കണക്കുപുസ്തകം – 6 Like

: പ്പ.. ചെറ്റേ.. ഇതേ പരിഹാരമെന്ന വാക്കും പറഞ്ഞല്ലേ നീ അന്ന് ലക്ഷ്മണന്റെ വീട്ടിലേക്ക് പോയത്.. എന്നിട്ടോ.. പിറ്റേന്ന് കാലത്ത് രണ്ടുപേരും കെട്ടിത്തൂങ്ങി കയറിൽ ആടുന്നതല്ലേ നാട്ടുകാർ കണ്ടത്.. അതാണോ നിന്റെ പരിഹാരം

: അവറാച്ചാ.. പൊലയാടി മോനെ, തകർന്നിരിക്കുന്ന എന്റെ അപ്പനേം അമ്മയേം എരിതീയിൽ എണ്ണയൊഴിച്ച് കൊല്ലിച്ചത് നീയാണെന്ന് എനിക്ക് അന്നേ മനസിലായതാ. അവർ മരിക്കുന്നതിന് തലേ ദിവസം രാത്രി നീയും നിന്റെ കെട്ടിയോളും അവിടെ വന്ന് പോയത് കണ്ട ആളായിരുന്നു നീ കൊന്നുതള്ളിയ കൃഷ്ണപ്രസാദ്‌ എന്ന് അയാളുടെ അച്ഛനിലൂടെ ഞാൻ അറിഞ്ഞപ്പോഴേ തുടങ്ങിയതാ നിന്റെ പുറകെയുള്ള എന്റെ ഓട്ടം.

: മോനെ ഹരീ… പറ്റിപ്പോയി.. നീ പകവീട്ടരുത്. നിനക്ക് എന്തുവേണേലും തരാം.

: നീ ഇനി എന്ത് കോപ്പ് തരാനാണ് എനിക്ക്… എന്തേലും തരാൻ നീ ബാക്കിയുണ്ടായിട്ട് വേണ്ടേഡാ മൈരേ…ധാ ഇതുകൂടി കണ്ടോ നീ…

ബ്ലെസ്സിയുടെ കയ്യിലിരുന്ന ഫോണിൽ നിന്നും ബ്ലെസ്സിയുടെ തുറന്നുപറച്ചിൽ വീഡിയോ അവറാച്ചനും അന്നാമ്മയും കണ്ടുതീരുമ്പോഴേക്കും രണ്ടുപേരുടെയും തലമുതൽ കാല്പാദം വരെ വിയർത്തു. ലക്ഷമണനെ ചതിച്ച് പീഡനകേസിൽ കുടുക്കിയതും, ബ്ലെസ്സി ഗർഭിണിയാണെന്ന് പറഞ്ഞ് പേടിപ്പിച്ച് അയാളെയും ഭാര്യയെയും ആത്മഹത്യയിലേക്ക് നയിച്ചതും, അവറാച്ചൻ ചെയ്തുകൂട്ടിയ കൂട്ടിക്കൊടുപ്പും, കൊലപാതകങ്ങളും അടക്കം ബ്ലെസ്സിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും അടങ്ങിയ വീഡിയോ കണ്ടതും അന്നാമ്മ ഹരിയുടെ കാൽക്കൽ വീണ് കേണപേക്ഷിച്ചു.

: എണീക്കെടി പൊലയാടി മോളെ…നിന്നെയൊക്കെ വെറുതെ വിടണമെന്ന് ചത്തുപോയ എന്റെ അപ്പനും അമ്മയും വന്ന് പറഞ്ഞാലും ഞാൻ വിടില്ല. നീയൊക്കെ ചിരിക്കുന്ന ഹരിയെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ.. നിന്റെയൊക്കെ കാലനായ ഹരിയെ കാണാൻ ഇരിക്കുന്നതേ ഉള്ളു.. നീ വിചാരിക്കുന്നുണ്ടാവും ബ്ലെസ്സി എങ്ങനെ ഇതൊക്കെ അറിഞ്ഞുവെന്ന് അല്ലെ.. എന്ന കേട്ടോ.. ദുബായിൽ നിന്നും കൊച്ചിയിലേക്ക് ചാർട്ട് ചെയ്ത വിമാനത്തിൽ ഇവളുടെ ഇടവും വലവും മുന്നിലും പുറകിലും ഒക്കെ എന്റെ ആളുകളായിരുന്നു. എനിക്കുവേണ്ടി ഇവളോട് സംസാരിച്ചതും ഷേർലി അയച്ചുതന്ന വീഡിയോ ഇവളെ കാണിച്ചതും എന്റെ സ്വന്തം രാമേട്ടനായിരുന്നു. ഇനിമുതൽ നീയില്ല… ഞാനാണ് അവളുടെ സാറ്. ഹരി സാർ പറയും.. ബ്ലെസ്സി അനുസരിക്കും. എന്ന തുടങ്ങുവല്ലേ അവറാച്ചാ…
ഹരിയുടെ വാക്കുകൾക്ക് കാതോർത്തിരുന്ന ബ്ലെസ്സി അന്നാമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടിയതും അവറാച്ചൻ കസേരയിൽ ഇരുന്ന് ഹരിയുടെ കാലുകളെ ചേർത്തുപിടിച്ച് യാചിച്ചു…

: ബ്ലെസ്സീ… വേണ്ട…. ഇവരല്ലല്ലോ ആദ്യം മരിക്കേണ്ടത്… ഇവർ കൂട്ടുപ്രതികൾ അല്ലെ..ഒന്നും രണ്ടും പ്രതികൾ ഇപ്പോഴും പുറത്തല്ലേ… ബ്ലെസ്സി ആദ്യം അവരെ തീർത്തിട്ട് വാ..എന്ത് സഹായത്തിനും എന്റെ ആളുകൾ ഉണ്ടാവും അവിടെ..

മേശപ്പുറത്തിരുന്ന അന്നാമ്മയുടെ വണ്ടിയുടെ ചാവിയുമായി ബ്ലെസ്സി പുറത്തേക്കിറങ്ങിയതും അന്നാമ്മയുടെ മുഖം ദേഷ്യത്താൽ ചുവന്നു.

: എന്റെ അന്നാമ്മേ… ഇങ്ങനെ ചൂടാവല്ലേ.. ദേ മുഖമൊക്കെ ചുവന്നു..

: ഷേർളി… നീ പോയി എല്ലാവർക്കും ഓരോഗ്ലാസ്സ് തണുത്ത വെള്ളം കൊണ്ടുവന്നേ…

വൈഗയുടെ വാക്കുകൾ കേട്ടതോടെ അടുക്കളയിലേക്ക് പോയ ഷേർലി തണുത്ത വെള്ളവുമായി വന്ന് എല്ലാവർക്കും വച്ചുനീട്ടി.. ഷേർളി വച്ചുനീട്ടിയ വെള്ളം ആർത്തിയോടെ കുടിച്ച അന്നാമ്മ ദേഷ്യത്തോടെ ഹരിയുടെ മുഖത്തേക്ക് നോക്കി.

: ഹരീ… ഇതുവരെയുള്ളത് എല്ലാം മറക്കാം. എന്റെ മോനെ ഒന്നും ചെയ്യരുത്. ബ്ലെസ്സിയുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം..

: ശരി…എല്ലാം മറക്കാം.. എന്ത് തരാനുണ്ട് അന്നാമ്മയുടെ കയ്യിൽ

: ഹരി ചോദിക്കുന്നത് എന്തും…

: ഞാൻ ഒപ്പിട്ട ഒരു എഗ്രിമെന്റ് ഇല്ലേ… അതിൽ നിന്റെ കിളവൻ ഒപ്പിട്ടായിരുന്നോ… ആദ്യം നീപോയി അത് എടുത്തുകൊണ്ട് വാ.. കൂടെ ഒരു ചെക്ക്‌ ലീഫും എടുത്തോ..

അന്നാമ്മ ഉടനെ എഴുന്നേറ്റ് പോയി അഗ്രിമെന്റും ചെക്കുമായി വന്നു. ആ എഗ്രിമെന്റ് ഹരിക്ക് നേരെ വച്ചുനീട്ടിയ ശേഷം ചെക്ക് ലീഫ് അവറാച്ചന്റെ കയ്യിൽ കൊടുത്തു.

: അന്നാമ്മേ… ഇതിൽ ഇച്ചായന്റെ ഒപ്പില്ലല്ലോ…

: ഹരീ… ഇനി നിന്നോട് മറച്ചുവയ്ക്കുന്നില്ല.. ഇതൊരു ഫേക്ക് എഗ്രിമെന്റ് ആണ്. ഇതിലുള്ള വ്യവസ്ഥകൾ ഹരിയെക്കൊണ്ട് മനപ്പൂർവം തെറ്റിക്കാൻ വേണ്ടിയുള്ള പ്ലാനായിരുന്നു ഞങ്ങളുടേത്. അങ്ങനെ ഗ്രിമെന്റിൽ നിന്നും പിന്നോട്ട് പോകേണ്ട സാഹചര്യം സൃഷ്ടിച്ച് ഹരിയിൽ നിന്നും വാൻ തുക നഷ്ടാരിഹാരമായി വാങ്ങാനായിരുന്നു ഞങ്ങളുടെ പ്ലാൻ. അതിൽ എഴുതിയിരിക്കുന്ന ക്ലോസുകൾ അങ്ങനെയാണ്.

: അയ്യോടാ… എനിക്കൊന്നും മനസിലായില്ലായിരുന്നു കേട്ടോ… അവളുടെ അമ്മേടെ ഒരു എഗ്രിമെന്റ്… തൽക്കാലം നിന്റെ കെട്ടിയോനെക്കൊണ്ട് ഇതിൽ ഒരു ഒപ്പിടീക്ക്. ആ തള്ളവിരലും കൂടി ഒന്ന് പതിപ്പിച്ചേക്ക്.. എന്നിട്ട് ആ ചെക്കിൽ ഒരു 10 കോടിരൂപ എഴുതി അതിന്റെ കൂടെ വയ്ക്ക്.. സ്വപ്നേ.. നമ്മുടെ ചെക്ക് കൊണ്ടുവന്നിട്ടില്ലേ..
: ഉണ്ട് ഹരിയേട്ടാ… ഇതാ, 10 കോടി എഴുതി തയ്യാറാക്കിയിട്ടുണ്ട്..

: അന്നാമ്മേ… ബിസിനസ് അതിന്റെ മുറയ്ക്ക് നടക്കട്ടെ. നമ്മൾ അഗ്രിമെന്റിൽ പറഞ്ഞതുപ്രകാരം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി 10 കോടി രണ്ടുപേരും നിക്ഷേപിച്ചു കഴിഞ്ഞു. ബാക്കി കാര്യങ്ങൾ നമുക്ക് വഴിയേ തീരുമാനിക്കാം… എന്തേ

: ഹരീ, എന്റെ മോൻ…

: ശരിയാണല്ലോ… അന്നാമ്മ ഒരു കാര്യം ചെയ്യ്. ബ്ലെസ്സിയെ നമുക്ക് രണ്ടുപേർക്കും ഒഴിവാക്കണം, അവൾ എന്തായാലും ഡെന്നിസിനെ കൊല്ലും, അതുകൊണ്ട് അവനെ രക്ഷിക്കാൻ ഞാൻ നോക്കിയിട്ട് ഇപ്പൊ ഒരൊറ്റ വഴിയേ ഉള്ളു, അത് കേരള പൊലീസാണ്.. അന്നാമ്മ എത്രയും പെട്ടെന്ന് പോലീസിൽ അറിയിക്ക്. നേരിട്ട് കമ്മീഷണറെ തന്നെ വിളിച്ചോ.. അന്നാമ്മയെപോലെ നിളയും വിലയുമുള്ള ആള് പറഞ്ഞാൽ കമ്മീഷണർ ഉടനടി തീരുമാനമുണ്ടാക്കും.. പെട്ടെന്ന് വിളിക്ക്

: ഹരിയുടെ ആളുകൾ അവിടെയുണ്ടെന്ന് പറഞ്ഞിട്ട്…

: എനിക്ക് അങ്ങനെ ഗുണ്ടാ സംഘമൊന്നും ഇല്ലെടോ… ദേ ഈ കാണുന്നവരൊക്കെയേ ഉള്ളു..നേരത്തെ കാണിച്ച ഫോട്ടോ ഞാൻ തന്നെ എടുത്തതാ.. അവൻ മൂന്നാറിൽ നിന്നും ഇറങ്ങിയ ഉടനെ ഞാനും മലയിറങ്ങി.. ആ കഥയൊക്കെ പിന്നെ പറയാം, സംസാരിച്ച് നിൽക്കാതെ പോലീസിനെ വിളിക്ക് അന്നാമ്മേ… ബ്ലെസ്സി ഇപ്പൊ അവിടെ എത്തിക്കാണും.

വെപ്രാളത്തിൽ അന്നാമ്മ കമ്മീഷണർ ഓഫീസിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞ ഉടനെ ശ്യാമപ്രസാദ് രണ്ട് പോലീസുകാരെയും കൂട്ടി അന്നാമ്മയുടെ പഴയ ഗോഡൗൺ ഇരിക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഫോൺ കട്ടാക്കിയ അന്നാമ്മ ആകെ പരവശയായി നിൽക്കുന്നത് കണ്ട് ഷേർളി ഒരു ഗ്ലാസ് വെള്ളം കൂടി അവർക്ക് മുന്നിൽ വച്ചു..

Leave a Reply

Your email address will not be published. Required fields are marked *