അമ്മായി : പാർവതിയെ ഇതിൽ ആരെ ആണ് ഞങ്ങൾ പൂജ ചെയ്യേണ്ടേ.
: ഇതിൽ ആരാ ആണ് കല്യാണ പെണ്ണ് എന്ന് കണ്ട് പിടിക്ക്.എന്നും പറഞ്ഞു റിയ അവരുടെ ചോദിച്ചു.
അമ്മായി : രൂപം ഒരുപോലെആണ് അത് പോലെ രണ്ടുപേർയുടെയും ശബ്ദം ഒരുപോലെ ആയാൽ എങ്ങനെ കണ്ടുപിടിക്കും.
മുത്തശ്ശി : എനിക്ക് അ പ്രശനം ഒന്നുമില്ലാ. ഇ നില്കുന്നത് ദിയ അപ്പുറത്ത് നില്കുന്നത് റിയ. എങ്ങനെ കറക്റ്റ് അല്ലേ.
: സൂപ്പർ മുത്തശ്ശി എന്നും പറഞ്ഞു റിയ മുത്തശ്ശിയെ കെട്ടിപിടിച്ചു.
ഇത് കണ്ട് എല്ലാവരും ചിരിച്ചു.
: മോളെ എന്നാൽ നീ പോയി ഡ്രസ്സ് മാറി വാ എന്ന് ബ്രഹ്മദത്തൻ റിയയോടെ പറഞ്ഞു.
: ശെരി അച്ഛാ.
കുറച്ചു കഴിഞ്ഞു അവൾ വേറെ ഡ്രസ്സ്‌യിൽ വന്നു.
അമ്മായി: ഇപ്പോൾ ആണ് ഐശ്വര്യം ആയതു.
പെട്ടന്ന് തന്നെ ചടങ്ങ് തുടങ്ങി. അപ്പോൾ ആണ് ശ്രീഹരി ദിയയെ ഫോൺ വിളിക്കുന്നത്.
: ദിയ ആരാടി ഫോൺ വിളിക്കുന്ന.
:ശ്രീ ഹരി ആണ്.
ഓ കല്യാണ ചെക്കൻ അന്നോ എങ്കിൽ ഫോൺ എടുക്ക് എന്ന് കൂട്ടത്തിൽ ആരോ പറഞ്ഞു.
: എന്നാൽ ഫോൺ എടുത്തു സംസാരിക്കാൻ നോക്ക്. എന്ന് റിയ പറഞ്ഞു.
: ഇപ്പോൾ എങ്ങനെ ആണ് ഫോൺ എടുക്കുന്നെ. അവള്ക് ഫോൺ എടുക്കണം എന്ന് ഇല്ലാരുന്നു അതാ അങ്ങനെ പറഞ്ഞെ.
: അത് ഒന്നും കൊഴപ്പം ഇല്ലാടി നീ ഫോൺ എടുക്ക് .
: ഇല്ലാ.
: നീ എടുത്തു ഇല്ലെങ്കിൽ ഞാൻ എടുക്കാം എന്നും പറഞ്ഞു ദിയയുടെ കൈയിൽ നിന്നും ഫോൺ മേടിച്ചു അറ്റൻഡ് ചെയ്യതു.
റിയെ വേണ്ടാ എന്ന് ദിയ പറഞ്ഞു അവൾ എഴുന്നേറ്റു പോകാൻ നോക്കിപ്പോൾ.
കൂട്ടത്തിലൊരാൾ പറഞ്ഞു ഇ ചടങ്ങിൽ കഴിയുന്നവരെ എഴുന്നേറ്റ് പോകാൻ പാടില്ല. റിയയെ നീ വിളിച്ചോ എന്ന് അവർ പറഞ്ഞു.
: ഹലോ ദിയ അല്ലേ
:ദിയ ആണ്
:സോറി ഡിസ്ട്രബ് ആയോ.
:അത് ഒന്നുമില്ലാ ഞാൻ ഫോൺ വിളിക്കണം എന്ന് കരുതിയത് ഒള്ളു.
: റിയലി.
: മം
: എന്തിനു.
: ചുമ്മാ സംസാരിക്കണം എന്ന് തോന്നി.
: സംസാരിച്ചാൽ മാത്രം മതിയോ.
: പിന്നെ.
:എനിക്ക് ഇപ്പോൾ തന്നെ നിന്നെ കാണണം എന്ന് തോന്നുന്നു.
:വീഡിയോ കാൾ വിളിക്കത്തില്ലാരുന്നോ.
: എന്റെ ദേവത കുട്ടിയെ നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു.
:ഞാൻ ദേവതഅന്നോ.
: ആണ് ശെരിക്കും ദേവത ആണ്.
:ഓ തേൻ ഒഴുകുകയാണ് ആണല്ലോ.
: എന്നാൽ ഹോട്ടായി ഒരു കോഫി കുടിക്കാൻ പോയാലോ.
:എപ്പോൾ.
:ഇപ്പോ
:എങ്ങനെ.
:ഉടനെ തന്നെ അടുത്ത ഉള്ള മാള്യിൽ വാ.
: കോഫി കുടിച്ചിട്ട് തിരിച്ചു വിടുമെല്ലോ.
: ഇല്ലെങ്കിൽ നീ വരാതെ ഇരിക്കുമോ.
: വരാം.
: താങ്ക് യു ഐആം സ്റ്റാർട്ടിങ് ഇമ്മേടട്ടെലി.
എന്നും പറഞ്ഞു റിയ ഫോൺ കട്ട് ചെയ്യിതു.
: നീ എന്താ പറഞ്ഞെ ദിയ ചോദിച്ചു.
: കോഫി കുടിക്കാൻ മാള്യിൽ വരാം എന്ന് പറഞ്ഞു.നീ വേഗം പോ.
: ശോ. എന്ത് പണി ആണ് നീ കാണിച്ചേ റിയയെ.എവിടന്നു എങ്ങനെ ആണ് പോകുന്നെ..
ചടങ്ങ് എല്ലാം കഴിഞ്ഞു ഇനി നേരെ ശ്രീഹരിയെ കാണാൻ പൊക്കോ എന്ന് പാർവതിയമ്മ പറഞ്ഞു.
അത് തന്നെ മതി എന്ന് എല്ലാവരും പറഞ്ഞതും അവൾക് പോകാതെ ഇരിക്കാൻ ആയി ഇല്ലാ.
അതിനാൽ തന്നെ ദിയ വേഗം തന്നെ റെഡി ആയി.
അപ്പോൾ റൂമിൽ സ്പ്രൈ അടിച്ചു കൊണ്ട് നിൽക്കുവാരുന്നു റിയ.
: ദിയയെ നീ ഇ പെർഫ്യൂം അടിച്ചോ നിന്റെ ഓൻ നിന്നെ കാണുമ്പോൾ ഫ്ലാറ്റ് ആയിക്കോളും.
: ചുമ്മാ കളിയാക്കാതെ. ഞാൻ ഇപ്പോൾ തന്നെ വിളിച്ചു വരത്തില്ലാ എന്ന് പറയാൻ പോവാ.
: ചേ ചേ എന്ന് റിയ പറയാൻ തുടങ്ങിപ്പോൾ ആണ് റിയയുടെ ഫോൺ ബെൽ അടിക്കുന്നത്.
നോക്കപ്പോൾ അനൂപ് ആയിരുന്നു അവളുടെ അനൂപ് ഏട്ടൻ.
: ഹലോ റിയ
: എന്താ കാര്യം വേഗം പറ
: നീ വേഗം മാള്യിൽലേക്ക് വാ കുറച്ചു സീരിയസ് കാര്യം ആണ്.
: എന്നാൽ ഇപ്പോൾ പറ.
: അങ്ങനെ പറയാൻ പറ്റത്തില്ലാ നേരിട്ട് വേണം പറയാൻ.
: അപ്പോൾ ഇന്ന് ഒരു ചാൻസ്യും ഇല്ലാ.
:എന്താ കാരണം.
: ഞാൻ ഇപ്പോൾ ദിയയുടെ കൂടെ പുറത്തേക് പോവാ.
: എപ്പോൾ .
: ഇപ്പോൾ.
: ചുമ്മാ കഥ ഇറക്കാതെ എന്റെ വാവ അല്ലേ പ്ലീസ് ഒന്ന് വാടാ.
: ടാ പറഞ്ഞാൽ മനസ്സിൽ അക്കട.
അപ്പോൾ ദിയ റിയയുടെ ഫോൺ പിടിച്ചു മേടിച്ചു.
: ഡി വേണ്ടാ.
: പ്ലീസ് ഒരു ഹാഫ് ആൻഡ് ഹൗർ അല്ലേ വരുമോ.
