കടമ 89അടിപൊളി  

അടുത്ത ദിവസം 10 മണിക്ക് ആണ് പെണ്ണുകാണാൻ പോകാമെന്ന് പെണ്ണിൻ്റെ വീട്ടിൽ പറഞ്ഞിരുന്നത്. 9.15 ന് ശേഷം വീട്ടിൽ നിന്നും ഇറങ്ങണം എന്ന് അമ്മ പറഞ്ഞു, പോകുന്ന വഴിക്ക് ബ്രോക്കറും ഞങ്ങളോടെ കൂടെ കാറിൽ കയറുന്നുണ്ട്.

അങ്ങനെ തലേ ദിവസം തേച്ചു മിനുക്കി വച്ച ഡ്രെസ്സും ഇട്ടു ഞാൻ ഇറങ്ങി. ചേട്ടനും ചേട്ടത്തിയും ബാങ്കിൽ പോയിരുന്നത് കൊണ്ട് അമ്മ വീട് പൂട്ടി ഇറങ്ങി. നജ്ങൾ കാറിൽ കയറി യാത്ര തുടങ്ങി, പെണ്ണിന് വീടിനു സമീപമുള്ള കവലയിൽ നിന്നും ബ്രോക്കറും ഞങ്ങളുടെ കൂടെ കാറിൽ കയറും. പോകുന്ന വഴിക്ക് ഞങൾ അധികമൊന്നും സംസാരിച്ചില്ല, ചേട്ടന് സ്ത്രീധനമായി കിട്ടിയ കാറിൽ പാട്ടും പ്ലേ ചെയ്തു പോയി.

അമ്മ: ഡാ, നിനക്ക് 32 വയസ്സ് ആയതോന്നും അവിടെ പറഞ്ഞിട്ടില്ല. 30 ആകുന്നതെ ഉള്ളൂ എന്ന് വേണം പറയാൻ.

ഞാൻ: നിങ്ങൾ ഇത് എന്ത് പരിപാടിയ കാണിക്കുന്നത്. ഇതിനും മുമ്പ് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ വയസ്സ് കുറച്ചു ഒരിടവും പറയരുതെന്ന്.

അമ്മ: അതൊന്നും കുഴപ്പമില്ല, ഒരുപാട് ഒന്നും അല്ലല്ലോ, 2 വയസ്സല്ലേ കുറച്ചത്. നിന്നെ കണ്ടാലും ഒരുപാട് പ്രായം തോന്നിക്കില്ല. മാത്രമല്ല ജോലി ഉള്ളത് കാരണം ഇനി നിൻ്റെ സർട്ടിഫിക്കറ്റ് നോക്കി വയസ്സ് കണ്ടുപിടിക്കാനും അവർ പോകുന്നില്ല.

ഞാൻ: മും… ഇന്നലെ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞു എന്ന് കരുതി ഇന്ന് തന്നെ ഇത്ര തൃതി കൂട്ടി പെണ്ണുകാണാൻ പോകേണ്ട കാര്യമില്ലായിരുന്നു.

അമ്മ: അതൊന്നും കുഴപ്പമില്ല. പ്രായം കൂടുകയാണ്, കുറയുകയല്ല ചെയ്യുന്നത്. ജീവിതത്തിൽ ഓരോ പ്രായത്തിൽ കിട്ടേണ്ടത്തും ചെയ്യേണ്ടതുമായ കാര്യങ്ങൽ അതേ പ്രായത്തിൽ തന്നെ നടക്കണം.

ഞാൻ: (ഗൗരവത്തിൽ) ഞാൻ ഇന്നലെ അമ്മയോട് പറഞ്ഞത് ആണ്, എനിക്ക് ഒന്നിനും മുട്ടി നിൽക്കുന്നില്ല എന്ന്.

അമ്മ: അയ്യേ ഞാൻ അങ്ങനെ ഉദ്ദേശിച്ചത് അല്ല. വയസ്സ് കൂടിയാൽ പിന്നെ പെണ്ണുകിട്ടാൻ പ്രയാസം ആണ്.

ഞാൻ: ഞാൻ നടത്തിയ പെണ്ണുകാണലുകളിൽ വയസല്ലല്ലോ വിഷയം ആയിരുന്നത്. എൻ്റെ ഈ കളർ അല്ലെ.

അമ്മ: നിൻ്റെ ഈ കളറിന് എന്താണ് പ്രശ്നം. നിൻ്റെ അച്ഛനും നിന്നെ പോലെ തന്നല്ലോ, അദ്ദേഹത്തിൻ്റെ കളർ തന്നെ ആണ് എനിക്കും ഇഷ്ടമായത് അന്ന്.

ഞാൻ: അതു അന്നത്തെ കാലം, ഇന്നത്തെ പിള്ളേർ അങ്ങനെ അല്ലല്ലോ.

അമ്മ: അതൊക്കെ നിനക്ക് തോന്നൽ ആണ്. പെൺകുട്ടികൾക്ക് കൂടുതലും അൽപ്പം കളർ കുറഞ്ഞ പയ്യന്മാരെ ആണ് ഇഷ്ടം.

ഞാൻ: അതു അൽപ്പം കളർ കുറഞ്ഞവർ അല്ലെ, ഞാൻ അങ്ങനെ അല്ലല്ലോ.

അമ്മ: പിന്നെ അല്ലാതെ, എനിക്ക് വ്യക്തിപരമായി ഇങ്ങനെ ഉള്ള കളർ ആണ് ഇഷ്ടം. അല്ലാതെ നിൻ്റെ ചേട്ടനെ പോലെ വിളറിയ, ആരോഗ്യം ഇല്ലാത്ത, മമൂൽ പിള്ളേരെ ഇഷ്ടമില്ല.

ഞാൻ: അമ്മ വെറുതെ എനിക്ക് ആവശ്യമില്ലാത്ത മോട്ടിവേഷൻ തരാതെ ബ്രോക്കർ എവിടെ എത്തി എന്ന് വിളിച്ച് ചോദിക്ക്.

 

അങ്ങനെ ഞങൾ മുന്നോട്ട് പോയി. ബ്രോക്കർ രാവിലെ മുതലേ കവലയിൽ ഉണ്ട്, ഞങ്ങളോട് അവിടേക്ക് പോയാൽ മാത്രം മതി എന്ന് പറഞ്ഞു.

അമ്മ: ഡാ, ഒരു കാര്യം കൂടെ ഞാൻ പറയാം. (തെല്ലും വിഷമത്തോടെ) ഒരു അമ്മ എന്ന നിലക്ക് പറയുന്നത് ശെരി അല്ല, എന്നാലും നിന്നോട് അതിനുള്ള സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് പറയുകയാണ്. നമ്മുടെ പ്രായത്തിനു അനുസരിച്ചുള്ള ആഗ്രഹങ്ങൾ ഒക്കെ നമുക്ക് ഉണ്ടാകും. എന്നാൽ അൽപ്പ സുഖത്തിന് വേണ്ടി നീ ആരെയും സമീപിക്കരുത്. ഞാൻ: അമ്മേ ഞാൻ എന്തെങ്കിലും പറഞാൽ കൂടി പോകും കേട്ടോ, എനിക്ക് വികാരം കൂടി മുട്ടിനിൽക്കുകയല്ല ഞാൻ, അങ്ങനെ ആണെങ്കിലും എനിക്ക് സ്വയം അതു അടക്കാനും അറിയാം. നിങ്ങൽ ആവശ്യമില്ലാതെ ചിന്തിച്ചു എന്നെ തെറ്റിദ്ധരിക്കരുത്.

 

ഇത്രയും പറഞ്ഞ ശേഷം അമ്മ മറ്റൊന്നും പറയാൻ മുതിർന്നില്ല. പോകുന്ന വഴിക്ക് തന്നെ ബ്രോക്കാരെയും കയറ്റി ഞങൾ പോയി. പതിവുപോലെ പെണ്ണ്കാണൽ ചടങ്ങ് നടന്നു. നല്ല വെളുത്തു തുടുത്ത നഴ്സുകാരി സുന്ദരി. ചായകുടിയും ചടങ്ങുകളും നടന്നു. എന്നാലും സുന്ദരി ആണെങ്കിലും എനിക്ക് അധിക സൗന്ദര്യമുള്ള സുന്ദരിമാരെ വിവാഹത്തിന് വലിയ താൽപ്പര്യമില്ല. എത്ര എത്ര പീഡന കേസുകള ആണ് ഓരോ ദിവസവും വരുന്നത്. മാത്രമല്ല ആരെങ്കിലും ചപ്പി തുപ്പിയ സാധനങ്ങൾ ആണ് ഇന്ന് കൂടുതലും ഉള്ളത്. എന്നിരുന്നാലും കണ്ട മാത്രയിൽ ” വേണ്ടെന്ന്” പറയാൻ നിന്നില്ല. അവരുടെ താൽപ്പര്യവും നമ്മൾ അറിയണമല്ലോ. പതിവ് പെണ്ണ് കാണൽ പോലെ ബ്രോക്കറോട് തങ്ങളുടെ അഭിപ്രായം പറഞ്ഞ് അറിയിക്കാം എന്നും പറഞ്ഞു പെണ്ണ് വീട്ടുകാർ ഞങ്ങളെ യാത്രയാക്കി.

Updated: January 29, 2025 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *