കണക്കുപുസ്തകം – 6 1

: നീയൊക്കെ കളിച്ച കളിയുടെ തിരക്കഥ എഴുതിയത് ഞാനായിപ്പോയില്ലേ.. അതുകൊണ്ട് ഇനി എന്താ നടക്കാൻ പോകുന്നതെന്ന് കൂടി കേട്ടോ… പോലീസ് നിന്റെ ഗോഡൗണിൽ എത്തുമ്പോഴേക്കും ബ്ലെസ്സി നിന്റെ മോനെയും, ആന്റണിയെയും കൊന്നിട്ടുണ്ടാവും, എന്നിട്ടവൾ കാറുമായി റോഡിലേക്ക് ഇറങ്ങുമ്പോഴായിരിക്കും പോലീസ് വാഹനം ഗോഡൗണിലേക്ക് പ്രവേശിക്കുക. രണ്ടുപേരും മരിച്ചെന്ന് ഉറപ്പാക്കിയ കമ്മീഷണർ ബ്ലെസ്സിയെ പിന്തുടരും, ബ്ലെസ്സി നേരെ വരുന്നത് ഇവിടേക്ക് ആണ്. വാതിൽ തുറന്ന ഉടനെ അവളുടെ തോക്ക് വെടിക്കുക അന്നാമ്മയുടെ തിരുനെറ്റിയിലേക്കാണ്, അതുകണ്ട് ഷോക്കായി നിൽക്കുന്ന അവറാച്ചന്റെ തല ചിതറുന്ന സമയംകൊണ്ട് കമ്മീഷണർ ഇവിടെയെത്തിയിട്ടുണ്ടാവും. ഷേർളി കൂടി അറിഞ്ഞുകൊണ്ടായിരുന്നു ഈ കളികളൊക്കെ അവറാച്ചൻ പ്ലാൻ ചെയ്തതെന്ന് ഞാൻ പറഞ്ഞ കള്ളം വിശ്വസിച്ച ബ്ലെസ്സി, രണ്ട് കൊലപാതകങ്ങൾ ചെയ്തത് മൂന്നാമത്തെ ആളെ കൊല്ലാനായി തോക്ക് ചൂണ്ടി നിൽക്കുമ്പോഴേക്കും കേരള പോലീസിന്റെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ശ്യാമപ്രസാദ് അവൾക്ക് നേരെ നിറയൊഴിക്കും. കേരളം നടുങ്ങുന്ന കൂട്ടക്കൊല ചാനലുകാർ ആഘോഷമാക്കും. കൊലപാതകിയെ സാഹസികമായി വെടിവെച്ചു കൊന്ന കമ്മീഷണർക്ക് അഭിനന്ദന പ്രവാഹം… സർക്കാർ കേസ് അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കുന്നു, അതിന്റെ തലപ്പത്ത് ശ്യാമപ്രസാദ്, അയാളുടെ ടീമിൽ എന്റെ പെങ്ങളും, ശ്യാമപ്രസാദിന്റെ പ്രതിശ്രുത വധുവുമായ വൈഗാലക്ഷ്മി. ഇവിടെ നടന്നതിനൊക്കെ സാക്ഷിയായി ഷേർളിയും, ഞങ്ങളും. അന്വേഷണത്തിനൊടുവിൽ മേരിയുടെ കുഴി തോണ്ടും. CI കുഞ്ഞുമോന്റെ തെറിക്കും, ബ്ലെസ്സിയുടെ തുറന്നു പറച്ചിൽ ലോകം മുഴുവൻ ചാനലിലൂടെ അറിയും, രോക്ഷാകുലരായ ജനങ്ങൾ നിന്റെയൊക്കെ സ്ഥാപനത്തിന് നേരെ കല്ലെറിയും, നീ ഉണ്ടാക്കിയതും, പിടിച്ചടക്കിയതും എല്ലാം സർക്കാർ കണ്ടുകെട്ടും. നീ ആദ്യം തുടങ്ങിയ കണ്ണൂരിൽ നിന്റെ കട നിന്ന് കത്തും, അല്ലെങ്കിൽ ഞാൻ കത്തിക്കും. ഇതിലൊക്കെ എനിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. അപ്പൊ എനിക്ക് രക്ഷപ്പെടാനുള്ള എഗ്രിമെന്റും ചെക്കുമാണ് നിങ്ങൾ ഇപ്പോൾ സൈൻ ചെയ്തത്. കൂടാതെ നീതന്നെ എടുത്ത പാർട്ടിയുടെ വീഡിയോകൾ. നമ്മൾ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു എന്നും, ആ സൗഹൃദം മുതലെടുത്ത് എന്റെ അച്ഛനെ ചതിച്ചതുപോലെ എന്നെയും ചതിക്കാനായിരുന്നു നിങ്ങളുടെ പ്ലാനെന്ന് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് കൊടുക്കും. അതോടെ ഡെന്നിസ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പതനം. നിങ്ങൾ രണ്ടുപേരെയും എന്നും ഈ നാട്ടുകാർ ഓർമിക്കുവാനായി അവർക്കുള്ള സമ്മാനം അപ്പോഴേക്കും വിവിധ പോൺ സൈറ്റുകളിൽ സുലഭമായിട്ടുണ്ടാവും. ഇത്രയൊക്കെയേ എന്നെകൊണ്ട് ചെയ്യാൻ പറ്റൂ… ഇതുകൊണ്ട് രണ്ടാളും തൃപ്തിപ്പെടണം….
: ഡാ… നീയപ്പോ..

അവറാച്ചൻ പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുൻപ് ബ്ലെസ്സി വാതിൽ ചവിട്ടിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചതും അന്നാമ്മയുടെ നെറ്റി തുളച്ച് ചോര തെറിച്ചതും ഒരുമിച്ചായിരുന്നു. അന്നാമ്മയുടെ തുറിച്ച കണ്ണുകൾ കണ്ട് ഷോക്കായി നിൽക്കുന്ന അവറാച്ചന്റെ അരക്കെട്ടിലേക്ക് വെടിയുതിർത്തത് അയാളുടെ മുഖത്തേക്ക് കാറിത്തുപ്പിയ ബ്ലെസ്സി അയാളുടെ നെറ്റിയിലൂടെ ബുള്ളറ്റ് പായിച്ചതും കമ്മീഷണർ ശ്യാമപ്രസാദും ടീമും ഇരച്ചെത്തി. ഷേർളിയുടെ നേർക്ക് തോക്ക് ചൂണ്ടി കാഞ്ചിവലിക്കാൻ തുനിയുന്ന ബ്ലെസ്സിയെ ശ്യാമപ്രസാദ് പുറത്തുനിന്നും ഷൂട്ട് ചെയ്തതും അവൾ അവറാച്ചന്റെ മടിയിലേക്ക് മുഖവുംകുത്തി വീണു…..

………/………./………./………..

മാധ്യമങ്ങൾ ദിവസങ്ങളോളം ചർച്ച ചെയ്യുകയും, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെ തോട്ടത്തിൽ അവറാച്ചന്റെ പിന്നാമ്പുറ കഥകൾ മലയാളക്കര മുഴുവൻ പാട്ടായി. വാർത്തകൾ ഓരോന്നായി പുറത്തുവരുന്നതിനനുസരിച്ച് അയാളുടെ സ്ഥാപനങ്ങൾ ഓരോന്നായി അഗ്നിക്കിരയായി. മാധ്യമങ്ങളിലൂടെ ബ്ലെസ്സിയുടെ തുറന്നുപറച്ചിൽ ജനങ്ങളറിഞ്ഞു. ലക്ഷ്മണനും കുടുംബത്തിനും ഉണ്ടായ ചീത്തപ്പേരും, നികത്താനാവാത്ത നഷ്ടവും നാട്ടുകാർക്കിടയിൽ ചർച്ചയായി. കണ്ണൂരിലുള്ള അവറാച്ചന്റെ കട നാട്ടുകാർ ചേർന്ന് അഗ്നിക്കിരയാക്കി. എല്ലാം കെട്ടടങ്ങി കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷമാണ് വൈഗയും ഹരിയും സ്വപ്നയും ശ്യാമപ്രസാദും ചേർന്ന് കണ്ണൂരിലേക്ക് യാത്രയായത്.

Leave a Reply

Your email address will not be published. Required fields are marked *