കല്യാണം – 11 1അടിപൊളി  

അമ്മ വളരെ കടുപ്പിച്ചാണ് പറഞ്ഞത്.. ഞാൻ എതിർക്കാൻ നിന്നില്ല.. മറുപടി ആയി ഒന്ന് മൂളി.. അമ്മ ഫോൺ കട്ട്‌ ചെയ്തു..
“ വാ.. കഴിക്കാൻ എടുത്തു.. “

അവൾ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു..

“ നീ കഴിച്ചോ.. എനിക്ക് ഇപ്പോൾ വേണ്ട…”

“ എനിക്ക് കിടക്കണം.. “

അവൾ ഒരു പുച്ഛ ഭാവത്തിൽ പറഞ്ഞു..

“ കിടന്നോ.. ഞാൻ കുറച്ചു കഴിഞ്ഞു എടുത്തു കഴിച്ചോളാം.. “

ഞാൻ മറുപടി പറഞ്ഞു ടീവി കണ്ടു ഇരുന്നു.. പക്ഷെ എന്റെ ശ്രെദ്ധ മുഴുവൻ പുറകിൽ ഇരുന്നു കഴിക്കുന്ന അവളിൽ ആരുന്നു..അവൾ കഴിച്ചു കഴിഞ്ഞു തിരികെ റൂമിലേക്ക് പോയി..

ഞാൻ കുറച്ചു നേരം കൂടെ ടീവി കണ്ടു ഇരുന്നു.. വിശന്നപ്പോൾ പോയി കഴിച്ചു.. മുകളിലേക്ക് ചെന്നു. അവൾ ഉറങ്ങിയിരുന്നില്ല.. അവിടെ എന്തോ വായിച്ചോണ്ട് ഇരിക്കുവാരുന്നു..

“ ഇവൾക്ക് എന്താ എക്സാം വല്ലതും ആണോ..”

ഞാൻ മനസ്സിൽ വിചാരിച്ചു..എന്തായാലും ചോദിച്ചിട്ട് കാര്യം ഇല്ല .. അവൾ മറുപടി പറയില്ല എന്ന് ഉറപ്പ് ഉള്ളതുകൊണ്ട് ഞാൻ ചോദിക്കാൻ നിന്നില്ല..

ഞാൻ ബാഗ് തുറന്ന് കുപ്പി എടുത്തു.. ഒരു ബെഡ് ഷീറ്റും എടുത്തു താഴേക്ക് നടന്നു..

“ എവിടെ പോകുവാ.. “

അവൾ പുറകിൽ നിന്നും ദേഷ്യത്തിൽ ചോദിച്ചു…

“ ഞാൻ താഴെ.. അവിടെ കിടക്കാൻ..നീ പഠിച്ചോ ഞാൻ ശല്യപെടുത്തുന്നില്ല…”

അവളോട്‌ പറഞ്ഞിട്ട് വാതിൽ അടച്ചു ഞാൻ താഴെ ചെന്ന് തണുത്ത വെള്ളം എടുത്തു ലൈറ്റ് എല്ലാം ഓഫ്‌ ചെയ്ത് ടീവിയുടെ മുന്നിൽ വന്നു ഇരുന്നു…

എങ്ങനെ ഞാൻ തറവാട്ടിൽ പോകും.. അത് ഓർക്കുമ്പോൾ എന്റെ കൈയ്യും കാലും വിറക്കാൻ തുടങ്ങി…ഞാൻ ഓരോ പെഗ് അടിച്ചു.. അപ്പോൾ ഒരു അനക്കം കേട്ടു നോക്കിയപ്പോൾ നീതു ഇറങ്ങി വരുന്നു..

“ ഇത് ഇല്ലാതെ പറ്റില്ലല്ലേ…”

അവൾ ദേഷ്യത്തിൽ വന്നു കുപ്പിയിൽ എടുത്തു പറഞ്ഞു..ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി..

“ ഇനി കുടിക്കേണ്ട…”

“ അത് നീ ആണോ തീരുമാനിക്കുന്നെ. “

ഞാൻ ദേഷ്യത്തിൽ അവളോട്‌ ചോദിച്ചു…

“ അതെ ഞാനാ തീരുമാനിക്കുന്നെ…”

അവൾ ദേഷ്യത്തിൽ കുപ്പിയും ആയി നടന്നോട് പറഞ്ഞു…

“ അത് പറയാൻ നീ ആരാ…”
ഞാൻ ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് നടന്നു..

“ ഞാനോ ഞാൻ തന്റെ ഭാര്യ ആടോ…”

അവൾ കുപ്പി തുറന്ന് വാഷ്ബേസിനിലേക്ക് ഒഴിച്ച് ദേഷ്യത്തിൽ പറഞ്ഞു.. അവളെ കണ്ണുകൾ ചുവന്നു എന്നെ നോക്കി.. എനിക്ക് ഉള്ളംകാലിൽ നിന്നും വിറഞ്ഞു കയറി.

“ എടി.. “

ഞാൻ അവളുടെ അടുത്തേക്ക് നടന്നു ആഞ്ഞു കൈ വീശി അവളുടെ മുഖത്തു അടിച്ചു.. പെട്ടന് ഉള്ള അടിയിൽ അവളുടെ ബോധം പോയി താഴേക്ക് വീണു അവളുടെ കൈയിൽ ഉണ്ടാരുന്ന കുപ്പി നിലത്തു വീണു പൊട്ടി.. അവളുടെ ദേഹത്തു എല്ലാം വീണു…

പെട്ടന് ഉള്ള ദേഷ്യത്തിൽ അടിച്ചേങ്കിലും അവൾ നിലത്തു വീണപ്പോൾ.. ഞാൻ ആകെ തകർന്ന് പോയി.. ഞാൻ ഓടി അവളുടെ അടുത്ത് ചെന്നു..

“ നീതു…. “

ഞാൻ അവൾ തട്ടി വിളിച്ചു.. ഒരു അനക്കവും ഇല്ല.. ഞാൻ അവളെ കോരി എടുത്തു.. സോഫയിൽ കൊണ്ടുപോയി കിടത്തി.. വെള്ളം എടുത്തു മുഖത്തു തളിച്ചു..

അവൾ അനങ്ങുന്നില്ല.. എനിക്ക് ആകെ പേടി ആയി.. ഞാൻ വീണ്ടും മുഖത്തു വെള്ളം ഒഴിച്ച്. അവളെ തട്ടി വിളിച്ചു…

“ നീതു…”

അവൾ മെല്ലെ കണ്ണുകൾ തുറന്നു…എന്നെ കണ്ടതും എന്റെ കോളറിൽ പിടിച്ചു അവളുടെ അടുത്തേക്ക് വലിച്ചു…അവളുടെ കണ്ണുകൾ നിറഞ്ഞു…അത് എന്നെ വല്ലാതെ സംഘടപ്പെടുത്തി..

“ നീതു…ഞാൻ അറിയാതെ..”

അവളുടെ നിറഞ്ഞ കണ്ണുകൾ ചുവന്നു…എന്നെ തള്ളി മാറ്റി എണിറ്റു..അവൾ ദേഷ്യത്തിൽ എണിറ്റു റൂമിലേക്ക് നടന്നു..

ഞാൻ അവളുടെ പുറകെ ചെന്നു. അവൾ റൂമിൽ കയറി വാതിൽ അടച്ചു.. ഞാൻ പുറകെ ചെന്ന് വിളിച്ചേങ്കിലും വാതിൽ തുറന്നില്ല…

ഞാൻ അവിടെ തന്നെ നിന്നു വിളിച്ചോണ്ട് ഇരുന്നു.

“ നീതു.. അറിയാത്ത അടിച്ചു പോയതാ ക്ഷെമിക്ക്…. “

അകത്തു നിന്നും അനക്കം ഒന്നും ഉണ്ടായില്ല..ഞാൻ തിരികെ വന്നു സോഫയിൽ ഇരുന്നു.. കുറ്റബോധം കാരണം എനിക്ക് വട്ടവൻ തുടങ്ങി.. എന്തെക്കെയോ എന്നിൽ നിന്നും അടർന്നു മാറിയത് പോലെ…

ഞാൻ വീണ്ടും വാതിലിനു അടുത്ത് എത്തി…വാതിൽ തുറന്ന് കിടക്കുന്നു.. ഞാൻ അകത്തേക്ക് കയറി.. അവൾ ബാഗ് പാക്ക് ചെയുവാണ്…ഞാൻ നടന്നു അവളുടെ അടുത്തേക്ക് ചെന്നു…
“ നീതു…”

Leave a Reply

Your email address will not be published. Required fields are marked *