കല്യാണം – 11 1അടിപൊളി  

“എന്റെ ആരോഗ്യം എല്ലാം നശിച്ചു… ഈ പേരുപടി നിർത്തിയാലോ… “

ഞാൻ മടിച്ചു കുപ്പി ടാബ്ലലിൽ വെച്ചു…

“ ഓ കുറച്ചു കുടിച്ചിട്ട് ചാകുവാനെ ചാവട്ടെ.. “

കുപ്പി വീണ്ടും കൈയിൽ എടുത്തു രണ്ടെണ്ണം അടിച്ചു..അപ്പോളേക്കും വാതിലിൽ തുറക്കുന്ന ശബ്‌ദം കേട്ടു.. ഞാൻ നോക്കിയപ്പോൾ… എന്നെ നോക്കി നിൽക്കുന്ന നീതുവിനെ ആണ് കാണുന്നെ.. അവളുടെ മുഖം ആകെ മാറീട്ടുണ്ട്…

നീ പോടീ പുല്ലേ എന്നെ ഭാവത്തിൽ.. ഞാൻ രണ്ടെണ്ണം കൂടെ അടിച്ചിട്ട് വന്നു ബെഡിൽ കിടന്നു.. അവൾ വന്നു ലൈറ്റ് ഓഫ്‌ ആക്കിയിട്ട് എന്റെ അടുത്ത് വന്നു കിടന്നു…

ഞാൻ തിരിഞ്ഞു കിടന്നു… ഓരോന്ന് മനസ്സിൽ ആലോചിച്ചു കണ്ണുകൾ മെല്ലെ അടച്ചു… പെട്ടന്ന്

“അതെ..”

പുറകിൽ നിന്നും എന്നെ തോണ്ടി വിളിച്ചു..

ഞാൻ മെല്ലെ തിരിഞ്ഞു നോക്കി…

“ അച്ഛനേം അമ്മയേം കണ്ടേ സന്തോഷത്തിൽ അറിയാതെ പറഞ്ഞു പോയതാ….. “

“ഉറങ്ങാനും സമ്മതിക്കില്ലേ.. “

ഞാൻ ദേഷ്യത്തിൽ പറഞ്ഞു…അവൾ പിന്നെ ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു..

രാവിലെ ഉണർന്നപ്പോൾ അവൾ അടുത്ത് ഉണ്ടാരുന്നില്ല.. കുറച്ചു നേരം മുടിപ്പുതച്ചു കിടന്നു.. ആരോ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റെ…

“ ഹരിതചേച്ചിയോ…”

ഞാൻ കണ്ണ് തിരുമി അത്ഭുതത്തോടെ ചോദിച്ചു…

“ ഓ എന്താ എനിക്ക് ഇവിടെ വരാൻ മേലെ…”

ചേച്ചി കളിയാക്കി.. ഞാൻ ചിരിച്ചു കാണിച്ചു..

“ എന്നാ ചേച്ചി ഒരു മുന്നറിയിപ്പും ഇല്ലാതെ…”

“ അതൊക്ക ഉണ്ട് നീ വാ…എല്ലാരും ഉണ്ട് താഴെ…. “

ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു…ചേച്ചി അവിടെ തന്നെ ഉണ്ടാരുന്നു.. എന്നെ കണ്ടതും ഒന്ന് കലിപ്പിച്ചു നോക്കി..

ഞാൻ എന്താ എന്നാ ഭാവത്തിൽ നോക്കി..

“ എന്താടാ ഇത്…”

ചേച്ചി ടേബിൾൽ ഇരുന്ന കുപ്പി എനിക്ക് നേരെ കാണിച്ചു ചോദിച്ചു..

“ അത് പിന്നെ.. ചേച്ചി.. “

ഞാൻ മടിച്ചു മടിച്ചു ചേച്ചിയോട് പറഞ്ഞു.

“ നീ ഇപ്പോൾ താഴോട്ട് വാ എന്നിട്ട് നമ്മക്ക് ഒന്ന് സംസാരിക്കണം…”
ദേഷ്യപ്പെട്ടു പറഞ്ഞിട്ട് ചേച്ചി മുൻപിൽ നടന്നു.. ഞാൻ പുറകിലും.. താഴെ ചെന്നപ്പോൾ അമ്മാവനും അമ്മായിയും എല്ലാരും ഉണ്ടാരുന്നു…അവർ എന്തോ വലിയ ചർച്ചയിൽ ആരുന്നു..

“ആ ദേ അവൻ വന്നല്ലോ…”

എന്നെ കണ്ടതും.. അമ്മാവൻ പറഞ്ഞു

“ അമ്മയുടെ പിറന്നാൾ ആണ് വരുന്ന ഞായറാഴ്ച…നീയും നേരത്തെ ഇവരുടെ കൂടെ വന്നോണം .. അവിടെ ഒരുപാടു കാര്യങ്ങൾ ഉള്ളതാ.. “

ഞാൻ എല്ലാം തലകുലുക്കി ശെരി വെച്ചു…എല്ലാം കേട്ടു അമ്മയുടെ അടുത്ത് നീതു ഉണ്ടാരുന്നു..

ദൈവമേ ഞാൻ എങ്ങനെ അവിടെ പോകും…

എന്റെ അമൃത….

ഇല്ല എനിക്ക് പറ്റില്ല ഇനി അവിടെ പോകാൻ..വെല്യമ്മയുടെ പിറന്നാൾൽ നിന്നും എങ്ങനേലും ഒഴിവാക്കണം…

എന്റെ സമാധാനം നഷ്ടട്ടിരുന്നു.. അവിടെ നടന്നത് ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല.. അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞു പോയി..

ചേച്ചി പോകുന്നതിനു മുന്നേ വെള്ളം അടിക്കുന്നതിനു കുറെ വഴക്ക് പറഞ്ഞു.. എനിക്ക് അത് ഒന്നും കേൾക്കാൻ ഉള്ള മാനസികാവസ്ഥ ആരുന്നില്ല…എല്ലാ തലയാട്ടി സമ്മതിച്ചു…

സമയം പോയത് അറിഞ്ഞേ ഇല്ല.. ഞാൻ റൂമിൽ ഇരുന്ന കുപ്പി കുടിച്ചു…ആലോചിച്ചു ഇരുന്നു..

“ ഇല്ല…എനിക്ക് ഇനി അവിടെ പോകാൻ കഴിയില്ല..”

ഞാൻ മനസ്സിൽ വീണ്ടും വീണ്ടും അത് പറഞ്ഞോടിരുന്നു…വാതിൽ തുറക്കുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ നീതു കേറി വരുന്നത് കണ്ടു…അവൾ എന്റെ ഇരുപ്പ് കണ്ടു നല്ല രസത്തിൽ അല്ല എന്ന് തോന്നിയിട്ടാവണം ഒന്നും മിണ്ടാതെ ബാത്‌റൂമിൽ കേറീട്ടു വന്നു കിടന്നു..

“ അതെ… കിടക്കുന്നില്ലേ…”

കുറച്ചു നേരം ആയിട്ടു ഞാൻ അവിടെ ഇരിക്കുന്നത് കണ്ടിട്ട് ചോദിച്ചേ ആവണം..

ഞാൻ മറുപടി ഒന്നും പറയാതെ എണീറ്റ് പോയി ലൈറ്റ് ഓഫ്‌ ചെയ്തിട്ട്.. വന്നു ചെയറിൽ ഇരുന്നു…

നാട് വിട്ട് പോയാലോ.. ഈ നശിച്ച ജീവിതത്തിൽ നിന്നും ഒരു സമ്മതം കിട്ടും.. അതിനുള്ള വഴി ആലോചിക്കാം.. അത് തന്നെ ആണ് ശെരി.. ഞാൻ അങ്ങനെ മനസ്സിൽ ഓരോന്ന് ആലോചിച്ചു എപ്പോളോ ഉറങ്ങി…

രാവിലെ ഉണർന്നപ്പോൾ അവൾ ബെഡിൽ ഉണ്ടാരുന്നില്ല.. എന്റെ മനസ്സ് എന്റെ കൈയിൽ അല്ലാത്തപോലെ…എവിടേലും ഒന്ന് പോയി സമാധാനത്തോടെ നിൽക്കണം…
ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു ബാഗ് പാക്ക് ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *