: അപ്പോൾ നീ എത്തുമ്പോൾ കല്യാണം കഴിയുമെല്ലോ.
: ഞാൻ നേരെത്തെ വരണം എന്ന് ഉണ്ടാരുന്നു എന്നാൽ കുറച്ച് ലേറ്റ് ആയി.
: ഞാൻ നീ വരും എന്ന് കരുതി തെണ്ടി പറ്റിച്ചു അല്ലേ.
: സോറി മോളെ അതിനു പകരം ഞാൻ എത്ര ചോക്കോബാർയും മേടിച്ചു തരാം.
: മതി മതി പതിപ്പിച്ചത് ഞാൻ പോട്ടെ ദിയ ഒരുക്കാൻ ഉണ്ട് അപ്പോൾ ബൈ.
: ബൈ.
അനൂപ്യും ആയി ഫോൺ വിളി കഴിഞ്ഞു പുറത്ത് ഇറങ്ങിയ റിയ ദിയയെ നോക്കിട്ടു അവിടെ കണ്ടില്ലാ.
: ദിയ ദിയ നീ എവിടെയാ
അങ്ങനെ അവൾ കണ്ട് കണ്ണാടിയുടെ മുന്നിൽ ഒരു പേപ്പർ ഇരിക്കുന്ന ഒപ്പം നേരെത്തെ കൊണ്ട് വന്ന സാരിയും.
അ പേപ്പർ വയച്ചപ്പോൾ തന്നെ അവളുടെ കണ്ണിൽ ഇരുട്ട് കേറുന്നത് പോലെയായി.
ഇനി എന്ത് എന്ന ചിന്തയിൽ നിൽകുമ്പോൾ ആണ് അച്ഛൻയും അമ്മയും വരുന്നത്.
: റിയയെ ദിയ എവിടെ ഇത് വരെ ഒരുങ്ങി കഴിഞ്ഞുഇല്ലേ അവിടെ എല്ലാവരും അന്വേഷിക്കാൻ തുടങ്ങി.
ഇ പെണ്ണ് എവിടെ എന്നും പറഞ്ഞു പാർവതി വാഷിംറൂമിയിന്റെ അടുത്ത ചെന്ന് ദിയ വിളിച്ചു.
പ്രതികരണം ഒന്നും കേൾക്കാത്തത് കൊണ്ട് പതിയെ വാതിൽ തുറുന്നു അവിടെ ആരും ഉണ്ടാരുന്നു ഇല്ലാ.
: അമ്മേ അവള് നോക്കണ്ട അവള് പോയി. റിയ ചെന്ന് ദിയ എഴുതിയ കത്ത് കൊണ്ട് കൊടുത്തു.
അത് വയച്ചു രണ്ടുപേരും വല്ലാതെ ആയി.
: നിനക്കു അവളെ ഒന്ന് നോക്കി കൂടാരുന്നോ. ഞാൻ പറഞ്ഞതല്ലേ നിന്നോട് നോക്കാൻ എന്ന് പാർവ്വതിയമ്മ പറഞ്ഞു.
: അത് അമ്മേ ഞാൻ വാഷിംറൂമിയിൽ വരെ പോയി. അത് കഴിഞ്ഞു വന്നപ്പോൾ അവളെ കാണാനുംഇല്ലാ.
: ഇനി അവരോട് എന്ത് പറയും ഞാൻ കാരണം അവർ എല്ലാരുടെയും മുന്നിൽ നാണം കെടും. ഇനി എന്ത് ചെയ്യും എന്നും പറഞ്ഞു അച്ഛൻ ആകെ തളന്നു പോയി.
അപ്പോഴാ ആണ് ബ്രഹ്മദത്തൻ ചിന്തിക്കുന്നത് അന്ന് അമ്മായി പറഞ്ഞത് പോലെ ആണ് റിയയും ദിയയും ആർക്കും കണ്ടുപിടിക്കാൻ പെട്ടന്ന് പറ്റത്തില്ലാ.
ബ്രഹ്മദത്തൻ പെട്ടന്ന് എന്തോ തീരുമാനിച്ചതുപോലെ ഗ്രീൻ റൂമിന്റെ കതക്കു അടച്ചു.
: മോളെ ഇനി നിന്നെ കൊണ്ട് മാത്രമേ നമ്മുക്ക് ഇതിൽ നിന്ന് രക്ഷപെടാൻ പറ്റു.അച്ഛൻ പറയുന്നത് മോൾ കേൾക്കണം നീ ദിയക് പകരം കല്യാണത്തിന് നീ സമ്മതിക്കണം.നീ ദിയ ആയി മാറണം.
: എനിക്ക് പറ്റത്തില്ലാ അച്ഛാ പ്ലീസ്.
: ഞാൻ നിന്റെ കാല് പിടിക്കാം നീ ഇതിനു സമ്മതിക്കണം . നീ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഇവിടെ മരിക്കും.
എന്നും പറഞ്ഞു കാല് പിടിക്കാൻ ബ്രഹ്മദത്തൻ കുനിഞ്ഞപ്പോൾ റിയ മാറി നിന്നു.
: അച്ഛൻ ഇത് എന്താ കാണിക്കുന്നേ.
: മോളെ അച്ഛൻ പറയുന്നത് കേൾക്കണം പ്ലസ് എന്നും പറഞ്ഞു കൊണ്ട് റിയയുടെ മുന്നിൽ കൈകൂപ്പി നിന്നു.
അവരുടെ മുന്നിൽ തോറ്റു കൊണ്ട് റിയ : എനിക്ക് സമ്മതമാണ്. അത് പറയുമ്പോൾ അവളുടെ പേടമാൻ മിഴികൾ ഈറനണിഞ്ഞ.
കുറച്ചു കഴിഞ്ഞു സുഭദ്ര വന്ന് ഗ്രീൻ റൂമിന്റെ ഡോർ മുട്ടി.
: മോളെ വേഗം വയയോ മുഹൂർത്തമായി.
കുറച്ച് കഴിഞ്ഞു അ ഗ്രീൻ റൂമിന്റെ ഡോർ തുറക്പെട്ടു.
വേളിയ്ക്കായി വാങ്ങിയ പട്ടുസാരിയില്‍ റിയ ലക്ഷ്മി ദേവിയെ പോലെ തിളങ്ങുന്നു. കണ്ണില്‍ കണ്‍മഷിയും കാതില്‍ സ്വര്‍ണകമ്മലും. ഛായം പൂശി ചുവപ്പിച്ച ചെച്ചുണ്ടുകള്‍.
വെളുത്ത ശരീരത്തിന്‍റെ കുടെ സ്വര്‍ണ്ണാഭരണങ്ങളുടെ തെളിച്ചം അവളെ സുമംഗലിയാകുന്നു. കഴുത്തിലും കാതിലും അരയിലും സ്വര്‍ണ്ണാഭരണങ്ങള്‍.
അവളെ തന്നെ നോക്കി നിന്നു പോയി സുഭദ്ര.
: വേഗം വാ മോളെ എന്നും പറഞ്ഞു അവൾ റിയ യുടെ കൈയിൽ പിടിച്ചു കൊണ്ട് നടന്നു.
അവൾ എല്ലാത്തിനും ഒരു പാവ പോലെ നടന്നു.
ഇത് കണ്ട് കൊണ്ട് ബ്രഹ്മദത്തന്യും പാർവതിയും വേദന കൊണ്ട് തന്റെ മക്കൾയുടെ വിധിയെ ഓർത്ത്.
തന്റെ ചുറ്റും കുടി നിന്നവരടക്കം എല്ലാവരും സന്തോഷത്തോടെയാണിപ്പോ… എന്നാല്‍ താന്‍ മാത്രം ഏറ്റവും വെറുക്കുന്ന നിമിഷത്തിലുടെയാണ് പോകുന്നത്.
സ്വന്തം ജീവിതത്തിലെ ഇതുവരെയുള്ള നിമിഷങ്ങളെ അവളുടെ മനസിലേക്ക് കടന്ന് വന്നു.
എന്നാലും സ്വന്തം കൂടപ്പിറപ്പ് ദിയ കുറിച്ച് അവൾ ആലോചിക്കാൻ തുടങ്ങി. അവൾ കാരണം ആണ് താൻ ഇങ്ങനെ ഇവിടെ നിൽക്കേണ്ടി വന്നത്.
