ഞാൻ: ജോലി ഇല്ലേൽ പിന്നെ എങ്ങനെ ജീവിക്കും ഡോ? ഇന്നലത്തെ കാര്യങ്ങൽ നമുക്ക് സംസാരിച്ചു സോൾവ് ചെയ്യാം.
രേവതി: ഈ ബാംഗളൂർ നഗരത്തിൽ ഇഷ്ടം പോലെ ജോലി ഉണ്ട്, ഞാൻ അതു നോക്കിക്കോളാം.
ഞാൻ നിശബ്ദനായി അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു. ഹർഷന് ഫോൺ ചെയ്തു കാര്യങ്ങൽ എല്ലാം പറഞ്ഞു.
ഹർഷൻ: ഡാ… പറ്റി പോയി. നിനക്ക് ഒരു ജോലി കൊടുക്കാൻ പറ്റുമോ അവൾക്ക്. അതായാലും കുഴപ്പമില്ല, ഞാനുമായി ഉള്ള പ്രശ്നം പിന്നെ സോൾവ് ചെയ്യാം.
ഞാൻ: ഡാ. അതു ഞാൻ പരിഗണിക്കാം. പാവം ആണ് ആ പെൺകൊച്ചു.
കുറച്ച് നേരം കൂടി സംസാരിച്ചു കോൾ കട്ട് ചെയ്തു ഞാൻ തിരിച്ചു രേവതിക്ക് അരികിൽ എത്തി.
ഞാൻ: രേവതി. ഞാൻ ഒരു കാര്യം ചോദിക്കട്ടെ?
രേവതി: എന്താ അഖിലേട്ടാ?
ഞാൻ: എൻ്റെ സ്ഥാപനത്തിൽ ഒരു vacancy ഉണ്ട്. നിങ്ങൾ M.Com എല്ലാം കഴിഞ്ഞതല്ലേ, അക്കൗണ്ട്സ് ഹെഡ് ആയി ഞാൻ ഒരു അപ്പോയിൻ്റ്മെൻ്റ് ലെറ്റർ തരട്ടെ.
അവള് എന്നെ നോക്കി, കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു. ആ കറച്ചിലിന് ഇടയിലും അവള് ഒന്ന് ചിരിച്ചു തല ആട്ടി സമ്മതം അറിയിച്ചു.
ഞാൻ: 40k/month സാലറി. 2 ലക്ഷം സാലറി അഡ്വാൻസ് തരും. 10k വച്ച് 20 മാസം സാലറിയിൽ കട്ട് ചെയ്തു 30k കയ്യിൽ തരും. Ok ആണോ?
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി, സന്തോഷം കൊണ്ട് അവള് തല ആട്ടി സമ്മതിച്ചു.
ഞാൻ അവൾക്ക് രണ്ടു ലക്ഷം രൂപയുടെ ചെക്കും കൊടുത്തു അവിടെ നിന്നും പോന്നു. രണ്ടു മൂന്നു ദിവസം സാധാരണ പോലെ കടന്നു പോയി. ഒരു ഞായറാഴ്ച ഉച്ചക്ക് എനിക്ക് രേവതിയുടെ കോൾ വന്നു.
ഞാൻ: പറയൂ രേവതി, എന്തുണ്ട് വിശേഷങ്ങൾ? അനിയന് എങ്ങനെ ഉണ്ട്?
രേവതി: കുറവുണ്ട് സാർ. ഞാൻ നാളെ വന്നു ജോയിൻ ചെയ്യാൻ പ്ലാൻ ഉണ്ട്. ഏതു ഷോപ്പിൽ ആണ് ജോലി?
ഞാൻ: ഷോപ്പിൽ ഒന്നും അല്ല രേവതി. നമ്മുടെ ബെല്ലന്തുർ ഉള്ള സൂപ്പർ മാർക്കറ്റിന് മുകളിൽ കോർപ്പറേറ്റ് ഓഫീസ് ഉണ്ട്. അവിടെ ആണ്. രേവതി ഒരു കാര്യം ചെയ്യൂ, ഒരു പത്തു മണിക്ക് എത്തിക്കോളൂ, എല്ലാം ഒന്ന് introduce ചെയ്യാൻ ഞാനും വരാം. പിന്നെ പഴയ പോലെ “അഖിലേട്ടാ” എന്ന് വിളിച്ചാൽ മതി, സാർ വേണ്ട.
രേവതി: ശരി. ഞാൻ നാളെ എത്തിക്കോളാം. ബൈ.
അങ്ങനെ രാവിലെ രേവതി എത്തി, ഞാൻ ഓഫീസിലെ എല്ലാവർക്കും രേവതിയെ പരിചയപ്പെടുത്തി അവൾക്കുള്ള ക്യാബിൻ കാണിച്ചു കൊടുത്തു. പിന്നെ എൻ്റേതായ പണികളിൽ ഏർപ്പെട്ടു, ഓരോ ഷോപ്പിലും പോയി കണക്കുകൾ നോക്കുകയും, പർച്ചേസിംഗ് ഹെഡിനെ കണ്ട് എന്തൊക്കെ ഓർഡർ ചെയ്യണം എന്നൊക്കെ ലിസ്റ്റ് ഔട്ട് ചെയ്യുകയും എല്ലാം ആയി അന്നത്തെ ദിവസം കഴിഞ്ഞ് പോയി.
സാധാരണ പോലെ ദിവസങ്ങൾ നീങ്ങി, ഒരാഴ്ച്ച കഴിഞ്ഞു ഓണവും വന്നെത്തി. തിരുവോണം നാളിൽ കടക്ക് അവധി കൊടുത്തു, ഞാൻ 2 ദിവസത്തേക്ക് നാട്ടിലേക്ക് പോന്നു. ഓണം കഴിഞ്ഞ് ജോലികൾ എല്ലാം പഴയതു പോലെ തുടങ്ങി. ഒരു ദിവസം ഉച്ചക്ക് ഓഫീസിൽ മീറ്റിംഗ് ഉണ്ടായിരുന്നു.
ഞാൻ: നമ്മുടെ എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ പോകുന്നു എന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു. പുതിയ രണ്ടു സൂപ്പർ മാർക്ക്റ്റുകളും കൂടി നമ്മൾ വാങ്ങാൻ പോകുന്നു. സോ ഇപ്പോള് നിങൾ ചെയ്യുന്ന ഹാർഡ് വർക്ക് ഇനിയും കൂടെ ഉണ്ടാകണം.
എല്ലാവരും തല ആട്ടി സമ്മതിച്ചു.
ഞാൻ: ഈ ഓണം പ്രമാണിച്ച് ചിലർക്ക് കമ്പനി വക ഗിഫ്റ്റുകൾ ഉണ്ട്. അത് നമ്മുടെ GM പറയും.
GM (നവീൻ): ഈ വർഷം നമ്മുടെ ഓരോ ഡിപ്പാർട്ടുമെൻ്റിൽ നിന്നും ഓരോ ആൾക്ക് വീതം ഗിഫ്റ്റ് ഉണ്ട്.
അങ്ങനെ നല്ല പോലെ പെർഫോം ചെയ്ത ഓരോ ആൾക്കും സ്കൂട്ടിയും ഐഫോണും ടിവിയും ഗിഫ്റ്റുകളായി നൽകി. നമ്മുടെ രേവതിക്കും ഒരു ഐഫോൺ കിട്ടി.
അന്ന് വൈകുന്നേരം രേവതി എന്നെ കാണാൻ ക്യാബിനിൽ വന്നു.
രേവതി: ഗുഡ് ഈവനിംഗ്, അഖിലേട്ടാ..
ഞാൻ: ഹ രേവതിയൊ.. വാ. ഇരിക്കഡോ, പറ എന്താ വിശേഷിച്ച്?
രേവതി: അതു പിന്നെ ഒരു കാര്യം പറഞാൽ വിഷമം തോന്നരുത്.
ഞാൻ: എന്തിനാ ഇങ്ങനത്തെ ഫോർമാലിറ്റി? താൻ കാര്യം പറ.
രേവതി: ഏട്ടാ. എനിക്കീ ഗിഫ്റ്റ് വേണ്ട, ഓഫീസിൽ ഓരോ മുറുമുറുപ്പ് ഉണ്ട്. ഞാൻ പുതിയ സ്റ്റാഫ് അല്ലെ, സീനിയോറിറ്റി ഉള്ള ആൾക്ക് ആർക്കേലും കൊടുത്തോളൂ.
