കടിഞ്ഞൂൽ കല്യാണം – 1

: മോനെ അത് ഇപ്പോൾ വേണ്ടാ കല്യാണം കഴിഞ്ഞു എല്ലാം തരാം . അപ്പോൾ ശെരിടാ ദിയ വെയിറ്റ് ചെയ്യുന്ന ഉണ്ടാക്കും. പിന്നെ ഒരു കാര്യം മറന്നു നീ കല്യാണത്തിന് വരുമെല്ലോ.

: തീർച്ച ആയിയും ഞാൻ വരും.

: അപ്പോൾ ബൈ ഡാ എന്നും പറഞ്ഞു ഫ്ലയിങ് കിസ്സ്‌യും കൊടുത്തു ആണ് ദിയയും റിയയും തിരിച്ചു വന്നത്.

ദിയ അനൂപ് തന്ന മോതിരത്തിൽ തന്നെ നോക്കി ഇരിക്കുവാരുന്നു. എന്നാൽ ദിയ വല്ലാത്ത ടെൻഷൻ ആയി ഇരിക്കുവാരുന്നു.

ദിയയുടെ ടെൻഷൻ റിയ അറിയുന്നഉണ്ടാരുന്നില്ല.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഇന്ന് ആണ് ദിയയുടെ കല്യാണം. എല്ലാരുടെയും മുഖത്തിൽ സന്തോഷം മാത്രം.

പുക്കളും തോരണങ്ങളും വധുവിന്‍റെയും വരന്‍റെയും ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകള്‍ക്കിടയില്‍ എങ്ങും ജനപ്രളയം. ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം….

“ശ്രീഹരി വെഡ്സ് ദിയ ”

അച്ഛനും അമ്മയും എല്ലാരുടെ മുഖത്തിൽ സന്തോഷം മാത്രം. ചെക്കന്റെ വീട്ടുകാർ എല്ലാം വന്നിട്ട് ഉണ്ടാരുന്നു.

അവർ ഒരു സൈഡ്യിൽ നിന്നും കല്യാണത്തിന് വരുന്നവരെല്ലാം സ്വീകരിച്ചു കൊണ്ടിരുന്നു.

മറുഭാഗത്തിൽ പെണ്ണിന്റെ വീട്ടുകാർ അവരുടെ ബന്ധുക്കളെ സ്വീകരിച്ചു കൊണ്ട് ഇരിക്കുന്നു.

എല്ലാം കഴിഞ്ഞു വധവിന് ഉള്ള വസ്ത്രംവും ആയി ചെക്കന്റെ വീട്ടുകാർ താലവുമായി വന്നു.

അവിടെ വെച്ചു അമ്മായിഅമ്മയുടെ കാലിൽ വീണു അനുഗ്രഹ മേടിച്ചു ദിയ.

അവൾയെ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചു സുഭദ്രാ.
കർമ്മി പറഞ്ഞു പോയി ഡ്രസ്സ്‌ മാറി വരാൻ പറഞ്ഞു വധു വരന്മാരോട്.

:മോളെ റിയയെ നീ ദിയയുടെ കൂടെ പോയി ഡ്രസ്സ്‌ ചെയ്യാൻ കൂട്ടിക്കൊണ്ടുപോ.

: ഞാനും വരുന്നുണ്ട് ഏട്ടത്തിയെ ഒരുക്കാൻ എന്നും പറഞ്ഞു ഹരിയുടെ പെങ്ങൾ ഗോപിക യും കൂടെ പോയി.

കുറച്ചു നടന്നപ്പോൾ ഗോപികയുടെ കൂട്ടുക്കാരികൾ അവളെ വിളിച്ചു കൊണ്ട് പോയി.

: റിയയെ ഏട്ടത്തിയെ നല്ലത് പോലെ ഒരുക്കണം കേട്ടോ ഞാൻ പോയിട്ട് വരാം.

: പാവം അല്ലേടി ദിയ ഫാഷൻ ഡിസൈൻ എല്ലാം പഠിച്ചത് ആണ് എന്ന് കേട്ടപ്പോൾ ജാട ആണ് എന്നാ കരുതിയത് എന്നാൽ നമ്മളും ആയി പെട്ടന്ന് അടുത്തു അല്ലേ. എല്ലാം നിന്റെ ഭാഗ്യം. സാരിയും അടിപൊളി ആണ്.

അങ്ങനെ അവർ നേരെ ഗ്രീൻ റൂമിയിൽ എത്തി.

: റിയയെ നിന്റെ കൈയിൽ എന്താ .

: ഓ ഈ താല എടുത്തപ്പോൾ കുങ്കുമം കൈയിൽ വീണതാണ്.ഇപ്പോൾ പോകും എന്ന് പറഞ്ഞു തുടക്കാൻ തുടങ്ങി.

: നീ പോയി കഴിയട്ടെ വാ ഇല്ലെങ്കിൽ അത് പോകത്തില്ല.

അപ്പോൾ ആണ് അനൂപിന്റെ കാൾ റിയക്‌ വരുന്നത്.

: എന്നാൽ ശെരിടി ഞാൻ ഇത് വാഷ് ചെയിതിട്ടു വരാം. നീ അപ്പോഴേക്കും ഡ്രസ്സ് ചേഞ്ച് ചെയ്യ്. എന്നും പറഞ്ഞു റിയ വാഷിംറൂംയിൽ ലേക്ക് പോയി.

: ഹലോ.

: എന്താ റിയ കുട്ടി കല്യാണം എങ്ങനെ പോകുന്നു.

: നീ ഇപ്പോൾ എവിടെ ആണ്.

: ഞാൻ ഓഫീസയിൽ ആണ്. ദേ ഇപ്പോൾ ഇവിടന്നു ഇറങ്ങും.

: അപ്പോൾ നീ എത്തുമ്പോൾ കല്യാണം കഴിയുമെല്ലോ.

: ഞാൻ നേരെത്തെ വരണം എന്ന് ഉണ്ടാരുന്നു എന്നാൽ കുറച്ച് ലേറ്റ് ആയി.

: ഞാൻ നീ വരും എന്ന് കരുതി തെണ്ടി പറ്റിച്ചു അല്ലേ.

: സോറി മോളെ അതിനു പകരം ഞാൻ എത്ര ചോക്കോബാർയും മേടിച്ചു തരാം.

: മതി മതി പതിപ്പിച്ചത് ഞാൻ പോട്ടെ ദിയ ഒരുക്കാൻ ഉണ്ട്‌ അപ്പോൾ ബൈ.

: ബൈ.

അനൂപ്യും ആയി ഫോൺ വിളി കഴിഞ്ഞു പുറത്ത് ഇറങ്ങിയ റിയ ദിയയെ നോക്കിട്ടു അവിടെ കണ്ടില്ലാ.

: ദിയ ദിയ നീ എവിടെയാ
അങ്ങനെ അവൾ കണ്ട് കണ്ണാടിയുടെ മുന്നിൽ ഒരു പേപ്പർ ഇരിക്കുന്ന ഒപ്പം നേരെത്തെ കൊണ്ട് വന്ന സാരിയും.

അ പേപ്പർ വയച്ചപ്പോൾ തന്നെ അവളുടെ കണ്ണിൽ ഇരുട്ട് കേറുന്നത് പോലെയായി.

ഇനി എന്ത് എന്ന ചിന്തയിൽ നിൽകുമ്പോൾ ആണ് അച്ഛൻയും അമ്മയും വരുന്നത്.

: റിയയെ ദിയ എവിടെ ഇത് വരെ ഒരുങ്ങി കഴിഞ്ഞുഇല്ലേ അവിടെ എല്ലാവരും അന്വേഷിക്കാൻ തുടങ്ങി.

ഇ പെണ്ണ് എവിടെ എന്നും പറഞ്ഞു പാർവതി വാഷിംറൂമിയിന്റെ അടുത്ത ചെന്ന് ദിയ വിളിച്ചു.

പ്രതികരണം ഒന്നും കേൾക്കാത്തത് കൊണ്ട് പതിയെ വാതിൽ തുറുന്നു അവിടെ ആരും ഉണ്ടാരുന്നു ഇല്ലാ.

: അമ്മേ അവള് നോക്കണ്ട അവള് പോയി. റിയ ചെന്ന് ദിയ എഴുതിയ കത്ത് കൊണ്ട് കൊടുത്തു.

അത് വയച്ചു രണ്ടുപേരും വല്ലാതെ ആയി.

: നിനക്കു അവളെ ഒന്ന് നോക്കി കൂടാരുന്നോ. ഞാൻ പറഞ്ഞതല്ലേ നിന്നോട് നോക്കാൻ എന്ന് പാർവ്വതിയമ്മ പറഞ്ഞു.

: അത് അമ്മേ ഞാൻ വാഷിംറൂമിയിൽ വരെ പോയി. അത് കഴിഞ്ഞു വന്നപ്പോൾ അവളെ കാണാനുംഇല്ലാ.

: ഇനി അവരോട് എന്ത് പറയും ഞാൻ കാരണം അവർ എല്ലാരുടെയും മുന്നിൽ നാണം കെടും. ഇനി എന്ത് ചെയ്യും എന്നും പറഞ്ഞു അച്ഛൻ ആകെ തളന്നു പോയി.

അപ്പോഴാ ആണ് ബ്രഹ്മദത്തൻ ചിന്തിക്കുന്നത് അന്ന് അമ്മായി പറഞ്ഞത് പോലെ ആണ് റിയയും ദിയയും ആർക്കും കണ്ടുപിടിക്കാൻ പെട്ടന്ന് പറ്റത്തില്ലാ.

ബ്രഹ്മദത്തൻ പെട്ടന്ന് എന്തോ തീരുമാനിച്ചതുപോലെ ഗ്രീൻ റൂമിന്റെ കതക്കു അടച്ചു.

: മോളെ ഇനി നിന്നെ കൊണ്ട് മാത്രമേ നമ്മുക്ക് ഇതിൽ നിന്ന് രക്ഷപെടാൻ പറ്റു.അച്ഛൻ പറയുന്നത് മോൾ കേൾക്കണം നീ ദിയക്‌ പകരം കല്യാണത്തിന് നീ സമ്മതിക്കണം.നീ ദിയ ആയി മാറണം.

: എനിക്ക് പറ്റത്തില്ലാ അച്ഛാ പ്ലീസ്.

: ഞാൻ നിന്റെ കാല് പിടിക്കാം നീ ഇതിനു സമ്മതിക്കണം . നീ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഇവിടെ മരിക്കും.

എന്നും പറഞ്ഞു കാല് പിടിക്കാൻ ബ്രഹ്മദത്തൻ കുനിഞ്ഞപ്പോൾ റിയ മാറി നിന്നു.

: അച്ഛൻ ഇത് എന്താ കാണിക്കുന്നേ.

: മോളെ അച്ഛൻ പറയുന്നത് കേൾക്കണം പ്ലസ് എന്നും പറഞ്ഞു കൊണ്ട് റിയയുടെ മുന്നിൽ കൈകൂപ്പി നിന്നു.
അവരുടെ മുന്നിൽ തോറ്റു കൊണ്ട് റിയ : എനിക്ക് സമ്മതമാണ്. അത് പറയുമ്പോൾ അവളുടെ പേടമാൻ മിഴികൾ ഈറനണിഞ്ഞ.

കുറച്ചു കഴിഞ്ഞു സുഭദ്ര വന്ന് ഗ്രീൻ റൂമിന്റെ ഡോർ മുട്ടി.

: മോളെ വേഗം വയയോ മുഹൂർത്തമായി.

കുറച്ച് കഴിഞ്ഞു അ ഗ്രീൻ റൂമിന്റെ ഡോർ തുറക്പെട്ടു.

വേളിയ്ക്കായി വാങ്ങിയ പട്ടുസാരിയില്‍ റിയ ലക്ഷ്മി ദേവിയെ പോലെ തിളങ്ങുന്നു. കണ്ണില്‍ കണ്‍മഷിയും കാതില്‍ സ്വര്‍ണകമ്മലും. ഛായം പൂശി ചുവപ്പിച്ച ചെച്ചുണ്ടുകള്‍.

വെളുത്ത ശരീരത്തിന്‍റെ കുടെ സ്വര്‍ണ്ണാഭരണങ്ങളുടെ തെളിച്ചം അവളെ സുമംഗലിയാകുന്നു. കഴുത്തിലും കാതിലും അരയിലും സ്വര്‍ണ്ണാഭരണങ്ങള്‍.

അവളെ തന്നെ നോക്കി നിന്നു പോയി സുഭദ്ര.

: വേഗം വാ മോളെ എന്നും പറഞ്ഞു അവൾ റിയ യുടെ കൈയിൽ പിടിച്ചു കൊണ്ട് നടന്നു.

അവൾ എല്ലാത്തിനും ഒരു പാവ പോലെ നടന്നു.

ഇത് കണ്ട് കൊണ്ട് ബ്രഹ്മദത്തന്യും പാർവതിയും വേദന കൊണ്ട് തന്റെ മക്കൾയുടെ വിധിയെ ഓർത്ത്.

തന്റെ ചുറ്റും കുടി നിന്നവരടക്കം എല്ലാവരും സന്തോഷത്തോടെയാണിപ്പോ… എന്നാല്‍ താന്‍ മാത്രം ഏറ്റവും വെറുക്കുന്ന നിമിഷത്തിലുടെയാണ് പോകുന്നത്.

സ്വന്തം ജീവിതത്തിലെ ഇതുവരെയുള്ള നിമിഷങ്ങളെ അവളുടെ മനസിലേക്ക് കടന്ന് വന്നു.

Leave a Reply

Your email address will not be published. Required fields are marked *