളം.
രേവതി: ദേ ഏട്ടാ, എനിക്ക് ദേഷ്യം വരുന്നുണ്ട്. പോണോ വേണ്ടേ എന്ന് ഞാൻ തീരുമാനിക്കാം. നിങ്ങൾക്ക് ഒന്ന് വിളിച്ചു പറയാൻ തോന്നിയില്ലല്ലോ, നിങ്ങൾക്കുള്ള ചോറും പൊതിഞ്ഞു വന്ന ഞാൻ മണ്ടി.
ഞാൻ ഒരു ചോദ്യ ഭാവത്തിൽ അവളെ നോക്കി.
രേവതി: എന്താ നോക്കുന്നേ. ഉച്ചക്ക് ഫുഡ് ശെരിയാവാറില്ല എന്ന് പറഞ്ഞോണ്ട് എട്ടനുള്ള ലഞ്ച് ഞാൻ കൊണ്ട് വന്നിരുന്നു. അതാ പറഞ്ഞേ.
അവളുടെ അധികാര ഭാവം അല്പം ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അവളെ നോക്കി ഞാൻ ഒന്ന് ചിരിച്ചു.
രേവതി: ഞാൻ ചോറും രസവും ഉണ്ടാക്കാം. ഇന്ന് അതു കഴിച്ചോളൂ.
അവള് എഴുന്നേറ്റു പോയി. ഞാൻ കട്ടിലിൽ തന്നെ കിടന്നു. നേരം ഒരു എട്ടു മണി കഴിഞ്ഞപ്പോൾ അവള് വന്നു എന്നെ വിളിച്ചു. ഞാൻ എഴുന്നേറ്റു ചെന്നപ്പോൾ ചോറും രസവും ഉപ്പേരിയും എല്ലാം റെഡി ആണ്. അവളുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ച് ഗുളികയും കഴിച്ചു ഞാൻ കിടന്നു. അവള് എൻ്റെ ബെഡ്റൂമിൻ്റെ വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി.
രാത്രി എപ്പോളോ ഞാൻ ഉണർന്നു. മൊബൈലിൽ സമയം നോക്കിയപ്പോൾ മൂന്നര കഴിഞ്ഞിരുന്നു. ഞാൻ എഴുന്നേറ്റു വാഷ്റൂമിൽ കയറി ഒന്ന് മുഖം കഴുകി. നല്ല ഫ്രെഷ്നസ് ഫീൽ ചെയ്തു, ക്ഷീണം എല്ലാം നന്നേ കുറഞ്ഞു. ബെഡ്റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ രേവതി സോഫയിൽ ചാരി കിടന്നു ഉറങ്ങുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു തോളിൽ തട്ടി വിളിച്ചു, ഒരു ഞെട്ടലോടെ അവള് ഉണർന്നു.
ഞാൻ: ഡാ, നീ എന്താ ഇവിടെ കിടന്നു ഉറങ്ങുന്നേ? ആ റൂം use ചെയ്യാമായിരുന്നില്ലേ.
രേവതി: അയ്യോ, ഞാൻ പോകാൻ നിന്നതാ. ചുമ്മാ ഇരുന്നപ്പോൾ ഉറങ്ങി പോയി. ഏട്ടന് ഇപ്പൊ എങ്ങനെ ഉണ്ട്?
ഞാൻ: I’m good now. എഴുന്നേൽക്കു, അകത്തു പോയി കിടന്നോള്.
രേവതി: വേണ്ട ഏട്ടാ, ഞാൻ ഇറങ്ങട്ടെ.
ഞാൻ: സമയം പുലർച്ചെ നാല് മണിയോട് അടുത്തിരിക്കുന്നു. ഇപ്പോള് ഇവിടെയും പൊണ്ട, ഇവിടെ കിടന്നോ.
രേവതി: ശരി ഏട്ടാ.
ഞാൻ: ഡോ, തനിക്ക് വേണേൽ ആ റൂമിലെ ഷെൽഫിൽ ഡ്രസ്സ് ഇരിപ്പുണ്ട്. ഫ്രഷ് ആയി ഡ്രസ്സ് വേണേൽ മാറിക്കോ. ഇതാണേൽ ആകെ വിയർത്തു നാറിയില്ലേ.
രേവതി (എന്നെ അതിശയത്തോടെ നോക്കി): ഇന്നലെ അല്ലെ ഏട്ടൻ എൻ്റെ വിയർപ്പിന് നല്ല മണം ആണെന്ന് പറഞ്ഞത്. ഇത്ര പെട്ടന്ന് അഭിപ്രായം മാറിയോ?
ഞാൻ ഒന്ന് ചിരിച്ചു. അവള് ഒരു പരിഭവം നടിച്ചു അടുത്തുള്ള ബെഡ്റൂമിലേക്ക് പോയി.
ഞാൻ എൻ്റെ റൂമിലേക്ക് വന്ന് കട്ടിലിൽ ഇരുന്നു ഫോൺ എടുത്തു ചുമ്മ തോണ്ടി കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവള് എൻ്റെ റൂമിലേക്ക് കയറി വന്നു. എൻ്റെ വൈഫിൻ്റെ ഒരു മാക്സി ആണ് വേഷം.
ഞാൻ: എന്തേ ഉറങ്ങിയില്ലേ?
രേവതി: ഉറക്കം പോയി ഏട്ടാ.
അവള് എൻ്റെ കട്ടിലിൽ വന്ന് ഇരുന്നു. ഞാൻ അൽപ്പം നീങ്ങി അവൾക്ക് ഇരിക്കാൻ ഉള്ള സൗകര്യം ചെയ്തു കൊടുത്തു. അവള് എൻ്റെ നെറ്റിയിൽ തൊട്ടു നോക്കി.
രേവതി: ഇപ്പോള് കുറെ കുറവുണ്ട്.
ഞാൻ: ഹ, ക്ഷീണം എല്ലാം പോയ പോലെ ഉണ്ട്.
രേവതി: അതും പറഞ്ഞു ഇനി ഗുളിക കഴിക്കാതെ ഇരിക്കേണ്ട. ആ സൈക്കിൾ കംപ്ലീറ്റ് ചെയ്യണം.
