കുറച്ചു കഴിഞ്ഞു ജോ എന്നെ വിളിച്ചു.. അവിടെ എത്തി വരട്ടെ എന്ന് ചോദിച്ചു ഞാൻ ok പറഞ്ഞപ്പോൾ പുള്ളി അകത്തു കയറി…. അപ്പോൾ പതിവ് പോലെ അല്ലായിരുന്നു ജോയുടെ മുഖം.. ഇച്ചിരി സീരിയസ് ആയിരുന്നു… അകത്തു കയറിയ ഉടനെ നേരെ ബെഡ്‌റൂമിൽ പോയിരുന്നു പുറകെ ഞാനും ചെന്നു അടുത്തിരുന്നു.. കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്ന ശേഷം ജോ പെട്ടന്ന് എന്റെ കയ്യിൽ കയറി പിടിച്ചു..
ജോ : ഡോ
ഞാൻ : എന്താ.. എന്ത് പറ്റി
ജോ : എന്റെ വളരെ നാളത്തെ ആഗ്രഹം ആയിരുന്നു ഇപ്പോൾ നടക്കാൻ പോകുന്നത്..
ഞാൻ : അതെനിക്കറിയാമല്ലോ
ജോ : പക്ഷെ എനിക്കിപ്പോൾ ട്രെയിനിങ് പോകാൻ തോന്നുന്നില്ലടി.. നിന്നെ പിരിയാൻ പറ്റുന്നില്ല
ഞാൻ : പോകുന്നതിൽ എനിക്കും വിഷമം ഉണ്ട്.. പക്ഷെ സാരമില്ല ഞാൻ കാത്തിരുന്നോളാം..
ജോ : പക്ഷെ എനിക്ക് പറ്റുന്നില്ല.. അവിടെ ചെന്നാൽ എപ്പോളും ഫോൺ യൂസ് ചെയ്യാൻ പറ്റില്ല.. ടൈം ഉണ്ട് അപ്പോൾ മാത്രം പറ്റു…. എന്തായി തീരും എന്നെനിക്കറീല്ല
എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി പക്ഷെ ഞാൻ കടിച്ചു പിടിച്ചു നിന്നു കാരണം ഞാൻ ഒന്നു വിഷമിച്ചാൽ ജോ യും കരയും അതുകൊണ്ട് ഞാൻ കടിച്ചു പിടിച്ചു ആ മൂഡ് ഒന്നു മാറ്റാൻ ആയി പറഞ്ഞു
ഞാൻ : സാരമില്ല എന്റെ ഭർത്താവേ.. പോയി പൈലറ്റ് ഒക്കെ ആകുമ്പോൾ എനിക്ക് പറയാല്ലോ പിലോട്ടിന്റെ ഭാര്യ ആണ് ഞാൻ എന്ന്….
ജോ ഒന്നു ചിരിച്ചു..
ഞാൻ : അതോ ഇത്രെയും വരെ ആയിട്ട് ഓരോന്ന് പറഞ്ഞു ട്രെയിനിങ്ങും പകുതിക്ക് കളഞ്ഞിട്ട് വരുമോ.. ഡോ എന്നെ നാണം കെടുത്തുമോ..
ജോ : എന്തിനാ നാണം കെടുത്തുന്നത്
ഞാൻ : പൈലറ്റ് ആകാൻ ഇവിടുന്ന് പോയിട്ട് അതാകാതെ ഇങ്ങോട്ട് കേറിയേക്കരുത്
ജോ : ഇല്ല.. യാൾക്ക് അത്രയ്ക്ക് ആഗ്രഹമാണോ?
ഞാൻ : പിന്നെ ഇല്ലേ… പൈലറ്റ് എന്നൊക്കെ പറേണത് ചെറിയ കാര്യമാണോ.. എനിക്ക് വേണ്ടി എന്റെ ഈ ജോവിൻ രഘുനാഥ് ഏട്ടൻ പൈലറ്റ് ആകണം… കേട്ടോ
ജോ : yes..
ഞാൻ : ആ യൂണിഫോമിൽ നിക്കുന്ന പിക് ആദ്യം എനിക്ക് അയച്ചു തരണം.. തരുമോ?
ജോ : മ്മ്… Sure..
ഞാൻ : എന്ന പോകേണ്ടത് date വല്ലോം അറിഞ്ഞോ..
ജോ : ഇല്ലെടോ ഉടനെ
ഞാൻ : പാക്കിങ് ഒക്കെ കഴിഞ്ഞോ
ജോ : മ്മ്..
ഞാൻ : പോകുമ്പോൾ ഞാൻ എന്ത് തരണം
ജോ : എനിക്ക് നിന്റെ സ്നേഹം മാത്രം മതി
ഞാൻ : അതെന്നും ഉണ്ടല്ലോ
ജോ : എന്ത് തന്നാലും ഞാൻ വാങ്ങിക്കും
ഞാൻ : ok…
പിന്നെയും കുറച്ചു നേരത്തേക്ക് മൗനം ആയി.. ജോ എന്റെ മടിയിലേക്ക് കിടന്നു… ഞാൻ ജോയുടെ നെറ്റിയിലും മുടിയിലും തലോടി കൊണ്ടിരുന്നു..
ട്യൂബ്യിൽ നിന്നു വരുന്ന ആ വെട്ടത്തിലും പിന്നെ പുറത്തു നിന്നുള്ള ചെറിയ നിലാവും ഒക്കെ കാരണം ജോയുടെ ആ കണ്ണുകൾക്ക് ഒരു പ്രതേക ഭംഗി.. അതിൽ എന്തോ ഒരു തിളക്കോം പോലെ.. ഞാൻ ആ കണ്ണുകളിൽ കരി വരയ്ക്കും പോലെ എന്റെ വിരലുകൾ ചുറ്റിനും തഴുകി കൊണ്ടിരുന്നു..
ജോ : എന്താടി നി എന്റെ കണ്ണ് തോണ്ടി പുറത്തെടുക്കുമോ?
ഞാൻ : ഇല്ല.. ഈ കണ്ണുകൾ എന്നും ഇവിടെ തന്നെ വേണം എനിക്ക് എന്നും കാണണം..
ജോ : എന്നും കാണണോ..?
ഞാൻ : മ്മ്
ജോ : എങ്കിൽ നി എന്റെ കൂടെ ഇങ്ങു ഇറങ്ങി വാ പെണ്ണെ..
ഞാൻ : പിന്നെ ഞാൻ അങ്ങ് വരുമെ
ജോ : വാ.. ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം.. നി വരുമോ.. ഞാൻ തമാശ പറയുവല്ല..
ഞാൻ : പിന്നെന്താ ഞാൻ വരാല്ലോ… വന്നിട്ട്.. ബാക്കി
ജോ : ബാക്കി എന്താ എന്റെ കുറെ കുട്ടികളെ ഒക്കെ പ്രെസവിച്ചു അവരെയും വളർത്തി ഇങ്ങനെ ജീവിക്കണം അല്ലാതെന്താ..
ഞാൻ : മ്മ്..
ജോ ഇത് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ എന്റെ മനസ്സിൽ എന്തോ ഒരു ആഗ്രഹം തോന്നി തുടങ്ങി.. ഒന്നു ഞാൻ ഇഷ്ടപെടുന്ന ആൾ പിന്നെ പ്രെസവിക്കുന്ന കാര്യം കൂടി കേട്ടപ്പോൾ, ഞാൻ പൂർണമായും അതിനു തയാറെടുത്തു.. ജിജു ചേട്ടൻ വീട്ടുകാർ നാട്ടുകാർ ജോ യുടെ വീട്ടുകാർ ഇതൊന്നും എന്റെ മനസ്സിൽ അപ്പോൾ വന്നതേ ഇല്ല.. ഞാൻ സ്വപ്നം കണ്ട ഒരു ജീവിതം അത് മാത്രമായിരുന്നു എന്റെ ഉള്ളിൽ..
