കണക്കുപുസ്തകം – 6 Like

അമ്മാവന്റെ ഇടവും വലവുമായി തങ്ങളുടെ അച്ഛന്റെ അധ്വാനവും വിയർപ്പുമായിരുന്ന സ്ഥലത്ത് ഹരിയും വൈഗയും നിൽക്കുമ്പോൾ ലക്ഷ്മണന്റെ പഴയ കൂട്ടുകാരും ടൗണിലെ പുതിയ കച്ചവടക്കാരുമെല്ലാം അവർക്ക് ചുറ്റും കൂടി. മുടിനരച്ച്, നെറ്റിചുളിഞ്ഞു തുടങ്ങിയവർക്കെല്ലാം പറയാനുണ്ടായിരുന്നത് ലക്ഷ്മണന്റെ ഓർമകളെക്കുറിച്ചും, അവർക്കിടയിലുണ്ടായ തെറ്റിദ്ധാരണകളെക്കുറിച്ചുമാണ്.

ടൗണിൽ നിന്നും മടങ്ങിയെത്തിയ ഹരിയും അമ്മാവനും നേരെ പോയത് ശ്യാമപ്രസാദിന്റെ വീട്ടിലേക്കാണ്. ശ്യാമും വൈഗയുമായുള്ള കല്യാണകാര്യങ്ങൾ പറഞ്ഞുറപ്പിച്ചശേഷം നല്ലൊരു തീയതി നോക്കി കല്യാണം നടത്താനുള്ള തീരുമാനവുമായാണ് അവർ വീട്ടിലേക്ക് മടങ്ങിയത്. തലയിൽ നിന്നും എല്ലാ ഭാരങ്ങളും ഇറക്കിവച്ച മക്കളെ ഒരാപത്തുംകൂടാതെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അമ്മാവനും അമ്മായിയും മതിമറന്നു. എല്ലാവരും കൂടി വീട്ടിൽ ഒത്തൊരുമിച്ചതിന്റെ ആഘോഷം പൊടിപൊടിച്ചു. രാത്രി എല്ലാവരും കിടക്കാനായി പിരിഞ്ഞതും ഹരി പതുക്കെ സ്വപ്നയുടെ കതകിൽ മുട്ടിവിളിച്ചു. കതക് തുറന്ന അവളെയും കൂട്ടി മുകളിലേക്ക് പോയ അവൻ ടെറസിൽ ഒരുക്കിയിരിക്കുന്ന കിടക്കയിൽ സ്വപ്നയെപിടിച്ചിരുത്തി…

: എന്താ മോനേ ഹരിയേട്ടാ… സെറ്റപ്പ് കൊള്ളാലോ… എന്താ ഉദ്ദേശം
: ഇന്ന് നിന്നെയും കെട്ടിപിടിച്ച് മാനത്തെ നക്ഷത്രക്കൂട്ടങ്ങളെ നോക്കികൊണ്ട് കിടക്കണം… കൂട്ടത്തിൽ അൽപ്പം മറ്റേതും ആവാം അല്ലെ…

: ച്ചി.. പോടാ, കള്ള തെമ്മാടി…

: വാടിയിവിടെ…

: അയ്യോ വിട്… ആരെങ്കിലും കാണും…

: ആരും കാണില്ല… ഞാൻ കതക് പുറത്തുനിന്നും പൂട്ടിയിട്ടാ വന്നത്… ഇങ്ങട് വാടി സുന്ദരികോതേ….

സ്വപ്നയെ കിടക്കയിൽ മലർത്തി കിടത്തിയ ശേഷം ഹരി അവളുടെ അരികിലായി കിടന്നുകൊണ്ട് കൈവിരലുകളാൽ സ്വപ്നയുടെ പൂമേനിയിൽ പതിയെ തലോടി. ചുണ്ടിലും കവിളിലും തലോടി വിരലുകൾ കഴുത്തിലൂടെ താഴേക്ക് ഇറങ്ങിയതും സ്വപ്ന ചാടിയെഴുന്നേറ്റ് ഹരിയെ മലർത്തി കിടത്തി അവന്റെ ദേഹത്ത് വലിഞ്ഞുകയറി.. അവളുടെ തുടുത്ത ചുണ്ടുകൾ ഹരിയിലേക്ക് അമർന്നതും വാനിലെ മേഘങ്ങൾ നക്ഷത്രങ്ങൾക്ക് വഴിമാറി. രാത്രിയുടെ യാമത്തിൽ നക്ഷത്ര കൂടാരത്തിന് കീഴെ അവർ രണ്ടുപേരും പരസ്പരം ശരീരങ്ങളെ കോർത്തിണക്കി പുതിയൊരു ജീവിതത്തിലേക്കുള്ള പടവുകൾ കെട്ടിപ്പടുത്തു…

(ശുഭം)

© wanderlust

വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഈ കഥ ഇനിയും തുടരുവാനുള്ള സാഹചര്യം ഇപ്പോഴില്ല. അത്യാവശ്യം നല്ല തിരക്കിലാണുള്ളത്. ഈ ഭാഗം പല ദിവസങ്ങളിലായി കുറച്ചുകുറച്ച് എഴുതിയതാണ്. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നിട്ടുണ്ടാവില്ലെന്നറിയാം. ക്ഷമിക്കുക. പുതിയ എന്തെങ്കിലും തീമുമായി വരാമെന്ന് മാത്രം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു. എല്ലാർക്കും സ്നേഹം, നന്ദി.

Leave a Reply

Your email address will not be published. Required fields are marked *