കല്യാണം – 6 Like

കുറച്ചു കഴിഞ്ഞപ്പോൾ..

“എന്താ മാഷേ ഇത്ര ആലോചന…”

അവൾ വാതിലിൽ നിന്നു ചോദിച്ചു…

ഞാൻ : ഏയ്‌ ഒന്നും ഇല്ലാ…

അവൾ : എന്നാ ഗുഡ് നൈറ്റ്‌…

ഞാൻ : പോകുവാണോ..

അവൾ : മ്മ്.. നല്ല ഷീണം.. നീ ഇങ്ങു വന്നേ.

ഞാൻ എണിറ്റു അവളുടെ അടുത്തേക്ക് ചെന്നു…

ഞാൻ : എന്താ കാര്യം??

അവൾ പെട്ടന്ന് എന്റെ കവിൾ ഉമ്മ തന്നിട്ട് ഓടി അവളുടെ റൂമിന്റെ വാതലിൽ നിന്നു…

“ഇനി പോയി കിടന്നോ…”

അവൾ വാതലിൽ നിന്നും വിളിച്ചു പറഞ്ഞു

ഞാൻ ചിരിച്ചോണ്ട് അകത്തേക്ക് കയറി കിടന്നു…എപ്പോളോ ഉറങ്ങി…

രാവിലെ എണിറ്റു അവളെ ആണു ആദ്യം തപ്പിയത്…അവൾ അമ്മയുടെ കൂടെ ആരുന്നു കൂടുതൽ സമയവും.. ടൂർ പോകാനുള്ള സ്ഥാനങ്ങളൊക്കെ ഒക്കെ വാങ്ങാൻ ഞാൻ അച്ഛന്റെ കൂടെ പോയി.. പിന്നെ വന്നിട്ട് പായിക്കിങ്ങും കാര്യങ്ങളും ആയി തിരക്കിൽ ആരുന്നു…വൈകുന്നേരം ആയപ്പോൾ അവർ എല്ലാം എത്തി..

ഉറങ്ങാൻ പോകുമ്പോൾ എങ്കിലും മിണ്ടാം എന്ന് കരുതിട്ടും നടന്നില്ല.. അവളുടെ റൂമിൽ ആരുന്നു അമ്മാവനും അമ്മായിയും..
അവളോട്‌ ശെരിക്ക് ഒന്നും മിണ്ടാതെ കിടന്നിട്ട് ഉറക്കം വന്നില്ല…രാവിലെ നേരത്തെ എണിറ്റു…കുളിച്ചു ഒരുങ്ങി ഫ്രഷ് ആയി താഴേക്ക് ചെന്നു..എല്ലാരും റെഡി ആയി വരുന്ന വരെ ഞാൻ വെയിറ്റ് ചെയ്തു നിന്നു..

അമൃത താഴേക്കു ഇറങ്ങി വന്നു..

“ഓടി പോയി ഒന്നും കെട്ടിപിടിച്ചാലോ…”

ഞാൻ മനസ്സിൽ ഓർത്തു… എനിക്ക് അവളോട്‌ അടുത്തു ഇടപെടാൻ പറ്റാത്തെന്റെ എല്ലാം വിഷമവും ഉള്ളിൽ ഉണ്ടാരുന്നു…

എല്ലാവരും കാറിൽ കയറി…അമൃത ഞങ്ങളുടെ കൂടെ ആരുന്നു…. ഞങ്ങൾ യാത്ര തിരിച്ചു..

തുടരും…

Leave a Reply

Your email address will not be published. Required fields are marked *