ഓളങ്ങളിൽ അലതല്ലി – 2 8അടിപൊളി 

 

ജോ : ഞാൻ ഇന്ന് resign പേപ്പർ ഇട്ടു.. ഒരു മാസം കൂടി കാണും.. എല്ലാവരും ഒരു മാസം കൂടി എന്നെ സഹിച്ചാൽ മതി..

 

എന്നിട്ടൊന്നു ചിരിച്ചു

 

എന്ത് പറ്റി സാറേ?.. സർ എവടെ പോകുന്നു… എന്നൊക്കെ ആരൊക്കെയോ ചോദിക്കുന്നുണ്ട്..

 

അതിനു മറുപടി ആയി ജോ എല്ലാരോടും പറഞ്ഞു… ഞാൻ vere ഒരു കോഴ്സ് ചെയ്തിട്ടുണ്ടായിരുന്നു അതിന്റെ റിസൾട്ട്‌ വന്നു, ഞാൻ പാസ്സ് ആയി ഇനി അതിന്റെ ട്രെയിനിങ് ഒക്കെ ഉണ്ട് അതിനു വേണ്ടി പോകുക ആണ്…. ഞാൻ പാസ്സ് ആയെന്റെ സന്തോഷത്തിൽ എല്ലാർക്കും ഉള്ള സ്വീറ്സ് ആണിത്..

 

എന്താ സർ പഠിച്ചേ ?. എവിടെയാ pപോകുന്നത്?.

 

ജോ : aviation course കഴിഞ്ഞു ഇനി CPL എടുക്കണം

 

സുധ ചേച്ചി : ഇതൊക്കെ എന്തുവാ സാറേ?

 

ജോ : ഫ്ലൈറ്റിന്റെ ആണ്

 

സിതാര : പൈലറ്റ് ആകാൻ ഉള്ളതല്ലേ സാറേ

 

ജോ : അതെ, ഇനി 2 വർഷത്തെ ട്രെയിനിങ് ഉണ്ട്.. ഡൽഹിയിൽ ആണ്

 

അങ്ങനെ ജോ എല്ലാരോടും കാര്യങ്ങൾ പറഞ്ഞു എല്ലാരും ജോ യെ ആശംസകളോടെ പറഞ്ഞയച്ചു..

 

ആ സർ പൈലറ്റ് ഒക്കെ ആവാൻ പഠിച്ചിട്ടാണോ ഇതിന് വന്നത്.. ആരൊക്കെയോ ചോദിക്കുന്നത് കേട്ടു..

 

ഏതോ വലിയ ആൾക്കാർ ആണ്..

 

സിതാര : അതെ.. നമ്മുടെ ജോ ആൻഡ് ജോ ബേക്കറിയുടെ ഇളയ മോൻ ആണ്..

 

സുധ ചേച്ചി : എനിക്ക് തോന്നിയാരുന്നു.. അവിടുത്തെ മുതലാളി ഒരു പെൺ സർ ഉണ്ട് ആ സാറിന്റെ അതെ മുഖ ചായ ആണ്

 

സിതാര : സാറിന്റെ അമ്മയാണ് അത്.. പിന്നെ അച്ഛൻ vere എന്തോ ബിസിനസ്‌ ഉണ്ട്.. ചേച്ചി ഉണ്ട്

 

എല്ലാവരും ഓരോന്നൊക്കെ സംസാരിക്കുന്നുണ്ട് ഞാൻ മാത്രം ഒരഭിപ്രായവും പറയാതെ നിന്നു.. പിന്നെ സിതാര എല്ലാവർക്കും സ്വീറ്റ്സ്ക ഒക്കെ കൊടുത്തു കഴിച്ചു കഴിഞ്ഞ് എല്ലാരും പോയി.. ഞാനും സിതാരയും മാത്രം ആയി..

 

സിതാര : പെട്ടന്ന് പോകുന്നു എന്നറിഞ്ഞപ്പോൾ ഒരു വിഷമം അല്ലെ

 

ഞാൻ : മ്മ്

 

സിതാര : ഇനി 2 വർഷം കഴിഞ്ഞേ വരുത്തോളോ?

 

ഞാൻ : അല്ല.. ഇടയ്ക്ക് ലീവ് ഉണ്ട്..

 

അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു ഞാനും ഇറങ്ങി.. എന്റെ മൂഡ് ശെരിയല്ല എന്ന് അവൾക്ക് മനസ്സിലായി…

 

ഞാൻ വീട്ടിൽ എത്തി അടുക്കളയിൽ ആയിരുന്നു അപ്പോൾ പെട്ടന് ഫോൺ റിങ് ചെയ്തു.. സിതാര

 

ഞാൻ : എന്താടി?

 

സിതാര : ഡീ ഞാൻ സാറിനെ വിളിച്ചായിരുന്നു?

 

ഞാൻ : എന്തിന്?

 

സിതാര : നിങ്ങടെ കാര്യം ചോദിക്കാൻ തന്നെ നി ഇപ്പോൾ ഇത്ര ഡയലോഗ് ഒക്കെ അടിച്ചിട്ട് ഇനി മോങ്ങാൻ ആണെന്ന് എനിക്കറിയാല്ലോ.. അതുകൊണ്ട് പുള്ളിടെ മനസ്സിലിരിപ്പ് കൂടി അറിയാൻ

 

ഞാൻ : മ്മ്.. എന്നിട്ട്

 

സിതാര : ആ കൊച്ചു നി പറഞ്ഞ പോലൊക്കെ തന്നെ ആണ് പറേണത്.. കുറച്ചുനാൾ കാണാതാകുമ്പോൾ തേഞ്ഞു മാഞ്ഞു പോകുന്നതാണോ സ്നേഹം എന്നൊക്കെ പറഞ്ഞു..

 

ഞാൻ : മ്മ്

 

സിതാര : ഹാർട്ട്‌ to ഹാർട്ട്‌ കണക്ഷൻ എന്നൊക്കെ പറഞ്ഞു എന്തൊക്കെയോ വലിയ കാര്യങ്ങൾ പറഞ്ഞു.. ഞാൻ ok മ്മ് എന്നൊക്കെ മൂളി കേട്ടു..

 

ഞാൻ : മ്മ്

 

സിതാര : ആ കൊച്ചു എന്തായാലും നിന്നെ വിട്ടുകളയില്ല എന്ന ഒരു തോന്നൽ എനിക്കിപ്പോൾ ഉണ്ട്..

 

ഞാൻ : മ്മ് ഞാൻ ഒന്നു വിളിക്കട്ടെ

 

സിതാര : എങ്കിൽ ശെരിയാടി പെണ്ണെ.. പിന്നെ വിളിക്കാം

 

ഞാൻ : ശെരി..

 

ഫോൺ കട്ട്‌ ചെയ്തു കുറച്ചു കഴിഞ്ഞു ഞാൻ ഏട്ടനെ വിളിച്ചു.. എന്റെ ഫോൺ കട്ട്‌ ചെയ്തു വിട്ടു.. ഇപ്പോൾ വിളിക്കാം എന്ന് മെസ്സേജ് വന്നു.. കുറച്ചു കഴിഞ്ഞു എന്നെ വിളിച്ചു.. ഇന്ന് വൈകിട്ട് ഇങ്ങോട്ട് വരും.. അപ്പോൾ നമുക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കണം എന്നൊക്കെ പറഞ്ഞു ഫോൺ വെച്ചു….

 

ജോ എന്നെ ഒരിക്കലും മറക്കില്ല.. അതെനിക്കുറപ്പാണ്.. എങ്കിലും ഞാനും ഒരു പെണ്ണല്ലേ എന്റെ ഉള്ളിലും ഓരോ പേടി വരുമല്ലോ ഞാൻ ഇതൊക്കെ ആലോചിച്ചു ഇങ്ങനെ ഇരുന്നു… വൈകിട്ട് ആയപ്പോൾ ഞാൻ fresh ആയി വിളക്കൊക്കെ കത്തിച്ചു ജോയെയും കാത്തിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *