ഓളങ്ങളിൽ അലതല്ലി – 2 8അടിപൊളി 

 

അങ്ങനെ ഇരിക്കെ വേറൊരു ദിവസം ജോ വന്നു.. അന്നാണെങ്കിൽ എനിക്ക് date ആയിരുന്നു.. ഇത് ഞാൻ പറഞ്ഞെങ്കിലും ജോ വന്നു..

 

എന്താടോ നി എന്റെ വൈഫ്‌ അല്ലെ.. വൈഫെന് പെരിയഡ്‌സ് ആകുമ്പോൾ അടുത്തു വന്നോടാ മിണ്ടിക്കൂടെ എന്ന് വല്ലോം ഉണ്ടോ…. ഇതും പറഞ്ഞു ജോ വന്നു.. ഒരു കവർ നിറച്ച കുറെ സ്വീറ്സും പലഹാരവും ഒക്കെ ആയി ആണ് വന്നത്….

 

ഞാൻ : ഇതൊക്കെ ആർക്കാ?

 

ജോ : എന്റെ പോണ്ടാട്ടിക്ക്.. എന്തെ

 

ഞാൻ : ശെരി.. പക്ഷെ ഇതൊക്കെ ഞാൻ എവടെ എടുത്തു വെയ്ക്കും.. ചേട്ടനോട് എന്ത് പറയും

 

ജോ : യാൾ മേടിച്ചൂന്ന് പറ

 

ഞാൻ : ഹാ ബെസ്റ്റ്..

 

ജോ : allel യാളുടെ കൂട്ടുകാരി അങ്ങാനും കാണാൻ വന്നു അവർ കൊണ്ട് തന്നു പോരെ..

 

ഞാൻ : മ്മ്.. ഇനി ഇങ്ങനെ ഒന്നും. കൊണ്ട് വരല്ലേ പ്ലീസ്

 

ജോ : അതെന്താടോ.. നിനക്ക് ഞാൻ കൊണ്ട് വരുന്നത് ഇഷ്ടമല്ലേ…. ഇഷ്ടല്ലേൽ എടുത്ത് കായലിൽ കളഞ്ഞേരെ..

 

ഇത് പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു..

 

ഞാൻ : ശോ ഞാൻ അങ്ങനെ അല്ല പറഞ്ഞത്.. ചേട്ടനോട് എന്ത് പറയും ഞാൻ.. അതുകൊണ്ടാ.. പ്ലീസ് വേറെ ഒന്നും വിചാരിക്കരുത്..

 

ജോ : മ്മ്… എന്റെ റിസൾട്ട്‌ വന്നു ഇന്ന്..

 

ഞാൻ : ആഹാ.. എന്നിട്ട്

 

ജോ : എല്ലാം കിട്ടി.. ഇനി അവർ ഉടനെ ട്രെയിനിങ് വിളിക്കും

 

ഞാൻ : അപ്പോൾ ഉടനെ പോകുമോ

 

ജോ : മ്മ്.. പോവേണ്ടി വരും..

 

ഇത് കേട്ടപ്പോൾ എന്റെ സങ്കടം കൂടി എങ്കിലും ഞാൻ ഒന്നും. പറഞ്ഞില്ല..

 

ഞാൻ ജോയ്ക്ക് കുടിക്കാൻ വെള്ളം കലക്കി ജോ ബെഡ്റൂമിലേക്ക് പോയി മൊബൈൽയിൽ എന്തൊക്കെയോ നോക്കുന്നുണ്ടായിരുന്നു… ഞാൻ വെള്ളം കൊടുത്തതും അത് വാങ്ങി പകുതി കുടിച്ചു പകുതി എനിക്കും തന്നു..

 

ജോ : ബാ ഇരിക്ക്

 

ഞാൻ അവിടെ ഇരുന്നു.. ജോ എന്റെ മടിയിൽ കിടന്നു കൊണ്ട് ഫോണിൽ എന്തൊക്കെയോ നോക്കുന്നു.. ഫുൾ English ആയോണ്ട് ഒന്നും മനസ്സിലായില്ല… കുറെ കഴിഞ്ഞ്

 

ജോ : സർട്ടിഫിക്കറ്റ് ഒക്കെ തിരിച്ചു കിട്ടാൻ ആയിട്ട് ഫോം ഓണ്ലൈനിയിൽ ഫിൽ ചെയ്തതാ..

 

ഞാൻ : മ്മ്..

 

ജോ പെട്ടന്ന് എന്റെ അടിവയറ്റിലും മടിയിലുമായിട്ട് കമഴ്ന്നു കിടന്നു കൊണ്ട് എന്നെ കെട്ടി പിടിച്ചു.. ഞാൻ ആ തലയിൽ തഴുകി കൊണ്ട് ഇരുന്നു..

 

ഞാൻ : ഏട്ടാ.

 

ജോ : മ്മ്..

 

ഞാൻ : എന്താ ഒന്നും മിണ്ടാതെ

 

ജോ : ഒന്നൂല്ല..

 

ആ ശബ്ദത്തിൽ എന്തോ ഒരു വെത്യാസം പോലെ എനിക്ക് തോന്നി.. ഞാൻ പെട്ടന്ന് ജോയുടെ മുഖം ഉയർത്തി നോക്കി.. ജോ യുടെ കണ്ണുകൾ നിറഞ്ഞു അതിൽ നിന്നും കണ്ണീർ ഒഴുകുന്നു..

 

ഞാൻ,: എന്ത് പറ്റി.. എന്തിനാ കരയുന്നത്?

 

ജോ : ഒന്നൂല്ല

 

പിന്നെയും എന്റെ വയറ്റിലേക്ക് മുഖം ചേർത്തു കിടന്നു.. ആ കണ്ണീരിന്റെ നനവ് എന്റെ വയറ്റിൽ ഞാൻ അറിഞ്ഞു.. ഞാൻ വീണ്ടും ആ തലയിൽ തലോടി കൊണ്ട്

 

ഞാൻ : പോകുന്ന കാര്യം ആണോ… എനിക്കും വിഷമം ഉണ്ട് പക്ഷെ എന്ത് ചെയ്യാൻ പറ്റും.. നല്ല കാര്യത്തിന് വേണ്ടി അല്ലെ.

 

ജോ : എങ്ങനെ കാണാതിരിക്കുമാടോ?..നിനക്ക് പറ്റുമോ.?

 

ഞാൻ : ഇല്ല..

 

ഇപ്പോൾ എന്റെ വിഷമവും കണ്ണീറായിട്ട് പുറത്തേക്ക് വരാൻ തുടങ്ങി.. പിന്നെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു.. കുറെ നേരം ജോ എന്റെ വയറ്റിൽ തന്നെ അങ്ങനെ എന്നെ കെട്ടി പിടിച്ചു കിടന്നു.. ഞാൻ ഒരു കുഞ്ഞിനെ തല്ലിക്കും പോലെ ജോയുടെ തലയിൽ തഴുകിയും മുതുകിൽ തട്ടിയും ഒക്കെ ഇരുന്നു….. കുറെ കഴിഞ്ഞു ഞാൻ ഏതൊക്കെയോ ചിന്തയിലേക്ക് വഴുതി വീണു.. ഞാൻ തിരിച്ചു സ്വബോധത്തിൽ ഇത്യപ്പോളേക്കും ജോ അങ്ങനെ തന്നെ കിടന്നു ഉറങ്ങി പോയി.. കുറച്ചു നേരം കൂടി അങ്ങനെ ജോയെ കിടത്തിയ ശേഷം ഞാൻ വിളിച്ചുണർത്തി ചേട്ടൻ വരാൻ സമയം ആയി..

 

അങ്ങനെ ജോ എന്നോട് യാത്ര പറഞ്ഞു ഇറങ്ങി….

 

ഇപ്പോൾ ഞാനും ജോയും ഒരിക്കലും പിരിയാൻ പറ്റാത്തത്ര അടുത്തിരിക്കുന്നു.. എനിക്ക് ജോയുടെ ആ ശബ്ദം ഒരിക്കൽ എങ്കിലും കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി.. എന്നും വിളിച്ചു ഫോണിൽ കൂടി എങ്കിലും ഒരുമ്മ തരാതെ ജോയും ഉറങ്ങാറില്ല….ഇത്രെയും ഒക്കെ അടുത്തത് എവടെ പോയി അവസാനിക്കും എന്ന് എനിക്കൊരു പിടിയും ഇല്ല… ഇതൊക്കെ നല്ലതിനാണോ അതോ…. എന്തോ… എന്തായാലും മുന്നോട്ട് പോകട്ടെ ഞാൻ അനുഭവിച്ചതിൽ വെച്ച് ഏറ്റവും സന്തോഷമായി ദിവസങ്ങൾ ആയിരുന്നു അത്….

Leave a Reply

Your email address will not be published. Required fields are marked *