കമ്പനി ഫ്ലാറ്റ് – 2

പക്ഷെ ഇവിടെയും ആനന്ദിന് സമയം കിട്ടുന്നില്ല.

കോഫി കുടിച്ചിട്ട് അയാൾ ഹോട്ടലിൽ ഒന്ന് പോയിട്ട് വരാം എന്ന് പറഞ്ഞിറങ്ങി.

നീ എല്ലാം എടുത്തു വെക്കമ്മാ…നാൻ ശീക്രം തിരുമ്പി വരാം…

ശരി മാമാ…അവൾ പറഞ്ഞു.ഞാൻ എന്റെ മുറിയിലേക്കും.

ഒരു 15 മിന്റ് കഴിഞ്ഞപ്പോൾ അവൾ എന്റെ വാതിൽ മുട്ടി.രാജീവ് തുണി കായപ്പെടുന്നിടം കൊഞ്ചം കാട്ട മുടിയുമാ…??

കലക്കി…കുടുക്കി….തിമിർത്തു….

അവളോട് ഒന്ന് മിണ്ടാൻ എന്ത് നമ്പറിടുമെന്നാലോചിക്കുകയായിരുന്നു ഞാൻ..

അതിനെന്താ…ഞാൻ കാണിച്ചു തരാം എന്ന് ഞാൻ മലയാളത്തിൽ പറഞ്ഞു.അവൾക്ക് മനസിലായി.

അവൾ എന്റെ കൂടെ പുറത്തേക്കു വന്നു.

ഉങ്കൾക്കു മലയാളം കൊഞ്ചം കൂടി തെരിയാതാ??

ഞാൻ അവളോട് ചോദിച്ചു.

പുരിയും ആണാ തിരുമ്പി സൊല്ല പുരിയാത്.നീങ്ക മലയാളത്തിലെ പേശിയാ പോതും.

I can understand ….
ആഹാ ഇവൾക്ക് ഇംഗ്ളീഷൊക്കെ അറിയാമോ.ഞാൻ മനസ്സിൽ പറഞ്ഞു,.
കീർത്തി എന്തുവരെ പഠിച്ചു.ഞാൻ മുകളിലേക്ക് പോകുന്ന സമയം കൊണ്ട് ചോദിച്ചു.

ബി കോം …പിന്നെ പോയില്ല എന്നവൾ പറഞ്ഞു,അപ്പോൾ അത്യാവശ്യം വിദ്യാഭ്യാസം ഉള്ള കൂട്ടത്തിലാണ്.

ഒന്ന് വളക്കാൻ ട്രൈ ചെയുമ്പോൾ സൂക്ഷിക്കണം.പണി കിട്ടിയാൽ ആകെ നാറും.പോരാത്തതിന് തമിഴരുടെ ഒരു വലിയ ഗ്രൂപ് തന്നെയുണ്ട് കരോൾബാഗിൽ എല്ലാം കൂടി എന്നെ പഞ്ഞിക്കിടും…

ഞാൻ ടെറസ് എല്ലാം കാണിച്ചു ഞങ്ങൾ ഒരുമിച്ചു താഴേക്കിറങ്ങി.അവൾ അപ്പോളേക്കും എന്നോട് നന്നായി സംസാരിക്കാൻ തുടങ്ങിയിരുന്നു.കേരളാവിൽ ഊര് എങ്കെ..യാർ യാർ ഇറുക്ക്‌…യെൻ കല്യാണം പണ്ണലെ ??

അങ്ങനെ ഒരു കൂട്ടം ചോദ്യങ്ങൾ അവൾ ചുരുങ്ങിയ സമയം കൊണ്ട് ചോദിച്ചു….

എല്ലാം മറുപടി പറഞ്ഞു.

യെൻ കല്യാണം പണ്ണലെ എന്ന ചോദ്യത്തിന് ഞാൻ പറഞ്ഞു…

ഉങ്കളെ മാതിരി ഒരു അഴകാന പൊണ്ണ് കെടക്കലെ…അതിനാലെ…

അത് കെട്ടവൾ ചിരിച്ചു..

ആഹാ നാൻ അവള് അളകാ ഇറുക്കാ..

(മലയാളത്തിൽ തന്നെ വിവരിക്കുന്നതാണ് നല്ലത് അതിനാൽ തമിഴ് ഇവിടെ നിർത്തുന്നു)

അതെ നല്ല ഭംഗിയാണ് കീർത്തിയെ കാണാൻ .

രാജീവിന് ലവ് വല്ലതുമുണ്ടോ?

ഇതുവരെ ഇല്ല.ഇനി ഒട്ടു നോക്കുന്നുമില്ല.

അതെന്താ ? അവൾ ചോദിച്ചു.അനഗ്നെ ഇതുവരെ ആരെയും കിട്ടിയില്ല.ഇപ്പോൾ സമയവും ഇല്ല .ജോലി കഴിഞ്ഞു ഞാൻ വരാൻ തന്നെ രാത്രി 8 /9 ഒക്കെ ആവും.പിന്നെ എവിടെ എന്ത് സമയം.

ആഹാ രാജീവും രാത്രിയാകുമോ വരാൻ.ആനന്ദ് എന്നും ലേറ്റ് ആവും .വീട്ടിലിരിക്കാൻ സമയം ഇല്ല.ഞാൻ ആകെ ബോർ അടിച്ചു മടുത്തു.നാട്ടിൽ പോയാ മതി.പക്ഷെ അവിടെയുള്ളവരുടെ ചോദ്യങ്ങൾ ഓർക്കുമ്പോൾ അതും വയ്യ.

ഇപ്പോൾ തന്നെ കണ്ടില്ലേ ഇന്ന് ഞായറച്ചാഴ്ചയാണ്.ഇന്നും പോയി.പുതിയ ഒരു സ്ഥലത്തേക്ക് മാറിയിട്ടുപോലും…

അതിനെന്താ ഞാനിവിടെ ഉണ്ടല്ലോ.കിട്ടിയ ഗ്യാപ്പിൽ നൈസ് ആയിട്ട് ഒരു ഫ്രീ കിക്ക്‌.ഗോൾ പോസ്റ്റിലേക്ക്…

ഫൗൾ ആയില്ല അവൾ അതിനും ചിരിച്ചു…

അപ്പോൾ എന്തോ ഒരു സോഫ്റ്റ് കോർണർ ഉള്ളപോലെ എനിക്ക് ഫീൽ ചെയ്തു.

ഞങ്ങൾ നേരത്തെ താമസിച്ചിരുന്ന ഫ്ലാറ്റ് പഴയതാണ് .പൈപ്പ് ലീക്,വെള്ളം വരാൻ ബുദ്ധിമുട്ട്,പിന്നെ ആകെ ഒരു വൃത്തിയില്ല.ഇത് രാജീവ് ഒറ്റക്കാണെങ്കിലും നന്നായി നോക്കുന്നുണ്ട്.

അവളുടെ വക കോമ്പ്ളിമെൻറ്.ഞാൻ അവളോട് നന്ദി പറഞ്ഞു.

ഞങ്ങൾ കുറച്ചു സമയം കൊണ്ട് കൂടുതൽ സംസാരിച്ചു.

ഓക്കേ രാജീവ് ഞാൻ മുറിയിൽ എല്ലാം ഒന്ന് എടുത്തു വെക്കട്ടെ.

രാജീവ് റസ്റ്റ് എടുത്തോളൂ..

ശരി എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ വിളിച്ചാൽ മതി ..അതും പറഞ്ഞു ഞാൻ റൂമിൽ കയറി ഡോർ അടച്ചു.

മനസ്സിൽ അവളുടെ രൂപം ഒന്ന് ആലോചിച്ചു.

ടെറസിൽ പോയപ്പോൾ അവളാണ് മുൻപിൽ പോയത്.സ്റ്റെപ് കയറിയ സമയത്തിൽ അവളുടെ വെണ്ണക്കലിന്റെ ഉപ്പൂറ്റി ചുരിദാറിന്റെ കാൽ ഭാഗത്തു കണ്ടു.ഇടതു കാലിൽ മാത്രം കറുത്ത ഒരു റിങ് പോലുള്ള ഒരു സാധനം.കൊലുസല്ല…

പിന്നെ അവളുടെ ബാക്ക്,എല്ലാം കൂടി ഒരു കാമബാണം എന്റെ മനസ്സിൽ പതിച്ചപോലെ…..

കീർത്തി…കീർത്തി….കീർത്തി….

മനസ്സിൽ അതുമാത്രമേ കേൾക്കുന്നുള്ളൂ…
കീർത്തി ….അവളെയുമോർത്തു കിടന്നൊന്നു മയങ്ങി…വീണ്ടും ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്.കീർത്തി ആയിരിക്കും എന്ന് കരുതി.മൊബൈലിൽ സമയം നോക്കിയപ്പോൾ 1:45 രാവിലെ കോഫീ അവളുണ്ടാക്കി തന്നത് കുടിച്ചാണ്.

സാധനങ്ങൾ എല്ലാം എടുത്തു വെയ്ക്കാൻ അവരെ സഹായിച്ച കൊണ്ട് ശരീരം അവിടിവിടെയായി ചെറിയ വേദന.

മെയ്യനങ്ങി ഒരു പണിയും ചെയ്യാത്തതിന്റെ പ്രോബ്ലം.

ഡോർ തുറന്നു …ആനന്ദ് ആയിരുന്നു.പുള്ളി ഹോട്ടലിനു ആഹാരം പാർസൽ കൊണ്ട് വന്നിരുന്നു.എന്നെയും കഴിക്കാൻ വിളിച്ചു.അയാൾ വന്നിട്ട് കുറെ ആയി.പുള്ളി പുതിയ ഒരു ഹോട്ടൽ കൂടി തുടങ്ങാനുള്ള പണികൾ നടക്കുകയാണ്.
ഹാളിൽ ഉള്ള ഡൈനിങ്ങ് ടേബിളിൽ കീർത്തി പാർസൽ കൊണ്ടുവന്ന ഫുഡ്ഡും തെർമോക്കോൾ പ്ലേറ്റും വെച്ചു.

അപ്പോളാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത്.കുളിയൊക്കെ കഴിഞ്ഞു.തലയിൽ തോർത്ത് കെട്ടിയിട്ടുണ്ട്.റെഡ് കളറുള്ള ഒരു നയിറ്റിയാണ് വേഷം.വിളമ്പി തരാനായി അവളെ ആനന്ദ് നിർബന്ധിച്ചു,അങ്ങേർക്കു പുതിയതായി പണിയുന്ന ഹോട്ടലിന്റെ സൈറ്റിൽ പോകണം.

കീർത്തി ഇരുന്നോളൂ..ഇത് Parcel അല്ലെ ഞാൻ എടുത്തു കഴിച്ചോളാം.വിളമ്പണ്ട.

അത് കുഴപ്പമില്ല ഞാൻ വിളമ്പിത്തരാം….

ഞാൻ വിളമ്പാൻ സമ്മതിക്കാതെ ഞാൻ തന്നെ ഫുഡ് എന്റെ പാത്രത്തിലേക്കിട്ടു.കഴിക്കാൻ തുടങ്ങിയപ്പോൾ കീർത്തി ആനന്ദിനെ കലിപ്പിച്ചു നോക്കുന്നത് ഞാൻ കണ്ടു..

അവളെ വല്ലാതെ ആനന്ദ് വെറുപ്പിക്കുന്നുണ്ടെന്നു അതിൽ നിന്ന് മനസിലായി..

ഞാൻ അത് മൈൻഡ് ചെയ്യാത്തത് പോലെ ഫുഡ് കഴിച്ചു പ്ലേറ്റ് എടുത്തു.

രാജീവ് അവിടെ വെച്ചോളൂ..ഞാൻ എടുത്തോളാം…

നമ്മൾ കഴിച്ച പാത്രം വേറെ ഒരാൾ എടുക്കുന്നത് ശരിയല്ലല്ലോ?

(ഹോട്ടലിൽ മാത്രമേ ഞാൻ ആ പതിവ് തെറ്റിച്ചിട്ടുള്ളു..ബന്ധുവീട്ടിലായാലും ഫ്രണ്ട്സന്റെ കൂടെ ആയാലും ഞാൻ കഴിച്ച പാത്രം ഞാൻ തന്നെ എടുത്തു കഴുകി വയ്ക്കും.ഇതിവിടെ പറയണ്ട കാര്യമില്ല..വെറുതെ ഒരു സന്ദർഭം കിട്ടിയപ്പോൾ പറഞ്ഞുന്നെ ഉള്ളൂ…)

അടുക്കളയിലെ വേസ്റ്റ് ഇടുന്ന ബക്കറ്റിൽ ഞാൻ അതിട്ടു കയ്യും കഴുകി.

എന്റെ മുറിയിലേക്ക് വന്നു…

സിസ്റ്റം ഓൺ ചെയ്ത പാട്ടു ചെറിയ സൗണ്ടിൽ വെച്ചു കട്ടിലിലേക്ക് കിടന്നു..

വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ..ഞാൻ മുറിയിലെ ഇഗ്ത് ഓഫ് ചെയ്തു.ഡോറിന്റെ വിജാഗിരി ഗ്യാപിലൂടെ എനിക്ക് അവരെ കാണാം..

സംസാരം ഒന്നുമില്ല….

വണ്ണമുള്ള അവളുടെ തുടുത്ത കവിളുകൾ അവനോടുള്ള പരിഭവം കൊണ്ട് ബലൂൺ കാറ്റടിച്ച പോലെ ഞാൻ കണ്ടു.ആനന്ദും സംസാരം ഒന്നുമില്ല…

അവൾ കഴിക്കുന്നുണ്ടായിരുന്നില്ല ചുമ്മാ കഴിക്കുന്നപോലെ കാണിച്ചിരിക്കുന്നു.
വയറു നിറയെ ഭക്ഷണവും കഴിച്ചു നീട്ടി രണ്ടേമ്പക്കവും വിട്ടു അവൻ അടുത്ത ഹോട്ടലിന്റെ പണി സ്ഥലത്തേക്ക് പോകുവാന് പറഞ്ഞിറങ്ങി..

Leave a Reply

Your email address will not be published. Required fields are marked *