കല്യാണം – 11 1അടിപൊളി  

അവൾ എന്നെ നോക്കുന്നതേ ഇല്ല…എന്തോ അവൾ എന്നോട് മിണ്ടാത്തത് എന്നിൽ വല്ലാത്ത ഒരു വീർപ്പ്മുട്ടൽ ഉണ്ടാക്കി..

ഞാൻ കഴിച്ചു പ്ലേറ്റും ആയി എണീറ്റപ്പോൾ അവൾ ഓടി അടുത്ത് വന്നു അത് കൈയിൽ നിന്നും വാങ്ങി അടുക്കളയിലേക്ക് നടന്നു..

“ നീതു…”

ഞാൻ അവളെ വിളിച്ചു.. പക്ഷെ തിരിഞ്ഞു നോക്കാതെ അവൾ അകത്തേക്ക് നടന്നു…അത് എന്നിൽ നല്ല വിഷമം ഉണ്ടാക്കി.. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഞാൻ പോയി കൈ കഴുകി ടീവി കാണാനായി ഇരുന്നു..വലിയ താല്പര്യം ഇല്ലാതെ ചാനൽ മാറ്റി ഇരുന്നു..

അവൾ നടന്നു അടുത്തേക്ക് വരുന്ന കാലൊച്ച കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. അവൾ എന്നെ മൈൻഡ് ചെയ്യാതെ റൂമിലേക്ക് പോയി..

എന്തോ അവൾ എന്നെ ഒഴുവാക്കുന്നത് പോലെ.. അവളിലെ ഈ മാറ്റം എന്നെ വല്ലാതെ വിഷമിപ്പിക്കുന്ന പോലെ..

ഞാൻ ടീവി കണ്ടു കുറച്ചു നേരം കൂടെ ഇരുന്നു..

“അമ്മയും അച്ഛനും ഇതുവരേം വന്നില്ലല്ലോ..അവർ എവിടെ പോയതാണോ..വൈകുന്നേരം ആയല്ലോ..”

ഞാൻ മനസ്സിൽ വിചാരിച്ചു…ഞാൻ കിച്ചണിൽ പോയി ഒരു കാപ്പി ഇട്ടു വന്നു അതും കുടിച്ചു ടീവി കണ്ട് ഇരുന്നു..

അപ്പോളേക്കും അവൾ ഇറങ്ങി വന്നു.. എന്നെ നോക്കാതെ കിച്ചണിലേക്ക് പോയി.. ഞാൻ അവളുടെ പുറകെ നടന്നു..

“ നീതു…”

അവൾ മിണ്ടാതെ കാപ്പി ഗ്ലാസ്‌ലെക്ക് ഒഴിച്ച്..

“ നീതു.. അമ്മയൊക്കെ എവിടെ പോയി…? “

അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു പോലും നോക്കാതെ ഗ്ലാസും എടുത്തു നടന്നു..എന്നിൽ അത് വലിയ സങ്കടം ഉണ്ടാക്കി..

“ നീതു…. “

“ അവർ വല്യമ്മക്ക് മാല വാങ്ങാൻ പോയതാ…”

അവൾ വലിയ താല്പര്യം ഇല്ലാതെ പറഞ്ഞിട്ട് ടീവിയുടെ മുന്നിൽ പോയി ഇരുന്നു.. അവൾക്ക് ഞാൻ മിണ്ടുന്നതു താല്പര്യം ഇല്ലെന്ന് എനിക്ക് തോന്നി.. ഞാൻ അവിടുന്ന് വീടിനു വെളിയിൽ ഇറങ്ങി. ചുമ്മാ ഒന്ന് നടക്കാം എന്ന് വിചാരിച്ചു..

നടന്നു പിള്ളാര്‌ കണ്ടത്തിൽ ഫുട്ബോൾ കളിക്കുന്നതും നോക്കി അവിടെ ഇരുന്നു.. സമയം പോയത് അറിഞ്ഞില്ല.. ഇരുട്ടി തുടങ്ങിയപ്പോൾ ഞാൻ തിരിച്ചു നടന്നു…
വീട്ടിൽ ഞാൻ ആകെ ഒറ്റപ്പെട്ടപോലെ.. എന്റെ കൈയിലെ തെറ്റ് അല്ലെ.. അപ്പോൾ ഇതൊക്കെ ഞാൻ അനുഭവിക്കണം..

ഓരോന്ന് ആലോചിച്ചു നടന്നു വീട്ടിൽ എത്തി.. ഗേറ്റ് തുറന്നപ്പോൾ വണ്ടി കാണുന്നില്ല..

“ അമ്മയും അച്ഛനും വന്നില്ലേ.. “

ഞാൻ മനസ്സിൽ വിചാരിച്ചു അകത്തേക്ക് കയറി..

വിളക് കത്തിച്ചിട്ടുണ്ട്..ആരെയും കാണുന്നില്ല.. ഞാൻ റൂമിലേക്ക് നടന്നു..റൂമിന്റെ വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ നീതു അകത്തു നിന്ന് തുണി മടക്കുന്നു…

“ അമ്മയും അച്ഛനും വന്നില്ലേ…”

ഞാൻ അവളോട്‌ ചോദിച്ചു..അവൾ മറുപടി ഒന്നും പറയാതെ നിന്ന് തുണി മടക്കുവാണ്…. വെറുതെ ചോദിച്ചു ഇനി വെറുപ്പ് കൂട്ടണ്ട എന്ന് വിചാരിച്ചു.. ഞാൻ ടൌൽ എടുത്ത് ബാത്‌റൂമിൽ കയറി..

ഇറങ്ങി വന്നപ്പോൾ അവൾ അവിടെ ഇരുന്നു എന്തെക്കെയോ വായിക്കുവാരുന്നു.. ഞാൻ ശല്യപെടുത്താതെ താഴേക്ക് പോയി ടീവി കണ്ടു ഇരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ അവൾ താഴേക്ക് ഇറങ്ങി വന്നു..

“ അച്ഛനും അമ്മയും തറവാട്ടിലേക്ക് പോയി.. ഇനി വലിയമ്മയുടെ പിറന്നാൾ കഴിഞ്ഞേ വരൂ…നമ്മളോട് അവിടേക്ക് ചെല്ലാൻ പറഞ്ഞു തലേ ദിവസം …”

അവൾ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു…

“ കഴിക്കാൻ എടുക്കട്ടെ…എനിക്ക് കിടക്കണം ”

അവൾ ഒരു താല്പര്യം ഇല്ലാതെ ചോദിച്ചു..

“എനിക്ക് ഇപ്പോൾ വേണ്ട.. കുറച്ചു കഴിഞ്ഞു ഞാൻ എടുത്ത് കഴിച്ചോളാം..“

ഞാൻ അവൾക്ക് മറുപടി കൊടുത്തു..അവൾ എന്തെക്കെയോ പിറുപിറുത്തൊണ്ടു അടുക്കളയിലേക്ക് പോയി..

ഞാൻ അത് കാര്യമാക്കിയില്ല.. എന്തേലും പറയട്ടെ എന്റെ ഭാഗത്തും തെറ്റ് ഉണ്ടല്ലോ…

പക്ഷെ എവിടെയോ ഒരു നീറ്റൽ പോലെ.. അവളുടെ ഈ മാറ്റം എന്നെ വല്ലാതെ തളർത്തുന്നുണ്ട്…ഞാൻ ഇവളെ ഇഷ്ട്ടപെട്ടിരുന്നോ…അറിയില്ല..

ടീവിയിൽ എന്തെക്കെയോ പരിപാടികൾ നടക്കുന്നുണ്ട്.. പക്ഷെ എന്റെ ശ്രെദ്ധ അതിൽ ആരുന്നില്ല..അപ്പോളേക്കും എന്റെ ഫോൺ ബെൽ അടിച്ചു..

“ഹലോ.. “

“ മോളു പറഞ്ഞു കാണുവല്ലോ.. അവളേം കൂട്ടി ഇങ്ങു വന്നേക്കണം..ഇവിടെ എല്ലാരും നിന്നെ തിരക്കുന്നുണ്ട്.. ഞാൻ നിനക്ക് ജോലി തിരക്ക് ആണ് എന്നാ പറഞ്ഞേക്കുന്നെ.. മരിയാതക്ക് വന്നോണം പറഞ്ഞത് കേട്ടലോ…”

Leave a Reply

Your email address will not be published. Required fields are marked *