കല്യാണം – 11 1അടിപൊളി  

“ ആ എണീറ്റോ…”

ചായയും ആയി വാതിലിൽ തുറന്ന് നീതു അകത്തേക്ക് വന്നു….

“ രാവിലേ റെഡി ആയി എവിടെക്കാ…”

അവൾ ചായ മേശയിൽ വെച്ചു…ബാഗ് പാക്ക് ചെയുന്ന എന്നോട് ചോദിച്ചു..

“ ഞാൻ ഒന്ന് ബാംഗ്ലൂർ ഓഫീസിൽ വരെ പോകുവാ.. “

ഞാൻ ബാഗ് പാക്ക് ചെയ്തു തോളിൽ ഇട്ട് പറഞ്ഞു…

“ എന്നാ വരുന്നേ.. “

“ കുറച്ചു ദിവസം കഴിയും…”

ഞാൻ ഒരു താല്പര്യം ഇല്ലാത്ത രീതിയിൽ മറുപടി കൊടുത്തു…

“ ഞാനും വരട്ടെ…”

അവൾ ഒരു ആകാംഷയോടെ ചോദിച്ചു..

“ എന്തിനു അവിടേം എനിക്ക് സമാധാനം തരിലെ…”

ഞാൻ ദേഷ്യത്തിൽ പറഞ്ഞു…അവൾ പിന്നെ ഒന്നും പറഞ്ഞില്ല.. ഞാൻ താഴേക്കു നടന്നു.. താഴെ അച്ഛനും അമ്മയും ഉണ്ടാരുന്നു…

“ നീ ഇത് എവിടെ പോകുവാ.. “

അമ്മ എന്നെ കണ്ടതും ചോദിച്ചു…

“ ബാംഗ്ലൂർ വരെ പോകുവാ ഓഫീസിൽ.. രണ്ടു ദിവസം കഴിഞ്ഞു വരാം…”

ഞാൻ അമ്മയോട് പറഞ്ഞിട്ട് നടന്നു…

“ എന്നാൽ മോളേക്കൂടെ കൊണ്ടുപോകാൻ മേലാരുന്നോ…”

അച്ഛൻ അടുത്തേക്ക് നടന്നു വന്നു ചോദിച്ചു…

“ ഇല്ല…അവിടെ കുറച്ചു കാര്യങ്ങൾ ഉണ്ട്.”

ഞാൻ മറുപടി പറഞ്ഞു നടന്നു…

“ നിക്കട…അവിടെ.. “

അച്ഛൻ പുറകിൽ നിന്നും വിളിച്ചു..

“ നിനക്ക് അവളെ കൂടെ കൊണ്ടുപോയാൽ എന്താ…അവൾക്കും ആഗ്രഹം കാണില്ലേ വരണം എന്ന്..”

അച്ഛൻ എന്നോട് ദേഷ്യത്തിൽ ചോദിച്ചു…

“ ഇത് എന്തൊരു കഷ്ട്ട…എന്റെ കൂടെ ആര് വരണം ഞാൻ എവിടെ പോകണം എന്ന് തീരുമാനിക്കുന്നത് ഞാനാ…ഒത്തിരി ഭരിക്കാൻ ഒന്നും വരണ്ട…”

ഞാൻ അച്ഛന് നേരെ കൈ ചൂണ്ടി ചോദിച്ചു…ഞാൻ തിരിഞ്ഞു നടന്നു.. പറഞ്ഞു കഴിഞ്ഞ അത് തെറ്റായി പോയത് എന്ന് തോന്നിയത്.. എന്റെ മനസ്സ് എന്റെ കൺട്രോളിൽ ആരുന്നില്ല…

നീതു ഒന്നും മേണ്ടത്തെ കണ്ണ് നിറഞ്ഞു എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു…ഞാൻ വീടിന്റെ ഗേറ്റ് കിടന്നു.. ഒരു ഓട്ടോയിൽ കയറി.. റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു…
ബാംഗ്ലൂർ എത്തി ഔട്ലെറ്റിൽ പോയി രണ്ട് ഫുള്ളും കഴിക്കാൻ ഉള്ളതും വാങ്ങി ഫ്ലാറ്റിലേക്ക് നടന്നു ജോസഫ് ചേട്ടന്റെ കൈയിൽ നിന്നും താക്കോൽ വാങ്ങി..

“ ഭാര്യ എന്ത്യേ…”

“ അവൾ നാട്ടിൽ ഉണ്ട്…ഞാൻ ഇപ്പോൾ പെട്ടന്ന് ഒരു ആവിശ്യത്തിന് വന്നതാ…”

കൂടുതൽ സംസാരം നീട്ടാതെ ഞാൻ റൂമിൽ കയറി..ചേട്ടൻ ഫ്ലാറ്റൊക്കെ ക്ലീൻ ആക്കി ഇട്ടിട്ടുണ്ട്…ഞാൻ പോയി ഡ്രസ്സ്‌ മാറി ഒന്ന് ഫ്രഷ് ആയി ബാൽക്കണിയിൽ പോയി നിന്നു..

ഒഹ് വല്ലാതെ ഒരു സമാധാനവും സന്തോഷവും.. സന്ധ്യയായി…നല്ല തണുത്ത അന്തരീഷം.. ഞാൻ പോയി ഒരു ബോട്ടിൽ എടുത്തു തിരിച്ചു വന്നു ഇരുന്നു കുടിക്കാൻ തുടങ്ങി ..

വെല്യമ്മയുടെ പിറന്നാൾ കഴിയുന്ന വരെ എന്തായാലും ഞാൻ നാട്ടിലോട്ട് ഇല്ല…എനിക്ക് പറ്റില്ല അവിടെ ഇനി പോകാൻ..

ശേ.. അച്ഛനോട് ദേഷ്യപ്പെടണ്ടാരുന്നു….

ഞാൻ മനസ്സിൽ ഓരോന്ന് ആലോചിച്ചു ഇരുന്നു.. പെട്ടന്ന് ഫോൺ ബെൽ അടിച്ചു…

“ ഹലോ.. “

“അങ്ങ്. എത്തിയോ…”

അമ്മ അവിടുന്ന് ദേഷ്യത്തിൽ ചോദിച്ചു…

“ മ്മ് കുറച്ചു നേരം ആയി…”

“ നിനക്ക് എന്താ പറ്റിയെ…നീ എന്തിനാ എല്ലാരോടും ദേഷ്യപ്പെട്ടു ഇറങ്ങി പോയെ…”

ഞാൻ അമ്മ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ ഇരുന്നു…

“ ആ കൊച്ചു എത്ര നേരം ഇരുന്നു കരഞ്ഞന്നോ.. നീ അച്ഛനോട് എന്തൊക്കെയാ പറഞ്ഞെ…”

അത് കേട്ടപ്പോൾ എന്തോ എന്റെ മനസ്സിൽ പെട്ടന്ന് അലിഞ്ഞപോലെ…

“ അത് അമ്മേ അപ്പോളത്തെ ദേഷ്യത്തിൽ പറഞ്ഞതാ…എന്റെ മൂഡ് ഒന്നും ശെരിയല്ലാരുന്നു..”

ഞാൻ അമ്മക്ക് മറുപടി നൽകി…

“ നീ പെട്ടന്ന് തിരിച്ചു വാ… എല്ലാരും ഇവിടെ വിഷമിച്ചു ഇരിക്കുവാ… നീ ആ കൊച്ചിനെ ഒന്ന് വിളിക്കു…’

അമ്മ എന്നോട് ഒരു അപേക്ഷ പോലെ പറഞ്ഞു…

“ആ അമ്മേ…”

ഞാൻ ഫോൺ കട്ട്‌ ചെയ്തു…പെട്ടന്ന് എനിക്ക് വല്ലാത്ത കുറ്റബോധം തലക്ക് പിടിച്ചു…

“അവളെ ഒന്ന് വിളിക്കാം…”

എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ ഫോൺ എടുത്തു…

“ വേണ്ട.. വിളിച്ചിട്ട് ഇപ്പോൾ എന്തു പറയാനാ.. “

ഞാൻ ഫോൺ പോക്കറ്റിൽ ഇട്ട്.. ബെഡിൽ പോയി കിടന്നു…
ഹാ. എന്തൊരു സമാധാനം..പക്ഷെ ഞാൻ എന്തെക്കെയോ മിസ്സ്‌ ചെയുന്നു…ഞാൻ എന്തിനു ഇങ്ങനെ എല്ലാരിൽ നിന്നും ഒളിച്ചോടണം..ഇങ്ങനെ ഓടിയാൽ ഞാൻ എവിടെ വരെ ഓടും…

Leave a Reply

Your email address will not be published. Required fields are marked *